spot_img
Wednesday, July 1, 2026
Home Blog Page 444

പാലിയേറ്റീവ് പരിചരണത്തിന് സന്നദ്ധപ്രവർത്തകരെ ക്ഷണിക്കുന്നു

0

തിരുവനന്തപുരം : എല്ലാ കിടപ്പിലായ രോഗികൾക്കും പരിചരണത്തിന് സന്നദ്ധ പ്രവർത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുവാൻ, താത്പര്യമുള്ള പുതിയ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തുന്നതിനുള്ള ഒരു സംസ്ഥാനതല ക്യാമ്പയിൻ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിൻറെ നേതൃത്വത്തിൽ ആരംഭിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സന്നദ്ധപ്രവർത്തകരെ കണ്ടെത്തി, അവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി അവരെ സാന്ത്വന പരിചരണ ശൃംഖലയുടെ ഭാഗമാക്കുവാനാണ് ശ്രമിക്കുന്നത്.

സംസ്ഥാന സർക്കാർ പുറത്തിറക്കിയ പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിൽ എല്ലാ കിടപ്പിലായ രോഗികളുടേയും സമീപത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധപ്രവർത്തകന്റെ സജീവ സാന്നിദ്ധ്യം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കിടപ്പിലായ ഓരോ രോഗിയേയും ശ്രദ്ധിക്കുവാൻ കുടുംബത്തിനു പുറത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകൻ ഉണ്ടാകുന്നത് രോഗികളുടെ പരിചരണം വലിയ രീതിയിൽ മെച്ചപ്പെടുത്തും. ഓരോ വാർഡിലും രോഗികളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവർത്തകരും വാർഡ് ടീം അംഗങ്ങളും മാസത്തിലൊരിക്കൽ ഒത്തു ചേർന്ന് പ്രവർത്തനം വിലയിരുത്തും.ഇതിനു വേണ്ടി കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സന്നദ്ധ പ്രവർത്തകർ ആവശ്യമാണ്.

അടുത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാൻ ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചെലവഴിക്കാൻ സാധിക്കുന്നവരും സാന്ത്വന പരിചരണത്തിൽ ശാസ്ത്രീയമായ പരിശീലനം നേടാൻ തയാറായവരും സാമൂഹിക സന്നദ്ധസേനയുടെ വെബ്സൈറ്റിൽ (https://sannadhasena.kerala.gov.in/volunteerregistration ) രജിസ്റ്റർ ചെയ്തു തങ്ങളുടെ സന്നദ്ധത അറിയിക്കേണ്ടതാണ്. പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് നൽകി അതാത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ സംവിധാനവുമായി ബന്ധിപ്പിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് – 7736205554 എന്ന നമ്പറിൽ ബന്ധപ്പെടുക

ശബരിമലക്ക് വന്നപ്പോള്‍ ടിക്കറ്റ് എടുത്തു; 20 കോടിയുടെ ഭാഗ്യവാന്‍ ; പോണ്ടിച്ചേരി സ്വദേശി 33 കാരന്‍

0

തിരുവനന്തപുരം: ക്രിസ്മസ് – പുതുവര്‍ഷ ബംബര്‍ നേടിയ ഇരുപതുകോടിയുടെ മഹാഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് സമ്മാനര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ശബരിമല തീര്‍ഥാടനത്തിനെത്തിയപ്പോഴാണ് 33കാരനായ ബിസിനസുകാരന്‍ ലോട്ടറി എടുത്തത്. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ബംബര്‍ അടിച്ചത്.

തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബംബര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബംബര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബംബര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബംബര്‍. ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും ക്രിസ്മസ് ബംബറിനുണ്ടായിരുന്നു.

അയോധ്യ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം ; കോഴിക്കോട് എന്‍ഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

0

കോഴിക്കോട് : അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് എന്‍ഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളില്‍ നിശ്ചയിച്ച പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റി.

ഇതിനിടെ, സസ്പന്‍ഷനെതിരായ പ്രതിഷേധ സമരത്തില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. എസ്‌എഫ്‌ഐ മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയാ പ്രസിഡന്റ് യാസിര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇതേ തുടര്‍ന്നാണ് ക്യാമ്പസ് അടച്ചിടാന്‍ തീരുമാനിച്ചത്.

രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ വരയ്ക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ ‘ഇന്ത്യ രാമ രാജ്യമല്ല’ എന്ന പ്ലക്കാര്‍ഡുയര്‍ത്തി ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്പന്‍ഡ് ചെയ്തിരുന്നത്.

എന്‍.ഐ.ടി സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ സസ്പന്‍ഷന്‍ പിന്‍വലിച്ചു. അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്.

‘ആവശ്യമെങ്കിൽ മയക്കുവെടി, കർണാടകയുടെ സഹായം തേടും’; മന്ത്രി എകെ ശശീന്ദ്രൻ

0

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍

0

പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം സമീപ വർഷങ്ങളില്‍, പ്രമേഹം ബാധിച്ച വ്യക്തികളുടെ എണ്ണത്തില്‍ ഭയാനകമായ വർധനയാണ് ഇന്ത്യ കണ്ടത്.ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) പുതിയ കണക്കനുസരിച്ച്‌, ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ള ഏകദേശം 77 ദശലക്ഷം ആളുകള്‍ പ്രമേഹബാധിതരാണ്, ഏകദേശം 25 ദശലക്ഷം ആളുകള്‍ പ്രീ ഡയബറ്റിക്സ് ആണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്

ഉദാസീനമായ ജീവിതശൈലിയാണ് ആണ് പ്രധാന കാരണം. ദീർഘനേരം ഇരിക്കുക, മണിക്കൂറുകളോളം സ്‌ക്രീനുകളുടെ മുന്നില്‍ ഇരിന്നുകൊണ്ട് ജോലി ചെയ്യുക തുടങ്ങിയവ ശാരീരിക പ്രവർത്തനങ്ങളെ അവഗണിക്കുന്നതിലേക്ക് നയിക്കുക മാത്രമല്ല, അനാരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ശീലങ്ങള്‍ ഒരു വ്യക്തിയുടെ മെറ്റബോളിസത്തെ ബാധിക്കുകയും അനാരോഗ്യകരമായ വിധം ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതുമൂലം ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യാനും ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കുക.

രണ്ട്

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദംആണ് രണ്ടാമത്തെ വില്ലന്‍. ജോലി തിരക്കിനിടയില്‍ പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലവും പ്രമേഹ സാധ്യത കൂടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനായി യോഗയും മറ്റും ചെയ്യുന്നത് നല്ലതാണ്.

മൂന്ന്

പഞ്ചസാരയുടെ അമിത ഉപയോഗമാണ് പ്രമേഹ സാധ്യതയെ കൂട്ടുന്ന മറ്റൊരു പ്രധാന കാരണം. കാരണം നമ്മളില്‍ പലരും ബേക്കറി ഭക്ഷണങ്ങള്‍, കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ചോറ് പോലെയുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ ദിവസും കഴിക്കാറുണ്ട്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തും. അതിനാല്‍ ഇത്തരം പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക.

അടിയന്തിര ഘട്ടങ്ങളിലെ വാഹനങ്ങളിൽ ആർക്കാണ് മുൻഗണന?

0

അടിയന്തിര ഘട്ടങ്ങളിലെ ചുമതലകൾക്കായി നിർവ്വചിക്കപ്പെട്ടിട്ടുള്ള വാഹനങ്ങളിൽ ആർക്കാണ് മുൻഗണന..? കേരള മോട്ടോർ വാഹന വകുപ്പ് പറയുന്നത് ഇങ്ങനെ.. ഭാരതത്തിൽ 1989-ൽ മുതൽ നിലവിലുണ്ടായിരുന്ന റോഡ് ചട്ടങ്ങൾ ( റൂൾസ് ഓഫ് റോഡ് റെഗുലേഷൻ) പ്രകാരം ഫയർ എൻജിനും ആംബുലൻസും അടങ്ങുന്ന വാഹനങ്ങൾക്ക് റോഡിൽ മുൻഗണന ഉണ്ടെന്നും അങ്ങനെയുള്ള വാഹനങ്ങൾ കാണുന്ന മാത്രയിൽ സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി ആ വാഹനങ്ങളെ കടത്തി വിടണം എന്നും നിഷ്കർഷിച്ചിരുന്നു. എന്നാൽ പരിഷ്കരിച്ച മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ – 2017 നിലവിൽ വന്നപ്പോൾ ഇത്തരം വാഹനങ്ങൾക്ക് ഏതെല്ലാം കാര്യങ്ങൾക്കാണ് മുൻഗണന എന്നും ഇത്തരത്തിലുള്ള വാഹനങ്ങളിൽ തന്നെ മുൻഗണന ക്രമവും റെഗുലേഷൻ 27-ൽ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അതുപ്രകാരം മനുഷ്യജീവൻ രക്ഷിക്കുന്നതിനൊ ആരോഗ്യത്തിന് ഗുരുതരമായ ഹാനി സംഭവിക്കുന്നത് തടയുന്നതിനൊ തീ കെടുത്തുന്നതിനോ അവശ്യ സേവനത്തിന് തടസ്സം വരാതിരിക്കുന്നതിനുള്ള പ്രവർത്തനങ്ങളോ പോലുള്ള അടിയന്തരഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി ചില വാഹനങ്ങൾക്ക് മുൻഗണന അനുവദിച്ചിട്ടുണ്ട്. ഓർക്കുക വാഹനത്തിനല്ല ഇത്തരം അടിയന്തര ഘട്ടങ്ങൾ നിർവ്വഹിക്കുന്നതിനായിട്ടാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ സൈറണും ഫ്ലാഷർ ലൈറ്റും ഉപയോഗിക്കുമ്പോൾ മാത്രമാണ് മുൻഗണനക്ക് അർഹത ഉണ്ടാകുന്നത്.

അത്തരം സന്ദർഭങ്ങളിൽ അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്വത്തോടെയും മുൻകരുതലോടെയും ചുവന്ന ലൈറ്റ് മറികടക്കുന്നതിനും വേഗപരിധി ലംഘിക്കുന്നതിനും, റോഡരികിലെ ഷോൾഡറിലൂടെയും വൺവേക്ക് എതിർ ദിശയിലൂടെ വാഹനം ഓടിക്കുന്നതിനും അനുവദിച്ചിട്ടുണ്ട്.

പ്രസ്തുത വാഹനങ്ങളിൽ തന്നെ മുൻഗണനാക്രമം താഴെപ്പറയുന്ന പ്രകാരമാണ്

1. ഫയർ എൻജിൻ

2. ആംബുലൻസ്

3. പോലീസ് വാഹനം

4. വൈദ്യുതി ശുദ്ധജലവിതരണം പൊതു ഗതാഗതം എന്നിവയുടെ തടസ്സം നീക്കുന്നതിനൊ അറ്റകുറ്റപ്പണികൾക്കോ ആയി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വാഹനങ്ങൾ.

അടിയന്തിര വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ എത്രയും പെട്ടെന്ന് സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി നിർത്തുകയും മേൽവാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കുകയും ചെയ്യണം. മാത്രവുമല്ല പ്രസ്തുത വാഹനങ്ങളുടെ പുറകിൽ 50 മീറ്റർ അകലം പാലിച്ചു മാത്രമേ മറ്റു വാഹനങ്ങൾ ഓടിക്കുവാൻ അനുവദിച്ചിട്ടുള്ളൂ എന്നും അറിയേണ്ടതുണ്ട്.

ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്പ് അപേക്ഷ തീയതി ദീർഘിപ്പിച്ചു

0

ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022-23 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്പ്) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 9 വരെ ദീർഘിപ്പിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. 1000 രൂപയാണ് സ്കോളർഷിപ്പ് അവാർഡായി നൽകുന്നത്. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വയനാട്ടിൽ ഭീതിപരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന; മാനന്തവാടിയിൽ നിരോധനാജ്ഞ

0

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരും. കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വനത്തിലേക്ക് ആനയെ തുരത്താൻ മറ്റു മാർ​ഗങ്ങളുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്.

നാഗർഹോള ദേശീയ ഉദ്യാനത്തിൽ ഉള്ള ആനയാണെന്നാണ് വിവരം. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടിസി ജോസ് പറഞ്ഞു.

ഇനി സ്വകാര്യ ചാറ്റുകള്‍ മറയ്ക്കാം; വെബ് വേര്‍ഷനിലും ചാറ്റ്‌ലോക്ക് ഫീച്ചര്‍

0

ഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് വാട്‌സ്‌ആപ്പ്.ഇക്കൂട്ടത്തില്‍ വാട്‌സ്‌ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ചാറ്റ് ലോക്ക് ഫീച്ചര്‍ വാട്‌സ്‌ആപ്പ് വെബ് വേര്‍ഷനിലേക്കും നീട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ അപ്‌ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ചാറ്റ് ലോക്ക് ഐക്കണ്‍ വെബ് വേര്‍ഷനില്‍ ക്രമീകരിക്കും.

ആപ്പിന്റെ സൈഡ് ബാറില്‍ കാണാവുന്ന വിധം ‘പാഡ്‌ലോക്ക്’ ഐക്കണ്‍ ആണ് ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ വാട്‌സ്‌ആപ്പ് കൊണ്ടുവന്നത്. മറ്റുള്ളവര്‍ കാണുന്നത് ഒഴിവാക്കാന്‍ ലോക്ക്ഡ് ഫോള്‍ഡറില്‍ സ്വകാര്യ ചാറ്റുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. മൊബൈല്‍ വേര്‍ഷനില്‍ ചാറ്റുകള്‍ക്ക് അധിക സുരക്ഷ നല്‍കാന്‍ അവതരിപ്പിച്ച പാസ്‌കീ സംവിധാനവും വെബ് വേര്‍ഷനിലേക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണാം

0

വയനാട്: മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍നിന്ന് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ട് യാത്രക്കാരെ ആന തുരത്തി. ഇന്നലെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.മുത്തങ്ങയില്‍ കാട്ടാനയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

ആക്രമണ സമയത്ത് മറ്റൊരു ലോറി കടന്നു പോയതിനാലാണ് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തലപ്പുഴ സ്വദേശിയുടെ ഈ വീഡിയോ കുറഞ്ഞ നേരം കൊണ്ടാണ് വൈറലായത്. അപകടം മനസ്സിലാക്കി, ഇതുവഴി പോകുന്നവര്‍ക്ക് സന്ദേശം നല്‍കാനാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് സവാദ് പറഞ്ഞു. കൂട്ടത്തില്‍ കുട്ടിയാനകള്‍ ഉണ്ടായതുകൊണ്ടാവാം കാട്ടാന ആക്രമിക്കാന്‍ കാരണമായത്. വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സവാദ് പറഞ്ഞു.