spot_img
Tuesday, June 30, 2026
Home Blog Page 448

മലമ്പുഴയില്‍ പൂക്കാലമൊരുക്കി പുഷ്പമേളക്ക് തുടക്കമായി

0

മലമ്പുഴ : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024 എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മലമ്പുഴയില്‍ വികസനത്തിനും ഉദ്യാന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 10 കോടി അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിന്റെയും ഉദ്യാനത്തിന്റെയും പഴയ പ്രതാപം തിരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള തുടക്കമാണ് പുഷ്പമേള.

മലമ്പുഴ ഉദ്യാനത്തില്‍ അന്താരാഷ്ട്ര രീതിയിലുള്ള ശുചിമുറി പണിയുന്നതിനായി 1.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 44 കോടി രൂപ ചെലവില്‍ മലമ്പുഴ റിങ് റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. എസ്. ചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ഹേമലത, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. മോഹന്‍, ക്യൂറേറ്റര്‍ പത്മജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പാലക്കാട് സ്വരലയയുടെ ഗാനോത്സവവും ജാഫര്‍ ഹനീഫയും സംഘത്തിന്റെയും റിതം ഗ്രിലോഗി ലൈവ് ബാന്‍ഡും അരങ്ങേറി.

ഇതാ 20 കോടിയുടെ ഭാഗ്യനമ്പർ; ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു

0

സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ BR 95 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 16 കോടിയായിരുന്നു. രണ്ടാം സമ്മാനവും 20 കോടിയാണ്. ഇത് യഥാക്രമം ഒരു കോടി വീതം ഇരുപത് പേർക്കെന്ന കണക്കിൽ ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [20 Crores]XC 224091സമാശ്വാസ സമ്മാനം (1,00,000/-)XA 224091XB 224091XD 224091XE 224091XG 224091XH 224091XJ 224091XK 224091XL 224091

രണ്ടാം സമ്മാനം [1 Crore]XE 409265XH 316100XK 424481KH 388696KL 379420XA 324784XG 307789XD 444440XB 311505XA 465294

മൂന്നാം സമ്മാനം [10 Lakhs]XA 118249XB 324106XC 359676XD 595023XE 401950XG 398523XH 240029XJ 139658XK 335240XL 133463XA 498403XB 110005XC 252822XD 100558XE 124665XG 276669XH 218579XJ 487716XK 265583XL 308973XA 109147XB 116649XC 348670XD 122419 updating…..

ബേപ്പൂരിൽ ബോട്ടിന് തീപിടിച്ചു

0

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ദിവസമാണ് ബോട്ട് യാര്‍ഡില്‍ കയറ്റിയിട്ടത്.

മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന് ഈ ഭാഗത്ത് എത്തിപ്പെടാന്‍ പ്രയാസം നേരിടേണ്ടി വന്നതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ അല്‍പ്പം വൈകിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനക്ക് ശേഷമേ അപകട കാരണം വ്യക്തമാകൂ എന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

0

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ടുകളുണ്ടായത്.  വിവാഹം സംബന്ധിച്ച് സ്വാസിക ഒരു ടെലിവിഷൻ ചാനലില്‍ വെളിപ്പെടുത്തിയതും ചര്‍ച്ചയായിരിക്കുകയാണ്. അമൃത ചാനലിലെ പ്രോഗ്രാമിലാണ് വിവാഹത്തെ കുറിച്ച് സ്വാസിക മനസ് തുറന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് വ്യക്തമാക്കുകയായിരുന്നു സ്വാസിക.

സീരിയില്‍ സെറ്റിലാണ് പ്രേം ജേക്കബിനെ ആദ്യമായി കണ്ടത് എന്ന് സ്വാസിക വിജയ് വ്യക്തമാക്കുന്നു. പ്രേമിന്റെ ശബ്‍ദം എനിക്ക് ഇഷ്‍ടമായിരുന്നു. ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്‍തത്. ഒരിക്കല്‍ ഒരു റൊമാന്റിംഗ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കുന്നു.

പിന്നീട് ധൈര്യത്തോടെ ആ ഇഷ്‍ടം പറയാൻ എനിക്ക് മടിയായിരുന്നു. എന്നാല്‍ ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ച് വരുന്ന സമയത്ത് എനിക്കൊരു മെസേജ് കിട്ടി. ആ മെസേജ് എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നായിരുന്നു. പിന്നീട് ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് ദിവസങ്ങള്‍ ആയിരുന്നു എന്നും  പ്രേം ജേക്കബുമായി ജനുവരി 26ന് വിവാഹിതയാകുന്ന സ്വാസിക വിജയ് വെളിപ്പെടുത്തുന്നു.

വാസന്തിയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായും സ്വാസിക വിജയ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ സ്വാസിക ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്. മനംപോലെ മാംഗല്യം എന്ന ഒരു സീരിയലില്‍ പ്രേം ജേക്കബിനൊപ്പവും നടി സ്വാസിക വിജയ് വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പൂജ വിജയ്‍യെന്നാണ് യഥാര്‍ഥ പേര്.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പിന് 27 വരെ അപേക്ഷിക്കാം

0

           സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം(Degree only)/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27  വരെ നീട്ടി.

           വിദേശ ഉപരി പഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ  കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്കു മാത്രമേ സ്‌കോളർഷിപ്പിന് അർഹതുയുണ്ടാകു. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്‌സ് കാലാവധിക്കുളളിൽ പരമാവധി 5,00,000/- രൂപ സ്‌കോളർഷിപ്പ് അനുവദിക്കും. ഒറ്റത്തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 

           അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, ഇ-മെയിൽ: scholarship.dmw@gmail.com

ജനുവരി 24ലെ പണിമുടക്ക്: ഹാജരാകാതിരുന്നാൽ ഡയസ് നോൺ

0

           സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ 2024 ജനുവരി 24ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചു സർക്കാർ ഉത്തരവ് (സ.ഉ.(അച്ചടി) നം.1/2024/പൊ.ഭ.വ, തീയതി 22.01.2024) പുറപ്പെടുവിച്ചു. അനധികൃതമായി ജോലിക്കു ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കും. പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

           അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് (ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെ) അടിയന്തര സാഹചര്യങ്ങളിലൊഴികെ 2024 ജനുവരി 24ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരനോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ (അടുത്ത ബന്ധുക്കൾ എന്നാൽ ജീവനക്കാരന്റെ ഭാര്യ/ഭർത്താവ്/മക്കൾ/മാതാപിതാക്കൾ), ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന്, ജീവനക്കാരിയുടെ പ്രസവാവശ്യത്തിന്, സമാനമായ മറ്റ് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങൾ എന്നീ സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കാൻ പാടില്ല.

           ചികിത്സാ ആവശ്യത്തിനുള്ള അവധിക്ക് അപേക്ഷിക്കുന്നവർ സർക്കാർ ഡോക്ടർമാരിൽ നിന്നും ഒപ്പും സീലും പതിപ്പിച്ച നിർദ്ദിഷ്ടമാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, വകുപ്പ് അദ്ധ്യക്ഷൻമാരുടെയോ, അവധി അനുവദിക്കാൻ നിയുക്തരാക്കപ്പെട്ട ഉദ്യോഗസ്ഥരുടെയോ മുൻപാകെ ഹാജരാക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാധുതയിൽ സംശയം തോന്നുകയാണെങ്കിൽ അടിയന്തരമായി മെഡിക്കൽ ബോർഡ് മുൻപാകെ ഹാജരാകാൻ അപേക്ഷകന്/അപേക്ഷകർക്ക് നിർദ്ദേശം നൽകണം. അവധിക്കുള്ള കാരണം എന്തുതന്നെയായാലും, അവധി സമരത്തിൽ പങ്കെടുക്കാനാണെന്ന ഉത്തമവിശ്വാസമുണ്ടെങ്കിൽ, അവധി അനുവദിക്കാനുള്ള അധികാരസ്ഥാനത്തിന് അത്തരം അപേക്ഷകൾ നിരസിക്കാം.

           ജീവനക്കാരിൽ നിന്നും ലഭിക്കുന്ന അവധി അപേക്ഷകൾ ഉടൻ തീർപ്പാക്കണം. ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കാതെ സൂക്ഷിക്കാൻ പാടില്ല. ഓരോ ഓഫീസ് മേധാവിയും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരിൽ അവധി അനുവദിച്ചവരുടെ വിശദാംശങ്ങളും ആവശ്യമെങ്കിൽ അവധി അനുവദിച്ചതിനുള്ള ന്യായീകരണവും വകുപ്പ് മേധാവിയെ അറിയിക്കണം.

           അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യും.

           പണിമുടക്ക് ദിവസം രാവിലെ 11.30ന് മുമ്പായി വകുപ്പ് മേധാവിമാർ അവരവരുടെ കീഴിലുള്ള മുഴുവൻ ഓഫീസുകളിലെയും ആകെ ജീവനക്കാരുടെ എണ്ണം, ഹാജരായ ജീവനക്കാരുടെ എണ്ണം, അനധികൃതമായി ഹാജരാകാത്ത ജീവനക്കാരുടെ എണ്ണം, അവധി അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം, അവധിക്കപേക്ഷിച്ച ജീവനക്കാരുടെ എണ്ണം എന്നിവ ക്രോഡീകരിച്ച് പൊതുഭരണ വകുപ്പിനെ അറിയിക്കണം.  ജില്ലാ കളക്ടർമാർ പണിമുടക്ക് ദിവസം രാവിലെ 11.30 ന് മുമ്പായി അവരവരുടെ ഓഫിസുകളിലെയും ജില്ലയിലെ പ്രധാന ഓഫീസുകളുടെയും പൊതുസ്ഥിതി സംബന്ധിച്ച ക്രോഡീകരിച്ച റിപ്പോർട്ട് പൊതുഭരണ വകുപ്പിനെ അറിയിക്കണം. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഹാജർനില അതത് വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി/ സ്‌പെഷ്യൽ സെക്രട്ടറി എന്നിവർ (വകുപ്പു തലത്തിൽ ക്രോഡീകരിച്ച്) പൊതുഭരണ വകുപ്പിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം: റിപ്പോർട്ട് ഉടൻ

0

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് നിലവാരം പരിഷ്കരിക്കാൻ നിയോഗിച്ച മോട്ടോർവാഹനവകുപ്പിന്റെ ഉന്നതതല സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.നിലവിലെ പരിമിതമായ സാചര്യങ്ങളിൽ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് എങ്ങനെ കുറ്റമറ്റതാക്കാം എന്നാണ് പരിശോധിക്കുന്നത്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരമാണ് സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന്റെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചത്. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിരീക്ഷണക്യാമറ ഘടിപ്പിക്കണമെന്ന നിർദേശം മന്ത്രി നൽകിയിരുന്നു. ഇതിന്റെ സാധ്യതയും സമിതി പരിശോധിക്കും.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങൾക്ക് അടിസ്ഥാനസൗകര്യമില്ലെന്നതാണ് മോട്ടോർവാഹനവകുപ്പ് നേരിടുന്ന പ്രധാനപ്രശ്നം. നിലവിലെ എട്ട്, എച്ച് ടെസ്റ്റുകൾക്കു പകരം പാരലൽ -റിവേഴ്‌സ് പാർക്കിങ്, കയറ്റത്തുനിർത്തി വാഹനം നീക്കുക തുടങ്ങിയവ ഏർപ്പെടുത്തണമെങ്കിൽ ടാറിട്ട ടെസ്റ്റിങ് ഗ്രൗണ്ടുകൾ വേണം. പുറമ്പോക്കിലും റോഡ് അരികിലുമൊക്കെയാണ് ഇപ്പോൾ ടെസ്റ്റ് നടക്കുന്നത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്…

0

ഹൃദ്രോഗങ്ങളോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ എല്ലാം സ്ത്രീകളെ താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. സ്ത്രീകളില്‍ വലിയൊരു പരിധി വരെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നത് അവരിലെ സ്ത്രീ ഹോര്‍മോണിന്‍റെ (ഈസ്ട്രജൻ) സാന്നിധ്യം കൊണ്ടാണ്. 

അതേസമയം പുരുഷന്മാരില്‍ സ്വതവേ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത, അവരുടെ ചില ജീവിതരീതികളും കൂടി ചേരുമ്പോള്‍ ഇരട്ടിയാവുകയാണ്. ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഇവ ബാധിച്ച് മരിക്കുന്നവരുടെ എണ്ണമെടുത്ത് നോക്കിയാലും പുരുഷന്മാര്‍ തന്നെയാണ് മുമ്പിലെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 

രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്ന അവസ്ഥ, കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹാര്‍ട്ട് ഫെയിലിയര്‍, സ്ട്രോക്ക് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പുരുഷന്മാരില്‍ കൂടുതലായി കാണാം. 

ഹൃദയസംബന്ധമായ പ്രശ്നങ്ങളും പാരമ്പര്യമായി വരാറുണ്ട്. ഇതിന് പുറമെ ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍, പുകവലി, വ്യായാമമില്ലായ്മ എന്നിങ്ങനെ പല കാരണങ്ങള്‍ കൂടി ചേരുമ്പോള്‍ സാഹചര്യം കുറെക്കൂടി മോശമാവുകയാണ്. 

നെഞ്ചുവേദന, ശ്വാസതടസം, നെഞ്ചിടിപ്പില്‍ വ്യത്യാസം, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം പുരുഷന്മാര്‍ വൈകാതെ തന്നെ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകള്‍ നടത്തുന്നതാണ് നല്ലത്. കാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തേ അറിയുന്നത് അത്രയും അപകടം ഒഴിവാക്കും. 

ഇനി ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാൻ ചില കാര്യങ്ങളെല്ലാം പുരുഷന്മാര്‍ക്ക് മുൻകൂട്ടി ചെയ്യാൻ സാധിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

1- ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ കൃത്യമായി അവയെ നിയന്ത്രിച്ച് തന്നെ മുന്നോട്ടുപോവുക.

2- ദിവസവും വ്യായാമം പതിവാക്കണം. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം യോജിക്കും വിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്താല്‍ മതി. 30- 40 മിനുറ്റെങ്കിലും ദിവസവും വ്യായാമത്തിനായി മാറ്റിവയ്ക്കുക. 

3- പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യപാനം ഉപേക്ഷിക്കുകയോ വളരെയധികം നിയന്ത്രിക്കുകയോ ചെയ്യണം. ലഹരി ഉപയോഗം എപ്പോഴും ഹൃദയത്തിന് വെല്ലുവിളി തന്നെയാണ്. 

4- ദിവസവും രാത്രി കുറഞ്ഞത് 6-7 മണിക്കൂര്‍ നേരത്തെ ഉറക്കമെങ്കിലും ഉറപ്പാക്കാൻ സാധിക്കണം. പതിവായി ഇതിലും കുറവ് സമയമാണ് ഉറങ്ങുന്നതെങ്കില്‍ അത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയധികം കൂട്ടുന്നു. 

5- സ്ട്രെസ് ഹൃദയത്തിന്‍റെ കാര്യത്തില്‍ വലിയ വില്ലനാണ്. അതിനാല്‍ ഏത് തരത്തിലുള്ള സ്ട്രെസ് ആണെങ്കിലും അതില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനും അതിനെ കൈകാര്യം ചെയ്യുന്നതിനും പഠിക്കണം.

6- ഹൃദ്രോഗങ്ങളെ കുറിച്ചും, അവയുടെ ലക്ഷണങ്ങളെയും സാധ്യതകളെയും കുറിച്ചുമെല്ലാം വ്യക്തമായ അവബോധമുണ്ടാവണം. ശാരീരികകാര്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിനും സമയബന്ധിതമായി പരിഹാരം തേടുന്നതിനും ഈ അവബോധം സഹായിക്കും. 

7- പുരുഷന്മാര്‍ കൃത്യമായ ഇടവേളകളില്‍ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കും. ഇതും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായകമായിരിക്കും. 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-753 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

1st Prize- Rs :75,00,000/- WX 689912 (IDUKKI)

ConsolationPrize- Rs. 8,000/-

WN 689912  WO 689912

WP689912  WR 689912

WS 689912  WT 689912

WU 689912  WV 689912

WW 689912  WY 689912  WZ 689912

2nd Prize-Rs :5,00,000/-

WV 421541 (THRISSUR)

3rd Prize-Rs :1,00,000/-

WN 324818

WO 779971

WP  243913

WR 378029

WS 320005

WT 139006

WU 332593

WV 629882

WW 403471

WX 339758

WY 278622

WZ 193086

4th Prize- Rs. 5,000/- 

0876  1643  1965  2221  2578  2747  2803  3546  3719  5005  5475  5568  6137  6411  6582  7551  7857  8784

5th Prize- Rs. 2,000/-

0545  2043  3716  3941  4049  4742  6972  7118  8238  9244

6th Prize- Rs. 1,000/-

0850  0871  2219  2337  3005  4246  5049  6905  7020  7742  8100  8815  9424  9693

7th Prize- Rs. 500/- 

0066  0081  0271  0298  0315  0326  0507  0549  0575  0612  0827  0925  0954  1424  1665  1819  1927  1949  2114  2134  2217  2339  2369  2373  2386  2467  2922  3213  3250  3257  3296  3620  3624  3764  3970  4031  4092  4274  4500  4722  4763  4950  5226  5245  5726  5793  5808  5853  5877  6050  6076  6124  6261  6362  6443  6525  7349  7495  7502  7956  7959  8004  8005  8049  8089  8146  8369  8389  8455  8486  8575  8597  8793  8932  9013  9321  9394  9512  9621  9702  9756  9898

8th Prize- Rs. 100/- 

0187  0241  0335  0371  0511  0570  0602  0616  0640  0652  0747  1027  1172  1330  1349  1353  1357  1370  1403  1549  1565  1616  1683  1849  1946  2176  2198  2216  2368  2547  2673  2765  2878  2893  2961  3293  3433  3477  3534  3564  3590  3601  3671  3702  3770  3820  4000  4020  4022  4086  4161  4240  4267  4369  4609  4626  4719  4817  4856  4925  4995  5286  5419  5489  5563  5600  5605  5655  5683  5817  5847  5888  5952  5999  6024  6032  6049  6062  6237  6320  6430  6604  6979  7131  7138  7141  7184  7206  7295  7348  7362  7422  7542  7598  7714  7749  7920  8109  8112  8185  8216  8310  8429  8498  8517  8569  8732  8766  8812  8836  8916  9005  9055  9118  9240  9287  9378  9499  9602  9639  9686  9718  9734  9843  9895  9908

‘എഐ ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രമാണ്’; ഇവരുടെ ഇരയായിത്തീരുന്നത് ഒരു തെറ്റും ചെയ്യാത്ത കുടുംബങ്ങളെന്ന് എംവിഡി

0

വയനാട്: നിചയമലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഓര്‍മ്മപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. വയനാട് കൺട്രോൾ റൂം എ ഐ ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് എം വി ഡി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വളരെ അപകടകരമായും അശ്രദ്ധമായും യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകളെന്നാണ് ചിത്രത്തെ കുറിച്ച് എം വി ഡി പറയുന്നത്.  ഈ ഭൂമിയിലുള്ള ഓരോ വ്യക്തിക്കും അവരുടേതായ താത്പര്യങ്ങളും അവകാശങ്ങളുമുണ്ട്.

ഓരോരുത്തരും അവനവന്‍റെ താത്പര്യത്തിനും അവകാശത്തിനും അനുസരിച്ച് ജീവിക്കാൻ മത്സരിക്കുമ്പോൾ പ്രാധാന്യം നൽകേണ്ട ഒന്നാണ് മറ്റുള്ളവരുടെ അവകാശങ്ങളെയും, താത്പര്യങ്ങളെയും  ബഹുമാനിക്കുക എന്നുള്ളത്. വിദ്യാഭ്യാസം നേടുന്നതു കൊണ്ട് മാത്രമല്ല മറിച്ച് സ്വമേധയാ നിയമങ്ങൾ അനുസരിക്കുക കൂടി ചെയ്യുമ്പോഴാണ് മനുഷ്യൻ സംസ്കാരമുള്ളവനായി മാറുന്നത്. നാമൊരു സമൂഹത്തിൽ ജീവിക്കുമ്പോൾ മറ്റുള്ള ആളുകളെ കൂടി പരിഗണിക്കുക എന്നുള്ളത് സമൂഹത്തിന്‍റെ സുഗമമായ നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്.

വ്യക്തികൾ ഇത്തരത്തിൽ നിയമലംഘനം നടത്തുമ്പോൾ എന്താണ് അവർ സമൂഹത്തിനും വരുംതലമുറയ്ക്കും  പകർന്നു നൽകുന്ന പാഠങ്ങളെന്ന് എം വി ഡി ചോദിക്കുന്നു. ചില വ്യക്തികളുടെ ആഘോഷങ്ങൾക്കും സന്തോഷ പ്രകടനങ്ങൾക്കും പൊതുനിരത്തുകൾ വേദിയാകുമ്പോൾ അതിന് ഇരയായിത്തീരുന്നത് യാതൊരു തെറ്റും ചെയ്യാത്ത, മറ്റൊരു വ്യക്തിയോ, കുടുംബമോ ആയിരിക്കാം. പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് എത്രയൊക്കെ അവബോധം നൽകിയാലും ചില ആളുകൾ ബോധപൂർവ്വം നിയമം ലംഘിക്കുന്നതിൽ തൽപരരാണ്. ഇത്തരത്തിൽ ബോധപൂർവ്വം നിയമലംഘനം നടത്തി ആത്മസംതൃപ്തി അടയുന്ന പ്രവണത മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും എം വി ഡി കുറിച്ചു.