spot_img
Tuesday, June 30, 2026
Home Blog Page 465

പടനിലത്ത് കടയുടെ മുന്നിലെ പാർക്കിങ് സ്ഥലം ഇടിഞ്ഞു

0

കുന്നമംഗലം: പടനിലം ജംക്‌ഷനു സമീപം കടയുടെ മുൻവശത്തെ പാർക്കിങ് സ്ഥലം ഇടിഞ്ഞു താഴ്ന്നു സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും മേശയും കുഴിയിലേക്കു വീണ് അപകടം. ഇന്നലെ രാത്രി 8 മണിയോടെ ആണു സംഭവം. ഈ സമയം പരിസരത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. മലിനജല സംസ്കരണത്തിനു സ്ഥാപിച്ച കുഴിയുടെ ഭാഗം തകർന്നാണു കുഴി രൂപപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്.കട നിലനിൽക്കുന്ന കെട്ടിടവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനു മണ്ണിട്ട് ഉയർത്തി ടൈൽ വിരിച്ചിരുന്നു. ഈ ഭാഗത്തു വിള്ളൽ വീണതാണു കെട്ടിടത്തിന് മുൻവശം ഒന്നര മീറ്ററോളം താഴ്ചയിൽ പെട്ടെന്നു കുഴി ഉണ്ടാകാൻ ഇടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. ഭൂമി വിള്ളൽ വീണു താഴ്ന്നു എന്ന വിധത്തിൽ സമൂഹമാധ്യമ പ്രചാരണം നാട്ടുകാരെ ആശങ്കയിലാക്കി. രാത്രിയോടെ ഈ ഭാഗം നികത്തി അപകട സാധ്യത ഒഴിവാക്കി

ക്ഷേത്ര സന്ദർശനത്തിനിടെ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറെ വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ

0

ബാലുശേരി: ബാലുശേരിയില്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്ക്. കോഴിക്കോട് ബാലുശേരിയില്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറെ ലഹരി മാഫിയ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ടി.എം. ശ്രീനിവാസനാണ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ മർദനമേറ്റത്. എക്സൈസിന്‍റെ കോഴിക്കോട് വിമുക്തി വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണറായ ശ്രീനിവാസനാണ് ആക്രമിക്കപ്പെട്ടത്.

മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് തലക്കും മുഖത്തും സാരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. വൈകിട്ട് ഏഴ് മണിയോടെയാണ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടിഎം ശ്രീനിവാസനു നേരെ ലഹരി മാഫിയ ക്രൂരമായ ആക്രമണം നടത്തിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു ലഹരി മാഫിയയുടെ ആക്രമണം. അസിസ്റ്റന്‍റ് കമ്മീഷണറെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലക്കും മുഖത്തും കണ്ണിനും പരിക്കുണ്ട്. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി.

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിടി സ്കാന്‍എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പത്ത് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലുശേരി പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന വകുപ്പിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇവര്‍ ബാലുശേരി സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

പെർമിറ്റ് ലംഘനം; റോബിൻ ബസ് പിടിച്ചെടുത്തു, കോടതിക്ക് കൈമാറും

0

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തിവന്ന KL65R5999 റോബിൻ ബസ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. പിടിച്ചെടുത്ത റോബിൻ ബസ് കോടതിക്ക് കൈമാറും. ബസ് ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നടപടിക്ക് സാധ്യത. ഇന്ന് പുലർച്ച നടത്തിയ പരിശോധനയിൽ റോബിൻ ബസിന് 7500 രൂപ പിഴയിട്ടു.ഇന്നലെയും 7500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഹൈക്കോടതി ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ച് സർവ്വീസ് നടത്തിയതിന് ഈ വാഹനം എംവിഡി പിടികൂടിയിരുന്നു. പിഴ ഈടാക്കിയ ശേഷം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വായിച്ച് കേൾപ്പിച്ച എംവിഡി കോടതി ഉത്തരവ് ലംഘിച്ചും യാത്രക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിധം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സർവ്വീസ് നടത്തരുതെന്ന കർശന നിർദേശം നൽകിയാണ് വാഹനം ഇന്നലെ വിട്ടു നൽകിയത്.

സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുകൂലവിധിയുണ്ടെന്ന ബസ് ഉടമസ്ഥന്റെ വാദം വ്യാജമാണെന്നത് വിധിയുടെ പകർപ്പ് കാട്ടി ഇന്നലെ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശം ലംഘിക്കുന്നത് ഉൾപ്പടെയുള്ള തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിൽ കേസെടുത്ത ശേഷം വാഹനം പിടിച്ചെടുക്കുകയായിരുന്നു. വാഹനം കോടതിക്ക് കൈമാറും. വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം നൽകിയ വ്‌ളോഗർമാർ ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി

0

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെയായിരുന്നു അന്ത്യം.പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം.1950 നവംബർ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയിൽ പ്രാക്ടീസ് തുടങ്ങി. എട്ടു വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുൻസിഫായി. 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 74ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1997 ജനുവരി 25നു തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിനു രാജിവച്ചു. അവിവാഹിതയാണ്.

പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്‌

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കാസർകോഡ് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസർ കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റ ടിക്കറ്റിനാണ് പൂജ ബംബർ. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. 

നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

സമ്മാന വിവിരങ്ങൾ ഇങ്ങനെ

ഒന്നാം സമ്മാനം (12 കോടി) 

JC 253199 (KASARAGOD)

സമാശ്വാസ സമ്മാനം 1,00,000/-

JA 253199 JB 253199 JD 253199 JE 253199

രണ്ടാം സമ്മാനം 1,00,00,000/- (1 കോടി രൂപ)

JD 504106 JC 748835 JC 293247 JC 781889

മൂന്നാം സമ്മാനം 10,00,000/- (10 ലക്ഷം രൂപ)

JA 269609

JB 117859

JC 284717

JD 239603

JE 765533

JA 538789

JB 271191

JC 542383

JD 899020

JE 588634

നാലാം സമ്മാനം 3,00,000/- (3 ലക്ഷം രൂപ) 

JA 447557

JB 566542

JC 520345

JD 525622

JE 413985

അഞ്ചാം സമ്മാനം 2,00,000/- (2 ലക്ഷം രൂപ) 

JA 889087

JB 589007

JC 459412

JD 773330

JE 454962

ആറാം സമ്മാനം 5000/-  

0227  0625  1274  1521  1709  2845  3662  4989  5134  5435  5726  5728  6539  6935  6942  7646  7808  8050  8882  9264  9300  9638  9758  9821

ഏഴാം സമ്മാനം 1,000/- 

0067  0129  0212  0231  0269  0335  0614  0634  0708  0842  0859  0880  0889  0946  1019  1107  1166  1242  1259  1287  1304  1320  1429  1534  1538  1552  1654  1732  1898  1931  1942  1978  2086  2152  2190  2276  2284  2321  2352  2356  2566  2610  2636  2654  2788  2812  2962  2991  3027  3177  3182  3184  3188  3212  3326  3377  3553  3626  3670  3711  3849  3864  3933  4037  4441  4561  4772  4796  4850  4878  4974  4997  5079  5165  5171  5226  5245  5247  5536  5595  5598  5672  5735  5772  5777  5899  5992  6117  6189  6260  6265  6346  6448  6464  6466  6628  6823  6871  6880  6897  6912  7086  7096  7196  7265  7312  7346  7373  7424  7427  7439  7458  7613  7627  7630  7656  7694  7706  7738  7750  7847  8013  8099  8153  8169  8227  8638  8722  8862  8942  8969  9005  9012  9039  9359  9384  9404  9428  9450  9482  9484  9836  9866  9871

എട്ടാം സമ്മാനം 500/- രൂപ 

0027  0038  0073  0111  0118  0141  0316  0359  0378  0382  0399  0421  0424  0460  0490  0516  0568  0581  0681  0686  0714  0717  0765  0776  0811  0834  0875  0884  0918  0919  0931  1056  1073  1118  1120  1139  1208  1222  1266  1312  1314  1336  1421  1489  1553  1600  1609  1663  1745  1755  1828  1849  1865  1867  1919  2010  2040  2050  2082  2083  2138  2153  2164  2218  2227  2285  2296  2368  2369  2382  2410  2439  2461  2526  2563  2596  2600  2717  2761  2774  2780  2896  2901  2973  3033  3035  3043  3080  3115  3125  3126  3153  3206  3228  3324  3333  3382  3390  3392  3497  3522  3541  3543  3570  3573  3590  3642  3656  3676  3680  3718  3726  3785  3792  3874  3906  4034  4063  4072  4090  4112  4168  4284  4311  4318  4324  4343  4375  4426  4477  4511  4521  4567  4585  4612  4737  4759  4806  4822  4831  4874  4887  5112  5128  5175  5195  5263  5265  5310  5332  5336  5432  5438  5470  5471  5506  5551  5567  5624  5625  5637  5669  5730  5799  5822  5854  5889  5890  5972  5986  6053  6076  6125  6131  6162  6378  6462  6480  6506  6587  6631  6645  6662  6674  6681  6710  6779  6780  6801  6863  6883  6907  6910  6929  7027  7053  7084  7114  7123  7141  7161  7170  7206  7287  7292  7428  7440  7569  7579  7609  7654  7684  7695  7752  7784  7807  7836  7841  7844  7853  7876  7936  8002  8120  8130  8164  8171  8280  8319  8348  8385  8393  8411  8457  8502  8516  8530  8568  8605  8628  8734  8841  8847  8921  8976  9019  9071  9108  9160  9178  9189  9236  9263  9365  9435  9468  9515  9598  9686  9759  9781  9808  9881  9886  9903  9912  9916  9918  9952  9971

9-ാം സമ്മാനം 300/- 

0037 0104 0150 0169 0178 0204 0213 0236 0296 0323 0325 0328 0333 0339 0354 0367 0397 0417 0437 0501 0514 0529 0563 0632 0645 0735 0782 0807 0873 1045 1086 1094 1161 1282 1283 1384 1483 1567 1599 1647 1667 1676 1679 1758 1798 1887 1910 1947 1984 1986 2051 2062 2100 2120 2146 2178 2179 2210 2214 2358 2376 2459 2486 2501 2515 2550 2556 2587 2604 2644 2649 2693 2813 2828 2833 2843 2844 2867 2910 2922 2938 2968 3020 3025 3040 3098 3131 3207 3214 3215 3251 3272 3294 3360 3391 3417 3426 3441 3446 3468 3474 3528 3558 3566 3628 3729 3731 3765 3783 3824 3928 3950 3952 3998 4002 4009 4019 4107 4141 4205 4206 4223 4230 4248 4263 4273 4306 4322 4384 4401 4416 4492 4522 4525 4627 4629 4634 4655 4663 4694 4758 4812 4829 4832 4837 4881 4888 4902 4919 4950 5017 5037 5076 5087 5221 5260 5272 5311 5357 5431 5462 5527 5585 5649 5664 5676 5702 5896 5976 6004 6052 6056 6065 6095 6122 6183 6220 6235 6240 6243 6245 6272 6293 6318 6329 6340 6383 6390 6397 6404 6468 6513 6523 6559 6560 6563 6616 6728 6807 6828 6833 6849 6858 6939 6974 6978 7036 7042 7046 7073 7085 7090 7104 7107 7177 7183 7214 7264 7315 7324 7345 7348 7350 7352 7353 7387 7407 7450 7529 7547 7599 7618 7625 7632 7652 7667 7676 7729 7737 7749 7758 7813 7860 7862 7888 7920 7926 7932 7971 7978 7994 8000 8020 8097 8226 8276 8283 8299 8307 8339 8447 8462 8571 8598 8611 8648 8672 8741 8760 8773 8791 8819 8856 8953 8960 8971 8973 9013 9040 9041 9088 9095 9112 9120 9132 9217 9247 9268 9350 9379 9382 9429 9464 9510 9591 9621 9643 9706 9719 9782 9809 9823 9859 9905 9962 9980

‘അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ…’ മുന്നറിയിപ്പുമായി പൊലീസ് 

0

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് കേരളാ പൊലീസ്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്ക് വരുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനുള്ളില്‍ തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണം. ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു. 

‘നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. SMS ആയോ  ഇ-മെയിലിലൂടെയോ വാട്ട്‌സ് ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.’-പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസവും സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കുന്നു. ഇതൊഴിവാക്കാന്‍  ഒരു ‘അസിസ്റ്റ് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നു. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കോളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക.’  അനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കണമെന്നും പൊലീസ് അറിയിച്ചു. 

റോബിന്‍ തിരികെ കേരളത്തിലേക്ക്;പിഴയടച്ചതിന് പിന്നാലെ തമിഴ്നാട് എംവിഡി ബസ് വിട്ടുനല്‍കി

0

പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമ ഗിരീഷിന് വിട്ടുനല്‍കാന്‍ തമിഴ്നാട് എംവിഡി തീരുമാനിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് വിട്ടുനല്‍കിയത്.

ഞായറാഴ്ചയായിരുന്നു റോബിന്‍ ബസ് തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്തത്. ചാവടി ചെക്പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷമാണ് ബസ് കസ്റ്റഡിയിലെടുത്ത് ആർടി ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് കത്ത് സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വീസ് നടത്തുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.

ശനിയാഴ്ചയും റോബിൻ ബസിന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമായി 70,410 രൂപയായിരുന്നു പിഴയിട്ടത്. ഇതേദദിവസം തന്നെ കേരളത്തിൽ നാലിടങ്ങളിലായി 37,500 രൂപയോളവും ബസിന് പിഴയിട്ടിരുന്നു.

സ്ത്രീ ശക്തി ലോട്ടറി ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 390 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ…

ഒന്നാം സമ്മാനം (75 Lakhs) SS 958011

സമാശ്വാസ സമ്മാനം (8,000)

SN 958011 SO 958011 SP 958011 SR 958011 ST 958011 SU 958011 SV 958011 SW 958011 SX 958011 SY 958011 SZ 958011

രണ്ടാം സമ്മാനം (10 Lakhs) SR 126055

മൂന്നാം സമ്മാനം (5,000) 0263  0326  0471  1402  1569  2577  3015  3134  3884  4380  4678  5877  6267  6555  6609  6990  8658  9723

നാലാം സമ്മാനം (2,000/-) 1331  2060  2182  3483  4301  4621  5046  5133  8920  9495

അഞ്ചാം സമ്മാനം (1,000/-) 0234  1022  1112  1448  1959  2956  3341  3803  3843  6000  6233  6507  7557  7575  7656  7967  9195  9731  9971  9995

ആറാം സമ്മാനം (1,000/-) 0149  0289  0548  0891  1095  1825  1878  1992  2107  2657  2847  3046  3588  3848  3896  3918  4049  4547  4596  4695  4786  5235  5323  5414  5481  5848  5929  6649  7310  7683  7767  7796  7879  7957  8255  8282  8286  8330  8461  8560  8742  8875  8907  8950  9254  9265  9591  9603  9773  9859  9898  9953

ഏഴാം സമ്മാനം (200/-) 0204  0207  0330  0744  1240  1376  1503  1625  2083  2199  2668  2920  3325  3386  3636  3738  3914  3980  4642  4776  5182  5335  5521  5550  5585  5911  6196  6437  6884  6932  6947  7008  7464  7500  7811  8537  8538  8750  8826  8897  9580  9687  9735  9847  990

എട്ടാം സമ്മാനം 100/- 0138  0466  0501  0524  0585  0653  0808  0925  0929  0998  1187  1405  1436  1458  1488  1499  1509  1521  1563  1708  1722  1802  1842  1960  2035  2172  2394  2439  2472  2483  2497  2569  2575  2610  2613  2654  2735  2754  2976  3006  3052  3073  3077  3169  3213  3392  3396  3399  3596  3772  3806  3840  3932  4012  4092  4099  4241  4269  4367  4401  4423  4448  4743  4747  4830  4884  4988  5023  5062  5082  5228  5331  5361  5587  5647  5901  5941  6174  6225  6241  6322  6332  6376  6422  6648  6958  7100  7193  7229  7239  7365  7396  7599  7670  7728  7732  7743  7790  8059  8160  8342  8409  8629  8683  8741  8788  8801  8893  8895  8974  8982  9006  9126  9133  9147  9198  9212  9321  9352  9498  9634  9722  9733  9850  9871  9973

സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; തൃശ്ശൂരില്‍ പൂർവ വിദ്യാർത്ഥി പിടിയിൽ

0

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

0

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.

കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.

ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കും. പമ്പയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.