കോഴിക്കോട്: കോഴിക്കോട് സ്വന്തം വീടിനടുത്തുവെച്ച് ട്രെയിന്‍ എഞ്ചിന്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ബേപ്പൂര്‍ അരക്കിണര്‍ അരയിച്ചന്റകത്ത് പ്രഭാഷിന്റെ ഭാര്യയായ വിരുത്തിശ്ശേരിവയല്‍ കായക്കലകത്ത് നിഹിത(30) ആണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തില്‍പ്പെട്ടത്. പുതിയാപ്പ എടക്കലിലെ സ്വന്തം വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ പാവങ്ങാടിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ കോയാറോഡിനടുത്ത് റെയില്‍പാളത്തില്‍ വെച്ചാണ് അപകടം നടന്നത്.
പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിൻ എഞ്ചിൻ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിഹിതയെ ഇടിച്ചിട്ട എഞ്ചിനിൽ തന്നെ അടുത്തുള്ള എലത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ ഏര്‍പ്പാടാക്കിയിരുന്ന ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
നിഹതയുടെ ഏക സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് എടക്കല്‍ ബീച്ച് റോഡില്‍ വെച്ച് ബൈക്ക് ഇടിച്ച് മരിച്ചിരുന്നു. നിഹിതയുടെ മക്കള്‍: കൗശിക്ക്, വേദാന്ത്, ശിവ. അച്ഛന്‍: ശിവദാസന്‍, അമ്മ: സുജ. സംഭവത്തില്‍ എലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആറാട്ടുപുഴ: തൻ്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള ആടുജീവിതം സിനിമ അഭ്രപാളികളിൽ എത്തുന്ന സന്തോഷ നിമിഷത്തിന് സാക്ഷിയാകാൻ ഒരുങ്ങുമ്പോൾ നജീബിൻ്റെ മനസിൽ സങ്കടം നിറച്ച് പേരക്കുട്ടിയുടെ വിയോഗം.നജീബിൻ്റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിൻ്റെ മകൾ സഫാ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്. ശ്വാസമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ശനി) നാലരയോടെയാണ് മരിച്ചത്.സഫീർ മുബീന ദമ്പതികളുടെ ഏകമകളാണ്. മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയുന്ന സഫീർ ഇന്ന് (ഞായർ) പുലർച്ചെ നാട്ടിലെത്തി. ഖബറടക്കം രാവിലെ എട്ടിന് പടിഞ്ഞാറേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.നജീബിന്റെ ജീവിതം പ്രമേയമാകുന്ന ആടുജീവിതം വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തുന്നത്
ബെന്യാമിന്‍റെ കുറിപ്പ് പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് സഹായവാഗ്ദാനം നൽകിയത്. മുൻപ് ടിപ്പർ അപകടത്തിൽ പരുക്കേറ്റ സന്ധ്യാ റാണിക്കും ധനസഹായം നൽകും.
19നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പാറയുമായി പോയ ടിപ്പർലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥിയായ മുക്കോല കാഞ്ഞിരംവിള അനന്തു ഭവനിൽ അനന്തു മരിച്ചത്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഡെന്റൽ കോളേജിലെ നാലാം വർഷ വിദ്യാർഥിയായ അനന്തു കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ബാലരാമപുരം ഭാഗത്തേക്ക് പോകവേ എതിരെ വന്ന ലോറിയിൽനിന്നാണ് കരിങ്കല്ല് വീണത്. അനന്തു ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ തലയിലും നെഞ്ചിലുമായി കരിങ്കല്ലു പതിച്ചതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ചു. തലയ്ക്കും വാരിയെല്ലിനുമേറ്റ പരിക്കാണ് മരണകാരണം.
സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. സംഭവത്തെത്തുടർന്ന് സിപിഐ എം നേതൃത്വത്തിൽ തുറമുഖ കവാടത്തിനുമുന്നിൽ ഉപരോധം നടത്തി. അനന്തുവിന്റെ വീട് സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടി കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും അദാനി ലിമിറ്റഡും കുടുംബത്തെ സഹായിക്കണമെന്നും അറിയിച്ചിരുന്നു.
വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി മൂന്ന് നാള്‍കൂടി അവസരം. മാര്‍ച്ച് 25 തിങ്കളാഴ്ച വരെ വോട്ടർപട്ടികയില്‍ പേരുചേർക്കാനാകും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‌പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in ല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പർ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.ഇതിനകം അപേക്ഷ നല്‍കിയവർ വീണ്ടും നല്‍കേണ്ടതില്ല . അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓണ്‍ലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ ഇലക്ഷൻ വിഭാഗം , ബി എല്‍ ഒ എന്നിവിടങ്ങളില്‍ നിന്ന് അറിയാവുന്നതാണ്.
ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ മന്ത്രിയുടെ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ആഹ്വാനം ചെയ്തത്. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസൻസ് വിതരണം നടക്കുമെന്നാണ് വിവരം. വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു.
അതേസമയം പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.രേഖകള്‍ ആര്‍ടിഒ ഓഫീസുകളിൽ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. കോടികളുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് 9 കോടി നൽകാൻ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.മൂന്ന് ലക്ഷം രേഖകൾ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവർക്കുൾപ്പെടെ കുറച്ച് ലൈസൻസ് മാത്രമാണ് നിലവിൽ അച്ചടിക്കുന്നത്.
The greatest live cricket TV app is Cricfy TV. Users will be able to view a variety of TV stations for free on their Android devices. Thus, we are disseminating it to our distinguished guests. You can download this app without worrying if you’re an Android user who enjoys live-streaming news, dramas, movies, IPL, T20, and other media material.
It is safe to download, install, and use the most recent version of the Cricfy TV app on any Android device. since the CricFy technical team has extensively tested the application. During the testing, they discovered no concerning issues. Therefore, there is no need for you to be concerned about the app’s security. On your Android device, take pleasure in flawless free streaming.
Key Features
You can get more than 600 live HD TV national and international channels for free after downloading the app.
You may watch free live ICC cricket, football, and pro kabaddi matches with this app.
The app’s short buffering time and excellent streaming quality are among its best features. Smooth streaming is guaranteed with this feature.
Your preferred dramas, films, and TV series are always available to watch.
The application has an easy-to-use interface that makes navigation simple.
updated often to add new channels and repair errors.
suitable with every Android gadget.
How to Download Cricfy
This Android app is from a third party. Thus, it cannot be found on the Google Play Store. This application is available for download from a reliable website. To obtain the most recent version of Cricfy TV HD APK, follow these steps:
Visit the download page.
Hit the GitHub directly or copy and paste the text directly into your browser.
Hold off until the APK file finishes downloading.
After the download is finished, carry out the installation procedure.
How to Install Cricfy TV APK on Android Device?
Friends, I’m assuming you’ve downloaded the application. For your Android TV and smart smartphone, follow these instructions to install Cricfy TV Mod APK:
Look through your device’s storage for the downloaded APK file.
Start the installation procedure by tapping on the Cricfy TV APK download.
On your Android smartphone, enable the “Unknown Sources” setting. This preference is typically located under “Settings” > “Privacy” or “Security.”
The installation procedure will start as soon as the requests for permission are processed. Permit uninterrupted installation to finish.
Pressing the app icon will allow you to open it after the installation is finished.
Cricfy TV App Download for iOS?
This app is only compatible with Android smartphones at this time. The app’s iOS version has not yet been released by the developer, MH Tanjin Team. There’s a chance that an iOS version will come out eventually. However, there’s no assurance that this will take place.
You can return to this page later to see whether an iOS version of the Cricfytv app has been made available if you’re an iPhone or iPad user who would like to utilize it.
CricfyLive CricketTV Online
An Android app called Cricfy TV provides live streaming of international sporting events. It offers access to a number of sports channels, such as football, basketball, baseball, Pro Kabaddi, live cricket television, and more.
In addition to having access to highlights and replays, you may watch live matches and competitions. It provides a consistent viewing experience with an easy-to-use interface and can be downloaded for Android smartphones.
Conclusion :-
Any fan of media material should have Cricfy TV on their device. With its short buffer times and continuous, high-quality streaming, it’s simple to watch your preferred TV series, dramas, movies, sports, and more for nothing.It is totally safe to download and use the app. Download the Cricify TV APK to take advantage of the greatest media streaming available.
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം പെട്ടെന്ന് നിർജലീകരിക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം.
ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. പുറത്ത് പോകുമ്പോൾ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം കരുതാം. ഭക്ഷണപാനീയങ്ങൾ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കണം. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക. പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേർക്കുക. കുടിവെള്ള സ്രോതസുകളിൽ മലിന ജലം കലരുന്നത് ഒഴിവാക്കണം. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം.
ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുട്ടികൾ മണ്ണിൽ കളിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. മലമൂത്ര വിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക. ഈച്ചശല്യം ഒഴിവാക്കുക. വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകിന്റെ ഉറവിടമാകാതിരിക്കാൻ വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്.
വയറിളക്ക രോഗങ്ങൾ പകരാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കുക. രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസർജ്യം ശുചിമുറിയിൽ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസർജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ഉപയോഗശേഷം ഡയപ്പറുകൾ വലിച്ചെറിയാതെ ആഴത്തിൽ കുഴിച്ചിടുക.
കുട്ടികൾക്ക് വയറിളക്ക രോഗങ്ങളുണ്ടായാൽ വളരെ ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ ഇടയ്ക്കിടയ്ക്ക് നൽകണം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും നൽകേണ്ടതാണ്. വയറിളക്കം കുറഞ്ഞില്ലെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം.
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാവൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്…
ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മൂന്ന്…
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വയറും ശരീരഭാരവും കുറയ്ക്കാനും കഴിയും.
നാല്…
വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും കഴിയും. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്…
സ്ട്രെസ് കുറയ്ക്കുക. കാരണം മാനസിക സമ്മര്‍ദ്ദം മൂലവും ശരീര ഭാരം കൂടാം.
ആറ്…
ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അത് ഗുണം ചെയ്യും.
ഏഴ്…
മദ്യപാനം ഒഴിവാക്കുക. അമിത മദ്യപാനം മൂലവും ശരീരഭാരം കൂടാം. മദ്യപാനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കോഴിക്കോട് :വാക്കുകളിൽ സമൃദ്ധമായി സോഷ്യലിസം വിളമ്പുകയും പ്രവൃത്തിയിൽ സോഷ്യലിസത്തെ തീണ്ടാപ്പാടു ദൂരത്തു നിർത്തുകയും ചെയ്യുന്നവരുമായി യഥാർത്ഥ സോഷ്യലിസ്റ്റുകൾക്ക് ചങ്ങാത്തം ഇല്ലെന്നും പല പാർട്ടികളിലായി നാവടയ്ക്കപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന സാധാരണപ്രവർത്തകരിലുള്ള വിശ്വാസമാണ് സോഷ്യലിസ്റ്റ് പുനരേകീകരണ സാധ്യതകളുടെ അടിത്തറയെന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റ് സി. കെ നാണു പറഞ്ഞു. ജനതാദൾ എസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനതാദൾ എസ് ഉയർത്തിപ്പിടിക്കുന്നത് സൗഹാർദത്തിന്റേയും ജനക്ഷേമത്തിന്റേയുംമതേതരത്വത്തിന്റെയും രാഷ്ട്രീയമാണ്.
വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ഈ തെരഞ്ഞെടുപ്പിൽ ജനം പുറം തള്ളുമെന്ന് യോഗം വിലയിരുത്തി.ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി സംഘടനാ കാര്യങ്ങളും തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമീപന രേഖയും യോഗത്തിൽ അവതരിപ്പിച്ചു.തിരെഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന വിശാല മതേതര സഖ്യം ഇന്ത്യയിൽ അധികാരത്തിൽ വരും.അത് നിലവിലെ ‘ഇന്ത്യ’ സഖ്യം തന്നെയാവണമെന്ന് നിർബന്ധമില്ല. പുതിയ സംവിധാനം രൂപപ്പെടാനും സാധ്യതയുണ്ടെന്നും സി. കെ നാണു യോഗത്തിൽ അഭിപ്രായപ്പെട്ടു.ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പുവരുത്താൻ കേരളത്തിൽ സജീവമായി രംഗത്തിറങ്ങാൻ പാർട്ടി പ്രവർത്തകർ പ്രതിജ്ഞബദ്ധമാണ്.മറ്റിതര സംസ്ഥാനങ്ങളിൽ മതേതര പാർട്ടികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ദേശീയ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.ബീഹാറിലെ നിതീഷ്കുമാറിനെ പോലുള്ള മതനിരപേക്ഷതയുടെ ഒറ്റുകാരെ ജനം പുറംതള്ളുമെന്നും യോഗത്തിൽ നാണു പറഞ്ഞു.കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന നേതാക്കളുടെ സംയുക്ത യോഗത്തിലെ നിർദേശങ്ങൾ ദേശീയ സമിതിയോഗം സ്വാഗതം ചെയ്തു.ജനതാപരിവാറുകൾ യോജിച്ചു നിൽക്കേണ്ട അനിവാര്യ സാഹചര്യമാണ് ഇതെന്നും സി.കെ നാണു നേതൃത്വം നൽകുന്ന ജനതാദൾ എസ് ദേശീയ ഘടകത്തെ പിന്തുണയ്ക്കാൻമാത്യു ടി.തോമസ് എം.എൽ.എയുടെ കേരള കമ്മിറ്റി അല്പം വൈകിയാണെങ്കിലും തെയ്യാറായത് പ്രശംസനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.കഴിഞ്ഞ ദിവസം എറണാകുളത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും സി. കെ നാണു വിഭാഗവുമായ ചർച്ച നടത്തിയിരുന്നു.ആരോഗ്യകരമായ സമീപനമാണ് കേരള ജനതാദൾ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും നേതാക്കൾ യോഗത്തിൽ വിശദീകരിച്ചു ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ അഭിഷേക് ഗൗഡ,സുരേഷ് ഏലങ്ക,അയ്യാൻ ഖാൻ,അശോക് സിംഗ്, സി. വി ശശികുമാർ, വി. ആർ ചന്ദ്രശേഖർ തുടങ്ങി എട്ടോളം സംസ്ഥാനത്തു നിന്നുമുള്ള പ്രതിനിധികൾ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.