spot_img
Friday, June 26, 2026
Home Blog Page 504

കോഴിക്കോട് അവധി: പ്രഖ്യാപിച്ചത് 7.45ന്; 6 മുതൽ വ്യാജ പ്രചാരണം, നടപടിയെന്ന് കലക്ടർ

0

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കു മുന്നറിയിപ്പുമായി ജില്ലാ കലക്ടർ എ.ഗീത രംഗത്ത്. അവധി പ്രഖ്യാപിച്ച് ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിലാണു വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കലക്ടർ രംഗത്തെത്തിയത്. ഇന്ന് രാത്രി 7.45ഓടെയാണ് ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യം ജില്ലാ കലക്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതിനു മുന്നോടിയായി ആറു മണി മുതൽത്തന്നെ കോഴിക്കോട് ജില്ലയിൽ അവധിയാണെന്ന പ്രചാരണം വ്യാപകമായിരുന്നു.‘‘ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 24ന് വൈകിട്ട് 7.45ഓടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറു മണിയോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ വ്യാജമാണ്. വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും’’ ജില്ലാ കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച അവധിയാണെന്ന് ഇതേ പോസ്റ്റിലാണ് കലക്ടർ വ്യക്തമാക്കിയത്. ‘‘ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25) അവധിയാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും അഭ്യർഥിക്കുന്നു’’ –കലക്ടർ കുറിച്ചു.

ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു

0

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റ് പോയിരുന്നു. അതുപോലെ തന്നെ ടിക്കറ്റ് വില വർദ്ധിപ്പിച്ചതിനാൽ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരുന്നു.

ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റിന് ഒന്നാം സ്ലാബിൽ 96രൂപ +1രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ +1 രൂപ ഇൻസെന്റീവുമാണ് ഈ ഓണ വിൽപ്പനയിലൂടെ ലഭിക്കുക. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഫ്‌ളൂറസന്റ് പ്രിന്റിം​ഗ് ആണ് ഇത്തവണയും നടക്കുക. സെപ്റ്റംബര്‍ 20ന് ഓണം ബമ്പർ നറുക്കെടുപ്പ്‌ നടക്കും. ബമ്പറിലൂടെ 5,34,670 പേര്‍ക്ക് ആകും ഇത്തവണ സമ്മാനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം 3,97,911 ഭാഗ്യശാലികളെയായിരുന്നു ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം നടന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാൽ ടിക്കറ്റ് പ്രകാശനം നടത്തി. ചലച്ചിത്ര താരം പി.പി. കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.

വെള്ളക്കെട്ടിൽ മുങ്ങി മരിച്ച സഹോദരങ്ങളുടെ ഖബറടക്കം ഇന്ന് രണ്ടിന്

0

താമരശേരി: കോരങ്ങാട് വെള്ളക്കെട്ടിൽ മുങ്ങി മരിച്ച സഹോദരങ്ങളുടെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോരങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കോരങ്ങാട് ഗവ:എൽ.പി സ്കൂളിൽ പൊതു ദർശനത്തിന് വയ്ക്കും.

കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വട്ടക്കുരു അബ്ദുൽ ജലീലി(മുട്ടായി)ൻ്റെ മക്കളായ മുഹമ്മദ് ഹാദിൽ (13),മുഹമ്മദ് ഹാഷിർ(7)എന്നിവരാണ് ഇന്നലെ വൈകുന്നേരം ട്യൂഷൻ പോകുന്ന വീടിന് സമീപം വെള്ളക്കെട്ടിൽ വീണു മരിച്ചത്.കോരങ്ങാട് ഗവ.എൽ.പി സ്കൂൾ, താമരശേരി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥി കളാണ് ഇരുവരും.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; വടക്ക് – മധ്യ കേരളത്തിൽ ജാഗ്രത, മൂന്ന് ജില്ലകൾക്ക് അവധി

0

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി മറ്റന്നാൾ വരെ സംസ്ഥാനത്ത് വ്യാപക മഴയുണ്ടാകുമെന്നാണ് പ്രവചനം.

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് അവധി. വടക്കൻ കേരളത്തിൽ മഴ ശക്തമാകും. മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റുജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.സ്കൂളുകൾക്ക് അവധിവടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.കണ്ണൂരിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇന്ന് നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല എന്നും കളക്ടർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

0

താമരശ്ശേരി:താമരശ്ശേരി കോരങ്ങാട് രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് വെള്ളത്തിൽ വീണു മരിച്ചത്

കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കുസ് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്ട്യൂഷന് പോയ കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്കുഴിയുടെ കരയിൽ ചെരിപ്പും, പുസ്തകവും കണ്ടതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; ട്രേഡിംഗ് കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം, പൊലീസ് ഗോവയിലേക്ക്

0

കോഴിക്കോട്: എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ തേടി അന്വേഷണ സംഘം നാളെ ഗോവയിലേക്ക് തിരിക്കും. ഗോവയിലെ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്ക് തട്ടിയെടുത്ത പണമെത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ നീക്കം. പരാതിക്കാരന് ലഭിച്ച വീഡിയോ കോളിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വാട്സ്ആപ് അധികൃതര്‍ക്ക് അന്വേഷണ സംഘം വീണ്ടും ഇ മെയില്‍ അയച്ചിട്ടുണ്ട്.

ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് സുഹൃത്തിന്‍റെ മുഖം വ്യാജമായി നിര്‍മ്മിച്ച് വീഡിയോ കോള്‍ ചെയ്ത് 40,000 രൂപ തട്ടിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ തേടിയാണ് അന്വേഷണ സംഘം നാളെ ഗോവയിലേക്ക് പോകുന്നത്. അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പെയ്മെന്‍റ് അക്കൗണ്ടിലേക്കായിരുന്നു തട്ടിയെടുത്ത പണം ആദ്യമെത്തിയത്. ഈ തുക നാല് തവണയായി മഹരാഷ്ട്ര ആസ്ഥാനമായ രത്നാകര്‍ ബാങ്കിന്‍റെ ഗോവയിലെ അക്കൗണ്ടിലേക്കെത്തി. ഗോവയിലെ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കമ്പ്യൂട്ടര്‍ ആക്സസറീസ് വിതരണം ചെയ്യുന്ന ഈ കമ്പനി കേന്ദ്രീകരിച്ച് ഷെയര്‍ മാര്‍ക്കറ്റ് ഇടപാടുകളും നടത്തുന്നുണ്ട്. ഈ പണം എന്ത് ആവശ്യത്തിന് ആരാണ് നല്‍കിയതെന്ന വിവരം തേടാനാണ് കോഴിക്കോട് സൈബര്‍ ക്രൈം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയിലേക്ക് പോകുന്നത്. അഹമ്മദാബാദ് സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടായതിനാല്‍ ഈ അക്കൗണ്ടുടമക്കായി ഗുജറാത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടെടുത്തതാകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല. ഇതിന് പുറമേ വീഡിയോ കോള്‍ ചെയ്തിരിക്കുന്ന ഡിവൈസ് ഏതാണെന്ന് കണ്ടെത്താനായി അന്വേഷണ സംഘം വാട്സ്ആപ് അധികൃതര്‍ക്ക് വീണ്ടും മെയില്‍ അയച്ചിട്ടുണ്ട്. ഈ വിവരം ലഭിച്ചാല്‍ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്

സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത

0

സംസ്ഥാനത്തെ 11 ജില്ലകളിൽ മഴക്ക് സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കുമാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്

ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ

0

ഇടുക്കി:’ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ .നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. .ആകെ 92 വർഷം തടവാണ് വിധിച്ചത്.. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്.

കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി.അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്തതത്. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പോലീസാണ് കേസിൽ കുറ്റപത്രം സമ‍പ്പിച്ചത്

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

0

കൊച്ചി : ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു.

വിലാപയാത്രക്കിടെയാണ് നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു

എന്നാൽ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ പൊട്ടിച്ചുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിനായകനെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളിലും ആലോചന നടക്കുന്നുണ്ട്. താരസംഘടനയായ അമ്മയിൽ വിനായകൻ അംഗമല്ല

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു:മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

0

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്.മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍, സി.എസ് വെങ്കിടേശ്വരന്‍മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ്

പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്‌സ്മികച്ച നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്‌മികച്ച നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല)മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)മികച്ച കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റര്‍ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആര്‍. രംഗരാജന്‍ (വഴക്ക്) .മികച്ച ശബ്ദരൂപകല്‍പന: അജയന്‍ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ)മികച്ച ഗായിക- മൃദുലാ വാര്യര്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)മികച്ച ഗായകന്‍- കപില്‍ കബിലന്‍ (പല്ലൊട്ടി 90 കിഡ്‌സ്)മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍)- രാജേഷ് പിന്നാടന്‍ (ഒരു തെക്കന്‍ തല്ലുകേസ്)മികച്ച തിരക്കഥകൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)മികച്ച ബാലതാരം :തൻമയ സോൺ എ ( വഴക്ക്)മികച്ച ആൺ ബാലതാരം:മാസ്റ്റർ ഡാവിൻജിമികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്പ്രത്യേക ജൂറി പുരസ്‌കാരം അഭിനയം- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ ലെ ലോപസ് (അപ്പന്‍)മികച്ച സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)മികച്ച നടി- വിന്‍സി അലോഷ്യസ് (രേഖ)