10 വർഷമായി നിലനിന്നിരുന്ന നിരോധനത്തിന് ശേഷം കേരളത്തിലെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. വരുന്ന മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.
എന്നാൽ ആദ്യഘട്ടത്തിൽ എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന.അതേസമയം ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. അനുമതി നൽകുന്നതിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന വാദം.
മോട്ടോർവാഹന വകുപ്പും, പോലീസും വാഹന ഉടമകൾക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി. പരിവഹൻ സൈറ്റിൽ രജിസ്റ്റർചെയ്ത ഫോൺ നമ്പരല്ലെങ്കിൽ വാഹന ഉടമകൾക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകൾക്കാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകുന്നത്. അവരിൽ വലിയൊരു വിഭാഗത്തിനും സൈറ്റിൽ ശരിയായ ഫോൺനമ്പർ ഇല്ല.
പലരും ഇപ്പോൾ മറ്റ് നമ്പരുകളാകും ഉപയോഗിക്കുക. ഇവർക്കൊന്നും പിഴ അടയ്ക്കാൻ കഴിയുന്നില്ല.ഒട്ടുമിക്ക വാഹന ഉടമകളുടെയും പക്കൽ പരിവഹൻ സൈറ്റിൽ വർഷങ്ങൾക്കുമുമ്പ് നൽകിയ ഫോൺനമ്പർ കാണില്ല. ചിലർ പുതിയ നമ്പർ ആധാർകാർഡുമായിപ്പോലും ബന്ധിപ്പിച്ചുകഴിഞ്ഞു. ഒ.ടി.പി.ലഭിക്കാതെ വന്നാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നേരിട്ടെത്തിയെങ്കിലേ പണമടയ്ക്കാൻ കഴിയൂ.പിഴ അടയ്ക്കാൻ വൈകിയാൽ കോടതി നടപടികളിലേക്ക് നീങ്ങും. പരിവഹൻ സൈറ്റിൽ പിഴകിട്ടുന്ന വാഹനഉടമകൾക്ക്, ഫോൺ നമ്പർ മാറ്റി നൽകാനുള്ള ക്രമീകരണമുണ്ടായാൽ പ്രശ്‌നം പരിഹരിക്കാം.
പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുന്നവർ ചെലാൻ നമ്പരോ, വാഹന നമ്പരോ നൽകിയാൽ വാഹൻ സൈറ്റിലെ പഴയ നമ്പരിലേക്ക് സ്വമേധയാ പാസ്‌വേർഡ് പോകുകയാണിപ്പോൾ.അടുത്തിടെയാണ് പിഴ അടയ്ക്കുന്നതിൽ ഈ മാറ്റം വരുത്തിയത്. അതുവരെയും ഒ.ടി.പി.ഇല്ലാതെതന്നെ ഓൺലൈനായി സ്വന്തം നിലയിലോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ പിഴ അടയ്ക്കാമായിരുന്നു.
ഇന്നത്തെക്കാലത്ത് പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിത രക്തസമ്മർദ്ദം. രക്തസമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്ന ധാരാളം പേരെ നമ്മുക്ക് ചുറ്റും കാണാൻ സാധിക്കും. നിശ്ശബ്ദനായി കൊലയാളിയെന്നാണ് അമിത ബിപിയെ വിശേഷിപ്പിക്കുന്നത്. ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകള്‍ക്കും അമിത ബിപി കാരണമാണ്. അതിനാൽ നിശിത ഇടവേളകളിൽ ബിപി പരിശോധിക്കുന്നതാണ് ഉത്തമം. ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതും ഭക്ഷണ ശീലങ്ങളുമൊക്കെ ശ്രദ്ധിച്ചാൽ അമിത ബിപിയെ നിയന്ത്രിക്കാനാകും.
അമിത രക്തസമ്മർദ്ദം കുറക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി;
1) വ്യായാമം ശീലമാക്കുക
ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും ശാരീരിക വ്യായാമങ്ങൾ ശീലമാക്കുന്നത് അമിത അമിത രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കും. ഇതിനായി കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യേണ്ടതില്ല. എളുപ്പമുള്ളവും ദിവസവും മുടക്കം കൂടാതെ ചെയ്യാനാവുന്നതുമായ ഏതെങ്കിലുമൊരു വ്യായാമത്തിനായി കുറച്ച് സമയം നീക്കിവെച്ചാൽ മതി. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യല്‍ ശീലമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
2) ഭാരം കുറയ്ക്കാം
അമിതഭാരമുള്ളവരാണെങ്കിൽ പത്തു ശതമാനമെങ്കിലും ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുമ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുറയും. ആരോഗ്യകരമായ ഒരു ഡയറ്റെടുക്കുന്നതും, നല്ല ഉറക്കവും, സ്‌ട്രെസ്സ് കുറയ്ക്കുന്നതും അമിത ബിപി കുറയാന്‍ സഹായിക്കും. ശരീരഭാരം കുറഞ്ഞാലും പഴയ ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചുപോകരുത്. അത് ശരീരഭാരം വീണ്ടും കൂടാനിടയാക്കും.
3) ഹെല്‍ത്തി ഡയറ്റ്
അമിത ബിപിയുള്ളവർ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വളരെയധികം കുറയ്ക്കണം. പാക്കറ്റിലുള്ള ഭക്ഷണ സാധനങ്ങളിലൊക്കെ ഉപ്പിന്റെയും പ്രിസര്‍വേറ്റീവുകളുടെയും അളവ് വളരെ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഡയറ്റ് പാലിക്കാന്‍ സഹായിക്കും.
4) ലഹരി ഒഴിവാക്കുക
മദ്യപാനവും ലഹരിയുടെ ഉപയോഗവും ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. മദ്യത്തിനൊപ്പം കൊഴുപ്പുള്ളതും, അമിതമായി ഉപ്പടങ്ങിയതുമായ ഭക്ഷണവും ചിലർ കഴിക്കാറുണ്ട്. ഇതും ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കും.
5) പുകവലി ഒഴിവാക്കുക
അമിത ബിപി കൊണ്ട് ബുദ്ധിമുട്ടുന്നവർ ജീവിതത്തിൽ നിന്നും പൂർണമായി ഒഴിവാക്കേണ്ട ഒന്നാണ് പുകവലി. അമിത ബിപി ഉള്ള ഒരാള്‍ പുകവലിക്കുന്നത് ബിപി നിയന്ത്രണം വിട്ടുപോകാന്‍ ഇടയാക്കും. അതിനാല്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.
തിരുവനന്തപുരം: പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി.
2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ രൂപ നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ സന്ധ്യ വീട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടുകാരികളെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരെ പുറത്തു നിര്‍ത്തിയ ശേഷം പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം ഉപദ്രവിക്കുക ആയിരുന്നു. കൂട്ടുകാരികള്‍ ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിയര്‍ പ്രമോദ് ഹാജരായി 25 സാക്ഷികളെ വിസ്തരിക്കുകയും 26 ഹാജരാക്കുകയും ചെയ്തു. ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്നത്തെ സി.ഐ ബിജുകുമാറാണ് അന്വേഷിച്ചത്.
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആര്‍പിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
ദിവസവും നടക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണ്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 10,000 ചുവടുകൾ നടക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ദിവസവും 10,000 ചുവടുകൾ നടക്കുന്നത് പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
രണ്ട്…
ദിവസവും നടക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. അതിലൂടെയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും.
മൂന്ന്…
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും.
നാല്…
ശരീരത്തിലെ കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും ദിവസവും ഇത്തരത്തില്‍ നടക്കുന്നത് നല്ലതാണ്.
അഞ്ച്…
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ആറ്…
പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ഏഴ്…
ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പതിവായുള്ള നടത്തം ഗുണം ചെയ്യും.
എട്ട്…
ശരീരത്തിന് ഉന്മേഷം ഉണ്ടാകാനും ക്ഷീണത്തെ തടയാനും ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനും പതിവായി നടക്കുന്നത് നല്ലതാണ്.
ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നിൽക്കുന്നവർക്കു കഴിയുന്നത്ര വേഗത്തിൽ പട്ടയം ലഭ്യമാക്കും. ലാൻഡ് ട്രിബ്യൂണലുകളിലെ പട്ടയ അപേക്ഷകൾ പട്ടയ മിഷനിലൂടെ വേഗത്തിൽ നൽകാനാകണം. സംസ്ഥാനത്തു ഭൂരഹിതരുടെ കണക്കു വിവിധ രീതികളിൽ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാൽ താലൂക്ക് ലാൻഡ് ബോർഡുകളിലെ മിച്ചഭൂമി കേസുകൾ സമയബന്ധിതമായി തീർപ്പാക്കും. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വിവിധ രീതികളിൽ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴര വർഷത്തിനിടെ ഏഴായിരത്തോളം ആദിവാസികൾക്കു ഭൂമി ലഭ്യമാക്കി. 6000 ഏക്കർ ഭൂമി ഇവർക്കായി വിതരണം ചെയ്യാൻ കഴിഞ്ഞു. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി 45 ഏക്കർ ഭൂമി വാങ്ങി. അത് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യും. ഇതിനു പുറമേ 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരമായിട്ടുണ്ട്. 7693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി നേടിയെടുത്തു. ഇതിൽ 2000 ഏക്കറോളം വിതരണം ചെയ്തുകഴിഞ്ഞു. ആദിവാസി വിഭാഗത്തിൽനിന്നുതന്നെയുള്ള 3647 പേർക്കാണ് ഇതിന്റെ ഗുണഫലം അനുഭവിക്കാനായത്.
ഭൂമിയുടെ കൈവശാവകാശം ലഭ്യമാകുന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണു ഭൂരേഖ കൃത്യമായി ലഭ്യമാക്കുകയെന്നതും. റീസർവേ നടപടികൾ വേണ്ടത്ര വേഗത്തിലായില്ലെന്നു തിരിച്ചറിഞ്ഞു ഡിജിറ്റൽ റീസർവേ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡിജിറ്റൽ റീസർവേ പദ്ധതിക്കു മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. റീസർവേ നടപടികളിൽ മുൻകാലങ്ങളിലുണ്ടായ ന്യൂനതകളെല്ലാം പരിഹരിച്ചു സമയബന്ധിതമായി പൂർത്തീകരിക്കും. നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ച് അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. പൂർണമായും ഡിജിറ്റലൈസ് ചെയ്ത റെക്കോഡുകൾ തയാറാക്കലാണു ലക്ഷ്യമിടുന്നത്. യൂണീക് തണ്ടപ്പേർ സംവിധാനത്തിൽ ഭൂമിയുടെ കൈവശാവകാശത്തിൽ കൃത്രിമം നടത്താൻ പറ്റില്ല. ഭൂമിയുടെ കൈവശാവകാശ കാര്യത്തിൽ ഇരട്ടിപ്പുമുണ്ടാകില്ല. വില്ലേജ്തല ജനകീയ സമിതികളിലൂടെ പൊതുജനങ്ങളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.
ജനങ്ങളുടെ സേവനം ലക്ഷ്യംവച്ചു നൂതന സാങ്കേതികവിദ്യകൾ എല്ലാ രംഗത്തും ഉപയോഗിക്കാൻ കഴിയണം. ഇ-ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. ഇപ്പോൾ തൊള്ളായിരത്തോളം സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. വില്ലേജ് ഓഫിസുകൾ സ്മാർട്ട് വില്ലേജ് ഓഫിസുകളായി മാറിയതും ഇതിന്റെ ഭാഗമാണ്. ജനങ്ങൾക്കു വലിയ തോതിൽ സൗകര്യങ്ങൾ ലഭ്യമാക്കണം. സർക്കാർ സേവനം ജനങ്ങളെ സേവിക്കലാണ്. ഇക്കാര്യത്തിൽ ഏതെങ്കിലുംതരത്തുള്ള വഴിവിട്ട നടപടികൾ ഉണ്ടാകാൻ പാടില്ല. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളം. അഴിമതി ഏറ്റവും കുറവ് എന്നതുകൊണ്ടു മാത്രം നാം തൃപ്തരല്ല. അഴിമതി തീർത്തും ഇല്ലാതാക്കുകയാണു ലക്ഷ്യം. മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് ഇടയാക്കുന്നതെന്ന് മുൻപു പറഞ്ഞിട്ടുള്ള കാര്യമാണ്. അഴിമതിയില്ലാത്തവർക്ക് ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും. ഈ മന്ത്രിസഭയ്ക്കും എല്ലാവർക്കുമുള്ള പ്രത്യേകതയാണത്. അഴിമതിയുടെ കാര്യംവരുമ്പോൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കും ഉണ്ടാക്കാനാകണം. മറ്റിടങ്ങളിൽനിന്നു കേരളത്തിൽവന്നു വിവിധ ജോലികൾ ചെയ്യുന്നവരുണ്ട്. അവർ മറ്റു പലയിടത്തും ജോലി ചെയ്യുന്നവരുമാണ്. അവരിൽ വലിയ പണം ചെലവിട്ടു ജോലി ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ളവർ മറ്റു ചിലയിടങ്ങളിലേക്കു പോകുമ്പോൾ ആദ്യം ഇത്ര കമ്മിഷൻ എന്ന് ഉറപ്പിക്കുന്നു. ആ കമ്മിഷൻ ചില കേന്ദ്രങ്ങളിലേക്കു പോകേണ്ടതുണ്ട്. അങ്ങനെ ഒരുതരത്തിലുള്ള കമ്മിഷൻ ഏർപ്പാടുമില്ലാത്ത സംസ്ഥാനമാണു കേരളം. അതുകൊണ്ടാണ് തലയുയർത്തി പറയാൻ കഴിയുമെന്നു പറഞ്ഞത്. ഇന്നത്തെ കാലത്തു വല്ലാതെ പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര ആരും കാണിക്കരുത്. അങ്ങനെയായാൽ മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. മനസമാധാനം വളരെ പ്രധാനമാണെന്നുകാണണം. മനസമാധനം തകർക്കാൻ മറ്റുള്ളവർ ശ്രമിച്ചാൽ തകരില്ല. നിങ്ങൾ കുറ്റവാളിയാണെന്ന ചിന്ത വന്നാൽ മാത്രമേ തകരൂ. കുറ്റം ചെയ്യുന്നില്ലെങ്കിൽ ഒരു പ്രശ്നവുമില്ല. എന്തു വന്നാലും തലയുയർത്തി അതിനെ നേരിടാനാകും. അല്ലെങ്കിൽ തല തനിയെ താണുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിൽ വ്യാപാരി സുഹൃത്തുക്കൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന് വാണിജ്യ രംഗത്തിനായി ഒരു വകുപ്പുണ്ടാകണമെന്നതായിരുന്നു. അതു ശരിയായ നിർദേശമായി സർക്കാരിനു തോന്നി തത്വത്തിൽ സ്വീകരിക്കുകയും അതിന്റെ ആദ്യപടിയായി ഒരു സംവിധാനം വ്യവസായ വാണിജ്യ വകുപ്പിൽത്തന്നെ വാണിജ്യത്തിനായി ഒരു സംവിധാനം ഒരുക്കുന്നതിന് മന്ത്രിസഭതീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അത് അവർ പ്രതീക്ഷിക്കുന്ന രീതിയിലുള്ള വകുപ്പ് എന്ന നിലയിലേക്കു നീങ്ങുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വർഷംകൊണ്ട് ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തിലേക്കു സംസ്ഥാനം നീങ്ങുകയാണ്. പുതുതായി നിർമാണം ആരംഭിക്കുന്ന റവന്യൂ ആസ്ഥാന മന്ദിരം ഒരു വർഷംകൊണ്ടു നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കവടിയാറിലെ റവന്യൂ ആസ്ഥാന മന്ദിര നിർമാണ പ്രദേശത്തു നടന്ന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എം.എൽ.എ, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ലാൻഡ് റവന്യൂ കമ്മിഷണർ എ. കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ. ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വാർഡ് കൗൺസിലർ എസ്. സതികുമാരി, സർവീസ് സംഘടനാ പ്രതിനിധികളായ എം.എ. അജിത് കുമാർ, ജയചന്ദ്രൻ കല്ലിങ്കൽ, അശ്വിനി കുമാർ എസ്. തുടങ്ങിയവർ പങ്കെടുത്തു.
കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ആസാമിൽ ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പോലീസ് ആസാമിൽ നിന്ന് പിടികൂടി.
അപ്പർ ആസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ രാത്തുൾ സൈക്കിയയുടെ മകൻ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ ആസാമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ
ലോക്കൽ പോലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾ ഗ്രാമത്തിൽ നിന്നാണ് കളമശ്ശേരി പോലീസ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. മുൻപ് പ്രതിയെ അന്വേഷിച്ചുപോയ പോലീസ് ടീമിന് ലോക്കൽ പോലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങൾ ഈ മാസം ഒൻപതിനാണ് പ്രതിയെ തിരക്കി ആസാമിലേക്ക് തിരിച്ചത്.
പ്രതികൂല കാലാവസ്ഥയും തണുപ്പും മൂലം ഏറെ വൈകിയാണ് പോലീസ് സംഘത്തിന് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞത്.
പ്രതികൂല കാലാവസ്ഥമൂലവും ഭാഷാപ്രശ്നം കൊണ്ടും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ദിബ്രുഗഡ് മിലിറ്ററി ഇൻ്റലിജെൻസിൻ്റെ സഹായത്താൽ ആസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തിയത് അന്വേഷണത്തിന് ഏറെ ഗുണകരമായി. അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതിനാൽ ഉടൻ തന്നെ പ്രതിയെ വാഹനത്തിൽ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.ദിമാജി ചീഫ് ജൂഡീഷ്യൽ മജിസ്ടേറ്റ് കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പോലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കളമശ്ശേരി കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെകർ പ്രദീപ്കുമാർ ജി, സബ് ഇൻ സ്പെക്ടർമാരായ വിനോജ് എ, സുബൈർ വി. എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു. വി. എസ്, ശ്രീജിത്ത്, സി.പി.ഒ മാരായ മാഹിൻ അബൂബക്കർ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.
നെയ്ക്കുപ്പാ മേഖലയില്‍ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടില്‍ കയറ്റിയത്.ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ ദിവസങ്ങളായി തെരച്ചില്‍ നടത്തിവരികയായിരുന്നു. തരുവണ കരിങ്ങാരിയിലെ നെല്‍പ്പാടത്തിനടുത്ത് കഴിഞ്ഞദിവസം കരടിയെത്തിയിരുന്നു.
ഇവിടെ വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് അശ്വാസ വാര്‍ത്ത പുറത്തുവരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പയ്യമ്പള്ളി മേഖലയില്‍ കരടി ഇറങ്ങിയത്. പ്രദേശത്തെ സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. പിന്നാലെ വള്ളിയൂര്‍ക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ഇതിനിടെ മയക്കുവെടവെക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
“ഞാനൊരു കല്യാണം നടത്തിയതിന്‍റെ ക്ഷീണത്തില്‍ നില്‍ക്കയാണ്. ഇവിടെ ഞാന്‍ വന്ന് കേറിയപ്പോള്‍ ഭയങ്കര വിളിയൊക്കെ കേട്ടു. അതിനെക്കാള്‍ മുകളില്‍ എത്തി വിളിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. പക്ഷേ ശബ്ദം പോയിരിക്കുവാണ്. ദൈവം തന്നൊരു മാനം മനംകുളിര്‍ക്കെ അനുഭവിച്ച അച്ഛനായി തന്നെയാണ് ഞാന്‍ ഇപ്പോഴും പോയ്ക്കൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു അച്ഛനായാണ് ഇവിടെ വന്നും ഞാന്‍ നില്‍ക്കുന്നത്”, എന്നാണ് സുരേഷ് ഗോപി വിവാഹ സല്‍ക്കാര വേദിയില്‍ പറഞ്ഞത്.
ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. സീരിയല്‍ സെറ്റില്‍ വച്ചാണ് പ്രേമിനെ കാണുന്നതെന്നും ഷൂട്ടിനിടെ പ്രപ്പോസ് ചെയ്യുക ആയിരുന്നുവെന്നും സ്വാസിക പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ തന്‍റെ ജീവിതത്തിലേക്ക് വന്നതിന് നന്ദിയെന്ന് പറഞ്ഞ പ്രേം മെസേജ് ഇട്ടെന്നും സ്വാസിക പറഞ്ഞിരുന്നു.
വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം റാട്ട്, കുമാരി, ഉടയോള്‍, പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, ചതുരം, മോണ്‍സ്റ്റര്‍, വിവേകാനന്ദന്‍ വൈറലാണ്, വാസന്തി തുടങ്ങി ഒട്ടനവധി സിനിമകളിലും സീരിയലിലും സ്വാസിക അഭിനയിച്ചു.