spot_img
Monday, June 29, 2026
Home Blog Page 467

‘ഇനി ഞാന്‍ എന്ത് ചെയ്യും സാറെ?..’ ആ രണ്ട് സംശയങ്ങള്‍ക്ക് എംവിഡിയുടെ മറുപടി !

0

സ്വന്തം വാഹനം വില്‍ക്കുന്നവര്‍ ആ സമയത്ത് തന്നെ സമീപത്തെ ആര്‍ടി ഓഫീസില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം വിറ്റെങ്കിലും അത് വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇ-ചെല്ലാന്‍ തന്റെ പേരില്‍ വരുന്നുയെന്ന പരാതികള്‍ തുടരെ ഉയര്‍ന്ന സാഹചര്യത്തിലാണ് എംവിഡി ഇക്കാര്യം ആവര്‍ത്തിച്ചത്. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടണം അല്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ട് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും എംവിഡി അറിയിച്ചു. വാഹനം വാങ്ങിയ വ്യക്തിയെ അറിയില്ലെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മാര്‍ഗവും എംവിഡി പറയുന്നുണ്ട്.

എംവിഡിയുടെ കുറിപ്പ്: ചോദ്യം. എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇ -ചെല്ലാന്‍ മൊത്തം എന്റെ പേരില്‍ വരുന്നു? എന്ത് ചെയ്യും സാറേ? ഉത്തരം. 1. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കാന്‍ ആവശ്യപ്പെടുക.2. പോലീസില്‍ പരാതിപ്പെടുക. 3. വക്കീല്‍ നോട്ടിസ് അയക്കുക. 4.അതിനു ശേഷം ആര്‍ ടി ഓഫീസില്‍ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക.5. കേസുമായി മുന്നോട്ടു പോകുക.ചോദ്യം. വാഹനം വാങ്ങിയവരെ അറിയില്ല, പക്ഷേ ഇ-ചെല്ലാന്‍ നമ്മുടെ പേരില്‍ വരുന്നു.ഉത്തരം.1. ഇ-ചെല്ലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ടി നിര്‍ത്തിച്ചു എഴുതിയതാണെങ്കില്‍ ഓടിച്ച ആളുടെ ഫോണ്‍ നമ്പര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും അതുവഴി നിലവില്‍ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം. 2. RTO ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആള്‍ ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ? എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോണ്‍ടാക്ട് ഫോണ്‍ നമ്പര്‍ വാങ്ങാം. 3. പോലിസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കുക. 4. മേല്‍ വിവരം RTO ഓഫീസില്‍ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.പരിവാഹന്‍ സൈറ്റില്‍ താങ്കളുടെ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകന്‍ ആ വാഹനം പരിശോധിക്കുന്നു എങ്കില്‍ മേല്‍ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതില്‍ പറഞ്ഞ നമ്പറില്‍ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക. അല്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താന്‍ ശ്രമിക്കുക. മേല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ വില്‍ക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ ഞഠ ഓഫീസില്‍ ഓണ്‍ലൈന്‍ ആയി ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കുക. രേഖകള്‍ അവിടെ ഏല്‍പ്പിക്കുക

സിനിമ റിവ്യൂ ബോംബിങ്; പരാതിയുള്ളവര്‍ക്ക് നിയമസഹായം, ഫെഫ്കയും നിര്‍മാതാക്കളും കടുത്ത നടപടികളിലേക്ക് 

0

കൊച്ചി: സിനിമ റിവ്യൂ ബോംബിങ് തടയാന്‍ കടുത്ത നടപടികളുമായി നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും. സിനിമയുടെ റിവ്യുവില്‍ പരാതിയുള്ളവര്‍ക്കെല്ലാം നിയമസഹായം നല്‍കുമെന്ന് ഫെഫ്ക അറിയിച്ചു. റിവ്യൂവിന്‍റെ പേരിലുള്ള ക്രിമിനല്‍ പ്രവര്‍ത്തികള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അതേസമയം, റിവ്യൂകള്‍ക്ക് വിലക്കോ സമയപരിധിയോ ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും ഈ രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ തടയുക മാത്രമാണ് ലക്ഷ്യമെന്നുമാണ് ഫെഫ്ക വ്യക്തമാക്കുന്നത്. സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനുശേഷം സിനിമ റിവ്യൂ സംബന്ധിച്ച പരാതികളില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കുന്നതിനായി  സംയുക്ത സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.

 ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനും നിര്‍മാതാക്കളുടെ സംഘടനയുടെ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനും ഇരു സംഘടനകളും തീരുമാനിച്ചു. റിവന്യൂ ബോംബിങിന്‍റെ പശ്ചാത്തലത്തില്‍ സിനിമകളുടെ പ്രമോഷനടക്കം പ്രോട്ടോക്കോള്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. സിനിമ റിവ്യൂവിന്‍റെ പേരില്‍ ചിലര്‍ ഓരോ സിനിമയുടെയും പരാജയങ്ങള്‍ക്ക് വഴിയിടുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പ്രോട്ടോക്കോളിന് നിര്‍മാതാക്കള്‍ രൂപം നല്‍കുന്നത്. ഇതുപ്രകാരം ഓണ്‍ലൈന്‍ സിനിമ പ്രമോട്ട് ചെയ്യുന്നവരെ നിര്‍മാതാക്കളുടെ സംഘടന ഷോര്‍ട്ട്  ലിസ്റ്റ് ചെയ്യും.

നിര്‍മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ ഇവര്‍ക്ക് നിര്‍ബന്ധമാക്കും. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉള്‍പ്പെടെ കണക്കാക്കിയാകും അക്രഡിറ്റേഷന്‍ നല്‍കുക. ഇവരെ മാത്രമായിരിക്കും സിനിമ പ്രമോഷനില്‍ സഹകരിപ്പിക്കുക.അതേസമയം, സിനിമ റിവ്യൂകള്‍ക്ക് വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനോട് യോജിപ്പില്ലെന്നും എന്നാല്‍, റിവ്യൂവിന്‍റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപവും ജാതീയവും വംശീയവും ലിംഗഭേദപരവുമായ ആക്ഷേപങ്ങള്‍ നടത്തുന്നതും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. 

സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന് നിർമാതാക്കൾ; പ്രൊമോഷൻ പരിപാടികളിൽ അക്രഡിറ്റേഷൻ നിർബന്ധമാക്കും

0

കൊച്ചി: സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി നിർമാതാക്കൾ. നിർമാതാക്കളുടെ സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമെ സിനിമ പ്രമോഷനിൽ സഹകരിപ്പിക്കൂ. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അക്രഡിറ്റേഷൻ നൽകും. വാർത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങുകാരെയും നിയന്ത്രിക്കും. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒൻപതു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് വ്ലോഗർമാർ റിവ്യൂ ബോംബിങ് നടത്തുന്നുവെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

അതിനിടെ യൂട്യൂബ് വ്ലോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിരുന്നു. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയത്.

സിനിമകളെ വികലമായ രീതിയില്‍ റിവ്യു ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതി നൽകിയത്. വിഷയത്തില്‍ മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-71 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

1 st Prize : Amount: ₹1,00,00,000/- FA839068

Consolation Prize : Amount: ₹8,000/-

FB839068 FC839068 FD839068 FE839068 FF839068 FG839068 FH839068 FJ839068 FK839068 FL839068 FM839068

2 nd Prize : Amount: ₹10,00,000/-

FJ776565

3 rd Prize : Amount: ₹5,000/-1626 2108 2681 2856 3243 4055 4068 4393 5114 5178 5301 6037 6692 6857 6974 7369 7407 7945 8512 9102 9120 9192 9804

4 th Prize : Amount: ₹2,000/-0050 1407 2690 3120 5427 6529 7117 7153 8682 8715 9265 9837

5 th Prize : Amount: ₹1,000/-0263 1457 1491 1548 1689 1872 1901 2283 2310 2910 3028 3141 3265 3360 3817 4715 5922 6002 6339 6523 7652 9511 9521 9951

6 th Prize : Amount: ₹500/-0071 0161 0277 0859 0974 1008 1517 1602 1738 1983 2175 2318 2362 2447 2548 2621 2680 2688 2784 2852 2907 3076 3309 3518 3682 4017 4095 4209 4250 4267 4328 4416 4455 4540 4546 4624 4839 5023 5198 5231 5510 5529 5562 5576 5582 5747 6043 6108 6242 6247 6590 6642 6671 6752 6840 7128 7316 7455 7456 7629 7645 7650 7717 7769 7978 8074 8144 8243 8249 8329 8392 8489 8495 8502 8533 8556 8599 8640 8643 8655 8795 8813 8910 8928 9153 9160 9388 9424 9459 9507 9542 9610 9632 9763 9805 9957

7 th Prize : Amount: ₹100/- 0089 0118 0147 0150 0300 0476 0512 0522 0615 0622 0670 0712 0852 0860 0868 0897 0991 1002 1137 1188 1213 1316 1393 1553 1784 1828 1839 1979 2060 2166 2332 2346 2435 2467 2485 2560 2592 2660 2732 2793 2850 2881 2958 3025 3164 3202 3223 3316 3395 3555 3640 3685 3704 3893 3986 4117 4129 4131 4135 4189 4226 4479 4604 4621 4828 4902 5041 5205 5358 5423 5533 5693 5782 5809 5948 5980 5985 6056 6136 6259 6277 6376 6382 6385 6410 6411 6453 6518 6927 6946 6993 7001 7038 7057 7116 7120 7225 7344 7378 7450 7580 7590 7810 7818 7933 7992 8040 8155 8307 8503 8544 8713 8878 8891 8933 9011 9024 9152 9199 9262 9349 9454 9712 9725  9840  9879

ജനത്തെ വലച്ച് പണിമുടക്ക്: ജില്ലയിലെ 1260 സ്വകാര്യ ബസുകളും ഓടിയില്ല

0

കോഴിക്കോട്: സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കോഴിക്കോട് ജില്ലയിലെ 1260 സ്വകാര്യ ബസുകളും വയനാട് ജില്ലയിലെ 320 ബസുകളും ഓടിയില്ല.

സ്വകാര്യ ബസുകൾ പണിമുടക്കിയ ദിവസം പക്ഷേ, അധിക സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു കെഎസ്ആർടിസി. സ്വകാര്യ ബസുകൾ പണിമുടക്കുന്ന ദിവസങ്ങളിൽ അധിക സർവീസ് നടത്തി വരുമാനം വർധിപ്പിക്കാറുണ്ടായിരുന്ന കെഎസ്ആർടിസിക്ക് ഇന്നലെ അധിക സർവീസിനു ബസുകളോ ജീവനക്കാരോ ഇല്ലായിരുന്നു.

വളരെ ശ്രദ്ധിക്കണം, ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്

0

ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിയുടേതെന്ന പേരിലുള്ള വ്യാജ ആപ്പുകൾക്കെതിരെ ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് ആപ്പുകളില്ലെന്നും വ്യാജ ആപ്പുകളെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഫലം നോക്കാനുള്ള ആപ്പ് മാത്രമാണ് ഔദ്യോഗികം. മറ്റൊരു ആപ്പിലും പണവും വിവരവും നൽകി തട്ടിപ്പിനിരയാകരുതെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്. വ്യാജ ആപ്പുകൾ വഴി തട്ടിപ്പിനിരയാകുന്ന ആളുകളുടെ എണ്ണം കൂടിയതോടെയാണ് ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ ആപ്പുകൾക്കും പ്രചാരണങ്ങൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യ നഗര പദവി

0

കോഴിക്കോട്: ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ ഇടംപിടിച്ച് കോഴിക്കോടും. സാഹിത്യ നഗരമെന്ന പദവിയിലേക്കാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടംനേടിയിരിക്കുന്നത്

ഹെവി വാഹനങ്ങൾക്ക് നാളെ മുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം; കെഎസ്ആർടിസിയ്ക്ക് ഉൾപ്പടെ ഇത് ബാധകം

0

തിരുവനന്തപുരം:ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും നാളെ മുതൽ സീറ്റ്ബെൽറ്റ് നിർബന്ധമാക്കി. കെഎസ്ആർടിസി ബസുകളിൽ ഉൾപ്പടെ നിര്‍ദേശം ബാധകമാണ്. സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്‌ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെൽറ്റ് ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.സംസ്ഥാനത്തെ 5200 കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്ന നടപടി ഉറപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

നാളെ മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാണ്. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. മുന്‍നിരയില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഒഴികെ എല്ലാത്തിലും സീറ്റ് ബെൽറ്റ് ഉണ്ടായിരിക്കണം എന്നാണ് സർക്കാർ നിർദേശം.ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം വന്നത്. തുടർന്ന് ഈ നിർദേശത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു, നാളെ മുതൽ പ്രാബല്യത്തിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതിൽ എത്ര പൈസ വരെ റഗുലേറ്ററി കമീഷന്‍ അംഗീകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം വർധനവാണ് നടപ്പാക്കുക എന്ന അറിയാൻ കഴിയൂ. നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലിൽ നിരക്ക് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, പല കാര്യങ്ങൾ കൊണ്ട് റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു.

ബീപ് ശബ്‌ദത്തോടെ മൊബൈലുകളില്‍ സന്ദേശം വന്നു

0

സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ആളുകളുടെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിന്‍റെ ഞെട്ടലിലാണ് പലരും. എന്താണ് സംഭവിച്ചത് എന്നറിയാതെ പലരും മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെവച്ചു. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനും ഫോണുകള്‍ക്കുണ്ടായതാണ് പലരിലും ഞെട്ടലുണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി നോക്കാം. മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അലെര്‍ട് വന്നതില്‍ ആരും ഭയക്കേണ്ടതില്ല. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളില്‍ നേരത്തെ തന്നെ സെല്‍ ബ്രോഡ്‌കാസ്റ്റ് സന്ദേശം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.

കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഇത്തരം എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിര്‍ണായകമായ എര്‍ജന്‍സി അലെർട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. സമാനമായി കേരളത്തിലെ മൊബൈല്‍ ഫോണുകളില്‍ എത്തിയ അലെർട് മെസേജിനൊപ്പം ഉയര്‍ന്ന ബീപ് ശബ്‌ദവും വൈബ്രേഷനും ശബ്‌ദ സന്ദേശവും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമുള്ള (മലയാളം) എഴുത്തുമുണ്ടായിരുന്നു.