spot_img
Wednesday, July 1, 2026
Home Blog Page 441

ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം

0

ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം; മൂന്ന് അവാര്‍ഡുകളുമായി സക്കീര്‍ ഹുസൈന്‍, ശങ്കര്‍ മഹാദേവനും നേട്ടംബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് ദിസ് മൊമെന്‍റ് എന്ന ആല്‍ബത്തിന്.

ആഗോള സംഗീത ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിലൊന്നായ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും നേട്ടം. പ്രശസ്ത തബല വിദ്വാന്‍ സക്കീര്‍ ഹുസൈന് മാത്രം മൂന്ന് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിച്ചു. ആഗോള തലത്തിലെ മികച്ച പ്രകടനം, മികച്ച സമകാലിക ആല്‍ബം (ഉപകരണ സംഗീതം), മികച്ച ആഗോള സംഗീതം എന്നീ വിഭാഗങ്ങളിലാണ് സക്കീര്‍ ഹുസൈന് പുരസ്കാരങ്ങള്‍ ലഭിച്ചത്.

ഓടക്കുഴല്‍ വാദകന്‍ രാകേഷ് ചൗരസ്യയ്ക്ക് രണ്ട് പുരസ്കാരങ്ങളും ലഭിച്ചു.ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് ദിസ് മൊമെന്‍റ് എന്ന ആല്‍ബത്തിനാണ്. സക്കീര്‍ ഹുസൈനൊപ്പം ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗിറ്റാറിസ്റ്റ് ജോണ്‍ മക് ലോഗ്ലിന്‍, വാദ്യകലാകാരന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫ്യൂഷന്‍ ബാന്‍ഡ് ശക്തിയുടേതായി ഈ ആല്‍ബം. ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്കാരം സക്കീര്‍ ഹുസൈനൊപ്പം രാകേഷ് ചൗരസ്യ, ബേല ഫ്ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ പഷ്തോ എന്ന ഗാനത്തിനാണ്.

മികച്ച സമകാലിക ആല്‍ബത്തിനുള്ള (ഉപകരണ സംഗീതം) പുരസ്കാരം ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിനാണ്. സക്കീര്‍ ഹുസൈന്‍, രാകേഷ് ചൗരസ്യ, ബേല ഫ്ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവരാണ് ഈ ആള്‍ബത്തിനും പിന്നില്‍.

സക്കീര്‍ ഹുസൈന് മൂന്നാമത്തെ തവണയാണ് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിക്കുന്നത്. പ്ലാനെറ്റ് ഡ്രം എന്ന ആല്‍ബത്തിന് 1992 ലും ഗ്ലോബല്‍ ഡ്രം പ്രോജക്റ്റ് എന്ന ആല്‍ബത്തിന് 2009 ലും സക്കീന്‍ ഹുസൈന്‍ ഗ്രാമിയില്‍ പുരസ്കൃതനായിട്ടുണ്ട്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന പരിപാടിയിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

എന്താണ് ‘വെര്‍ട്ടിഗോ’? ; ഇത് എന്തുകൊണ്ട് വരുന്നു?

0

നിങ്ങള്‍ പലപ്പോഴും കേട്ടിരിക്കാൻ സാധ്യതയുള്ളൊരു പ്രയോഗമാണ് ‘വെര്‍ട്ടിഗോ’. എന്നാല്‍ പലര്‍ക്കും ഇത് എന്താണെന്ന് കൃത്യമായി അറിയില്ല എന്നതാണ് സത്യം.

‘വെര്‍ട്ടിഗോ’ എന്നാല്‍ തലകറക്കം മാത്രമാണെന്ന് ധരിച്ചുവച്ചിട്ടുള്ളവരും ഏറെയാണ്.

‘വെര്‍ട്ടിഗോ’ എന്നാല്‍ പല പ്രശ്നങ്ങളെയും ഒന്നിച്ച്‌ വിശേഷിപ്പിക്കാനുപയോഗിക്കുന്നൊരു പ്രയോഗമാണ്. തലകറക്കം, ബോധക്ഷയം, സ്ഥിരത നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ സമാനതകളുള്ള പല അവസ്ഥയെയും ‘വെര്‍ട്ടിഗോ’യുടെ കീഴിലുള്‍പ്പെടുത്താം.

ചിലര്‍ കരുതുന്നത് ഉയരത്തില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ അനുഭവപ്പെടുന്ന തലകറക്കം മാത്രമാണ് ‘വെര്‍ട്ടിഗോ’ എന്നാണ്. ഇതും തെറ്റിദ്ധാരണയാണ്. സമതലത്തിലാകുമ്പോഴും ‘വെര്‍ട്ടിഗോ’ അനുഭവപ്പെടാവുന്നതാണ്. ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതായും, ചലിക്കുന്നതായും തോന്നുക, നമ്മള്‍ ‘സ്റ്റെഡി’യായിരിക്കുമ്പോഴും വീഴാൻ പോകുന്നതായി അനുഭവപ്പെടുകയെല്ലാം ചെയ്യുന്നത് ‘വെര്‍ട്ടിഗോ’യുടെ ഭാഗമായി കണക്കാക്കാം. 

പലര്‍ക്കും ഇടയ്ക്കിടെ ‘വെര്‍ട്ടിഗോ’ അനുഭവപ്പെടാം. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. ജനിതകഘടകങ്ങളാണ് ‘വെര്‍ട്ടിഗോ’യിലേക്ക് നയിക്കുന്നത് എന്ന വാദം നിലനില്‍ക്കുന്നതാണ്. എന്നാല്‍ ജനിതകഘടകങ്ങള്‍ മാത്രമാണ് ഇതിലേക്ക് നയിക്കുന്നത് എന്ന് പറഞ്ഞാല്‍ ശരിയല്ല. ജനിതകഘടകങ്ങള്‍ക്കൊപ്പം പാരിസ്ഥിതിക ഘടകങ്ങള്‍, ജീവിതരീതികള്‍ എല്ലാം ‘വെര്‍ട്ടിഗോ’യില്‍ സ്വാധീനമായി വരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

പലരിലും തലച്ചോറിലെയോ ചെവിക്കകത്തെയോ പ്രശ്നങ്ങളോ അസുഖങ്ങളോ പരുക്കുകളോ മൂലം ‘വെര്‍ട്ടിഗോ’ വരാം. അതിനാല്‍ ‘വെര്‍ട്ടിഗോ’ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ട അവസ്ഥ തന്നെയാണ്. അതുപോലെ നിര്‍ജലീകരണം (ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ), അനീമിയ (വിളര്‍ച്ച) എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ‘വെര്‍ട്ടിഗോ’യിലേക്ക് നയിക്കാം.

രാത്രിയിലെ ഉറക്കമില്ലായ്മ, കാപ്പിയോ ചായയോ മദ്യമോ അമിതമായി കഴിക്കുക, മോശം ഭക്ഷണരീതി, സോഡിയം (ഉപ്പ്) അധികമാകുക എന്നീ കാര്യങ്ങളെല്ലാം ‘വെര്‍ട്ടിഗോ’ സാധ്യതയെ കൂട്ടുന്നു. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചേ മതിയാകൂ. പ്രത്യേകിച്ച്‌ മുമ്പേ ‘വെര്‍ട്ടിഗോ’ വന്ന ചരിത്രമുള്ളവര്‍.

മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച യുവാവിനെ കണ്ടെത്തി.

0

കുറ്റിപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആസാം സ്വദേശിയായ യുവാവിന്‍റെ ബന്ധുക്കളെ പോലീസ് സംഭവം അറിയിച്ചു.

മിനിഞ്ഞാന്ന് വൈകിട്ടാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍റില്‍ വെച്ച്‌ പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഇയാള്‍ കഴിക്കുന്നത്. പട്ടിണി കാരണമാണ് പൂച്ചയെ ഭക്ഷിച്ചതെന്നായിരുന്നു ഇയാള്‍ നാട്ടുകാരോട് വ്യക്തമാക്കിയത്. തുടര്‍ന്ന് പോലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ഇയാള്‍ മുങ്ങി. ഇയാള്‍ ട്രെയിനില്‍ കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനിലെത്തിയതാണെന്നാണ് പോലീസ് പറയുന്നത്.

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു.

0

റാന്നി: രക്ഷിക്കാനെറിഞ്ഞ സാരിയിൽ പിടിച്ചില്ല, ‘അച്ഛാ പോകല്ലേ’യെന്ന് അലറിക്കരഞ്ഞ് അമ്മു, കണ്ണീരിലാഴ്ത്തി പമ്പയിലെ അപകടം

സാരിയിൽ പിടിച്ച് രക്ഷപ്പെടാമായിരുന്നെങ്കിലും അച്ഛൻ ഒഴുക്കിൽപ്പെട്ടത് കണ്ട് അലറിക്കരഞ്ഞ മകൾ അനിലിനരികിലേക്ക് നീങ്ങുകയായിരുന്നു. അച്ഛൻ പോകല്ലേ എന്ന് കരഞ്ഞാണ് മകൾ അനിലിനടുത്തേക്ക് ഒഴുകിയെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചതിന്‍റെ ഞെട്ടലിലാണ് ചന്തക്കടവുകാർ. പത്തനംതിട്ട റാന്നിയിൽ കഴിഞ്ഞ ദിവസാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഉതിമൂട് സ്വദേശി അനിൽകുമാർ(52), മകൾ നിരഞ്ജന(17), അനിലിന്റെ സഹോദരന്‍റെ മകൻ ഗൗതം(15) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്.

കേരളത്തില്‍ ഭൂമിയുടെ വില കുത്തനെ കുറയുമെന്ന് വീണ്ടും പ്രവചിച്ച്‌ മുരളി തുമ്മാരുകുടി.

0

കൊച്ചി: സംസ്ഥാനത്ത് ഭൂമിയുടെ വില കുത്തനെ കുറയുമെന്നും വില്‍ക്കാനിറങ്ങിയാലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാകുമെന്ന് ആവര്‍ത്തിച്ച്‌ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

സംസ്ഥാനത്ത് ഭൂമി ഇടപാട് കുറയുന്നതായുള്ള മാധ്യമ വാര്‍ത്തയെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേയും പല തവണ സംസ്ഥാനത്തെ സാഹചര്യം മാറുകയാണെന്നും ഭൂമിവില കുറയുമെന്നും മുരളി തുമ്മാരുകുടി പറഞ്ഞിരുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഭൂമിയുടെ വില

കേരളത്തില്‍ ഭൂമിയുടെ വില ഒരു ഊഹാപോഹ കുമിള ആണെന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.
ഓരോ വര്‍ഷവും കൃഷിക്കും കെട്ടിട നിര്‍മ്മാണത്തിനും ഉള്ള ഭൂമിയുടെ ആവശ്യം കുറഞ്ഞു വരികയാണ്. ഇപ്പോള്‍ കൃഷി സ്ഥലം എന്ന് നാം പറയുന്നിടത്ത് തന്നെ കൃഷി നടക്കുന്നില്ല, ശ്രദ്ധിക്കപെടുന്നില്ല. വില കൊടുത്തു ഭൂമി വാങ്ങി കൃഷി ചെയ്താല്‍ ആദായമായി നടത്താവുന്ന ഒരു കൃഷിയും ഇന്ന് കേരളത്തില്‍ ഇല്ല.

തലക്കാലം ഭൂമി ഉള്ളവര്‍ക്കൊന്നും പണത്തിന്റെ വലിയ ആവശ്യമില്ല, ഭൂമി വില്‍ക്കാത്തിടത്തോളം കാലം ഭൂമിയുടെ വില കുറയുന്നതായി തോന്നുകയുമില്ലല്ലോ. അപ്പോള്‍ കോടികളുടെ സ്വത്ത് ഉണ്ട് എന്നൊക്കെ ചിന്തിച്ചിരിക്കാം. ഒരു കുഴപ്പവുമില്ല.

പക്ഷെ പണത്തിന് ആവശ്യക്കാര്‍ ഭൂമിയുമായി കമ്പോളത്തില്‍ ഇറങ്ങിയാല്‍ വാങ്ങാന്‍ ആളില്ല എന്ന സ്ഥിതി വരും. കുമിള പൊട്ടും, ഭൂമിയുടെ വില എവിടെ എത്തും എന്ന് പറയാന്‍ പറ്റില്ല.

ഇതിനൊന്നും അധികം സമയം വേണ്ട. അങ്ങനെ ഭൂമി വില കുറയുന്നത് ഒരു മോശം കാര്യവുമല്ല. ഭൂമി ശരിയായി ഉപയോഗിക്കപ്പെടാന്‍ അത് ഉപകരിക്കും.

ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

0

കൊച്ചി:  ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കാൻ ധാരണയായി. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിമാരുടെയും ജഡ്ജിമാരുടെയും സാന്നിധ്യത്തിലുളള സംയുക്ത സ്ഥല പരിശോധന ഈ മാസം 17 ന് നടക്കും.  ജുഡീഷ്യൽ സിറ്റിയ്ക്കായി ഇപ്പോൾ കണ്ടെത്തിയ 27 ഏക്കർ സ്ഥലത്തിന് പുറമേ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കും.

ഹൈക്കോടതിയ്ക്ക് പുറമേ, ജു‍ഡീഷ്യൽ  അക്കാദമി, മീ‍ഡിയേഷൻ സെന്‍റർ തുടങ്ങിയവയും ജു‍ഡീഷ്യൽ സിറ്റിയിൽ ഉണ്ടാകും. ഹൈക്കോടതി മാറ്റത്തിനെതിരെ അഭിഭാഷക കൂട്ടായ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊച്ചി നഗരത്തിലെ നിലവിലെ ഹൈക്കോടതി സമുച്ചയത്തിന് സ്ഥല പരിമിതി ഉളളതിനാലാണ് പുതിയ ജൂ‍ഡീഷ്യൽ സിറ്റിയ്ക്കായി കഴിഞ്ഞ നവംബറിൽ ആലോചന തുടങ്ങിയത്.

കേരള ബജറ്റ് 2024 ഒറ്റനോട്ടത്തിൽ

0

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയംമാറ്റങ്ങളടക്കം ഉൾപ്പെടുത്തിയാണ് ബജറ്റ്. കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം 1.38 ലക്ഷം കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവ്. 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. ബജറ്റിലെ 100 വിവരങ്ങൾ ഇവയാണ്.

കേരള ബജറ്റ് 2024 ഒറ്റനോട്ടത്തിൽ

1.    1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
2.    റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
3.    ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
4.    നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
5.    കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
6.    വിളപരിപാലനത്തിന് 535.90 കോടി.
7.    ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.
8.    വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
9.    നാളീകേര കൃഷി വികസനത്തിന് 65 കോടി.
10.    ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.
11.    കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
12.    മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
13.    മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍
14.    മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്
15.    ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
16.    മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
17.    മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
18.    ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.
19.    തീരദേശ വികസനത്തിന് 136.98 കോടി.
20.    മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി

21.    മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയ്ക്ക് 10 കോടി.
22.    തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
23.    പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
24.    മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.
25.    മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
26.    മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി
27.    പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
28.    നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍. 
29.    ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
30.    വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
31.    പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
32.    മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
33.    പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി
34.    കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി.  ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
35.    പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
36.    നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി
37.    പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.
38.    തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)
39.    ഗ്രാമവികസനത്തിന് 1768.32 കോടി.
40.    തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം.  ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.


41.    2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
42.    കുടുംബശ്രീയ്ക്ക് 265 കോടി
43.    പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
44.    ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
45.    പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
46.    2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം.  അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.
47.    മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
48.    എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.
49.    കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം
50.    ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
51.    സഹകരണ മേഖലയ്ക്ക് 134.42 കോടി.
52.    ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
53.    ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
54.    സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.
55.    കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി
56.    ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
57.    വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
58.    ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.
59.    കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
60.    കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
61.    കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി
62.    കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി
63.    കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
64.    പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
65.    സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
66.    തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
67.    കയര്‍ വ്യവസായത്തിന് 107.64 കോടി
68.    ഖാദി വ്യവസായത്തിന് 14.80 കോടി
69.    കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
70.    നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.
71.    സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി
72.    2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.  
73.    ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.
74.    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
75.    ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.
76.    കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി
77.    വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി
78.    കിന്‍ഫ്രയ്ക്ക് 324.31 കോടി
79.    കെല്‍ട്രോണിന് 20 കോടി
80.    വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
81.    കേരള സ്പേസ് പാര്‍ക്കിന് 52.50 കോടി.
82.    സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി 
83.    കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 23.51 കോടി
84.    ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി
85.    ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
86.    കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.
87.    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും.  ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
88.    പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.
89.    റബ്ബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ത്തി.
90.    നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.
91.    ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.
92.    പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
93.    പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.
94.    മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.
95.    ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
96.    മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
97.    കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍
98.    3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍.
99.    വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും. 
100.    ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എൻഐടി ക്യാമ്പസ് തുറന്നു

കോഴിക്കോട് : വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് തുറന്നു. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായാണ് പ്രതിഷേധങ്ങൾ ഉയർന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്യാമ്പസ് അടച്ചത്.

പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നടത്തിയ ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു വലിയ പ്രതിഷേധങ്ങൾ നടന്നത്.

പ്രശസ്ത കവി എന്‍ കെ ദേശം അന്തരിച്ചു

0

തൃശൂർ : പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം (88) അന്തരിച്ചു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഞായര്‍ രാത്രി 10.30 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും.

ദേശം കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എന്‍കെ ദേശം എന്ന എന്‍ കുട്ടിക്കൃഷ്ണ പിള്ള. എല്‍ഐസി ജീവനക്കാരനായിരുന്നു. ഭാര്യ: ലീലാവതിയമ്മ. മക്കള്‍: കെ ബിജു (സിവില്‍ സപ്ലൈസ്, എറണാകുളം), കെ ബാലു (മുന്‍സിഫ് കോടതി, എറണാകുളം), അപര്‍ണ കെ പിള്ള. മരുമക്കള്‍: ജി പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബായ്).

1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. 1973ലെ ‘അന്തിമലരി’ ആണ് ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ടാഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും 2009ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

കെ റെയിൽ അടഞ്ഞ അധ്യായമമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ വരും

0

തിരുവനന്തപുരം: കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെയാണെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എൻ ബാലഗോപാല്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘വന്ദേഭാരത് എക്സ്പ്രസുകള്‍ വന്നതോടുകൂടി സംസ്ഥാനസർക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്‍ക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളർച്ചയ്ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ല.

നിലവിലുള്ള റെയില്‍പാതകളുടെ നവീകരണവും വളവു നികർത്തലും ഡബിള്‍ ലൈനിങും പൂർത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്.”അതിവേഗ ട്രെയിൻ യാത്രക്കാർക്കുള്ള കെ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു സംബന്ധിച്ച്‌ കേന്ദ്ര സർക്കാറുമായുള്ള കൂടിയാലോചനകള്‍ തുടരുകയാണ്’, ധനമന്ത്രി പറഞ്ഞു.