spot_img
Sunday, June 28, 2026
Home Blog Page 475

നടൻ ഷിയാസ് കരീം പിടിയിൽ

0

ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ  പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. 

പരാതി വാർത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമർശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്. 
‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല… ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.’ ‘നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ  മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെത്തി. 

കൊച്ചിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 13 പവൻ സ്വർണ്ണവും ഫോണും കവർന്ന യുവതി പിടിയിൽ

0

കൊച്ചിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 13 പവൻ സ്വർണ്ണവും ഫോണും കവർന്ന കേസിൽ യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 24ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു.

‘ആതിര’ എന്ന ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനോട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. യുവതി ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം കാറിൽ കലൂരിലെത്തിയ ജോത്സ്യൻ ആതിരയെ കണ്ടു. തന്റെ സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോകാമെന്നും പറഞ്ഞാണു ജോത്സ്യനെ യുവതി ഇടപ്പള്ളിയിലെത്തിച്ചത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന ഹോട്ടലിൽ മുറിയെടുത്തു.

മുറിയിലെത്തിയ ശേഷം യുവതി പായസം നൽകിയെങ്കിലും ജോത്സ്യൻ കഴിക്കാന്‍ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ യുവതി ലഹരി കലര്‍ത്തിയ പാനീയം നൽകി യുവാവിനെ ശേഷം ഇയാള്‍ ധരിച്ചിരുന്ന 5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നു.

ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണർത്തണമെന്നും റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ടശേഷമാണ് യുവതി സ്ഥലംവിട്ടത്. വൈകിട്ട്  റൂമിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് ജോത്സ്യനെ അബോധാവസ്ഥയിൽ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. എളമക്കര പൊലീസ് ഇൻസ്പെക്ടർ എസ്.ആർ.സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്ഐമാരായ എയിൻ ബാബു, സജീവ് കുമാർ, മുഹമ്മദ്‌ ബഷീർ, എഎസ്ഐ ലാലു ജോസഫ്, അനിൽ എസ്‌സിപിഒ പ്രഭലാൽ, ഗിരീഷ്, അനീഷ്, രാജേഷ് എന്നിവരുണ്ടായിരുന്നു.

നേരിൽ കാണുമ്പോൾ തടി ഒറിജിനൽ ആണല്ലേ എന്ന ചോദ്യം; വിശേഷങ്ങളുമായി പ്രിൻസ്

0

അനുരാഗ ഗാനം പോലെ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് പ്രിൻസ്. പരമ്പരയിൽ ഗിരിധർ നമ്പ്യാർ എന്ന കഥാപാത്രമായാണ് നടൻ എത്തുന്നത്. സീരിയലിന്റെ പ്രൊമോ വന്നത് മുതൽ ആരാധകരുടെ ശ്രദ്ധ നേടിയ മുഖമായിരുന്നു പ്രിൻസിന്റേത്. പക്ഷെ ആർക്കും താരത്തെ പരിചയമില്ലായിരുന്നു. എന്നാൽ സീരിയൽ സംപ്രേഷണം ആരംഭിച്ചു വളരെ കുറച്ചു കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ പ്രിൻസിന് സാധിച്ചു.

ഇപ്പോഴിതാ കുടുംബ വിശേഷം പങ്കുവെക്കുകയാണ് താരം. ‘വൈഫും മോനും എന്റെ അഭിനയം കണ്ടിട്ട് കറക്റ്റ് ആയിട്ട് അഭിപ്രായം പറയുന്നവരാണ്. സുഖിപ്പിക്കാൻ ഒന്നും പറയില്ല, മോശമാണെങ്കിൽ മോശമെന്ന് പറയും. അവർ രണ്ടുപേരും ഓരോ കാര്യങ്ങൾ എനിക്ക് പറഞ്ഞു തരും. കവിതയുടെ ക്യാരക്ടർ മകന് ഭയങ്കര ഇഷ്ടമാണ്, ഡാഡിയും ആയിട്ട് നന്നായിട്ട് അത് പോകുന്നുണ്ട് എന്ന് അവൻ പറയും. ഇതിന്റെ പേരിൽ അവനും വൈഫും എന്നും അടിയാണ്. ഭാര്യ അഡ്വക്കേറ്റ് ആണ്. മോൻ പത്താം ക്ലാസിൽ പഠിക്കുന്നു. മോൾ എട്ടാം ക്ലാസ്സിലാണ്’, എന്ന് പ്രിന്‍സ് പറയുന്നു. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം. 

‘സീരിയലിൽ നായികയുടെ ബ്ലൗസിന്റെ ഹൂക് ഇടുന്നതും ചെരുപ്പൂരുന്നതുമൊക്കെ ഉണ്ട്. ഇതൊക്കെ കണ്ടിട്ട് വൈഫ് വിളിക്കും, നിങ്ങൾ ഇന്നിങ്ങ് പോരെ കേട്ടോ എന്റെ ബ്ലൗസിന്റെ ഹൂക് ഇടണം എന്റെ ചെരുപ്പൂരണം എന്നൊക്കെ പറയും. ഞാൻ കവിതയോട് പറഞ്ഞിട്ടുണ്ട്, വൈഫ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്, ഇവിടെ ചെയ്യുന്ന ഓരോ സീനിനും എനിക്ക് അവിടെ പണികിട്ടി കൊണ്ടിരിക്കുവാണെന്നും. പിന്നെ അവൾക്ക് എന്നെ അറിയാവുന്നത് കൊണ്ട് ലൈഫ് നന്നായിട്ട് പോകുന്നു’,എന്നും പ്രിൻസ് പറഞ്ഞു.

സീരിയലിലെ സ്ഥിര നായക സങ്കൽപങ്ങളെ എല്ലാം പൊളിച്ചുകൊണ്ടാണ് പ്രിൻസ് അനുരാഗം ഗാനം പോലെയിൽ നായകനായി എത്തിയത്. തടി ഒറിജിനൽ ആണല്ലേയെന്ന ചോദ്യമാണ് എല്ലാവരും നേരിൽ കാണുമ്പോൾ ചോദിക്കുന്നതെന്നും പ്രിൻസ് പറയുന്നു.

ഫിഫ്റ്റി- ഫിഫ്റ്റി FF-67 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-67 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

1 st Prize : Amount: ₹1,00,00,000/-

FC682046

Consolation Prize : Amount: ₹8,000/-

FA682046 FB682046 FD682046 FE682046 FF682046 FG682046 FH682046 FJ682046 FK682046 FL682046 FM682046

2 nd Prize : Amount: ₹10,00,000/-

FC406243

3 rd Prize : Amount: ₹5,000/-

0219 0733 1811 2488 2898 2947 3214 4134 4275 4459 4878 5636 6235 6827 7330 7499 8321 8457 9257 9414 9442 9615 9677

4 th Prize : Amount: ₹2,000/-

1316 2782 2976 3108 3151 4024 4234 4661 4842 6576 6992 9075

5 th Prize : Amount: ₹1,000/-

0173 0452 1369 2390 2403 2438 2920 3064 3354 3591 3827 4272 4375 4445 4561 5017 5192 5209 5356 6303 8141 8674 9528 9749

6 th Prize : Amount: ₹500/-

0025 0027 0088 0392 0570 0624 0644 1054 1140 1251 1275 1306 1533 1643 1690 1810 1817 1822 2010 2072 2117 2171 2261 2293 2346 2395 2570 2594 2706 2860 3074 3270 3334 3599 3735 3791 4052 4077 4204 4563 4618 4788 4837 4973 4977 4998 5207 5336 5537 5598 5649 5698 5916 5986 6035 6316 6363 6444 6468 6773 6854 6917 6925 7195 7302 7467 7630 7820 8006 8107 8138 8163 8237 8292 8327 8519 8691 8717 8767 8967 8970 8972 9030 9145 9167 9176 9358 9575 9636 9745 9835 9872 9935 9956 9972 9975

7 th Prize : Amount: ₹100/-

0043 0080 0220 0293 0384 0586 0653 0674 0736 0756 0781 0918 0963 0977 0984 1040 1057 1079 1173 1309 1331 1361 1510 1523 1581 1897 1924 1963 2011 2014 2034 2051 2054 2414 2443 2699 2863 2928 3025 3034 3052 3217 3253 3295 3321 3335 3432 3462 3572 3754 3907 4161 4168 4301 4345 4542 4581 5011 5046 5084 5236 5315 5639 5663 5676 5835 5870 5930 5979 5999 6003 6063 6168 6184 6190 6207 6319 6447 6579 6633 6643 6732 6841 6857 7113 7141 7213 7221 7225 7395 7445 7497 7532 7612 7626 7663 7673 7704 7983 7988 8015 8100 8146 8187 8356 8401 8523 8594 8613 8711 8764 8785 8849 9040 9119 9155 9584 9602 9635 9643 9669 9696 9764 9801  9917  9967

സാംസങ് ഗ്യാലക്സി S23 എഫ്ഇ എത്തി: സര്‍പ്രൈസ് വില അറിയാം

0

സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. ബുധനാഴ്ചയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ ഫോണ്‍ പുറത്തിറങ്ങിയത്. എസ്21 എഫ്ഇക്ക് ശേഷം ആദ്യമായാണ് സാംസങ്ങ് തങ്ങളുടെ ഹൈ എന്‍റ് മോഡലിന് ഒരു ഫാന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. നേരത്തെ എഫ്ഇ എഡിഷന്‍ പുറത്തിറക്കുന്നത് സാംസങ്ങ് അവസാനിപ്പിച്ചുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് സാംസങ്ങ് ഗ്യാലക്സി എസ് 23 പുറത്തിറങ്ങുന്നത്. 

ഈ സെഗ്മെന്‍റിലുള്ള മുന്‍നിര ഫോണുകളെപ്പോലെ സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രൊസസ്സറാണ് പുതിയ എസ് 23 എഫ്ഇയില്‍ ഉള്ളത്. 120 ഹെര്‍ട്സ് റീഫ്രഷ് റൈറ്റോടെയുള്ള 6.4 ഇഞ്ച് ഡൈനാമിക് എഎംഒഎല്‍ഇഡി 2X ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. വിഷന്‍ ബൂസ്റ്റര്‍ ടെക്നോളജിയോടെയാണ് ഈ സ്ക്രീന്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. 

എസ് 23 എഫ്ഇയില്‍ 50 എംപി പ്രൈമറി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ 12 എംപി അള്‍ട്രവൈഡ് ക്യാമറ. 8 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഒപ്പമുണ്ട്. പിന്നില്‍ 3 ക്യാമറ സെറ്റപ്പ് ആണെങ്കില്‍ മുന്‍പില്‍ 10 എംപി ക്യാമറയാണ് ലഭ്യമാക്കിയിരിക്കുന്നത്. 

എസ് 23 എഫ്ഇയുടെ വില ആരംഭിക്കുന്നത് 599 ഡോളറിലാണ്. അതായത് 49852 രൂപയ്ക്ക് അടുത്തുവരും. നേരത്തെ 699 ഡോളറിനായിരുന്നു എസ് 21 എഫ്ഇ മോഡല്‍ ഇറക്കിയിരിക്കുന്നത്. അതായത് മുന്‍ഗാമിയെക്കാള്‍ 100 ഡോളര്‍ കുറച്ചാണ് എസ് 21 എഫ്ഇ മോഡല്‍ ഇറങ്ങുന്നത്. 8ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലാണ് ബേസിക് പതിപ്പ്. മിന്‍റ്, ക്രീം, ഗ്രാഫെറ്റ്, പര്‍പ്പിള്‍ ഇന്‍റിഗോ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

വയനാട്ടിൽ മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയിൽ

0

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത് പി ബി യും ചേർന്ന് ഇന്നലെ സുൽത്താൻ ബത്തേരി നൂൽപ്പുഴ ഓടപ്പളം ഭാഗത്ത് വെച്ച് 4 ഗ്രാം ന്യൂജൻ മയക്കുമരുന്ന് കാറിൽ സൂക്ഷിച്ച കുറ്റത്തിന് താമരശ്ശേരി രാരൊത്ത് പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ റഫീഖ് (വ. 46/23) എന്നയാളെ അറസ്റ്റ് ചെയ്ത് NDPS കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ സി, ധന്വന്ത് കെ.ആർ. 1 നിഷാദ് വി.ബി എന്നിവരും ഉണ്ടായിരുന്നു.

പുതുക്കിയ സമയപട്ടിക ; സമയം കവർന്ന്‌ ട്രെയിൻ യാത്ര

0

ഒരുവർഷത്തിനിടെ പാളത്തിൽ വേഗം കൂട്ടിയതിന്റെ പ്രയോജനം യാത്രക്കാർക്ക്‌ പ്രയോജനപ്പെടുത്താതെ റെയിൽവേയുടെ “പരിഷ്‌കാരം’. ആലപ്പുഴ വഴിയുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസിന്റെ വരവോടെ മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും മറ്റു ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതിയായി. തിരുവനന്തപുരം–- കൊല്ലം  സെക്‌ഷനിൽ 90 കിലോമീറ്റർ  എന്നത്‌ 100 കിലോമീറ്ററായും കൊല്ലം–-കായംകുളം, കായംകുളം–-കോട്ടയം–-എറണാകുളം, കായംകുളം–-ആലപ്പുഴ–- എറണാകുളം എന്നീ സെക്‌ഷനുകളിൽ വേഗം 90 കിലോമീറ്ററായും വേഗം ഉയർത്തിയിരുന്നു. എറണാകുളം–-ഷൊർണ്ണൂർ സെക്‌ഷനിൽ 80 കിലോമീറ്ററും ഷൊർണ്ണൂർ–-മംഗളൂരു സെക്‌ഷനിൽ  110 കിലോമീറ്ററുമായാണ്‌ ഉയർത്തിയത്‌. ഞായറാഴ്‌ച നിലവിൽ വന്ന സമയപട്ടികയിൽ ഇതിന്റെ പ്രയോജനമില്ല.

Read more:-ട്രെയിൻ യാത്രക്ക് ഉപകാരപ്പെടുന്ന മൊബൈൽ ആപ്പ് റെയിൽവേ ജീവനക്കാർ ഉപയോഗിക്കുന്നത്.

ട്രെയിൻ എത്തിച്ചേരുന്നതിലെ സമയമാറ്റം:
ട്രെയിൻ, പുതുക്കിയ സമയം, ബ്രാക്കറ്റിൽ പഴയസമയം

●തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദി (12082)- രാത്രി 12.5-0(11.30) ●എറണാകുളം –-തിരുവനന്തപുരം വഞ്ചിനാട്‌ (16303) -രാവിലെ 10(‌ 10.05) ●ആലപ്പുഴ –-കണ്ണൂർ എക്‌സിക്യൂട്ടീവ്‌ (16307)- രാത്രി 12.30( 10.50) ●കാരയ്‌ക്കൽ –-എറണാകുളം എക്‌സ്‌പ്രസ്‌ (16187) രാവിലെ 6.45( 7) ●ചെന്നൈ–-കൊല്ലം അനന്തപുരി (16832) പകൽ 11.45(  11.40) ●പുണെ–-കന്യാകുമാരി–-പകൽ (16381) 11.50(  12.30) ●മധുര–-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്‌(16344)- രാവിലെ 4.55(  4.45) ●മംഗളൂരു–-തിരുവനന്തപുരം  മലബാർ എക്‌സ്‌പ്രസ്‌ (16630) രാവിലെ 9(  9.05) ●ബംഗളൂരു–-കൊച്ചുവേളി ഹംസഫർ ‌(16320) രാവിലെ 9.55(9.35) ●നാഗർകോവിൽ–-കൊച്ചുവേളി (06420) 10.25(10.15) ●തിരുവനന്തപുരം–-നാഗർകോവിൽ (06433) 8.55(8.40) ●പുനലൂർ–-നാഗർകോവിൽ (06639) പകൽ 11.35(11.30) ●ഗുരുവായൂർ–-തിരുവനന്തപുരം ഇന്റർസിറ്റി (1634) രാവിലെ 9.45(9.55) ●കൊല്ലം –-എറണാകുളം മെമു(06-442) രാത്രി 12.30 (12.20) ●ഷൊർണ്ണൂർ–-എറണാകുളം മെമു (06017) രാവിലെ 7.45(6.50) ●കൊല്ലം–-എറണാകുളം മെമു(06778) പകൽ 12 (11.50) ●പുനലൂർ–- കൊല്ലം മെമു (06661) രാത്രി  8.40(9.05)  ●ആലപ്പുഴ–- കൊല്ലം മെമു (06771) പകൽ 3.20 (3.15)

സ്ത്രീ ശക്തി SS 383 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 383 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SD 787439

സമാശ്വാസ സമ്മാനം (8000)

SA 787439 SB 787439 SC 787439 SE 787439 SF 787439 SG 787439 SH 787439 SJ 787439 SK 787439 SL 787439 SM 787439

രണ്ടാം സമ്മാനം (10 Lakhs)

SG 340045

മൂന്നാം സമ്മാനം (5,000/-)

1130  1180  1194  1575  2656  2825  3453  4928  5031  5414  6233  6810  7353  7670  7985  8357  8682  9578

നാലാം സമ്മാനം (2,000/-)

0328  0933  2362  3778  5054  5894  6812  7422  7754  9570

അഞ്ചാം സമ്മാനം (1,000/-)

1240  1646  1775  1938  2902  3404  3621  3711  4160  4672  5044  5417  6232  6669  7466  7604  8010  9674  9694  9996

ആറാം സമ്മാനം (.500/-)

0088  0142  0243  0679  0862  1273  1672  1673  1925  2095  2286  2322  2575  2627  3051  3113  3294  3533  3897  4182  4665  4769  4857  4886  4940  5018  5454  5556  6064  6199  6425  6643  6704  6866  7046  7268  7459  7815  8011  8285  8354  8423  8456  8688  8779  8996  9056  9325  9382  9412  9454  9970

ഏഴാം സമ്മാനം (200/-)

0170  0221  0274  0411  0527  1157  1169  1484  1551  1833  1918  2311  2465  2655  2788  3266  3968  4032  4265  4275  4474  4532  4564  4680  4745  4860  4945  5167  5179  5443  5622  5916  6127  6474  6790  6914  7486  7544  7765  8269  8743  8771  8867  8960  9818

എട്ടാം സമ്മാനം (100/-)

0108  0341  0371  0463  0484  0509  0511  0558  0612  0626  0642  0717  0739  0943  1059  1105  1144  1148  1204  1233  1255  1361  1698  1793  1823  1871  1956  2078  2102  2153  2197  2273  2536  2573  2586  2645  2797  2843  2865  2887  3061  3126  3172  3299  3441  3477  3496  3534  3563  3604  3739  3903  3960  4179  4181  4192  4279  4299  4311  4443  4453  4542  4632  4802  4961  5009  5033  5076  5247  5410  5418  5529  5707  6037  6206  6281  6358  6420  6447  6561  6673  6694  6697  6724  6755  6956  6990  6993  7357  7359  7424  7463  7496  7591  7695  7701  7768  7907  7962  7974  8090  8201  8237  8353  8413  8437  8500  8608  8754  8784  8810  8852  8915  9016  9184  9227  9274  9288  9315  9394  9399  9447  9562  9692  9883  9926

രക്തസമ്മർദ്ദം വീട്ടില്‍ പരിശോധിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

0


ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് പലരുടെയും ജീവിതത്തിലെ വില്ലനായി മാറിയിരിക്കുകയാണ്. രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി,  എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

തലവേദന, നെഞ്ചുവേദന, നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുക, കാഴ്ച മങ്ങല്‍, ക്ഷീണം, തലക്കറക്കം, ഛര്‍ദ്ദി തുടങ്ങിയവ ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ബിപി ഇടയ്ക്കിടയ്ക്ക് കൂടുന്നവര്‍ വീട്ടില്‍ തന്നെ ഇത് പരിശോധന നടത്തുന്നത് നല്ലതാണ്. 

രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 

ഒന്ന്…

ബിപി നോക്കുമ്പോള്‍ രണ്ട് കൈകളിലും നോക്കുക. ഏത് കൈയില്‍ ആണോ ബിപി കൂടുതല്‍ ആ കൈയിലായിരിക്കണം പിന്നീട് ബിപി നോക്കേണ്ടത്. 

രണ്ട്… 

ബിപി ഉപകരണം കൈയിൽ കെട്ടുന്ന ബാന്റിന്റെ നടുഭാഗത്ത് ഒരു ബ്ലാഡർ ഉണ്ട്. ഇതു ഹൃദയത്തിന്റെ നടുഭാഗത്തിന് സമാന്തരമായി വരണം. ഇതിനായി കൈകൾ ഒരു മേശപ്പുറത്ത് വച്ചതിന് ശേഷം ബിപി കഫ് കെട്ടാം. 

മൂന്ന്…

രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചായ, കാപ്പി എന്നിവ കുടിക്കരുത്. പുകവലിയും ഒഴിവാക്കുക. 

നാല്…

പരിശോധിക്കുന്നതിന് മുമ്പ് ശാന്തമായ അന്തരീക്ഷത്തില്‍ കുറച്ച് മിനിറ്റെങ്കിലും വിശ്രമിക്കുക. 

അഞ്ച്

കസേരയില്‍ നടുനിവര്‍ത്തി ഇരുന്ന് തന്നെ പരിശോധിക്കണം. 

ആറ്…

രക്തസമ്മർദ്ദം അളക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഭക്ഷണം, മദ്യം എന്നിവ കഴിക്കരുത്.  എന്തെങ്കിലും മരുന്ന് കഴിക്കുന്നവര്‍ അത് കഴിക്കുന്നതിന് മുമ്പ് ബിപി നോക്കണം. 

ഏഴ്…

വ്യായാമം, കുളി എന്നിവ കഴിഞ്ഞയുടന്‍ തന്നെ ബിപി പരിശോധിക്കരുത്. ബിപി എടുക്കുന്നതിനു അഞ്ച്- പത്ത് മിനിറ്റ് മുമ്പ് വിശ്രമിച്ചിരിക്കണം.

എട്ട്…

ബിപി എല്ലാ ദിവസവും ഒരേ സമയം തന്നെ നോക്കണം. 

ഒമ്പത്…

വസ്ത്രങ്ങളുടെ പുറത്തോടെ പരിശോധന നടത്തരുത്. വസ്ത്രത്തിന് മുകളിൽ ബിപി കഫ് ഇടുന്നത് കൃത്യമായ ഫലം നല്‍കില്ല. 

പത്ത്…

രക്തസമ്മർദ്ദം പരിശോധിക്കുന്ന സമയത്ത് സംസാരിക്കരുത്. 

പതിനൊന്ന്…

കൃത്യമായ ഫലം കിട്ടാന്‍ മൂന്ന് തവണ വരെ പരിശോധിച്ചു നോക്കാം. 

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ടയില്‍ യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി

0

കൊച്ചിയിൽ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വൻ മയക്കുമരുന്ന് വേട്ടയില്‍ ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. തൃപ്പൂണിത്തുറയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് യുവതിയും സുഹൃത്തും ആദ്യം അറസ്റ്റിലായത്. 22.50 ഗ്രാം എംഡിഎംഎയും 56.58 ഗ്രാം കഞ്ചാവും ഇവിടെ നിന്ന് പൊലീസ് സംഘം കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  വൈറ്റില മെട്രോ സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലെ മറ്റൊരാള്‍ കൂടി പിടിയിലായത്.

കൊല്ലം കിളികൊല്ലൂര്‍ പ്രഗതി നഗര്‍ സ്വദേശിയായ ബിലാല്‍ മുഹമ്മദ് (34), കണ്ണൂര്‍ മേവാഞ്ചേരി സ്വദേശി ആരതി ഗിരീഷ് (29) എന്നിവരാണ്  തൃപ്പൂണിത്തുറ ഞാണംതുരുത്ത് ഭാഗത്തെ കോതെടുത്ത് ലൈനിലുള്ള ജേക്കബ് അപ്പാർട്ട്മെന്റിൽ നിന്ന് പിടിയിലായത്. രാത്രി 7.45ഓടെ ഇവിടെയെത്തിയ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഹിൽപാലസ് പോലീസും പരിശോധന നടത്തിയപ്പോള്‍ 22.50 ഗ്രാം എംഡിഎംഎയും 56.58 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പത്തരയോടെ കൊച്ചി സിറ്റി ഡാൻസാഫ് ടീമും  കൊച്ചി മെട്രോ പോലീസും ചേർന്ന് വൈറ്റില മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയത്. ഇവിടെ വെച്ച് മാവേലിക്കര സ്വദേശിയായ സിബിന്‍ ബേബി (31) എന്നയാളും പി‍ടിയിലായി.  18.64 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. 

ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബിലാലെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് ആരതിയുടെയും സിബിൻ ബേബിയുടെയും  സഹായത്തോടെ വിൽപ്പന നടത്തിവരുകയായിരുന്നു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു. കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വർദ്ധിച്ച് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണർ എ. അക്ബറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രത്യേക പരിശോധനകള്‍. 

ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം
മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ്ങൾ രഹസ്യമായി പോലീസിന് കൈമാറാൻ സാധിക്കുന്ന വാട്സ്ആപ് അധിഷ്ഠിത അപ്ലിക്കേഷനാണ് യോദ്ധാവ്. വിവരങ്ങൾ ടെക്സ്റ്റ് ആയോ, വീഡിയോ ആയോ, ഓഡിയോ ആയോ 9995966666 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശങ്ങളായി യോദ്ധാവ് എന്ന ആപ്പിലേക്ക് അയക്കാവുന്നതാണ്. സന്ദേശം അയക്കുന്ന ആളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. ഈ നമ്പറിൽ വാട്സ്ആപ് സംവിധാനം മാത്രമേയുള്ളൂ