spot_img
Saturday, July 4, 2026
Home Blog Page 400

കേരളത്തിൽ കൊടുംചൂടിന് കുറവില്ല, 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് മാർച്ച് 28 വരെ

0

കേരളത്തിൽ കൊടുംചൂടിന് അയവില്ല. മാർച്ച് 28 വരെ 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.  (Central Meteorological Department warning. Extreme heat in Kerala)

ഈ വ്യാഴാഴ്ച വരെ (മാർച്ച് 28 വരെ) തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ   ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  അതായത് സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ.
  
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ഒൻപത് ജില്ലകളിൽ മലയോര മേഖലകളിലൊഴികെ മാർച്ച് 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കണം.  പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്. 

വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

0

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എ സ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. ഇതോടെ, കേരളത്തിലെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി.രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്.

ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു കെ സുരേന്ദ്രൻ. ശക്തമായ കേന്ദ്ര നിർദേശം പ്രകാരമാണ് കെ സുരേന്ദ്രനും അണ്ണാമലൈയും മത്സരിക്കുന്നത്. മനേക ഗാന്ധി സുൽത്താൻ പൂരില്‍ മത്സരിക്കുമ്പോള്‍ വരുൺ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല

‘നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് ഇനിയും വൈകിക്കൂടാ’; ജാഗ്രതാ നിർദേശവുമായി കേരളാ പൊലീസ്

0

കുട്ടികളെ ഇരു ചക്ര വാഹനങ്ങളിൽ‌ കൊണ്ടു പോകുന്നവർ കൂടുതൽ സർദാ പുലർത്തണം എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കൂടെ വരുന്ന കുട്ടിയെ ഹെൽമറ്റ് ധരിപ്പിക്കണം, സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കിയെന്നു ഉറപ്പു വരുത്തണം എന്ന് പൊലീസ് അറിയിച്ചു.

പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കുട്ടികൾ തെറിച്ചു പോയ സംഭവങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വണ്ടി ഓടിക്കുന്ന ആളെക്കാൾ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയിലിരിക്കുന്ന കുട്ടികൾക്ക് അപകട സാധ്യതയുണ്ട് എന്നും പൊലീസ് പറഞ്ഞു.

കേരളം പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തിൽ കുട്ടികൾ തെറിച്ചുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുള്ളതുമാണ്.

ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാൽ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത്.

വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

0

ലോക്സഭ തെരഞ്ഞെടുപ്പ് 2024 പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. അവസാനവട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും നീങ്ങുകയാണ്. ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതല്‍ പേർ വോട്ടിംഗിനായി ഉപയോഗിക്കാന്‍ സാധാരണയായി ആശ്രയിക്കാറുള്ള തിരിച്ചറിയല്‍ രേഖ. ഇതുമാത്രമല്ല, മറ്റ് 12 തിരിച്ചറിയല്‍ രേഖകളും തെരഞ്ഞെടുപ്പില്‍ ഐഡന്‍റിറ്റി കാർഡായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. 

ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ) അ​ട​ക്ക​മു​ള്ള 13 ഇ​നം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വോ​ട്ട് ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യക്തമാക്കിയിട്ടുണ്ട്. വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, യു​ഡി​ഐ​ഡി, സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് പാ​സ് ബു​ക്ക്, ഹെ​ൽ​ത്ത് ഇ​ൻ​ഷൂറ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​സ്പോ​ർ​ട്ട്, പെ​ൻ​ഷ​ൻ രേ​ഖ, എം​പി, എം​എ​ൽ​എ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, തൊ​ഴി​ലു​റ​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വയാണ് ലോക്സഭ ഇലക്ഷനില്‍ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍. എ​ന്നാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്കു മാ​ത്ര​മേ ഈ ​തി​രി​ച്ച​റി​യ​ൽ രേ​ഖകള്‍ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

മൊബൈല്‍ നമ്പർ മതി, വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കുക വളരെ എളുപ്പം; ചെയ്യേണ്ടത്

0

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഏറ്റവും പ്രാഥമികമായി ഉണ്ടായിരിക്കേണ്ടത് വോട്ടർ പട്ടികയില്‍ പേരാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവർക്ക് സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോള്‍ നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം. ഇതിന് എളുപ്പവഴികളുണ്ട്. 

വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാവുന്നതേയുള്ളൂ. ഇതിനായി https://electoralsearch.eci.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏതെങ്കിലും വെബ് ബ്രൗസർ മൊബൈലിലും കമ്പ്യൂട്ടറിലും ഇതിനായി ഉപയോഗിക്കാം. മൂന്ന് രീതിയില്‍ ഈ വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ കണ്ടെത്താം. 

1. Search by Details- മതിയായ വ്യക്തിവിവരങ്ങള്‍ (പേര്, സർനെയിം, ജനനതിയതി, ജന്‍ഡർ, പ്രായം, സംസ്ഥാനം,  ജില്ല, നിയമസഭ മണ്ഡലം തുടങ്ങിയവ) നല്‍കി വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം. ഈ വ്യക്തിവിവരങ്ങള്‍ നല്‍കുകയും വെബ്സൈറ്റ് ആവശ്യപ്പെടുന്ന CAPTCHA കൃത്യമായി രേഖപ്പെടുത്തുകയും ചെയ്താല്‍ വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും. 

2. Search by EPIC- ഭാഷ തെരഞ്ഞെടുത്ത ശേഷം വോട്ടർ ഐഡി കാർഡിലെ നമ്പർ (EPIC Number) നല്‍കുക വഴിയാണ് ഇത്തരത്തില്‍ വിവരങ്ങള്‍ സെർച്ച് ചെയ്യാന്‍ കഴിയുക. വോട്ടർ ഐഡി കാർഡ് നമ്പറും, സംസ്ഥാനവും, ക്യാപ്ച്ചയും നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും. 

3. Search by Mobile- മൊബൈല്‍ നമ്പർ നല്‍കി വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുകയാണ് മറ്റൊരു വഴി. സംസ്ഥാനവും ഭാഷയും തെരഞ്ഞെടുത്ത ശേഷം വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പർ നല്‍കുക. ഇതിന് ശേഷം CAPTCHAയും ഒടിപിയും നല്‍കിയാല്‍ വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് മനസിലാക്കാം.

World Tuberculosis Day: പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

0

പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ. കൂടാതെ, സെക്കൻഡ് ഹാൻഡ് പുക എക്സ്പോഷർ ചെയ്യുന്നത് ക്ഷയരോഗത്തിൻ്റെ (ടിബി) ഫലത്തെ കൂടുതൽ വഷളാക്കുകയും ചികിത്സയുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.  

പുകവലി ശ്വാസകോശങ്ങളെ തകരാറിലാക്കുകയും ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് പുകവലിക്കാരെ ടിബി അണുബാധയ്ക്ക് കൂടുതൽ ഇരയാക്കുന്നു. 

ക്ഷയരോഗവും (ടിബി) പുകയില ഉപയോഗവും നിലവിൽ രണ്ട് ശക്തമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളാണ്. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം കാൽലക്ഷത്തോളം പേർ ടിബി മൂലം മരിക്കുന്നു. അതായത് ഓരോ 5 മിനിറ്റിലും 2 പേർ ക്ഷയരോഗം മൂലം മരിക്കുന്നു. പുകയില ഉപയോഗം ഇന്ത്യയിൽ പ്രതിവർഷം ഒരു ദശലക്ഷം ഉപയോക്താക്കളെ കൊല്ലുന്നു.

ക്ഷയരോഗവും പുകയില ഉപയോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ക്ഷയരോഗ മരണങ്ങളിൽ 38 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. പുകയിലയുമായി സമ്പർക്കം പുലർത്തുന്നത് ക്ഷയരോഗബാധയുടെയും രോഗത്തിൻറെയും സാധ്യത വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ​ഗവേഷകർ പറയുന്നു. ക്ഷയരോഗ ചികിത്സയ്ക്കിടെ പുകവലിക്കുന്ന ക്ഷയരോഗികൾക്ക് മരണസാധ്യത ഇരട്ടിയാണ്. പുകവലി ശ്വാസകോശങ്ങളെ തകരാറിലാക്കുകയും ക്ഷയരോഗത്തിന് കൂടുതൽ വിധേയമാക്കുകയും ചെയ്യുന്നു. 

പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയരോഗം. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ പുറത്തുവിടുന്ന വായുവിലൂടെയുള്ള കണങ്ങൾ വഴിയാണ് രോഗം പലപ്പോഴും വായുവിലൂടെ പകരുന്നത്. ടിബി തടയാവുന്നതും ചികിത്സിക്കാവുന്ന രോ​ഗമാണ്

ആര്‍സി ബുക്കും ലൈസന്‍സും വീടുകളിലെത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

0

സംസ്ഥാനത്ത് ആറു മാസമായി മുടങ്ങിക്കിടന്ന ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മുഖേനെ ആര്‍സി ബുക്കുകളും ലൈസന്‍സുകളും വീടുകളിലെത്തുമെന്ന് ഗതാഗത വകുപ്പ്മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിന്‍റെ പ്രിൻറിംഗ് മാസങ്ങള്‍ക്ക് മുമ്പ് നിലച്ചത്. കരാർ കമ്പനിക്ക് ഒൻപത് കോടി കടമായതോടെയാണ് പ്രിൻറിംഗ് നിർത്തിയത്.ടെസ്റ്റ് പാസായിട്ടും ലൈസൻസ് കിട്ടാതെ നിരവധി പേരാണ് കാത്തിരിക്കുന്നത്.

ലൈസന്‍സും ആര്‍സി ബുക്കും കിട്ടാത്തതിനാല്‍ വാഹനം ഓടിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ആളുകള്‍. പ്രിന്‍റിങ് വൈകുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രിന്‍റിങ് മുടങ്ങിയത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പലതവണയായി വാര്‍ത്തയും വന്നിരുന്നു. മാസങ്ങളായി ലൈസന്‍സിന് പണം അടച്ചിട്ടും ലഭിക്കാത്തവര്‍ നിരവധിയാണ്. ഒരു പൊതുമേഖല സ്ഥാപനത്തിനാണ് ലൈസൻസ് അച്ചടിക്കാൻ സർക്കാർ കരാർ നൽകിയത്.കൊച്ചിയിൽ ലൈസൻസും ആർസി ബുക്കൊക്കെ അച്ചടിക്കുന്ന കരാറുകാരന് ഒൻപത് കോടിയാണ് നിലവിലെ കുടിശ്ശിക. സർക്കാർ പണം നൽകാത്തിനാൽ ഒക്ടോബർ മുതൽ അച്ചടി നിർത്തി.

ഇതിനിടെ പോസ്റ്റൽ വകുപ്പിനും കടമായി. ഏഴു കോടി. അച്ചടിച്ചിറക്കിയ ലൈസൻസുകള്‍ അയക്കാൻ പോസ്റ്റൽ വകുപ്പും തയ്യാറായില്ല. 7 കോടി പോസ്റ്റൽ വകുപ്പിന് അടുത്തിടെ നൽകിയിരുന്നു. എന്നാല്‍, കരാറുകാരന് പണം ധനവകുപ്പ് നൽകാതായതോടെയാണ് പ്രിന്‍റിങ് നിലച്ചത്. നിലവിലെ ലൈസൻസിന് പകരം പുതിയ സ്മാർട്ട് കാർഡിലേക്ക് മാറാൻ 200 രൂപ അടയ്ക്കണം, പുതിയ ലൈസൻസിനാണെങ്കിൽ 1005 രൂപ. തപാലിലെത്താൻ 45 രൂപ വേറെയും നൽകണം. കരാറുകാരന് കുടിശിക നല്‍കാൻ തീരുമാനയതോടെയാണ് പ്രിന്‍റിങ് പുനരാരംഭിച്ചതെന്നാണ് വിവരം.

ഓട് പൊളിച്ച് വീടിനുള്ളില്‍ കയറി മോഷണം നടത്തിയ പ്രതിയെ പിടികൂടി

0

കോഴിക്കോട്: വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോള്‍ ഓട് പൊളിച്ച് വീടിനുള്ളില്‍ കയറി മോഷണം നടത്തിയ പ്രതിയെ പിടികൂടി പൊലീസ്. ഒളവണ്ണ കുന്നത്തുപ്പാലം കുല്ലശ്ശേരി പറമ്പ് ഹമീദിന്റെ മകന്‍ അനസി(40) നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മുണ്ടക്കല്‍ സ്വദേശി രാജീവ് കുമാറിന്റെ വീടിന്റെ ഓട് പൊളിച്ചാണ് ഇയാള്‍ അകത്തു കയറിയത്. മുറിയില്‍ ഉണ്ടായിരുന്ന 30,000 രൂപ വില വരുന്ന രണ്ട് ഫോണുകളും 3,500 രൂപയുമാണ് രാത്രി 10.30നും പുലര്‍ച്ചെ മൂന്ന് മണിക്കും ഇടയിലായി ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. അനസിന്റെ പേരില്‍ മാവൂര്‍, പന്തീരാങ്കാവ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കുന്ദമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നിര്‍ദേശത്തില്‍ എസ്.ഐമാരായ സനീത്, സുരേഷന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി, പ്രനീഷ്, ബിജു എന്നിവര്‍ ചേര്‍ന്ന് പുത്തൂര്‍മഠത്തെ അനസിന്റെ വാടക വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അനസിനെ നാളെ കോടതിയില്‍ ഹാജരാക്കും.

ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

0

വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും.കേരളത്തിൽ കുരുത്തോല പെരുന്നാൾ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമാവും.ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനയും സവിശേഷതകളാണ്. കുരിശാരോഹണത്തിനു മുമ്പ് യേശുദേവൻ കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോൾ ജനങ്ങൾ ഒലിവിലകളും, ഈന്തപ്പനയോലകളും, കുരുത്തോലകളും വീശി എതിരേറ്റതിൻ്റെ ഓർമ്മ പുതുക്കാനാണ് ഓശാന പെരുന്നാൾ ആഘോഷിക്കുന്നത്.പെസഹ വ്യാഴം, യേശുദേവൻ്റെ കുരിശുമരണ ദിനമായ ദുഃഖവെള്ളി , ദുഃഖശനി, ഉയിർത്തെഴുന്നേൽപ്പിന്റെ ദിനമായ ഈസ്റ്റർ എന്നിവയോടെയാണ് വാരാചരണം പൂർത്തിയാവുക.

അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം

0

6 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കും. വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദികരിച്ചു.

പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. വോട്ടെടുപ്പിൽ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുത്.ചാനലുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികൾക്ക് നിർബന്ധമായും മുൻകൂർ അനുമതി വാങ്ങണം. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ജില്ലാ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനുകൾ, ലോജിസ്റ്റിക്കൽ ആവശ്യകതകൾ, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ എണ്ണം, ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് (എപിക്) വിതരണം, ഇവിഎം, വിവിപാറ്റ് ക്രമീകരണം, സ്വീപ് പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് ചിലവ് വിവരങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

യോഗത്തിൽ അഡീഷണൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഡോ. അദീല അബ്ദുള്ള, വി ആർ പ്രേംകുമാർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ ജില്ലാ കളക്ടർമാരായ എൻ.എസ് കെ ഉമേഷ്, അലക്‌സ് വർഗീസ്, വി വിഘ്‌നേശ്വരി, കൃഷ്ണ തേജ, ഡോ എസ് ചിത്ര, വി ആർ വിനോദ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ, ജില്ലാ പോലീസ് മേധാവിമാർ, വരണാധികാരികൾ, ഉപ വരണാധികാരികൾ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാർ, സംസ്ഥാന എൻഫോഴ്‌സ്‌മെന്റ് ഓഫീസുകളിലെ ജില്ലാ ഓഫീസർമാർ (എക്‌സൈസ്, ജി എസ് ടി, മോട്ടോർ വെഹിക്കിൾ, ഫോറസ്റ്റ്) യോഗത്തിൽ പങ്കെടുത്തു.