spot_img
Wednesday, July 1, 2026
Home Blog Page 445

ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

0

ന്യൂഡൽഹി : രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ധനമന്ത്രി നടത്തിയിട്ടില്ല.നികുതി അളവുകളില്‍ വർദ്ധന ഉണ്ടാകുമെന്ന മധ്യവർഗ്ഗത്തിന്റെ പ്രതീക്ഷക്ക് മങ്ങലേറ്റു. വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റ് ആണെങ്കിലും ബജറ്റ് ജനപ്രിയമായില്ല എന്നു തന്നെ പറയാം. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ ചുമതലയേറ്റാല്‍ ജൂലൈയില്‍ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

* ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാർത്ഥ്യമാക്കും.

  • രാഷ്ടീയ ഗോകുല്‍ മിഷൻ വഴി പാലുല്‍പാദനം കൂട്ടും
  • സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്ബദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകള്‍ യാഥാർത്ഥ്യമാക്കും.
  • 50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങള്‍ക്ക് വായ്പ
  • ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും.
  • ഒരു കോടി വീടുകളില്‍ കൂടി സോളാർ പദ്ധതി നടപ്പാക്കും.
  • ആയുഷ്മാൻ ഭാരത് പദ്ധതി അങ്കണ്‍വാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.
  • കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകെ സ്ഥാപിക്കും.
  • പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും.
  • വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖല വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാർത്ഥ്യമാക്കും
  • വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും.
    മലബാർ ലൈവ് ന്യൂസ്‌ ഗ്രൂപ്പ്‌.
  • ഇ – വാഹനരംഗ മേഖല വിപുലമാക്കും
  • ജനസംഖ്യ വർദ്ധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും.
  • ഇന്ത്യ ആത്മീയ വിനോദത്തിൻറെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.

സെര്‍വിക്കല്‍ ക്യാൻസര്‍ തടയാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ

0

.ഡല്‍ഹി: സെർവിക്കല്‍ ക്യാൻസർ തടയാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി വാക്സിനേഷൻ നടത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുംമിഷൻ ഇന്ദ്രധനുഷില്‍ വാക്സിനേഷൻ വർധിപ്പിക്കും. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറക്കും.ഇതിനായി കമ്മിറ്റി രൂപീകരിക്കും. 9 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്സിനേഷൻ നല്‍കും.

വിളകളില്‍ നാനോ ഡിഎപി ഉപയോഗിക്കും. ക്ഷീരവികസന രംഗത്ത് നല്ല പ്രവർത്തനങ്ങള്‍ നടത്തും.ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കും. അടുത്ത 5 വർഷത്തിനുള്ളില്‍ ഞങ്ങള്‍ വികസനത്തിന് ഒരു പുതിയ നിർവചനം സൃഷ്ടിക്കും. ആശ വർക്കർമാരും അങ്കണവാടി ജീവനക്കാരും ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കും. എല്ലാ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും.

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ, അംഗൻവാടി വർക്കർമാർക്കും ഹെല്‍പ്പർമാർക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി സീതാരാമൻ പ്രഖ്യാപിച്ചു.രാജ്യത്തിന്റെ സബദ്‌വ്യവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സുതാര്യമായ ഭരണത്തിലാണ് സർക്കാരിന്റെ ശ്രദ്ധ. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയില്‍ രണ്ട് കോടി വീടുകള്‍ കൂടി നിർമ്മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

2024ല്‍ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. അടുത്ത അഞ്ച് വർഷം വികസനത്തിന്റെ കാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും സാമ്പത്തിക വളർച്ചയുണ്ട്. ഇന്ത്യയ്ക്ക് മാക്രോ ഇക്കണോമിക് സ്ഥിരതയുണ്ടെന്നും നിക്ഷേപങ്ങള്‍ ശക്തമാണെന്നും സബദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ ഒരു കോടി ഗ്രാമീണ സ്ത്രീകളെ ലഖ്പതി ദീദിയാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ശബളം രണ്ട് കോടിയില്‍ നിന്ന് മൂന്ന് കോടിയായി ഉയർത്തും. 9 കോടി സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റമുണ്ടായി. ലഖ്പതി ദീദിയില്‍ നിന്നാണ് സ്വാശ്രയത്വം ഉണ്ടായത്. അങ്കണവാടി പരിപാടികള്‍ വേഗത്തിലാക്കും. ഇതുവരെ ഒരു കോടി സ്ത്രീകളെ ലഖ്പതി ദീദിയാക്കി.

ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്‌വ മഹല്ല് സംഗമത്തിന് നാളെ തുടക്കം

0

കൊടിയത്തൂര്‍: ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്‌വ മഹല്ല് സംഗമം ഫെബ്രുവരി 2, 3 വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നാളെ ആരംഭിക്കും. മുസ്‌ലിം ലോകം: വര്‍ത്തമാനം; ഭാവി എന്ന തലക്കെട്ടില്‍ വെള്ളി വൈകു. 7 മണിക്ക് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി അംഗം സലീം മമ്പാട് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി. അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഏരിയ പ്രസിഡന്റ് ഇ.എന്‍ അബ്ദുര്‍റസാഖ് ഉദ്ഘാടനം ചെയ്യും.

ശനി വൈകു. 4 മണിക്ക് ഹെവന്‍സ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്യും. അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ, ഹെവന്‍സ് പ്രീ സ്‌കൂള്‍ ജീറോഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിഭകള്‍ക്കുള്ള ആദരവും അവാര്‍ഡ് ദാനവും ചടങ്ങില്‍ നല്‍കും.

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കോമളം തോണിച്ചാല്‍, രതീഷ് കളക്കുടിക്കുന്നത്ത്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് അംഗം പിവി അബ്ദുറഹിമാന്‍, എന്റെ ഗോതമ്പറോഡ് കൂട്ടായ്മ ചെയര്‍മാന്‍ പുതിയോട്ടില്‍ ബഷീറുദ്ദീന്‍, എ.എം.ഐ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, തണല്‍ അയല്‍ക്കൂട്ടായ്മ കോഡിനേറ്റര്‍ ഫരീദ, ഗോതമ്പറോട്ടുകാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി ഫിറോസ് പി.എം തുടങ്ങിയവര്‍ സംബന്ധിക്കും.

ഹെവന്‍സ് പ്രീ സ്‌കൂള്‍, അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ്യ സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനവും യാത്രയയപ്പും നല്‍കും. പൂര്‍വവിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കുന്ന ഇശല്‍വിരുന്ന് അരങ്ങേറും.

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോടെത്തും

കോഴിക്കോട്‌: മലബാറിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യമായ ബംഗളൂരു -കണ്ണൂർ 16511/12 യശ്വന്ത്പുർ എക്സ്പ്രസ്‌ കോഴിക്കോടുവരെ നീട്ടി റെയിൽവേ മന്ത്രാലയം ഉത്തരവായി. ബംഗളൂരു റൂട്ടിൽ മലബാറിൽനിന്നുള്ള ട്രെയിനുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി നാലു വർഷത്തിലേറേയായി എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ യാത്രക്കാർ ഉന്നയിക്കുന്ന സുപ്രധാന ആവശ്യങ്ങളിലൊന്നാണ് യാഥാർഥ്യമാവുന്നത്.

സാങ്കേതികാനുമതികൾ പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നത് മാധ്യമം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ബംഗളൂരുവിൽനിന്ന് മംഗളൂരു-ഹാസൻ വഴിയുള്ള ട്രെയിൻ കണ്ണൂരിലെത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നത് ഉത്തര മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. സർവിസ് ആരംഭിക്കുന്നതോടെ കോഴിക്കോടുനിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള സായാഹ്ന സർവിസുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കിന് ചെറിയ തോതിലെങ്കിലും ആശ്വാസമാവും.

സാങ്കേതികാനുമതികൾ പൂർത്തിയായിട്ടും അനുമതി വൈകിയതോടെ ടൈംടേബിൾ കമ്മിറ്റി സമർപ്പിച്ച ആവശ്യങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും എം.പി നേരിൽ കണ്ട് വിഷയം ഉന്നയിക്കുകയും ചെയ്തു. ഈ ആവശ്യമാണ് റെയിൽവേ അംഗീകരിച്ച് സർവിസ് കോഴിക്കോട് വരെ നീട്ടാൻ തീരുമാനമായത്. റെയിൽവേ മന്ത്രിയെ പ്രത്യേകം നന്ദി അറിയിക്കുന്നതായി എം.പി അറിയിച്ചു. ബംഗളൂരു -കോയമ്പത്തൂർ, ഗോവ-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്, ബാംഗ്ലൂർ-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടാൻ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി. ഹസൻ വഴിയുള്ള കണ്ണൂർ-ബംഗളൂരു പ്രതിദിന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയതിനെ മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ എം.പിയുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

*സർവിസ്‌ ഉടൻ ആരംഭിക്കും* കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16511) എല്ലാ ദിവസവും രാത്രി 9.35ന് കെ.എസ്.ആർ ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് യശ്വന്ത്പുർ (9.45), കുനിഗൽ (10.44), ശ്രാവണ ബെലഗോള (11.31), ഹാസൻ ( രാത്രി 12.35), മംഗളൂരു ജങ്ഷൻ (പുലർച്ചെ 6.50), കാസർക്കോട് (രാവിലെ 8.21) കണ്ണൂർ (10.55) വഴി ഉച്ചക്ക് 12.40നാണ് കോഴിക്കോട്ടെത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.കോഴിക്കോടുനിന്ന് വൈകീട്ട് 3.30ന് പുറപ്പെടുന്ന കണ്ണൂർ (5.05), കാസർകോട് (6.13), മംഗളൂരു ജങ്ഷൻ (8.25), സുബ്രഹ്മണ്യ റോഡ് (10.10), ഹാസൻ (പുലർച്ച 2.50), ശ്രാവണബെലഗോള (3.30), കുനിഗൽ (4.19), യശ്വന്ത്പുർ (6.02) വഴി 6.35ന് കെ.എസ്.ആർ ബംഗളൂരുവിലെത്തും

പ​രി​ശോ​ധ​ന തു​ട​ർ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ്; 30 സ്കൂ​ൾ ബ​സു​ക​ൾ​ക്ക് എതി​രെ കേ​സ്

0

മലപ്പുറം: മലപ്പുറത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​ർ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്റ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 30 ഓ​ളം സ്കൂ​ൾ ബ​സു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 87,000 രൂ​പ പി​ഴ​യ​ട​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. മ​ല​പ്പു​റം എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ആ​ർ.​ടി.​ഒ പി.​എ. ന​സീ​റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും തി​രൂ​ർ, പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 10 ഓ​ളം സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ല​പ്പു​റം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗം തി​രൂ​ർ, പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, പെ​രി​ന്ത​ൽ​മ​ണ്ണ, ഏ​റ​നാ​ട് സ്ക്വാ​ഡു​ക​ൾ സം​യു​ക്ത​മാ​യി സ്കൂ​ൾ ബ​സു​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

ഫി​റ്റ്ന​സി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ നാ​ല് സ്കൂ​ൾ ബ​സു​ക​ളും ടാ​ക്സ് അ​ട​ക്കാ​ത്ത 15 സ്കൂ​ൾ ബ​സു​ക​ളും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​മി​ല്ലാ​ത്ത നാ​ല് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 30 ഓ​ളം സ്കൂ​ൾ ബ​സു​ക​ൾ​ക്കെ​തി​രെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ത്ത​ത്.ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി നി​കു​തി അ​ട​ക്കാ​തെ​യും പെ​ർ​മി​റ്റ്‌ ഇ​ല്ലാ​തെ​യും സ​ർ​വി​സ് ന​ട​ത്തി​യ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ പാ​ണ്ടി​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് സ്ക്വാ​ഡ് പി​ടി​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ നി​കു​തി കൂ​ടി​ശ്ശി​ക ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്കു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നോ​യ് കു​മാ​ർ, അ​രു​ൺ, അ​സൈ​ൻ, ജ​യ​ച​ന്ദ്ര​ൻ, പ്ര​മോ​ദ് ശ​ങ്ക​ർ, അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബി​ൻ ചാ​ക്കോ, പ്രേം​കു​മാ​ർ, അ​ബ്ദു​ൽ ക​രീം, രാ​ജേ​ഷ്, അ​ജീ​ഷ്, സ​ലീ​ഷ്, വി​ജേ​ഷ്, ഡി​ബി​ൻ, മ​നോ​ഹ​ര​ൻ, ഷൂ​ജ, വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പുല്‍പ്പള്ളിയിൽ കടുവാക്രമണം; തൊഴുത്തിന് സമീപം കെട്ടിയ പശുക്കിടാവിനെ കൊന്നു

0

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തിയെന്ന് നാട്ടുകാർ. വളര്‍ത്തുമൃഗത്തെ ആക്രമിച്ചു കൊലപ്പെടുത്തി. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്.

പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റ് തെളിച്ച് ഒച്ച വെച്ചതിനെ തുടര്‍ന്നാണ് കടുവ പിന്‍മാറിയത്. കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. താന്നിത്തെരുവ് മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രം

0

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി മുസ്‍ലിം ലീഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ടിക്കറ്റിന് നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യമന്ത്രിയുടെ ഓഫീസ് എംപിമാരെ അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ഹജ്ജ് കമ്മറ്റിക്കും ഇടപെടാമെന്നും ന്യൂനപക്ഷകാര്യ മന്ത്രി വ്യക്തമാക്കി.

കരിപ്പുരില്‍ നിന്നുള്ള ഹജ് വിമാന ടിക്കറ്റ് നിരക്ക് മറ്റ് വിമാനത്താവളങ്ങളില്‍ ഈടാക്കുന്നതിന് സമാനമായ രീതിയില്‍ ഏകീകരിക്കണമെന്ന് മുസ്ലിംലീഗ് എംപിമാര്‍ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്‍കി. റീ ടെന്‍ഡറിങ് നടത്തിയോ, വിമാനക്കമ്പനികളെ മാറ്റി നിശ്ചയിച്ചോ ടിക്കറ്റ് നിരക്കിലെ അപാകത പരിഹരിക്കണമെന്നും എംപിമാര്‍ അഭ്യര്‍ഥിച്ചു. കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.

വിമാനക്കമ്പനികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് പരിമിതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരള ഹജ് കമ്മിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും നിരക്ക് കുറയ്ക്കാന്‍ ഇടപെടാവുന്നതാണ്. ഇതിനായി മുഖ്യമന്ത്രിക്കും കേരള ഹജ് കമ്മിറ്റി ചെയര്‍മാനും സന്ദേശം നല്‍കി. ഇവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കരിപ്പുരില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കി.

ഹജ്ജ് യാത്ര നിരക്ക് വർധന; ‘റീ ടെൻഡർ നടത്തണം’; കേരള മുസ്‌ലിം ജമാഅത്ത്

0

കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. യാത്രാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് നാളെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുസ്ലിം ജമാഅത്ത് അറിയിച്ചു.

വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. റീ ടെൻഡർ ചെയ്ത് കൂടുതൽ വിമാന കമ്പനികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും മുസ്ലിം ജമാഅത്ത് പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് നേരത്തെ നിരക്ക് സംബന്ധിച്ച് അറിവ് ഇല്ലായിരുന്നു. വിഷയത്തിൽ കേന്ദ്രം ഇടപെടൽ നടത്തണമെന്നും മുസ്ലിം ജമാഅത്ത് കൂട്ടിച്ചേർത്തു.

റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളി

0

കൊച്ചി: റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി പറഞ്ഞു. ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവിടാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാര്‍ അപ്പീൽ നല്‍കിയത്.

ഫോണ്‍ മാറുമ്പോൾ ഫോട്ടോയും ചാറ്റുകളും മാറ്റാന്‍ പാടുപെടണ്ട; വാട്ട്സാപ്പിലുള്ളതെല്ലാം ഇനി ഡ്രൈവിൽ സുരക്ഷിതം

0

വാട്ട്സാപ്പ് ചാറ്റ് ബാക്കപ്പ് ഇനി നേരേ ഗൂഗിൾ ഡ്രൈവിലേക്ക്. വാട്ട്സാപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചാണ് വാട്ട്സാപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പുകൾ നടത്തുന്നത്. ഗൂഗിൾ ഫോട്ടോ, ജിമെയിൽ എന്നിവ കൂടാതെ വാട്ട്സാപ്പിലെ വിവരങ്ങളും ഇനി മുതൽ ഡ്രൈവിൽ ഇടം പിടിക്കും. ഇതൊഴിവാക്കാനുള്ള ഓപ്ഷനുമുണ്ട്. പുതിയ ഫോണിലേക്ക് മാറുമ്പോൾ ബിൽറ്റ്-ഇൻ വാട്ട്‌സാപ്പ് ചാറ്റ് ട്രാൻസ്ഫർ ടൂൾ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈഫൈ നെറ്റ്വർക്കിനാല്‌ കണക്ടഡ് ആയിരിക്കണം എന്ന നിബന്ധനയുണ്ടാകാം.

വാട്ട്സാപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യുമ്പോൾ ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കുക എന്നതും ലഭ്യമായ ഒരു ഓപ്ഷനാണ്. ഇതിനായി വാട്ട്സാപ്പ് സെറ്റിങ്സ്- ചാറ്റുകൾ – ബാക്കപ്പ് എന്നതിലേക്ക് പോയി വാട്ട്സാപ്പ് ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് പ്രോസസ്സ് ആരംഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും. ഗൂഗിൾ ഡ്രൈവ് ചാറ്റ് ബാക്കപ്പ് പ്രക്രിയയിലാണെങ്കിൽ ‘നിങ്ങളുടെ ചാറ്റുകളും മീഡിയയും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക. വാട്ട്സാപ്പ് ഡൗൺലോഡ് ചെയ്‌തതിന് ശേഷം അവ ഒരു പുതിയ ഫോണിൽ പുനഃസ്ഥാപിക്കാം ‘ എന്ന നോട്ടിഫിക്കേഷൻ ലഭിക്കും.

കഴിഞ്ഞ ദിവസമാണ് ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഫീച്ചർ വാട്ട്സാപ്പ് പുറത്തിറക്കിയത്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും. ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ.

വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും സമാനമായി രീതിയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം, വർഷങ്ങളായി ലഭ്യമാണ്. എന്നാൽ അത്യാധുനിക സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകൾ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണ്. ഭാവിയിൽ അപ്ഡേറ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന