spot_img
Sunday, June 28, 2026
Home Blog Page 474

ഡീസല്‍ ഓട്ടോകളുടെ കാലപരിധി 22 വര്‍ഷമാക്കണം:മോട്ടോർ വർക്കേഴ്സ് യൂണിയൻ

0

കോഴിക്കോട്‌:ഡീസൽ ഓട്ടോറിക്ഷകളുടെ പ്രവർത്തനകാലപരിധി 22 വർഷമാക്കി ഉയർത്തണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു. 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോ  ഓടിക്കരുതെന്ന ഉത്തരവ് 2024 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ  ആയിരക്കണക്കിന്‌ തൊഴിലാളികൾക്ക്  തൊഴിലും വരുമാനവും ഇല്ലാതാവും.

പരിസ്ഥിതി സൗഹൃദ ഗതാഗതനയത്തിന്റെ പേരിലാണ്‌   ഡീസൽ ഓട്ടോ  നിരോധിച്ചത്‌. എന്നാൽ ഡീസൽ ഉപയോഗിക്കുന്ന സ്വകാര്യ ബസുകളുടെ കാലപരിധി 22 വർഷമാക്കിയിട്ടുണ്ട്‌. ഇത് കടുത്ത വിവേചനമാണ്.  ഡീസൽ ഓട്ടോയുടെ കാലപരിധി 22 വർഷമാക്കിയില്ലെങ്കിൽ തൊഴിലാളികൾ സമരത്തിലേക്ക്‌ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു. പി കെ പ്രേമനാഥ് അധ്യക്ഷനായി. കെ കെ മമ്മു റിപ്പോർട്ട് അവതരിപ്പിച്ചു.

ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്; സംഭവം മെഡിക്കല്‍ കോളേജിന് സമീപം

0

കോഴിക്കോട്: കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറുണ്ടായി. മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ, ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്.പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റ തുടർച്ചയാണിത്. സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. അതിനാല്‍ ആര്‍ക്കും പരിക്കില്ല.

കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ അരീക്കോട് സ്വദേശി മരിച്ചു

0

കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പശുക്കടവ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്.

കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ കോൺക്രീറ്റ് മിക്‌സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരുക്കുകളോടെ കുറ്റ്യാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വിവാഹ വാഗ്ദാനം നൽകി പീഡനം, ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം

0

കാസ‍ര്‍കോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ ഇന്ന് രാവിലെയാണ് പൊലീസ് ചന്തേരയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ ആരോപണങ്ങൾ ഷിയാസ് നിഷേധിച്ചിട്ടുണ്ട്. നേരത്തെ വിവാഹം കഴിച്ചുവെന്നും മകൻ ഉണ്ടെന്നും തന്നിൽ നിന്നും മറച്ചു വെക്കുകയായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയെന്നത് ശരിയാണെന്നും  ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് ഷിയാസ് ചന്തേര പൊലീസിന് നൽകിയ മൊഴി.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ടുതവണ ഗർഭചിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ജിംനേഷ്യം പാർട്ടണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. 

എന്നാൽ യുവതിയിൽ നിന്നും അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും അത് കാർ വാങ്ങി നൽകാനായിരുന്നുവെന്നുമാണ് ഷിയാസ് മൊഴി നൽകിയത്. ദുബായിൽ നിന്ന് വരുന്ന വഴി വ്യാഴാഴ്ചയാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഷിയാസ് കരീമിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചന്തേര പൊലീസിന് കൈമാറുകയായിരുന്നു. 

‘വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ, അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണോ?’ പൊലീസിന്റെ മറുപടി

0

വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് കേരളാ പൊലീസ്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വ്യാജസന്ദേശം ആരോ വീണ്ടും പ്രചരിപ്പിച്ചതാണെന്ന് പൊലീസ് അറിയിച്ചു. 

”എല്ലാ വാട്‌സ് ആപ്പ് കാളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ല. ഏതാനും വര്‍ഷം മുന്‍പ് പ്രചരിച്ച  ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ്.” അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.

കേരള പോലീസിന്റെ പോസ്റ്റ് എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ല.

ഏതാനും വർഷം മുൻപ് പ്രചരിച്ച ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോൾ വീണ്ടും ഷെയർ ചെയ്തിരിക്കുയാണ്. അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

#keralapolice#fakenews

Live Cricket Streaming

0

Are you a cricket lover? Want to watch cricket all day long? Well you are at right place. We have made this app exclusively for cricket lovers. With this LIVE CRICKET TV you can now watch all cricket matches any time anywhere. Tired of slow streaming and buffering again and again? You will now stream with out any hassle in this app.

OUR APP’s MAIN CHARACTERISTICS ARE:
-Hassle Free non -stop streaming
-HD result
-Watch live matches any time
-Attractive Layout
-Easy to use and share
-Very responsive and easy to access

WATCH LIVE (ANDROID APP)

WATCH LIVE (IPHONE APP)

മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം

0

പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമർപ്പിക്കാം . 1000 ച. അടിയ്ക്ക് മുകളില്‍ വീട്/ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി/ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ ജോലി/ആദായനികുതി നല്‍കുന്നവര്‍/നാലുചക്രവാഹനം ഉള്ളവര്‍/25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആണ് അപേക്ഷ നല്‍കാന്‍ അര്‍ഹതയുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡപ്രകാരം ബി.പി.എല്‍. ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അക്ഷയ സെന്റര്‍ മുഖേനയോ civilsupplieskerala.gov.in എന്ന വെബ്സൈറ്റിലൂടെയോ സിറ്റിസന്‍ ലോഗിന്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ നൽകാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

2024ലെ പൊതു അവധികൾ വിജ്ഞാപനം ചെയ്തു

0

2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ;

മന്നം ജയന്തി – ജനുവരി 2 ചൊവ്വ

റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി

ശിവരാത്രി – മാർച്ച് 8 വെള്ളി

പെസഹ വ്യാഴം – മാർച്ച് 28 വ്യാഴം

ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി

ഈദ് ഉൾ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ

മേയ് ദിനം – മേയ് 1 ബുധൻ

ബക്രീദ് – ജൂൺ 17 തിങ്കൾ

മുഹറം – ജൂലൈ 16 ചൊവ്വ

കർക്കടക വാവ് – ഓഗസ്റ്റ് 3 ശനി

സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം

ശ്രീനാരായണ ഗുരു ജയന്തി – ഓഗസ്റ്റ് 20 ചൊവ്വ

ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 26 തിങ്കൾ

അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 28 ബുധൻ

മൂന്നാം ഓണം/ മിലാഡി ഷെറിഫ് – സെപ്റ്റംബർ 16 തിങ്കൾ

നാലാം ഓണം – സെപ്റ്റംബർ 17 ചൊവ്വ

ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ശനി

ഗാന്ധി ജയന്തി – ഒക്ടോബർ 2 ബുധൻ

ദീപാവലി – ഒക്ടോബർ 31 വ്യാഴം

ക്രിസ്തുമസ് – ഡിസംബർ 25 ബുധൻ

ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങൾ

ഈസ്റ്റർ – മാർച്ച് 31

ഡോ. ബി.ആർ. അംബേദ്കർ ജയന്തി / വിഷു – ഏപ്രിൽ 14

ഒന്നാം ഓണം – സെപ്റ്റംബർ 14

തിരുവോണം – സെപ്റ്റംബർ 15

മഹാനവമി – ഒക്ടോബർ 12

വിജയദശമി – ഒക്ടോബർ 13

നിയന്ത്രിത അവധികൾ

അയ്യാ വൈകുണ്ഡസ്വാമി ജയന്തി – മാർച്ച് 12 ചൊവ്വ (സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)

ആവണി അവിട്ടം – ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി)

വിശ്വകർമ ദിനം – സെപ്റ്റംബർ 17 ചൊവ്വ (വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൽലെ ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധി ദിനങ്ങൾ

റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി

ശിവരാത്രി – മാർച്ച് 8 വെള്ളി

ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി

കണക്കെടുപ്പിന് വാണിജ്യ, സഹകരണ ബാങ്ക് അവധി – ഏപ്രിൽ 1 തിങ്കൾ

ഈദ് ഉൽ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ

മേയ് ദിനം – മേയ് 1 ബുധൻ

ബക്രീദ് – ജൂൺ 17 തിങ്കൾ

സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം

ശ്രീനാരായണ ഗുരു ജയന്തി – ഓഗസ്റ്റ് 20 ചൊവ്വ

മിലാഡി ഷെറിഫ് – സെപ്റ്റംബർ 16 തിങ്കൾ

ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ശനി

ഗാന്ധി ജയന്തി – ഒക്ടോബർ 2 ബുധൻ

ദീപാവലി – ഒക്ടോബർ 31 വ്യാഴം

ക്രിസ്തുമസ് – ഡിസംബർ 25 ബുധൻ

സിനിമകളുടെ റിലീസ് ദിനത്തിലെ നെഗറ്റീവ് റിവ്യൂസ് നിയന്ത്രിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെടല്‍

0

സിനിമകളുടെ റിലീസിംഗ് ദിനത്തിൽ തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. നാളെ റിലീസ് ചെയ്യാൻ പോകുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് ആണ് കോടതിയെ സമീപിച്ചത്. 

സിനിമ എന്നത്  സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വർഷങ്ങളുടെ അധ്വാനവും ആണ്. എന്നാൽ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണാൻ പോലും നിൽക്കാതെ  ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വിഷയത്തിൽ അഡ്വ. ശ്യാം പത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. സിനിമകളുടെ റിലീസ് ദിനത്തില്‍ എത്തുന്ന നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ സിനിമാമേഖലയില്‍ നിന്ന് പലരും പ്രതികരിച്ചിട്ടുണ്ട്. 

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

0

സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്‍കൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്‍റർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ.

സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ൽ കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.