spot_img
Tuesday, June 30, 2026
Home Blog Page 449

രൺജിത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഇന്ന്

0

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാ വിധിയിൽ ഇന്നു തീരുമാനം. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിൻ്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക.

കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്

മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങി മരിച്ചത് 6 കുട്ടികൾ

0

തൃശൂരിൽ പാറക്കുളത്തിൽ വീണ് സഹോദരിമാർ മുങ്ങി മരിച്ചെന്ന വാർത്തയുടെ വേദനക്ക് പിന്നാലെ മലപ്പുറത്ത് നിന്നും കണ്ണീർ വാർത്ത. മലപ്പുറം തവനൂരിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്. കോഴിക്കോട് സ്വദേശികളായ അശ്വിൻ (11), ആയൂർ രാജ് (13) എന്നിവരാണ് തവനൂരിൽ മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അതേസമയം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കേരളത്തിൽ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. ഇന്നലെ കായകുളത്താണ് ആദ്യം രണ്ട് കുട്ടികൾ മുങ്ങിമരിച്ചത്. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര വീട്ടിൽ തുളസിയുടെ മകൻ തുഷാർ (15) എന്നിവരാണ് കായംകുളത്ത് മുങ്ങി മരിച്ചത്. പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ വിദ്യാർത്ഥികളായിരുന്നു ഇരുവരും. സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയപ്പോളാണ് അപകടം സംഭവിച്ചത്.ഇന്ന് വൈകിട്ടോടെയാണ് വേദനിപ്പിക്കുന്ന രണ്ടാമത്തെ വാർത്ത എത്തിയത്. തൃശൂരിലെ പാറകുളത്തിൽ വീണാണ് സഹോദരിമാർ മുങ്ങി മരിച്ചത്. കുന്നംകുളം പന്തല്ലൂർ പാറക്കുളത്തിലാണ് സഹോദരിമാരായ രണ്ടു പേർ മുങ്ങി മരിച്ചത്. സഹോദരിമാരായ ഇരുവരും പിതാവിനൊപ്പം കാലു കഴുകാൻ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഹസ്നത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0

കോഴിക്കോട്: യൂത്ത്‌ലീഗിന്റെ കീഴിൽ ഇന്ന് നടക്കുന്ന മഹാറാലിയും അതോടനുബന്ധിച്ച് കാൽനട ജാഥയുമുള്ളതിനാൽ നഗരത്തിൽ ഉച്ചയ്ക്കു മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസി. പൊലിസ് കമ്മിഷണർ അറിയിച്ചു. വൈകിട്ട് എരിഞ്ഞിപ്പാലം സരോവരത്തിന് സമീപം കെ. പി ചന്ദ്രൻ റോഡിൽ നിന്നാണ് ജാഥ ആരംഭിക്കുക. ഇവിടെ മുതൽ ഗതാഗത നിയന്ത്രണവും തിരക്കും ഉണ്ടാകുന്നതിനാൽ വാഹനങ്ങൾ മറ്റു വഴിയിലൂടെ പോകണം. ക്രിസ്ത്യൻ കോളജ്, ഫാത്തിമ ആശുപത്രി, മാവൂർ റോഡ് ജങ്ഷൻ വഴി സി.എ ച്ച് പാലത്തിലൂടെ കോഴിക്കോ ട് ബീച്ചിലേക്ക് റാലി എത്തിച്ചേരും.

• പ്രവർത്തകരുമായി എത്തുന്ന ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും എരഞ്ഞിപ്പാലം ട്രേഡ് സെന്ററി ന് സമീപത്തിലെ പാർക്കി ങ് ഗ്രൗണ്ടിൽ പാർക്ക് ചെ യ്യണം.

• കണ്ണൂർ, വടകര, കൊയിലാ ണ്ടി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ വെങ്ങളം പൂ ളാടിക്കുന്ന്, വേങ്ങേരി, മലാ പറമ്പ്, എരഞ്ഞിപ്പാലം വഴി പാർക്കിങ് സ്ഥലത്തേക്ക് പോകണം.

• തൃശൂർ, പാലക്കാട്, മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹ നങ്ങൾ പന്തീരാങ്കാവ്, തൊ ണ്ടയാട്, മലാപ്പറമ്പ്, എര ഞ്ഞിപ്പാലം വഴി പ്രവേശി ക്കണം.. ബാലുശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വേ ങ്ങേരി, മലാപ്പറമ്പ് എരഞ്ഞി പ്പാലം വഴി പ്രവേശിക്കണം. പാർക്ക് ചെയ്ത് വാഹന ങ്ങൾക്ക് സമീപം തന്നെ വാ ഹനത്തിന്റെ ഡ്രൈവർമാർ ഉണ്ടാകണം.

കക്കയത്ത് വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; അമ്മയ്ക്കും നാലുവയസ്സുകാരി മകൾക്കും പരിക്ക്

0

കക്കയം: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും അമ്മയുടെ നില ഗുരുതരമാണ്. നീതുവിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. തലയ്ക്കും പരുക്കുണ്ട്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആണ് സംഭവം. കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതൽ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാർക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0

കോഴിക്കോട് ഡി.വൈ. എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

സിറ്റി പൊലിസ് പരി ധിയിൽ കോരപ്പുഴ, പാവങ്ങാട്, പുതിയങ്ങാടി, വെ സ്റ്റ് ഹിൽ, നടക്കാവ്, ക്രിസ്ത്യൻ കോളജ് ജങ്ഷൻ, മാവൂർ റോഡ് ജങ്ഷൻ, പാളയം, കല്ലായി, മീഞ്ചന്ത, ചെറുവണ്ണൂർ, ഫറോക്ക് പുതിയപാലം, ഫറോക്ക് പേട്ട, ചുങ്കം, രാമനാട്ടുകര, വഴിയാണ് മനുഷ്യ ചങ്ങല കടന്നുപോകുന്നത്. പ്രവർത്തകരുമായെത്തുന്ന എല്ലാ വാഹനങ്ങളും റോഡരികിൽ പരമാവധി ഒതുക്കിനിർത്തി ആളുക ളെ ഇറക്കണമെന്ന് ട്രാഫിക് പൊലിസ് അറിയിച്ചു.
പ്രവർത്തകരെ ഇറക്കിയശേഷം വാഹനങ്ങൾ നോർ ത്ത്, സൗത്ത് ബീച്ചുകളിൽ പാർക്ക് ചെയ്യണം. പാർക്ക് ചെയ്യുന്ന വാഹനത്തി ന് സമീപം തന്നെ വാഹനത്തിന്റെ ഡ്രൈവർമാർ ഉണ്ടാകണം.

ചെറിയ വാഹനങ്ങൾ സംഘാടകർ ഒരുക്കിയിട്ടു ള്ള പാർക്കിങ് ഗ്രൗണ്ടുക ളിൽ പാർക്ക് ചെയ്യണം. കോരപ്പുഴ മുതൽ ഇടിമൂഴി ക്കൽ വരെ ദേശീയപാത വഴി മനുഷ്യചങ്ങല നടക്കു ന്നതിനാൽ യാത്രക്കാർ പരമാവധി ബൈപ്പാസ് റോഡുകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്നും ട്രാഫിക് പൊലിസ് അറിയിച്ചു

പോലീസ് സബ് ഇൻസ്പെക്ടർ ജോലിയാണോ നിങ്ങളുടെ സ്വപ്നം ?

0

പോലീസ് സബ് ഇൻസ്പെക്ടർ ജോലിയാണോ നിങ്ങളുടെ സ്വപ്നം ?ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31-01-2024. വിശദവിവരങ്ങൾ ചുവടെ.

https://www.keralapsc.gov.in/…/2024-01/noti-572-574-23.pdf

https://www.keralapsc.gov.in/…/2024-01/noti-575-576-23.pdf

ഭൂവുടമയുടെ അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ ലൈനുകള്‍ സ്ഥാപിക്കുവാന്‍ കഴിയൂ എന്ന പ്രചാരണം അടിസ്ഥാനരഹിതം.

0

വൈദ്യുതി പ്രസരണ ലൈനുകള്‍ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ കെ.എസ്.ഇ.ബി.യ്ക്ക് സ്ഥാപിക്കാന്‍ കഴിയൂ എന്ന തരത്തിൽ ചില ദിനപത്രങ്ങളില്‍ വാര്‍‍ത്തകള്‍ വരികയുണ്ടായി. ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാക്കപ്പെടുമെന്നതാണ് ഇതിനുള്ള കാരണമായി വാർത്തകളിൽ പറയുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 നിയമമാകുമ്പോള്‍‍‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാകുമെങ്കിലും ഇലക്ട്രിസിറ്റി നിയമം 2003-ലെ സെക്ഷന്‍ 164 ഭേദഗതി ചെയ്യുന്നതുവരെ വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതുള്‍‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ടെലിഗ്രാഫിക് ആക്റ്റ് 1885 പാര്‍ട്ട് III-ലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലുണ്ടാവുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 (അധ്യായം XI റദ്ദാക്കലും സംരക്ഷിക്കലും) സെക്ഷന്‍ 60 (3) പ്രകാരം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വന്നാലും വൈദ്യുതി പ്രസരണ വിതരണ സ്ഥാപനങ്ങള്‍‍ക്ക് വൈദ്യുതി ലൈനുകള്‍ സ്ഥപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിലവിലുള്ള അധികാരാവകാശങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

ഡീപ് ഫെയ്ക് തട്ടിപ്പ്: മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി

0

കോഴിക്കോട്: ഡീപ് ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചു വിഡിയോ കോളിലൂടെ റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി ഗുജറാത്ത് സ്വദേശി കൗശൽ ഷായെ കോഴിക്കോട് സൈബർ പൊലീസ് രണ്ടര മണിക്കൂർ ചോദ്യം ചെയ്തു.തട്ടിപ്പിനായി ഏതു തരം ഉപകരണങ്ങൾ ഉപയോഗിച്ചെന്നും നിർമിത ബുദ്ധിയിൽ ഒരാളുടെ മുഖം രൂപപ്പെടുത്തിയ സോഫ്റ്റ്‌വെയർ ഏതെന്നും പ്രതിയിൽ നിന്നു പൊലീസ് മനസ്സിലാക്കി. നേരത്തേ പ്രതിയെ കണ്ടെത്തുന്നതിനു ഗുജറാത്തിൽ നടത്തിയ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത മൊബൈൽ സിം, മറ്റ് ഉപകരണങ്ങൾ എന്നിവ ഇയാളുടെ മൊഴിയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷം വീണ്ടും ഡൽഹിയിലെത്തി ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് കോഴിക്കോട് സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. മറ്റൊരു കേസിൽ തിഹാർ ജയിലിലായിരുന്ന പ്രതിയെ കോഴിക്കോട് സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ വിഡിയോ കോൺഫറൻസ് വഴി കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്നാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനു ശേഷം ഡൽഹി പൊലീസ് പ്രതിയെ തിഹാർ ജയിലിലേക്കു തിരികെ കൊണ്ടുപോയി.

തട്ടിപ്പിൽ സഹ പ്രതികളായ 3 പേരെ സൈബർ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗശൽ ഷായ്ക്ക് വ്യാജ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, മൊബൈൽ സിം എന്നിവ നിർമിച്ചു നൽകിയവരാണിവർ. കഴിഞ്ഞ ജൂലൈയിലാണ് പാലാഴി സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥന്റെ സുഹൃത്തെന്ന വ്യാജേന വിഡിയോ കോളിൽ എത്തി പണം ആവശ്യപ്പെട്ടത്. തുടർന്ന് അയാൾ നൽകിയ അക്കൗണ്ടിൽ പണം നൽകുകയായിരുന്നു.

ബസുകളിലെ നിയമലംഘനം; ആർടിഒ ഒരു ലക്ഷം പിഴ ഈടാക്കി

0

കോഴിക്കോട് : ബസുകളിലെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാൻ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തി. കോഴിക്കോട്, താമരശ്ശേരി, മുക്കം, നരിക്കുനി, വടകര, പേരാമ്പ്ര സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു നടന്ന പരിശോധനയിൽ പിഴയായി 1,17000 രൂപ ഈടാക്കി. എയർ ഹോൺ ഘടിപ്പിച്ച 31 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമം ലംഘിച്ചു നടത്തിയ അലങ്കാരങ്ങൾ എടുത്തു മാറ്റാൻ നിർദേശം നൽകി.

തലശ്ശേരി – കോഴിക്കോട് റൂട്ടിൽ ജീർണിച്ച ബോഡിയുമായി സർവീസ് നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.റോഡിൽ അടിയുണ്ടാക്കിയ ബേപ്പൂർ – മെഡിക്കൽ കോളജ് റൂട്ടിലെ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്തു.നിയമവിരുദ്ധ അലങ്കാരങ്ങളുമായി സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷെഫീഖ് പറഞ്ഞു.

100 കിലോ മത്സ്യം ചോദിച്ച് വിഡിയോ കോൾ; മത്സ്യവ്യാപാരിയുടെ 22,109 രൂപ തട്ടിയെടുത്തു

0

ഫറോക്ക് :100 കിലോഗ്രാം മത്സ്യം ആവശ്യപ്പെട്ടെത്തിയ വിഡിയോ കോളിൽ ഫറോക്കിലെ മത്സ്യവ്യാപാരിക്കു നഷ്ടപ്പെട്ടത് 22,109 രൂപ. ഫറോക്ക് കരുവൻതിരുത്തി റോഡിലെ മാർക്കറ്റിലെ മത്സ്യ വ്യാപാരിയുട ബാങ്ക് അക്കൗണ്ടിലെ പണമാണ് സൈബർ തട്ടിപ്പു സംഘം അപഹരിച്ചത്. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.കഴിഞ്ഞ ദിവസം വൈകിട്ട് പട്ടാളക്കാരൻ എന്ന വ്യാജേന വ്യാപാരിയെ വിഡിയോ കോളിൽ വിളിച്ച് 100 കിലോ മത്സ്യം ആവശ്യപ്പെട്ടു. പട്ടാള ക്യാംപിലേക്ക് ആണെന്നു വിശ്വസിപ്പിക്കാൻ ജവാന്മാർ നിൽക്കുന്ന ഫോട്ടോയും അയച്ചു. ഹിന്ദി സംസാരിക്കാൻ അറിയാത്ത വ്യാപാരി ഒപ്പമുണ്ടായ തൊഴിലാളിയെ ഓർഡർ എടുക്കാൻ ഏൽപിച്ചു. ഇവർ മത്സ്യത്തിന് 28,000 രൂപ വില ഉറപ്പിച്ചു

സൈനിക അക്കൗണ്ട് ആയതിനാൽ ഗൂഗിൾ പേയിൽ പണം അയയ്ക്കാൻ സാധ്യമല്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ച സംഘം സൂത്രത്തിൽ വ്യാപാരിയുടെ ഗൂഗിൾ പേ അക്കൗണ്ട് തുറപ്പിച്ചു. തട്ടിപ്പു സംഘം നൽകിയ നിർദേശ പ്രകാരം ബാങ്ക് തിരഞ്ഞെടുത്തു അവർ പറഞ്ഞ 6 അക്ക നമ്പർ അടിച്ചു.പിന്നീട് സ്വന്തം പിൻ നൽകിയതോടെ എസ്ബിഐ ഫറോക്ക് ശാഖ അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ട സന്ദേശം വന്നപ്പോഴാണ് തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിലും ബാങ്കിലും പരാതി നൽകി. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണെന്നു പൊലീസ് അറിയിച്ചു.