spot_img
Wednesday, July 1, 2026
Home Blog Page 442

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

0

താമരശ്ശേരി: ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലായി രണ്ട് ലോറികളാണ് കുടുങ്ങിയത്. ഇതേ തുടർന്ന് പുലർച്ചെ 3.30 മുതൽ ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

വൺവെ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആറാം വളവിൽ കുടുങ്ങിയ ലോറി നീക്കം ചെയ്തു, ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗം നിയന്ത്രിച്ചു വരുന്നു.

ഇരു ഭാഗത്തും ചുരത്തിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ ചുരം താണ്ടാൻ സമയമെടുക്കും. യാത്രക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുക

വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ വന്‍ അപകടം; 20 കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

0

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച്‌ വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍ നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്.

വിനോദ യാത്ര സംഘമാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.15 നാണ് അപകടമുണ്ടായത്. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്‍റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു.

മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചു പോകുന്നതിനിടെ പെരുമ്പാവൂര്‍ സിഗ്നല്‍ ജങ്ഷനില്‍ വെച്ച്‌ മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞു. പരിക്കേറ്റ 20 പേരില്‍ ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാര്‍ത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

രാത്രിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിനോദ യാത്ര പോകുന്നതിന് സംസ്ഥാനത്ത് വിലക്ക് നിലനില്‍ക്കെയാണ് അതിരാവിലെയുള്ള യാത്രക്കിടെ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്.

National Highways Authority of India (NHAI) for Highway users across the country

0

To help them in providing highway information and various services related to their journey .

From the app; user can get the details of nearest toll plaza, toll plaza enroute, know the NH , nearby services like petrol pump, hospital, hotel etc.
The app is available in multiple languages: English and Hindi.

Highway users can raise an issue/complaint with image or video evidence from this application, track the grievance status and provide feedback. At the backend a web application runs to receive the issues and complaints submitted from highway users, based on a complaint category. The complaint or issue will be geo tagged and it will be sent to the concerned competent authority of nearest toll plaza. The system allows multiple (manual/automatic) levels of escalation preferably up to five to six levels based on the complaint category. Also the authority can view the highway user’s complaint feedback and ratings

The application also helps to record the journey and view later.
Here the citizen can set their speed limit while on journey. If he/she is driving beyond limit, app will generate an alert.
Multicast, unicast and broadcast notifications are used to share the relevant information related to Roads and NH to citizen.
Artificial Intelligence assistance is used to control the application through voice, while driving
The main and important feature of app is the fastTag services, the app itself will provide the fastTag services such as Buy recharge, FastTag recharge, Monthly pass, Login bank portal etc
Citizen can rate their experience of the journey as well as the NH services.

For Android:
DOWNLOAD NOW : CLICK HERE

For IPHONE:
DOWNLOAD NOW  : CLICK HERE

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

നാളെ രാവിലെ 8 – 3: മാവൂർ കൊടശ്ശേരി താഴം, പെരുവയൽ, കള്ളാടി ചോല. 9 – 5: ചക്കിട്ടപാറ ലക്ഷംവീട്, പെരിഞ്ചേരി മുക്ക്, നരിനട, ചെറുവള്ളി മുക്ക്, കുറ്റ്യാടി തൊട്ടിൽപാലം റോഡ്, കുഞ്ഞുമഠം, ഓത്തിയോട്ട് പാലം.

8.30 – 5: ചക്കിട്ടപാറ പന്തിരി മദ്രസ, സൂപ്പിക്കട, വലിയപറമ്പ്, ദൈവത്തുംതറ, ചാത്തൻകണ്ടിമുക്ക്. 9 – 6: ചേളന്നൂർ കോറോത്ത് പൊയിൽ, ചാമക്കാല, ചിറ്റടിമുക്ക്, കാവ്, അംഗത്തായി.

9 – 1: ചേളന്നൂർ പുനത്തിൽ താഴെ, ചിറക്കുഴി, കാനോത്ത് മീത്തൽ, തീയക്കണ്ടിത്താഴം. 11 – 5: ചേളന്നൂർ എസ്എൻ മന്ദിരം, പുതിയേടത്താഴം, പയ്യടത്താഴം, ഇച്ചന്നൂര്, ഞാറക്കാട്ട് കോളനി.

8 – 5: മുക്കം ഓടത്തെരു, എൻസി ഹോസ്പിറ്റൽ പരിസരം, എള്ളങ്ങൽ കോളനി പരിസരം, പന്നിക്കോട് കറുത്തപറമ്പ്, വലിയപറമ്പ്, വലിയപറമ്പ് ക്രഷർ, വലിയപറമ്പ് ഹാച്ചറി.

7 –12: ഓമശ്ശേരി മങ്ങാട്, മങ്ങാട് ക്രഷർ, കണ്ണങ്കോട്ടുമല, താന്നിച്ചുവട്.∙ 12 – 3: ഓമശ്ശേരി ചോലക്കൽ, അമ്പലത്തിങ്ങൽ.

വോയിസ് കോളിൽ’ കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

0

കേവലം സന്ദേശമയക്കാൻ വേണ്ടി മാത്രമാണോ ആളുകൾ ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്..? നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മെറ്റയുടെ മെസ്സേജിങ് ആപ്പ്. വാട്സ്ആപ്പിൽ ദിനേനെയെന്നോണം പുത്തൻ ഫീച്ചറുകളുമെത്തുന്നുണ്ട്. ഇപ്പോഴിതാ, ‘വോയിസ് കോളിൽ’ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.

‘വാട്സ്ആപ്പിലെ വോയിസ് കോൾ സംവിധാനം ഏറെ ജനപ്രിയമാണ്. നിരന്തരം അതുപയോഗിക്കുന്നവർ ഒരുപാടുണ്ട്. ചിലരെ വാട്സ്ആപ്പ് കോളിലൂടെയല്ലാതെ വിളിച്ചാൽ കിട്ടില്ല. സ്ഥിരമായി വാട്സ്ആപ്പ് കോളിങ് സംവിധാനം ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ നിങ്ങൾ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ ‘ഫേവറൈറ്റായി’ സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് പരീക്ഷിക്കുന്നത്.

കോൺടാക്‌റ്റ് ലിസ്റ്റിൽ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഏറ്റവും ഇഷ്ടപ്പെടുന്നവരെ കോൾ ചെയ്യാം.ചുവടെയുള്ള സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, നിങ്ങൾക്ക് കോൺടാക്റ്റുകൾ തിരയാനും നിങ്ങളുടെ ഫേവറൈറ്റ് ലിസ്റ്റിൽ അവരുടെ പേരുകൾ ചേർക്കാനും കഴിയും. അങ്ങനെ സെറ്റ് ചെയ്യുന്ന കോൺടാക്റ്റുകൾ കോൾസ് ടാബിൻ്റെ മുകളിൽ ദൃശ്യമാകും. അതിൽ ടാപ് ചെയ്ത് നേരിട്ട് അവരെ കോൾ ചെയ്യാം.വാട്സ്ആപ്പ് ഹോമിൽ ചില ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഫീച്ചറിന് സമാനമാണിത്. നിലവിൽ കോൾസ് ടാബിൽ നിങ്ങൾ ചെയ്യുന്ന കോളുകളുടെ വിവരങ്ങൾ മാത്രമാണ് ദൃശ്യമാകുന്നത്.

പുതിയ ഫീച്ചർ വരുന്നതോടെ ഇഷ്ടമുള്ള നമ്പറുകൾ ഇത്തരത്തിൽ ഏറ്റവും മുകളിലായി കാണാൻ കഴിയും.WABetaInfo-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, iOS-നുള്ള WhatsApp ബീറ്റ #24.3.10.70 പതിപ്പിൽ, പ്രിയപ്പെട്ട കോൺടാക്റ്റുകൾ സജ്ജീകരിക്കാനുള്ള ഫീച്ചർ പരീക്ഷിക്കുകയാണ്. ഈ ഫീച്ചർ നിലവിൽ ബീറ്റ ബിൽഡുകളിൽ പോലും ലഭ്യമാക്കിയിട്ടില്ല, വൈകാതെ അവതരിപ്പിച്ചേക്കും.

ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലികൾ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും

റിയാദ്: സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കും. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്.മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല.

മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും. ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് ഡെലിവെറി മേഖലയില്‍ പതിനാലു മാസത്തിന് ശേഷം വിദേശികളെ നിയോഗിക്കാനാകില്ല. ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ഈ ​തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക.

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്, 23,000 തൊഴിലുകൾ കൂടി സ്വദേശികൾക്ക്

ചരക്കുലോറി ഗതാഗത മേഖലയിൽ 10,000ഉം യാത്രാവാഹന മേഖലയിൽ 3,000ഉം വ്യോമഗതാഗത മേഖലയിൽ 10,000ഉം തൊഴിലവസരങ്ങളാണ് സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നത്.

റിയാദ്: ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 28 തസ്തികളിലായി 23,000 തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നതായി സൗദി ഗതാഗത ലോജിസ്റ്റിക്സ് അസിസ്റ്റൻറ് മന്ത്രി അഹമ്മദ് ബിൻ സുഫിയാൻ അൽഹസൻ പറഞ്ഞു.

‘വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി യുവാക്കളുടെ ശാക്തീകരണം’ എന്ന തലക്കെട്ടിൽ അരങ്ങേറിയ മൂന്നാമത് ഖസീം യൂത്ത് എംപവർമെൻറ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചരക്കുലോറി ഗതാഗത മേഖലയിൽ 10,000ഉം യാത്രാവാഹന മേഖലയിൽ 3,000ഉം വ്യോമഗതാഗത മേഖലയിൽ 10,000ഉം തൊഴിലവസരങ്ങളാണ് സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നത്.

ചെറുപ്പം കാത്തുസൂക്ഷിക്കാൻ ഈ ഭക്ഷണങ്ങള്‍ വേണ്ടെന്ന് വയ്ക്കൂ

0

ചെറുപ്പം കാത്തുസൂക്ഷിക്കാമെന്ന് പറയുമ്പോള്‍ അതിനോട് താല്‍പര്യമില്ലാത്തവരായി ആരുണ്ട്! പ്രായമാകുന്നതിന് അനുസരിച്ച് അത് നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കും. പ്രത്യേകിച്ച് ചര്‍മ്മത്തില്‍. ചര്‍മ്മത്തില്‍ ചുളിവുകള്‍, വര, പാട് എല്ലാം വരുമ്പോഴാണ് കാര്യമായും പ്രായമായതായിട്ടുള്ള തോന്നലുണ്ടാവുക. നമ്മുടെ ജീവിതരീതികള്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

അതായത് നമ്മള്‍ എന്ത് കഴിക്കുന്നു, നമ്മുടെ ഉറക്കം, മാനസികാവസ്ഥകള്‍, കായികാധ്വാനം, ജോലി, ബന്ധങ്ങള്‍ എല്ലാം പ്രായം തോന്നിക്കുന്നതിനോ, ചെറുപ്പമായി തോന്നിക്കുന്നതിനോ എല്ലാം കാരണമായി വരാം. ഭക്ഷണത്തില്‍ വലിയ പ്രാധാന്യം തന്നെയുണ്ടെന്ന് പറയാം. ചില ഭക്ഷണങ്ങള്‍ നമുക്ക് ഗുണകരാകുമ്പോള്‍ ചിലത് നമുക്ക് തിരിച്ചടിയാകുന്നു. ഇത്തരത്തില്‍, ചെറുപ്പം കാത്തുസൂക്ഷിക്കാനായി ഡയറ്റില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്

മധുരമടങ്ങിയ വിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിവയാണ് മാറ്റിനിര്‍ത്തേണ്ട ഒരു വിഭാഗം ഭക്ഷണം. ഇതില്‍ ചോക്ലേറ്റും, കേക്കുകളും, ബേക്കറി പലഹാരങ്ങളും മറ്റ് സ്നാക്സും ഡിസേര്‍ട്ടുകളുമെല്ലാം ഉള്‍പ്പെടും. പൊതുവില്‍ മധുരം നിയന്ത്രിക്കുക. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളെ അധികവും ആശ്രയിക്കുക. കൃത്രിമമധുരം അടങ്ങിയ ഉത്പന്നങ്ങള്‍ വേണ്ടെന്ന് വയ്ക്കുക. കാരണം ഇവയെല്ലാം ചര്‍മ്മത്തെ ബാധിക്കും. ചര്‍മ്മം വലിഞ്ഞുതൂങ്ങുക, ചുളിവുകള്‍ വീഴുക എന്നിവയാണ് ഇവയുണ്ടാക്കുന്ന പ്രശ്നങ്ങള്‍.

രണ്ട്

മദ്യവും വലിയ രീതിയില്‍ പ്രായം തോന്നിക്കുന്നതിന് കാരണമാകും. പതിവായ മദ്യപാനം നിര്‍ജലീകരണത്തിലേക്ക് (ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥ) നയിക്കുന്നു ഇത് സ്കിൻ ഡ്രൈ ആകാനും ചര്‍മ്മത്തില്‍ വരകളും ചുളിവുകളും വീഴുന്നതിനുമെല്ലാം ക്രമേണ കാരണമാകുന്നു.

മൂന്ന്

പ്രോസസ്ഡ് മീറ്റുകളാണ് ഒഴിവാക്കേണ്ട മറ്റൊന്ന്. അതായത് ഫ്രഷ് ആയ മീറ്റ് അല്ലാതെ കേടാകാതിരിക്കാൻ പ്രോസസ് ചെയ്തുവരുന്ന ഇറച്ചി. സോസേജ്, ഹോട്ട് ഡോഗ്, ബേക്കണ്‍ എല്ലാം ഇതിലുള്‍പ്പെടും. ഇത് ആകെ ആരോഗ്യത്തിന് മോശമാണ്. പ്രായം കൂടുതല്‍ തോന്നിക്കുന്നതിലേക്കും നയിക്കും. മാത്രമല്ല ഉയര്‍ന്ന അളവിലാണ് ഈ വിഭവങ്ങള്‍ വഴി നമ്മുടെ ശരീരത്തിലേക്ക് സോഡിയം എത്തുന്നത്. അതും ഏറെ ദോഷം തന്നെ.

നാല്

ഫാസ്റ്റ് ഫുഡ്സും പതിവാക്കിയാല്‍ പ്രായമായതായി തോന്നിക്കുന്ന രീതിയിലേക്ക് ശരീരം മാറും. ബര്‍ഗര്‍, പിസ പോലുള്ള വിഭവങ്ങളെല്ലാം ഇതിലുള്‍പ്പെടുന്നു. ഇവയിലുള്ള അധികമായ കൊഴുപ്പ് ആണ് പ്രശ്നമാകുന്നത്. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്നു എന്നതും ദോഷകരമാണ്. ചര്‍മ്മത്തെ തന്നെയാണ് ഈ ഭക്ഷണങ്ങളും ഏറെ ബാധിക്കുന്നത്.

അഞ്ച്

പാക്കറ്റില്‍ വരുന്ന ചിപ്സ് ഐറ്റംസ്, പ്രത്യേകിച്ച് പൊട്ടാറ്റോ ചിപ്സ് പതിവായി കഴിക്കുന്നതും സ്കിൻ മോശമാക്കാനേ കാരണമാകൂ. കഴിയുന്നതും ഹോംലിയായ സ്നാക്സ് തന്നെ ശീലമാക്കാം. ഇവയെല്ലാം ഉയര്‍ന്ന അളവില്‍ സോഡിയവും ശരീരത്തിലെത്തിക്കുന്നുണ്ട്. ഇതെല്ലാം മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഒപ്പം സൃഷ്ടിക്കും.

‘ചിത്രങ്ങളെടുക്കും കോളുകള്‍ റെക്കോര്‍ഡ് ചെയ്യും’; ആറ് മാല്‍വെയര്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

0

ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ദശലക്ഷക്കണക്കിന് ആപ്പുകളാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ളത്. യൂസർമാരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനായി ഒരേ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒട്ടേറെ ആപ്പുകള്‍ അവിടെ ലഭ്യമാണ്.ഇക്കാരണത്താല്‍ സൈബർ കുറ്റവാളികളുടെ വിളനിലം കൂടിയാണ് ഗൂഗിള്‍ പ്ലേസ്റ്റോർ.

ആപ്പുകളില്‍ രഹസ്യമായി ഉള്‍ച്ചേർക്കുന്ന മാല്‍വെയറുകള്‍ ഉപയോഗിച്ച്‌ സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യം വെച്ച്‌ അവരുടെ ഡാറ്റ മോഷ്ടിക്കാനും അവരുടെ പണം തട്ടിയെടുക്കാനുമുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. അത്തരം ആപ്പുകള്‍ സ്കാൻ ചെയ്ത് കണ്ടെത്താനായി പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പ്ലേ പ്രൊട്ടക്‌ട് എന്ന സുരക്ഷാ വലയമുണ്ട്. എന്നാല്‍, ചില ആപ്ലിക്കേഷനുകള്‍ കർശനമായ ആ സുരക്ഷാ വലയം ഭേദിച്ച്‌ കടന്നുകൂടുകയും പിന്നീട് ഉപയോക്താക്കള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്ന 12 ആപ്പുകള്‍ കണ്ടെത്തിയിരിക്കുകയാണ്. അതില്‍ ആറ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ബ്ലീപിങ് കംപ്യൂട്ടറിന്റെ (BleepingComputer) റിപ്പോർട്ട് അനുസരിച്ച്‌, സൈബർ സുരക്ഷാ കമ്പനിയായ ESET- ലെ ഗവേഷകർ വജ്രസ്പൈ (VajraSpy) എന്ന റിമോട്ട് ആക്‌സസ് ട്രോജൻ (RAT) അടങ്ങിയ 12 മാല്‍വെയർ ആപ്പുകള്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഈ ആപ്പുകളില്‍ ആറെണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാൻ ഔദ്യോഗികമായി ലഭ്യമാണെങ്കിലും, മറ്റ് ആറ് ആപ്പുകള്‍ മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകള്‍ വഴി ആക്‌സസ് ചെയ്യാവുന്നതാണ്. ഇതില്‍ 11 ആപ്പുകള്‍ സന്ദേശമയയ്‌ക്കല്‍ ആപ്പുകളായി പരസ്യം ചെയ്യപ്പെട്ടു, ഒരെണ്ണം വാർത്താ പോർട്ടലായാണ് വേഷംമാറിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ മാല്‍വെയർ പ്രത്യേകമായി ഉപയോഗിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്‌താല്‍, ഈ ആപ്പുകള്‍ സ്‌മാർട്ട്‌ഫോണില്‍ VajraSpy എന്ന മാല്‍വെയർ പരത്തുന്നു, അത് കോണ്‍ടാക്‌റ്റുകള്‍, സന്ദേശങ്ങള്‍, ഫയലുകള്‍, ഉപകരണ ലൊക്കേഷൻ തുടങ്ങി ഇൻസ്‌റ്റാള്‍ ചെയ്‌ത ആപ്പുകളുടെ ലിസ്‌റ്റ് ഉള്‍പ്പെടെയുള്ള ഡാറ്റ എക്‌സ്‌ട്രാക്‌റ്റുചെയ്യാൻ പ്രാപ്‌തമാണ്.

മാല്‍വെയർ പ്രചരിപ്പിക്കുന്ന ആപ്പുകളുടെ ലിസ്റ്റ്:

Rafaqat
Privee Talk
MeetMe
Let’s Chat
Quick Chat
Chit Chat
Hello Chat
YohooTalk
TikTalk
Nidus
GlowChat
Wave Chat
ഈ ആപ്പുകളില്‍ ഭൂരിഭാഗവും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും, ഉപയോക്താക്കള്‍ നിലവില്‍ സ്മാർട്ട്‌ഫോണുകളില്‍ ഈ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഡാറ്റ മോഷണം ഒഴിവാക്കാൻ അവ ഉടനടി ഇല്ലാതാക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.

പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്; അവിശ്വസനീയം അതിദാരുണം!

0

കുറ്റിപ്പുറം: പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്; അവിശ്വസനീയം അതിദാരുണം!; കാരണം, പട്ടിണി; ഞെട്ടി നാട്ടുകാർ..! കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി.

സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നതിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് കഴിക്കരുതെന്ന് പറഞ്ഞെങ്കിലും തുടരുകയായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍. പോലീസ് നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. അസ്സം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുനിന്ന് പോയ യുവാവിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.