spot_img
Wednesday, July 1, 2026
Home Blog Page 446

ഗൂഗിൾ മാപ്പ് നോക്കി വന്ന കാർ വഴിതെറ്റി പടിക്കെട്ടിലൂടെ ഇറക്കി

0

ഗൂഡല്ലൂർ: ഊട്ടി കണ്ട് കർണാടകയിലേക്ക് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാർ ഗൂഗിൾ മാപ്പ് നോക്കി വന്നതിനെ തുടർന്ന് പടിക്കെട്ടിലൂടെ ഇറക്കി.

ഗൂഡല്ലൂർ ഹെഡ് പോസ്റ്റ് ഓഫിസ് ഭാഗത്തെത്തിയപ്പോഴാണ് വഴി തെറ്റി പൊലീസ് ക്വാർട്ടേഴ്സ് ഭാഗത്തേക്ക് തിരിഞ്ഞ് താഴ്ഭാഗത്തേക്കുള്ള പടിക്കെട്ടിലേക്ക് ഇറക്കിയത്. അപ്പോഴാണ് അപകടം മനസ്സിലായ ഡ്രൈവർ കാർ നിർത്തിയത്. പൊലീസും നാട്ടുകാരും എത്തി പടിക്കെട്ടിൽ കല്ലുകളും മറ്റും നിരത്തിയശേഷം കാർ ദേശീയപാതയിലെത്തിച്ചു.

Free Resume Builder Mobile Application

0

Free Resume builder app will aid you to build professional resume & Curriculum vitae(CV) No synonyms available for the selected word for job application in few minutes. over 50 resume templates accessible and each Resume template & CV template accessible in 15 colors. So you have 500+ resume constructs in offline / on-line. build a contemporary & professional resume and covering letter with this free CV maker app. Our resume expert’s tips will aid you how to write a finest resume for last year trend. Resume writing tips will aid you get more job provides last year. Prepare yourself ready for complete time and work from home jobs.

1.500+ professional resume templates and 42 excellent resume formats are available. 2.Examples of resumes with step-by-step references. 3.A free resume template with a cover letter. 4.Sophisticated Resume Writer – outstanding CV writing tools for customising paragraphs and lists. 5.brilliant resume Manager – replace CV allocation bid, edit CV allocation headline names, create new sections, and modify at any time. 6.Resume formatting options: font size, colours, and margins. 7.Preview of a live resume format. 8.Save your resume in PDF format. 9.From the resume builder app, print or share your resume. 10.complete resume writing services and English language assistance are provided.

Free resume builder app can easily adapt the CV or resume designs to any resume format you choose such as functional, reverse-chronological, or combination Curriculum vitae, one page / single page or two page resume formats, United states resume format, biodata format CV portfolio and job application CV format Write a cover letter for resume using the same templates as your resume template. Intelligent CV had designed the resume builder (CV maker) with professional resume templates based on research and latest trends in various industries in United states (US), Europe, Canada and other part of Americas. This will help ensure your resume focuses on what international hiring managers expecting.

Intelligent CV – Resume builder app Features:
1. 500+ professional resume templates & 42 perfect resume formats.
2. Step by step guidance with resume examples.
3. Resume with cover letter template.
4. Advanced Resume editor – Special CV writing tools to customize paragraph & lists.
5. Smart resume Manager – Change CV section order, Edit CV section title names, create new sections, modify at any time.
6. Resume formatting options – Font size, colors and margin settings.
7. Live resume format preview.
8. Download resume in PDF format.
9. Print or share the resume from the resume builder app.
10. Full resume writing service and support in English.

Free Resume builder app with step by step resume guide 2020.
1. Easy to use: Anyone who know to use android mobile phone can create curriculum vitae for free in PDF format. Fill the biodata information, education, experience, skills and photo for creating curriculum vitae.
2. Curriculum vitae helper: Resume examples and Samples for each resume Sections are very useful for Students, fresh graduate, first time job seekers or entry level jobs, High school / college student internship and also experienced.
3. Free Resume cover letter templates: Add cover letter to resume / curriculum vitae or download resume cover letter separately in PDF. Resume creator app has many cover letter templates & formats for various fields such as engineering student internship, IT Software developer, business / management job, nurse, teachers, assistant sales associative, medical doctor, graphic designer, Customer service, executives, accountant, bank job, etc.
4. Resume with photo (image) : Free Resume builder with photo which is optional. All resume templates has option to add profile photo.
5. Biodata Maker & portfolio maker: Apart from resume & CV, Resume builder app helps to create biodata and portfolio for job (in PDF format) with available few biodata formats. 6. Download CV in PDF format (offline and online), Print Resume, Email the resume and Share the resume.
7. Successful career builder: Free resume writing service with smart and quick CV maker (Resume Builder) app for job application form generate high quality CV which gives better support than docx format so you can generate resume in PDF format.
8. View my resume: See all created resume in “Saved resume / Downloads”.

DOWNLOAD (ANDROID) : CLICK HERE
DOWNLOAD (iPhone) : CLICK HERE

അറിയിപ്പുകൾ

0

അപ്‌ഡേഷൻ നടത്തണം

കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴി നടപ്പിലാക്കുന്നതിനാൽ ഇതിൻറെ പ്രയോജനം തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി, കോഴിക്കോട് ജില്ലാ ഓഫീസിൽ രജിസ്ട്രേഷൻ എടുത്ത എല്ലാ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങൾ ജനുവരി 31ന് മുമ്പായി www.peedika.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപ്‌ഡേഷൻ നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495-2372434

മിനിമം വേതനം ഉപസമിതി തെളിവെടുപ്പ് ഫെബ്രുവരി ഏഴിന്

സംസ്ഥാനത്തെ പുനസംഘടിപ്പിക്കപ്പെട്ട മിനിമം വേതന ഉപസമിതി ആയുർവേദിക്ക്, അലോപ്പതിക്ക് മരുന്ന് നിർമ്മാണ മേഖലയിലേയും, ഗോൾഡ്, സിൽവർ ഓർണമെന്റ്സ് മേഖലയിലേയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ഫെബ്രുവരി ഏഴിന് യഥാക്രമം രാവിലെ 10 മണിക്കും, 11.30നും കോഴിക്കോട് ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്തെ കെഎസ്എസ്ഐഎയുടെ ഹാളിൽ നടക്കും. പ്രസ്തുത തെളിവെടുപ്പ് യോഗത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു

ടെണ്ടർ ക്ഷണിച്ചു

ഐ.സി.ഡി.എസ് ചേളന്നൂർ ഓഫീസ് പരിധിയിലെ അങ്കണവാടി സെന്ററുകളിലേക്ക് 2023-24 അങ്കണവാടി പ്രീ സ്ക്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനു വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി എട്ട്. ഫോൺ : 0495 2261560.

സെയിൽസ്മാൻ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ സെയിൽസ്മാൻ തസ്തികയിൽ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 19900-63200/-) നിലവിലുണ്ട്. യോഗ്യത : സുവോളജി/ഫിഷറീസ് സയൻസ്/ഹോം സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കിൽ വി എച്ച് എസ്‌ ഇ ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി. കൂടാതെ ഫിഷ് മാർക്കറ്റിംഗ് ആൻഡ് കാറ്ററിംഗ് മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും. 18-27 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഏഴിന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ചെയിൻ സർവേ കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാം

കേരള സർക്കാർ സർവേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിൻ സർവേ ലോവർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സിന് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി പിഎസ്‌സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷൻ ഫീസ്. എസ്‌സി – എസ്ടി വിഭാഗങ്ങൾക്ക് ഫീസ് സൗജന്യം. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. ചെയിൻ സർവേ സ്‌കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവേ ഡയറക്ടർക്ക് നേരിട്ടും അപേക്ഷകൾ നൽകാം. ജൂൺ 20ആണ് അവസാന തിയ്യതി. അപേക്ഷാഫോറം www.dslr.kerala.gov.in ൽ ലഭ്യമാണ്. ഫോൺ : 0495 2371554.

ഗതാഗതം നിരോധിച്ചു

എകരൂൽ – കാക്കൂർ റോഡിൽ കൾവെർട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി  31 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചതായി . എകരൂൽ നിന്നും കാക്കൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എകരൂൽ, ഇയ്യാട്, കുണ്ടായി, പൂളക്കാപറമ്പ് റോഡ് വഴി പുന്നശ്ശേരി, കാക്കൂർ ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. കാക്കൂർ ഭാഗത്തു നിന്നും ഇയ്യാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നരിക്കുനി, പുന്നശ്ശേരി, പൂളക്കാപറമ്പ്, കുണ്ടായി, ഇയ്യാട് വഴി പോകേണ്ടതാണ്.

സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II (മെക്കാനിക്കൽ എഞ്ചിനീയറിംഗ് ) ഫസ്റ്റ് എൻസിഎ – എസ് സി (കാറ്റഗറി ന. 411/2020) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.  www.keralapsc.gov.in.

കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി ആറിന്

കോഴിക്കോട്, മലപ്പുറം എക്സൈസ് ഡിവിഷനുകളിലെ വിൽപ്പനയിൽ പോകാത്ത കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി ആറിന് നടക്കും. വൺ ടൈം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമേ ലേല നടപടികളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. വൺ ടൈം രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിവർക്ക് ഫെബ്രുവരി ഒന്ന് മുതൽ മുതൽ മൂന്ന് വരെ ഓൺലൈൻ മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.

കൂടിക്കാഴ്ച

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ കരാറടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവർക്ക് ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കോഴിക്കോട് തിരുത്യാട് പ്രവർത്തിക്കുന്ന ഗവൺമെന്റ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ (ബോയ്സ്)  കൂടിക്കാഴ്ച നടത്തുന്നു. അറിയിപ്പ് ലഭിക്കാത്തവർ ജനുവരി 31ന് മുൻപ് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ : 0495-2370379, 2370657

ലാബ് ടെക്നീഷ്യൻ ട്രെയിനി നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു  സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ആറു മാസത്തേയ്ക്ക് ലാബ് ടെക്നീഷ്യൻ ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ മാസത്തിൽ 5000 രൂപ സ്റ്റൈപൻഡ് നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

സെക്യൂരിറ്റി നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു  സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ 690 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിലേയ്ക്ക് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 33 / 723-24 -കെമിക്കലുകൾ വിതരണം ചെയ്യുന്നതിന് ” എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 . എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 12ന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതാണ്.  www.geckkd.ac.in

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു

കോഴിക്കോട് ജില്ലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള വിവിധ തരം ചൂണ്ടയും മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നിലവിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന അഞ്ച് മുതൽ 10 വരെ പേരടങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ  ഗുണഭോക്താക്കളയി പരിഗണിക്കുന്നതാണ്. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും അറിയാവുന്നതാണ്.

ഇസിജി ടെക്‌നീഷ്യൻ നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം,കാസ്പിന് കീഴിൽ ഇസിജി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് 690/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ് 

സിനിമാ ചിത്രീകരണത്തിനായി സെറ്റ് അല്ല, യഥാര്‍ഥ വീട്; താക്കോല്‍ കൈമാറി സുരേഷ് ഗോപി

0

തലശ്ശേരി: സിനിമകളുടെ ചിത്രീകരണാര്‍ഥം വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയുമൊക്കെ സെറ്റുകള്‍ നിര്‍മ്മിക്കാറുണ്ട്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തില്‍ ഷൂട്ടിംഗിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും സെറ്റുകള്‍ നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ചെലവിന്‍റെ ഒരു വലിയ ശതമാനം സെറ്റ് വര്‍ക്കുകള്‍ക്ക് ആയിരിക്കും. എന്നാല്‍ കലാസംവിധായകര്‍ താല്‍ക്കാലികമായി പണിയുന്ന ഈ സെറ്റുകള്‍ ചിത്രീകരണശേഷം പൊളിച്ചുനീക്കുകയാണ് ചെയ്യുന്നത്. പുനരുപയോ​ഗം സാധ്യമല്ലാത്ത തരത്തിലാവും കുറഞ്ഞ മുതല്‍മുടക്കില്‍ അവയുടെ നിര്‍മ്മാണവും. ഇപ്പോഴിതാ അതില്‍ വ്യത്യസ്തതയുമായി എത്തിയിരിക്കുകയാണ് ഒരു മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അന്‍പോട് കണ്‍മണി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളാണ് സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് തന്നെ കൈമാറിയിരിക്കുന്നത്. തലശ്ശേരിയിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബം താമസിച്ചിരുന്ന ഇടത്താണ് അവരുടെ സമ്മതപ്രകാരം അണിയറക്കാര്‍ പുതിയ വീട് നിര്‍മ്മിച്ചത്. ചിത്രീകരണശേഷം അത് കുടുംബത്തിന് നല്‍കുകയും ചെയ്തു. സുരേഷ് ​ഗോപിയാണ് വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. “തുടക്കത്തിൽ വീടിന്‍റെ സെറ്റ് ഇടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു”, നിര്‍മ്മാതാവ് പറയുന്നു.

അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തില്‍ അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, എഡിറ്റർ സുനിൽ എസ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ള, കോസ്റ്റൂം ഡിസൈനർ ലിജി പ്രേമൻ, കഥ അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ, ശരത് വി ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ ഒ- എ എസ് ദിനേശ്.

കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു; നാല് വയസുകാരന് ദാരുണാന്ത്യം

0

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുള്ളമടക്കല്‍ ഷിഹാബുദ്ധീൻ, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഓമാനൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

കനോലി കനാൽ ശുചീകരണം; അവലോകന യോഗം ചേർന്നു

0

കോഴിക്കോട്: കനോലി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ആദ്യഘട്ടം പൂർത്തിയായതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കനോലി കനാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന നടത്തി നോട്ടീസ് നൽകുന്നുണ്ട്. നിലവിൽ 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

നോട്ടീസിൽ പറഞ്ഞ കാലാവധിക്കുള്ളിൽ സമയബന്ധിതമായി, കൃത്യമായി മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപനങ്ങൾ സ്ഥാപിക്കണം. ഇവ നടപ്പാക്കുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും കലക്ടർ പറഞ്ഞു. കനാല്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. കനാലിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍, തദ്ദേശസ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുൺ, ജൂനിയർ സൂപ്രണ്ട് പ്രകാശൻ, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ മുനവ്വര്‍ റഹ്മാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ പ്രമോദ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംബന്ധിച്ചു.

‘അപൂര്‍വങ്ങളില്‍ അപൂര്‍വം’; രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും വധശിക്ഷ

0

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.

രഞ്ജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികള്‍…1. നൈസാം2 .അജ്മൽ3 അനൂപ്4. മുഹമ്മദ് അസ്ലം5. സലാം പൊന്നാട്6.അബ്ദുൽ കലാം7. സഫറുദ്ദീൻ8. മുൻഷാദ്9. ജസീബ് രാജ10. നവാസ്11. ഷമീർ12 .നസീർ13 .സക്കീർ ഹുസൈൻ14. .ഷാജി പൂവത്തിങ്കൽ15 .ഷെർണാസ് അഷ്റഫ്

രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്, ആലപ്പുഴയില്‍ പൊലീസ് ജാഗ്രത

0

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അപരിചിതരുടെ വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്; മുന്നറിയിപ്പുമായി കേരള പോലീസ്അ

0

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്.മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.#keralapolice

നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി: ഹര്‍ജി ഇന്ന് കോടതിയില്‍

0

കോഴിക്കോട്: കൂടത്തായി കേസ് ആസ്പദമാക്കിയുളള നെറ്റ്ഫ്‌ളിക്‌സിലെ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അപകീര്‍ത്തികരമായ ഡോക്യുമെന്ററിയെന്ന് ആരോപിച്ച് കേസിലെ രണ്ടാം പ്രതി എം എസ് മാത്യുവാണ് കോടതിയെ സമീപിച്ചത്.കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ കറി ആന്റ് സയനെയ്ഡ്- ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി കഴിഞ്ഞ മാസം 22നാണ് പുറത്തിറങ്ങിയത്. ജോളി കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ഈ മാസം 19നാണ് പരമ്പരക്കെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹര്‍ജി നല്‍കിയത്.

തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഇതെക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംപ്രേഷണം വിലക്കണമെന്നാണ് മാത്യുവിന്റെ ആവശ്യം. ഹര്‍ജിയില്‍ കോടതി പ്രോസിക്യൂഷന്റെ മറുപടി തേടിയിട്ടുണ്ട്. വിചാരണ പുരോഗമിക്കുന്ന ഒരു കേസ് ആസ്പദമാക്കിയുളള ഹ്രസ്വചിത്ര പ്രദര്‍ശനം, കേസിന്റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുമുണ്ട്. ഇതിന്മേല്‍ വ്യക്തത വരുത്തിയാവും കോടതി നിലപാടെടുക്കുക. ചികിത്സാ ആവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന ജോളിയുടെ ഹര്‍ജിയും കോടതി പരിഗണിക്കും. ശസ്ത്രക്രിയ ഉള്‍പ്പെടെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.