spot_img
Friday, June 26, 2026
Home Blog Page 503

മണ്‍സൂണ്‍ബമ്പര്‍: ഒന്നാംസമ്മാനം പരപ്പനങ്ങാടിയില്‍ 11 ഹരിതകര്‍മസേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന്

0

മലപ്പുറം: മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടിയില്‍. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മസേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ. ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു.

പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ 27 ലക്ഷം മൺസൂണ്‍ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്

മൈക്ക് തടസ്സപ്പെട്ട സംഭവം: കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയില്‍ റിപ്പോർട്ട് നൽകി

0

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കേടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു.കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സെക്കന്റുകൾ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. മൈക്ക് ഒന്നാം പ്രതി കേബിൾ രണ്ടാം പ്രതി എന്നൊക്കെയുള്ള പരിഹാസവും കടുത്ത വിമർശനവും ഉയർന്നതോടെ നാണക്കേടിൽ നിന്നും തലയൂരാൻ മുഖ്യമന്ത്രി തന്നെ കേസില്‍ ഇടപെട്ടു. സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരിച്ചുനൽകി.

കാർഗിൽ വിജയത്തിന് ഇന്ന് 24 വയസ്; ധീര സൈനികരുടെ ഓർമ പുതുക്കാൻ യുദ്ധസ്മാരകങ്ങളിൽ പ്രത്യേക ചടങ്ങുകൾ

0

പാകിസ്ഥാനെ തോൽപ്പിച്ച് കാർ​ഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്നു. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്.1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനീകരെയാണ് രാജ്യത്തിന് നഷ്ടമായത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച ആ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ പതാക പാറി.

രക്തസാക്ഷികളുടെ സ്മരണക്കായി ദില്ലിയിൽ പ്രധാനമന്ത്രിയും ദ്രാസിൽ പ്രതിരോധമന്ത്രിയും പുഷ്പചക്രം അർപ്പിക്കും.1999 മെയ് 3 , ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാനാണ് പാക് സേന നുഴഞ്ഞുകയറുന്നത് ആദ്യമായി കണ്ടത്. ഉടൻ സൈന്യത്തെ വിവരം അറിയിച്ചു. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല.ഭീകരരുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാൻ പിടിച്ചടക്കി.

ദ്രാസും , കാര്‍ഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിക്കാൻ പാക് സൈന്യം ശ്രമിച്ചു. കാര്‍ഗിലിലെ ഇന്ത്യൻ ആയുധ ശേഖരണ ശാലയ്ക്ക് നേരെ ഷെല്ലാക്രമണവും നടത്തി. ഇന്ത്യൻ മിഗ് വിമാനം പാക് സൈന്യം വെടിവച്ചിടുകയും ലഫ്റ്റനന്‍റ് കെ. നചികേത പാക് പിടിയിലാകുകയും ചെയ്തു. നചികേതയെ തേടി പോയ മറ്റൊരു മിഗ് വിമാനവും ഹെലികോപ്ടറും പാക് സൈന്യം വെടിവച്ചിട്ടു. അഞ്ച് സൈനീകര്‍ക്കാണ് വീരമൃത്യു സംഭവിച്ചത്. 1991 മെയ് 31ന് യുദ്ധസമാന സാഹചര്യമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് വ്യക്തമാക്കി. 1996 ജൂണ്‍ 6 ന് ഇന്ത്യ പ്രത്യാക്രമണം നടത്തി. രണ്ട് ലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞു കയറിയ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. മുപ്പതിനായിരം ഭടൻമാര്‍ യുദ്ധമുന്നണിയില്‍ എപ്പോഴും ഉണ്ടായിരുന്നു. കാര്‍ഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കിയ ഇന്ത്യൻ സൈന്യം ബതാലിക് സെക്ടര‍്‍ പിടിച്ചെടുത്തു.ജാട്ട് റെജിമെന്‍റിലെ ക്യാപ്ടൻ സൗരഭ് കാലിയ അടക്കുമുള്ളവരെ ക്രൂരമായി പീഡിപിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നു. കനത്ത തിരിച്ചടി തുടങ്ങിയ ഇന്ത്യൻ സൈന്യം തോലോലിംഗ് കുന്നുകളും ടൈഗര്‍ ഹില്ലും തിരിച്ച് പിടിച്ചു. മലയടിവാരത്ത് നിന്ന് കുന്നുകള്‍ പിടിക്കാൻ കയറിയ കരസേനയിലെ ധാരാളം വീര സൈനികര്‍ക്ക് വീരമൃത്യു.

1999 ജൂലൈ ദ്രാസ് തിരിച്ച് പിടിച്ച് കരസേന.ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യൻ സൈന്യത്തിന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് സൈന്യം പരാജയം സമ്മതിച്ചു. ജീവനും മേലെ മാതൃരാജ്യത്തിന്‍റെ രാജ്യത്തിന്‍റെ അഭിമാനത്തിന് വിലകല്‍പ്പിച്ച 527 വീര യോദ്ധാക്കളെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. ധൈര്യം കവചമാക്കി പോരാട്ടം കൈമുതലാക്കി കാർഗിലിൽ ഇന്ത്യൻ സൈന്യം പേരാടി നേടിയത് സമാനകളില്ലാത്ത ജയമാണ്. ആ പോരാട്ട വീര്യത്തിന് ഒരു ബിഗ് സല്യൂട്ട്.

ഹൗളിംഗ് സാധാരണമാണ്, കേസ് ആദ്യത്തേത്; രാഹുലിന്റെ പരിപാടിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ടെന്ന് മെെക്ക് ഉടമ

0

തിരുവനന്തപുരം: മന:പൂർവ്വം ഒരു മൈക്ക് ഓപ്പറേറ്ററൂം വിഐപിയുടെ പ്രസംഗം തടസ്സപ്പെടുത്തില്ലെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം തകരാറിൽ ആയതെന്നും രഞ്ജിത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിയാലതിനെ തുടർന്ന് മൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിംഗൊക്കെ പതിവാണ്. ഇന്നലെ രാവിലെ കന്റോൺമെന്റ് സിഐ വിളിച്ചിരുന്നു. സ്റ്റേഷനിൽ വിളിച്ച് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ സാധനങ്ങളെല്ലാം സ്റ്റേഷനിലാണ്. ഇതെല്ലാം വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. കഴിഞ്ഞ 17 വർഷമായി ഈ മേഖലയിലുണ്ട്. രാഹുൽഗാന്ധി, പ്രധാനമന്ത്രി അടക്കമുള്ള എല്ലാവർക്കും പരിപാടിയിൽ മൈക്ക് നൽകിയിട്ടുണ്ട്. രാഹുൽഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെയുള്ള ഹൗളിംഗ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

0

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് എതിര്‍വാദങ്ങളും ഉയരുന്നുണ്ട്.കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) ആണ് കേസെടുത്തിരിക്കുന്നത്. അയ്യൻകാളി ഹാളില്‍ ഇന്നലെയായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗതിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നു.

‘കാനഡയിൽ നിന്ന് ​ഗിഫ്റ്റ്’; കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് തട്ടിയത് 15 ലക്ഷം, 56കാരി പൊലീസ് പിടിയിൽ

0

കാനഡയിൽ നിന്നുള്ള സമ്മാനം സ്വീകരിക്കാൻ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് വീട്ടമയിൽ നിന്ന് 15 ലക്ഷത്തോളം രൂപ തട്ടിയ 56 കാരി പിടിയിൽ. ബെം​ഗളൂരു ഹോരമവ് അമർ റീജൻസി ലേഔട്ട് ഫ്ലാറ്റ് നമ്പർ 501ൽ പ്രിയ ബാഹുലേയൻ (56) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുമായി വാട്ട്സാപ്പ് മുഖേന സൗഹൃദം സ്ഥാപിച്ച പ്രിയ കാനഡയിൽ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ഓഫീസർ ആണെന്ന വ്യാജേന ടാക്‌സ് ക്ലിയറൻസ് എന്നീ ആവശ്യങ്ങൾ പറഞ്ഞ് ഓൺലൈൻ വഴി 15,33,000 രൂപ തട്ടിയെടുത്തതായാണ് പരാതി.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശാനുസരണം തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച് കെ വിനുകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ എസ്ഐ സതീഷ് ശേഖർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷീബ, സിനിലാൽ, ബിജി ലേഖ, ജ്യോതി സിപിഒമാരായ ശ്യം കുമാർ, അദീൻ അശോക്ക്, അഖിൽ ദേവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് 21ന് പ്രിയയെ പിടികൂടിയത്. തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

0

താമരശ്ശേരി: ചുരം ആറാം വളവിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. വൺവേ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്‌. ലോറി മാറ്റുന്നത്‌ വരെ വലിയ വാഹനങ്ങൾക്ക്‌ നിയന്ത്രണം ഉണ്ടായിരിക്കും.

വാടക വീട്ടിൽ നിന്ന് വനം വകുപ്പ് പിടിച്ചത് പവിഴപ്പുറ്റും കാട്ടുപോത്തിന്‍റെയും മലമാനിന്‍റെയും കൊമ്പുകളും

0

കോഴിക്കോട്: മൂടാടി സ്വദേശി വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിന്‍റെയും മലമാനിന്‍റെയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിന്‍റെ ഭാഗങ്ങളും കണ്ടെത്തി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്ത് മൂടാടി ഹിൽ ബസാർ, ശിവപുരി വീട്ടിൽ ധനമഹേഷ് പി ടി എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഇവ കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയത്.

വന്യ ജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. പ്രതി ധനമഹേഷ് പോക്സോ കേസിൽ നിലവിൽ റിമാൻഡില്‍ കഴിയുകയാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ എ, ബീറ്റ് ഫോറസ്റ്റ് ഒഫീസർമാരായ എ ആസിഫ്, സി മുഹമ്മദ് അസ്ലം, ശ്രീനാഥ് കെ വി, ഡ്രൈവർ ജിജീഷ് ടി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു

കാലാവസ്ഥാ റഡാറിലെ തകരാർ:ഒമാൻ എയർ വിമാനം തിരിച്ചിറക്കി

0

മലപ്പുറം:കോഴിക്കോടു നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് കാലാവസ്ഥാ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ 6 മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് വിവരം.

9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത:നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായത് കണ്ടക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.