spot_img
Wednesday, July 1, 2026
Home Blog Page 440

സംസ്ഥാനത്ത് ആദ്യം! നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ്‌ സർവകലാശാല.  ഇന്നലെ ചേർന്ന സർവകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. ഇതോടെ നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ്‌ മാറി.

അടുത്ത വർഷം മുതൽ കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും. പുതിയ ബിരുദ പാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകർക്ക് നേരത്തെ ക്ലാസുകൾ നൽകിയിരുന്നു. ഗവേഷണ നിയമാവലി 2023ന്‍റെ ഭേദഗതിക്കും ഇന്ന് ചേർന്ന യോഗം അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം.

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ, എങ്കിൽ വേഗമാകട്ടെ, വില കുത്തനെ കൂടാൻ സാധ്യത!

0

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ, എങ്കിൽ വേഗമാകട്ടെ, വില കുത്തനെ കൂടാൻ സാധ്യത! ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ വിലയിൽ വർധനവുണ്ടായേക്കുമോ? ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാർട്ട്ഫോൺ വില്പനയിൽ മുന്നേറ്റങ്ങൾ അടുത്തയിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവ് രാജ്യത്തെ വിപണിയെയും ബാധിച്ചേക്കുമെന്നാണ് സൂചന.

രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വർധിച്ചേക്കാൻ സാധ്യതയുണ്ട്. ഇത് പ്രധാനമായും 10000 രൂപയിൽ കുറവ് വിലയുള്ള 5ജി സ്മാർട്ട്ഫോണുകളെ ആയിരിക്കും ബാധിക്കുക. മൈക്രോൺ, സാംസങ് തുടങ്ങിയ കമ്പനികൾ അവരുടെ ഡിറാം (Dynamic Random Access Memory- DRAM) ചിപ്പുകളുടെ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എ.ഐ. ആവശ്യങ്ങൾക്കായി വ്യാപകമായി ഡിറാം ഉപയോഗിക്കുന്നുണ്ട്. അതിനാൽ വരും മാസങ്ങളിൽ ഇവയ്ക്ക് ക്ഷാമം ഉണ്ടായേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ വിതരണക്കാരാണ് മൈക്രോൺ, സാംസങ് എന്നിവർ. നിലവിലുള്ളതിന്റെ 20 ശതമാനം വർധനവാണ് ഉണ്ടാകാൻ സാധ്യത. ഇത് 2024 പകുതിയോടെ സ്മാർട്ട്ഫോണുകളുടെ വില വർധനവിന് തന്നെ കാരണമായേക്കും.

ട്രെൻഡ് ഫോഴ്‌സ് ഡാറ്റയെ ഉദ്ധരിച്ച് ഇ.ടി. ടെലികോം നൽകിയ റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇതിനു പിന്നാലെ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന പഴയ എൽ.ഡി.ഡി.ആർ4 എക്‌സ് സാങ്കേതിക വിദ്യയുടെ കരാർതുകയിൽ എട്ട് ശതമാനത്തിന്റെ വർധനവും എൽ.ഡി.ഡി.ആർ5, എൽ.ഡി.ഡി.ആർ5എക്‌സ് മെമ്മറിയുടെ കരാർ തുകയിൽ 10 ശതമാനം വരെ വർധനവുമുണ്ടാകും.

വയനാട്ടിൽ വീണ്ടും കടുവാഭീതി; പുല്‍പ്പള്ളിയില്‍ ആടിനെ കൊലപ്പെടുത്തി, ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം

0

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ നിന്ന് വീണ്ടും കടുവാ ഭീതിയുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. പുല്‍പ്പള്ളി സുരഭിക്കവലയില്‍ എത്തിയ കടുവ ഇത്തവണ ആടിനെയാണ് ആക്രമിച്ചത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സ് ഉള്ള ആടിനെ കൊന്ന്
ഭാഗികമായി ഭക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ ജഡം കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന് സമീപത്ത് വെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരന്തരമായി കടുവയിറങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് വരുന്നത്.

പരീക്ഷാ ക്രമക്കേട് തടയാൻ പദ്ധതിയിട്ട് കേന്ദ്രം; കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും 1 കോടി രൂപ വരെ പിഴയും

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പിഴയും ശിക്ഷയും ലഭിക്കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് അവതരിപ്പിച്ചത്. യുപിഎസ്‌സി, എസ്‌എസ്‌സി, റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി എന്നിവയുള്‍പ്പെടെ വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പരമാവധി 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമെന്ന് കണ്ടെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വർഷം വരെ തടവ് ലഭിക്കും. ഒരു കോടിയില്‍ കുറയാത്ത പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് കാണിക്കുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും.

ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റൻഡ് കമ്മീഷണർ പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരാകണം ഇത്തരം കേസുകള്‍‍ അന്വേഷിക്കണ്ടതെന്നും ബില്ലില്‍ പരാമർ‌ശിക്കുന്നു. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ‌ കേന്ദ്രസർക്കാരിനും അധികാരമുണ്ടാകും. ആള്‍മാറാട്ടം, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവയുള്‍പ്പെടെ 20 കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടവയുമാണ് ബില്ലിന് കീഴില്‍ വരിക.

ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ട്: മുഖ്യമന്ത്രി

0

തിരുവനന്തപുരം: എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹം നല്ല ജാഗ്രത പുലർത്തണം. കഴിഞ്ഞ വർഷം മാത്രം ഓൺലൈൻ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്. തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ തിരുവനന്തപുരം സൈബർ സ്റ്റേഷന്റെ ചുമതല ഒരു ഡിവൈഎസ്പിക്കാണ്. സൈബർ ഡിവിഷൻ വരുന്നതോടെ കൊച്ചി, കോഴിക്കോട് സൈബർ സ്റ്റേഷനുകളുടെ ചുമതലയും ഡിവൈഎസ്പിമാർക്കാവും. ഇവരെ സഹായിക്കാൻ മൂന്ന് ഇൻസ്പെക്ടർമാരുണ്ടാകും. സൈബർ കുറ്റാന്വേഷണത്തിന്റെ ഏകോപനത്തിനായി റേഞ്ച് ഡി ഐ ജിമാരുടെ കീഴിൽ പ്രത്യേക സംവിധാനം കൊണ്ടുവരും.

പലപ്പോഴും ചെറിയ പ്രായത്തിലുള്ള കുട്ടികൾ ഓൺലൈൻ ദുരുപയോഗങ്ങൾക്ക് ഇരയാകാറുണ്ട്. കുരുക്ക് മുറുകുമ്പോഴാണ് ആപത്ത് ബോധ്യപ്പെടുന്നത്. ഇതോടെ കുട്ടിയുടെയും കുടുംബത്തിന്റേയും സ്വസ്ഥത നഷ്ടപ്പെടും. ഇത്തരം സംഭവങ്ങളിൽ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവുകയാണ് പ്രധാനം. കുട്ടിയുടെ ഭാവിയെ കരുതി പലപ്പോഴും പോലീസ് നടപടികളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരയായവർ തയ്യാറായെന്നു വരില്ല. അത്തരം സംഭവങ്ങളിൽ കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായും രാജ്യത്തെ മികച്ച ഒൻപതാമത്തെ സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷനുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. സൈബർ ഡിവിഷന്റെ ലോഗോ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളും പ്രകാശനം ചെയ്തു.

ആന്റണിരാജു എം. എൽ. എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബ്, എ ഡി ജി പിമാരായ മനോജ് എബ്രഹാം, എം. ആർ. അജിത്കുമാർ, എച്ച്. വെങ്കിടേഷ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ട്; മന്ത്രി ജി ആര്‍ അനില്‍

0

ഡല്‍ഹി: സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച്‌ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ് .പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം, ഇക്കാര്യം മന്ത്രി എന്ന നിലയില്‍ ചര്‍ച്ച നടത്തും.

മുന്നണിക്ക് അകത്തും, മന്ത്രിസഭയിലും എല്ലാം വിഷയം സംസാരിക്കും, അനുകൂല നടപടി ഉണ്ടാകും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ടെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. ഉത്സവ സീസണ്‍ ആണ്, ഉപഭോഗം കൂടും .

നേരത്തെ OMS  സ്‌കീമില്‍ അരി എടുത്തു സര്‍ക്കാര്‍ വിതരണം ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ OMS സ്‌കീമില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇത് സ്വകാര്യ കച്ചവടക്കാര്‍ മുതലെടുക്കും. തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രിമാരെ കാണും എന്നും ജി ആര്‍ അനില്‍ അറിയിച്ചു.

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി

0

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി.

അവധി ദിവസങ്ങളിലുൾപ്പെടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടത്തിന്‍റെ ഇടപെടൽ. നേരത്തെ പരിഹാര മാർഗ്ഗങ്ങൾ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതിൽ പാളിച്ചകളുണ്ടായിരുന്നു. നടപടികൾ വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാർ‍ഗ്ഗങ്ങൾ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഏറ്റവുമൊടുവിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതൽ 9 വരെയും തിങ്കളാഴ്ചകളിൽ രാവിലെ 7 മുതൽ 9 വരെയും നിയന്ത്രണമുണ്ടാകും. ദ്രുതകർമ്മ സേനയുടെ സേവനം ചുരത്തിലുടനീളം ഉറപ്പുവരുത്തും. വയനാട് കോഴിക്കോട് ജില്ലകളിലെ പൊലീസ്- മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച് നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വർഷങ്ങളായുളള പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എംഎൽഎമാരുടെ യോഗം ഉടൻ വിളിക്കുമെന്നും കോഴിക്കോട് ജില്ല കളക്ടർ മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകിയിട്ടുണ്ട്. പ്രവർത്തികൾ രണ്ടാഴ്ചയിലൊരിക്കൽ വിലയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് – വയനാട് ജില്ല കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബത്തേരി നഗരസഭാ മുൻ ചെയർമാൻ ടി.എൽ. സാബു സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.

ഡാന്‍സ് ചെയ്യുന്നതിലൂടെ വണ്ണം കുറയ്ക്കാൻ കഴിയുമോ? നിങ്ങളറിയേണ്ടത്…

0

നൃത്തം ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. നൃത്തം സ്വന്തം തൊഴിൽ മേഖല ആയി പിന്തുടരാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഇടവേളകളെ ആനന്ദമാക്കാന്‍ ഡാന്‍സ് ചെയ്യുന്നവരുമുണ്ട്.  നൃത്തം ഏറ്റവും രസകരമായ ഫിറ്റ്നസ് വ്യായാമങ്ങളിൽ ഒന്നാണ്. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും നൃത്തം ചെയ്യുന്നത് നല്ലതാണ്. പതിവായി ഡാന്‍സ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…  

ഒന്ന്…

അമിത വണ്ണമാണ് ഇന്ന് പലരുടെയും പ്രശ്നം. പതിവായി നൃത്തം ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നൃത്തം ഒരു മികച്ച കാർഡിയോ വ്യായാമമാണ്. അതിനാല്‍ പതിവായി ഡാന്‍സ് ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കലോറിയെ കത്തിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ ജിമ്മില്‍ പോകാന്‍ മടിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് നൃത്തം ചെയ്യുന്നത് ഗുണം ചെയ്തേക്കാം. 

രണ്ട്… 

പതിവായി നൃത്തം ചെയ്യുന്നത് ഹൃദയമിടിപ്പ് സന്തുലിതമാക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറിലധികം നൃത്തം ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോ​ഗ സാധ്യത കുറയുന്നതായി പഠനങ്ങളും പറയുന്നു. അതിനാല്‍ നൃത്തം പതിവാക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്… 

സൂംബ, എയ്‌റോബിക്‌സ് എന്നിവയെല്ലാം നൃത്തത്തിന്റെയും വ്യായാമത്തിന്റെയും രൂപങ്ങളാണ്.  നൃത്തം നിങ്ങളുടെ പേശികളുടെ ശക്തി വർദ്ധിപ്പിക്കാനും വയറു കുറയ്ക്കാനും ഗുണം ചെയ്യും. അതിനാല്‍ ഇവയൊക്കെ പരിശീലിക്കാം. 

നാല്… 

ശരീരത്തിന്‍റെ വഴക്കം അഥവാ flexibility മെച്ചപ്പെടുത്താനും ഡാന്‍സ് ചെയ്യുന്നത് ഗുണം ചെയ്തേക്കാം. ശരീരത്തിന് ഉറപ്പ് വരാനും ഇത് സഹായിക്കും. 

അഞ്ച്…

ഇന്ന് പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം സ്ട്രെസ് കുറയ്ക്കാനും നൃത്തം ചെയ്യുന്നത് സഹായിക്കും. 
നൃത്തത്തിന് സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും കഴിയും. കൂടാതെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നു

0

തിരുവനന്തപുരം: മോഡേണൈസേഷൻ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നത്.

ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നൽകി. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെയാണ് ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫുഡ് സ്ട്രീറ്റുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകൾ പദ്ധതിയിലൂടെ കൂടുതൽ മികവുറ്റതാക്കും. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ കുറച്ച് പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയിൽക്കൂടി പദ്ധതി മുതൽക്കൂട്ടാകും.

നാടും വീടും 3D ഇമേജിൽ കണ്ടിട്ടുണ്ടോ? ഗൂഗിളിന്റെ ഈ ആപ്പിലൂടെ കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ്

0

Create and collaborate on immersive, data-driven maps from anywhere, with the new Google Earth. See the world from above with high-resolution satellite imagery, explore 3D terrain and buildings in hundreds of cities, and dive in to streets and neighbourhoods with Street View’s 360° perspectives.

Find satellite images of any location. Discover cities and mountains with tours.

Explore the whole world from above with satellite imagery and 3D terrain of the entire globe and 3D buildings in hundreds of cities around the world. Zoom to your house or anywhere else then dive in for a 360° perspective with Street View.

See the world from a new point of view with Voyager, a collection of guided tours from BBC Earth, NASA, National Geographic, and more. And now, visualize the immersive maps and stories you’ve created with Google Earth on web on your mobile device.

For Android:
DOWNLOAD NOW : CLICK HERE

IPHONE:
DOWNLOAD NOW : CLICK HERE