spot_img
Tuesday, June 30, 2026
Home Blog Page 453

സംസ്ഥാന സ്കൂൾ കലോത്സവം; 425 പോയിന്റുമായി കണ്ണൂർ മുമ്പിൽ

0

കൊല്ലം:സംസ്ഥാന സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നിൽ കൊല്ലവുമുണ്ട്.

ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമർ ഇനങ്ങൾ. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്. ഇത്തവണയും സ്വർണകപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കും എന്നതിൽ സംശയമില്ല. ജനപ്രിയ ഇനങ്ങളുടെ മത്സരം നടക്കുന്നതിനാൽ രണ്ടാം ദിനം സദസ് ഒഴിഞ്ഞ് കിടന്നിരുന്നില്ല. നാടോടി നൃത്തത്തിൻ്റെയും നാടകത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും വേദികൾ കാണികളാൽ നിറഞ്ഞിരുന്നു.

അതേസമയം, കലോത്സവങ്ങളിൽ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൂടുന്നതാണ് മത്സരങ്ങൾ വൈകാൻ കാരണം എന്നാണ് സംഘാടക സമിതി പറയുന്നത്. പലയിനങ്ങൾക്കും എത്ര അപ്പീലുകൾ വന്നിട്ടുണ്ടെന്ന് പോലും സംഘാടകർക്ക് നിശ്ചയം ഇല്ലാത്ത അവസ്ഥയും ഉണ്ട്. വരും വർഷങ്ങളിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ആലോചന.

പോയിന്റ് നില

1.കണ്ണൂർ. 428 പോയിന്റ് 2.പാലക്കാട് . 415 പോയിന്റ്. 3.കോഴിക്കോട്. 415 പോയിന്റ്. 4.കൊല്ലം. 414 പോയിന്റ്. 5.തൃശ്ശൂർ.402 പോയിന്റ് . 6.എറണാകുളം. 390 പോയിന്റ്. 7.മലപ്പുറം. 390 പോയിന്റ് 8.ആലപ്പുഴ.368 പോയിന്റ് 9.തിരുവനന്തപുരം 367 പോയിന്റ് 10.കാസർകോട് 365 പോയിന്റ് 11.കോട്ടയം 355.പോയിന്റ് 12.വയനാട് 347 .പോയിന്റ് 13.പത്തനംതിട്ട 315 .പോയിന്റ് 14.ഇടുക്കി 298.പോയി

ക്രിസ്തുമസ്-പുതുവർഷ സീസണിൽ എക്സൈസ് വകുപ്പ് ഇതുവരെ 10,144 കേസുകൾ രജിസ്റ്റർ ചെയ്തു

0

ക്രിസ്തുമസ്-പുതുവർഷ സീസണിൽ ലഹരിക്കടത്ത് തടയാൻ ശക്തമായ എൻഫോഴ്സ്മെന്റ് ഉറപ്പാക്കി എക്സൈസ് സേന. ഡിസംബർ 5 മുതൽ ജനുവരി 3 വരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആകെ 10,144 കേസുകളാണ് എടുത്തത്. ഇതിൽ 854 മയക്കുമരുന്ന് കേസുകളും, 1482 അബ്കാരി കേസുകളും ഉള്‍പ്പെടുന്നു. ഈ കേസുകളിലായി 2049 പേർ അറസ്റ്റിലായി. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 3.87 കോടി രൂപയുടെ മയക്കുമരുന്നും 55.67 ലക്ഷം രൂപയുടെ മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഈ കാലയളവിൽ 12,685 റെയ്ഡുകളാണ് നടത്തിയത്.

ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേർന്ന് 641 പരിശോധനകളും നടത്തിയിട്ടുണ്ട്. ഈ കാലയളവിൽ 1,33,978 വാഹനങ്ങളിൽ പരിശോധന നടത്തി. ലഹരിക്കടത്തിന് ഉപയോഗിച്ച 132 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്സവാഘോഷങ്ങള്‍ക്കിടയിലും കർമ്മനിരതരായി ലഹരിക്കടത്തിന് തടയിടാൻ രംഗത്തിറങ്ങിയ എല്ലാ എക്സൈസ് ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഡ്രൈവിന്റെ ഭാഗമായി. അതിർത്തികളിലുള്‍പ്പെടെ ശക്തമായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കാൻ എക്സൈസിന് കഴിഞ്ഞിട്ടുണ്ട്. കെമു മുഖേന അതിർത്തിയിലെ ഇടറോഡുകളിലേക്കും പരിശോധനകള്‍ വ്യാപിപ്പിച്ചു. ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വിപുലമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കൂടുതൽ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങള്‍ വരും ദിവസങ്ങളിലും എക്സൈസ് സേന തുടരുമെന്നും മന്ത്രി അറിയിച്ചു.

കോട്ടയം (96), എറണാകുളം (92) ജില്ലകളിലാണ് ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തത്. കുറവ് കാസർഗോഡ് ജില്ലയിലാണ്(16). മയക്കുമരുന്ന് കേസുകളിൽ 874 പേരാണ് അറസ്റ്റിലായത്. 575.39 ഗ്രാം എംഡിഎംഎ, 168.49 കിലോ കഞ്ചാവ്, 29.48 ഗ്രാം മെത്താംഫിറ്റമിൻ, 186.77 ഗ്രാം ഹാഷിഷ് ഓയിൽ, 23.44 ഗ്രാം ഹെറോയിൻ, 90.8 ഗ്രാം നെട്രോസെഫാം ഗുളികകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തവയിൽ ഉള്‍പ്പെടുന്നു. പുകയില വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് 7808 കേസുകളിലായി 1282.65 കിലോ പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെടുക്കാനും 15.61 ലക്ഷം രൂപ പിഴ ഈടാക്കാനും എക്സൈസിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമധികം അബ്കാരി കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടത് കോഴിക്കോട് (162) ജില്ലയിലാണ്, കുറവ് വയനാട് (51) ജില്ലയിൽ. 30006 ലിറ്റർ വാഷ്, 494 ലിറ്റർ സ്പിരിറ്റ്, 537.4 ലിറ്റർ ചാരായം,3678.63 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 4916.02 ലിറ്റർ അന്യ സംസ്ഥാന എന്നിവയും പിടിച്ചിട്ടുണ്ട്.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്: മന്ത്രി വീണാ ജോർജ്

0

*ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കർശന നടപടി

          ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

          ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്. ഓരോ വ്യക്തിയും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും മുൻനിർത്തി അനാവശ്യമായി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിയ്ക്കരുത്. സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

          ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കുറിക്കാതിരിക്കാനും അവബോധം നൽകി വരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതും തെറ്റായ ക്രമങ്ങളിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതും ആപത്താണ്. അതിനാൽ എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കൗമാരകലാമാമാങ്കം; ആദ്യ ദിനം കോഴിക്കോടിന്റെ മുന്നേറ്റം

0

കൊല്ലം:കൗമാരത്തിന്റെ കലാമാമാങ്കം ഇന്ന് രണ്ടാം ദിവസത്തിലേയ്ക്ക്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം. 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്.ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ ഇന്നലെ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു. രാത്രിയോടെ ജില്ലയില്‍ മഴയും പെയ്തു. രാവിലെയും കൊല്ലത്ത് മഴ പെയ്തിരുന്നു.പോയിന്റുകൾ മാത്രമല്ല മത്സരത്തിന്റെ വീറും വാശിയും ഓരോ മണിക്കൂറിലും ഉയരുകയാണ്. മത്സരർഥികൾക്ക് പ്രോത്സാഹനം നൽകാൻ നിരവധിപ്പേരാണ് എത്തുന്നത്. മഴയെ അവഗണിച്ച് ഇന്നലെ രാത്രി വൈകിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വേദികളിൽ അരങ്ങേറും.

വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി

0

കോഴിക്കോട്: വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷനെ (36) ആണ് ആറു മാസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന റോഷനെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പൊലീസ് ഇന്‍സ്പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

2022 ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്ക് വില്‍പനക്കായി എത്തിച്ച 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയും 25 സ്റ്റാമ്പുകളുമായി റോഷന്‍ പിടിയിലായിരുന്നു. ഫറോക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവുമായിരുന്നു അന്ന് പ്രതിയെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിവസ്തുക്കള്‍ താമരശ്ശേരി, കുന്ദമംഗലം, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പന നടത്താനായിരുന്നു ശ്രമം.

കൊല്ലത്ത് ഇനി കലാമാമാങ്കത്തിന്റെ നാളുകൾ; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

0

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം കുറിക്കും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെ കലാമേളയ്ക്ക് തുടക്കമാകും.മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും.

239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാ​ഗമാകുക. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്.നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും

മിടുക്കിയായി ഇടുക്കി, ‘അരിക്കൊമ്പന്‍’ റോഡ്  ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒപ്പംനിന്ന ഗഡ്കരിക്ക് നന്ദി പറഞ്ഞ് റിയാസ്

0

മൂന്നാര്‍-ബോഡിമേട്ട് റോഡ് ഉദ്ഘാടനത്തിനൊരുങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മാസത്തിലൊരിക്കല്‍  റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റിവ്യൂ ചെയ്തിരുന്നുവെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ – ബോഡിമേട്ട് റോഡ്

ഏറെ ജനശ്രദ്ധയാകര്‍ഷിച്ച മൂന്നാര്‍ – ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. മൂന്നാറില്‍ എത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറി.

മാസത്തിലൊരിക്കല്‍ ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു.

ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

ജനുവരിയിൽ 11 ദിവസം ബാങ്കുകൾ തുറക്കില്ല; അവധികൾ ഇങ്ങനെ

0

പുതുവർഷത്തിൽ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന തിരക്കിലായിരിക്കും പലരും. നിക്ഷേപങ്ങൾ മുതൽ പുതിയ അക്കൗണ്ടുകൾ വരെ പ്ലാനിംഗിലുണ്ടാകാം. പുതുവര്ഷാരംഭത്തിൽ ബാങ്ക് ഇടപാടുകൾ നടത്തേണ്ടവരുണ്ടെങ്കിൽ അറിയേണ്ട ഒരു കാര്യമുണ്ട്. ജനുവരിയിൽ 11 ദിവസം ബാങ്ക് അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. റിപ്പബ്ലിക് ദിനം കൂടാതെ മറ്റ് പൊതു അവധി ദിനങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കുമോ എന്ന് അറിയാം. 

എല്ലാ ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഉൾപ്പടെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക അറിയാം. 

2024 ജനുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക ഇതാ; 

– ജനുവരി 1 (തിങ്കൾ): ന്യൂ ഇയർ അവധി

– ജനുവരി 11 (വ്യാഴം): മിസോറാമിൽ മിഷനറി ദിനം  

– ജനുവരി 12 (വെള്ളി): പശ്ചിമ ബംഗാളിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം

– ജനുവരി 13 (ശനി): പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ലോഹ്രി ആഘോഷം

– ജനുവരി 14 (ഞായർ): മകര സംക്രാന്തി 

– ജനുവരി 15 (തിങ്കൾ): തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പൊങ്കൽ ആഘോഷം, തമിഴ്‌നാട്ടിൽ തിരുവള്ളുവർ ദിനം

– ജനുവരി 16 (ചൊവ്വ): പശ്ചിമ ബംഗാളിലും അസമിലും തുസു പൂജ ആഘോഷം

– ജനുവരി 17 (ബുധൻ): പല സംസ്ഥാനങ്ങളിലും ഗുരു ഗോവിന്ദ് സിംഗ് ജയന്തി ആഘോഷം

– ജനുവരി 23 (ചൊവ്വ):  സുഭാഷ് ചന്ദ്രബോസ് ജയന്തി 

– ജനുവരി 26 (വെള്ളി): റിപ്പബ്ലിക് ദിനം 

– ജനുവരി 31 (ബുധൻ): അസമിൽ മീ-ഡാം-മീ-ഫൈ ആഘോഷം 

ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്‍.!

0

കൊച്ചി: സ്ക്രീനിന് പുറത്തും അകത്തും ഒരുപോലെ ശ്രദ്ധേയനാണ് നടന്‍ ഷൈൻ ടോം ചാക്കോ . വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ഷൈൻ ടോം ഇപ്പോള്‍ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഷൈനും പ്രണയിനി തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയം പുതുവത്സര ദിനത്തിലാണ് കഴിഞ്ഞത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 

പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറലാകുന്നുണ്ട്. ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്‌ക്കൊപ്പം ഷൈന്‍ എത്തിയത് മുതലാണ് പ്രണയം ചര്‍ച്ചയായത്. . ‘വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്, രണ്ട് പേര്‍ക്കും വേദിയിലേക്ക് വരാം’ എന്നാണ് വേദിയിലുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഷൈനിനെ വേദിയിലേക്ക് ക്ഷണിച്ച് പറഞ്ഞത്. ഇതോടെ തനൂജ ഷൈന്‍ പ്രണയം എല്ലാവരും അറിഞ്ഞു. ഇരുവരുടെയും വിവാഹം എന്നാണ് എന്ന് വ്യക്തമായിട്ടില്ല. 

അതിന് ശേഷം തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹ നിശ്ചയ വാര്‍ത്ത വന്നതോടെ തനൂജയ്ക്കും ഷൈനും ആശംസകളുമായി നിരവധിപ്പേരാണ് വിവാഹ നിശ്ചയ പോസ്റ്റിന് അടിയില്‍ എത്തുന്നത്. 

അസിസ്റ്റൻഡ് ആയി വെള്ളിത്തിരയിൽ എത്തിയ ഷൈൻ ഇന്ന് മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഏത് കഥാപാത്രം ആയാലും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ഷൈൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതും. ഇടയ്ക്ക് വന്ന മയക്കുമരുന്ന് കേസൊക്കെ നടനെ തളർത്തിയെങ്കിലും അതിൽ നിന്നെല്ലാം മുക്തനായി നിരവധി നല്ല വേഷങ്ങളാണ് ഷൈനെ തേടി എത്തുന്നത്. 

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, തൃശൂർ ന​ഗരം സുരക്ഷാ വലയത്തിൽ

0

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും.

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ചില മത നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ല. തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും.

തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചു. അതിനിടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൂരനഗരി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തില്‍. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.