spot_img
Friday, June 26, 2026
Home Blog Page 505

പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

0

വയനാട്: വയനാട് പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. സീതാ മൗണ്ടിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ വച്ചാണ് മറിഞ്ഞത് ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു.

അമിതവേഗം ആകാം കാരണമെന്നാണ് സംശയം. അപകട സമയത്ത് 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

മികച്ച നടനാകാൻ കടുത്ത മത്സരം; മമ്മൂട്ടിയോ കുഞ്ചാക്കോയോ, സസ്പെൻസ് ബാക്കി; ഇന്ന് പ്രഖ്യാപനം

0

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. 3 മണിക്ക് സാംസ്കാരിക മന്ത്രിയാണ് പ്രഖ്യാപനം നടത്തുക. മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. മികച്ച നടനാകാൻ കടുത്ത മത്സരം. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് ,ഭീഷ്മപർവ്വം അടക്കം ഹിറ്റുകളുടെ തിളക്കത്തിൽ ബഹുദൂരം മുന്നിലുണ്ട് മമ്മൂട്ടി. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ മികവാർന്ന അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും, മലയൻകൂഞ്ഞിലൂടെ ഫഹദ് ഫാസിലും, വഴക്ക് അദൃശ്യ ജാലകങ്ങൾ എന്നീ സിനിമകളിലെ അഭിനയത്തിന് ടോവിനോയും ശക്തമായ മത്സരരംഗത്തുണ്ട്. ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും, അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാൻ മത്സരിക്കുന്നു.

നന്പകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട് , ബി32 മുതൽ 44 വരെ, അവസാന റൗണ്ടിലെത്തിയത് 44 സിനിമകൾ. അപ്പനിലെ പ്രകടനത്തിന് അലൻസിയറും, സൗദി വെള്ളക്കയിലെ മിന്നും പ്രകടനത്തിന് ദേവി വർമ്മയ്ക്കും പുരസ്കാര സാധ്യതയേറെ. ബോക്സ് ഓഫീസ് ഇളക്കി മറിച്ച ചിത്രങ്ങൾക്കൊപ്പം പുതുമയുള്ള പ്രമേയങ്ങളും അവതരണവുമായി എത്തിയ ചെറുചിത്രങ്ങളും. പുരസ്കാരനേട്ടത്തിന് കരുത്താകുക പ്രേക്ഷക പിന്തുണയോ ? പ്രമേയമോ ? സസ്പെൻസ് ബാക്കി. പ്രമുഖ ബംഗാളി ചലച്ചിത്രപ്രവർത്തകൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിക്കുന്നത്

സംശയരോഗം: ഗൾഫിൽനിന്ന് വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു

0

പൊന്നാനി (മലപ്പുറം):ഗൾഫിൽനിന്നു കഴിഞ്ഞ ദിവസം അവധിക്കുവന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. സംഭവത്തിനു ശേഷം ഭർത്താവ് തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ (40) കടന്നുകളഞ്ഞു.

കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മക്കൾ: ഫിദ, അബു താഹിർ, അബു സഹദ്

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

0

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു.

കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.അതേസമയം, കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകൻ പൊലീസിൽ പരാതി നൽകും. കലൂരിലെ ഫ്ലാറ്റിലെ ജനൽ ചില്ലകൾ തകർത്തു എന്നാണ് വിനായകന്റെ ആക്ഷേപം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം.

ഫോൺ ചൂടാകുന്നുണ്ടോ ? ഇതാണ് കാരണം, പരിഹാരവുമുണ്ട്.!

0

സ്മാർട്ട്ഫോൺ ചൂടാകുന്നുണ്ടോ ? പരിഹാരമുണ്ട്. അതിനു മുൻപ് ഫോൺ ചൂടാകുന്നതിന്റെ കാരണങ്ങളറിയണം. ചുറ്റുമുള്ള അന്തരീക്ഷം പോലെയുള്ള ബാഹ്യ ഘടകങ്ങളും ഫോൺ ചൂടാകുന്നതിനുള്ള കാരണമാകാറുണ്ട്. ചൂടുള്ള കാലാവസ്ഥയിലോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോഴോ, ചൂട് കാര്യക്ഷമമായി ഇല്ലാതാക്കാൻ ഫോൺ പാടുപെടും, ഇത് ഫോൺ ചൂടാകുന്നതിന് കാരണമാകും.

അതുപോലെ ഫോൺ ചാർജ് ചെയ്യുന്ന സമയത്തും ഫോൺ ചൂടാകാനുള്ള സാധ്യതയേറെയാണ്. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോഴോ ആവശ്യമുള്ള ആപ്പുകൾ ഒരേസമയം ഉപയോഗിച്ചു കൊണ്ട് ചാർജ് ചെയ്യുമ്പോഴോ ഇത് സംഭവിക്കുന്നു. കൂടാതെ ഫാസ്റ്റ് ചാർജ്ജിംഗ് പോലെ ഗുണനിലവാരം കുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നതും ഫോൺ ചൂടാകാൻ കാരണമാകും.ഫോണിന്റെ മോശം വെന്റിലേഷൻ അല്ലെങ്കിൽ കെയ്‌സ് ഡിസൈൻ എന്നിവയും ഒരു കാരണമാകാം. നിങ്ങളുടെ ഉപകരണത്തിന് നല്ല വായുസഞ്ചാരം ഇല്ലാത്തതോ അല്ലെങ്കിൽ ചൂട് ഫലപ്രദമായി പുറന്തള്ളാനുള്ള ഫോണിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നതോ കാരണങ്ങളിലൊന്നാണ്.

ഫോൺ സാധാരണയേക്കാൾ കൂടുതൽ ചൂടാക്കാൻ ഇത് ഇടയാക്കും. കംപ്ലെയിന്റായ ബാറ്ററിയാണ് മറ്റൊരു പ്രശ്നക്കാരൻ. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, വീഡിയോ എഡിറ്റിംഗ്, അല്ലെങ്കിൽ റിസോഴ്‌സ്-ഇന്റൻസീവ് ആപ്പുകൾ പ്രവർത്തിപ്പിക്കൽ എന്നിവ പോലുള്ള ഡിമാൻഡിംഗ് ടാസ്‌ക്കുകൾക്കായി നിങ്ങളുടെ ഫോൺ ഉപയോഗിക്കുമ്പോൾ, അത് പ്രോസസറിലും മറ്റ് ഘടകങ്ങളിലും കാര്യമായ ലോഡ് നൽകുന്നു. വർദ്ധിച്ച ജോലിഭാരം കൂടുതൽ ചൂട് ഉണ്ടാക്കാൻ കാരണമാകും. ഇത് ഫോൺ ചൂടാകുന്നതിന് കാരണമാകുന്നു.ചില ഹാർഡ്‌വെയർ പ്രശ്‌നങ്ങളും ഉണ്ടാകാം, ഒരു തകരാറുള്ള പ്രോസസർ നിങ്ങളുടെ ഫോൺ അമിതമായി ചൂടാകാൻ ഇടയാക്കും.

‌ഒരാൾക്ക് അവരുടെ ഫോണിന്റെ പ്രോസസറിലും ജിപിയുവിലും കനത്ത ഭാരം ചുമത്തുന്ന റിസോഴ്‌സ്-ഇന്റൻസീവ് ആപ്പുകളുടെയും ടാസ്‌ക്കുകളുടെയും ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കാം. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ് അല്ലെങ്കിൽ ഒന്നിലധികം ആപ്പുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾക്ക് ധാരാളം ചൂട് ഉണ്ടാകാൻ കാരണമാകും. ഫോൺ ദിവസേന അമിതമായി ചൂടാകുന്നുണ്ടെങ്കിൽ, ഫോണിന് ചില ഇന്റേണല്‌ തകരാറുകൾ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ സ്മാർട്ട്ഫോൺ കമ്പനിയുടെ റീട്ടെയിൽ സ്റ്റോർ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്. ഫോണിന്റെ സോഫ്‌റ്റ്‌വെയർ അപ്ഡേറ്റഡ് ആയി സൂക്ഷിക്കുന്നത് നല്ലതാണ്. നിർമ്മാതാക്കൾ പലപ്പോഴും പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കുകയും അമിത ചൂടാക്കലിന് കാരണമായേക്കാവുന്ന ബഗുകൾ അല്ലെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫോണിന്റെ സോഫ്‌റ്റ്‌വെയർ അപ്-ടു-ഡേറ്റായി സൂക്ഷിക്കുന്നത് അത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും അമിതമായി ചൂടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.ഉയർന്ന താപനിലയോ നേരിട്ടുള്ള സൂര്യപ്രകാശമോ ഉള്ള അന്തരീക്ഷത്തിൽ നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. നിങ്ങളുടെ കൈകളോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് ഫോണിന്റെ കൂളിംഗ് ഏരിയകൾ മറയ്ക്കാതെ ശരിയായ വായുസഞ്ചാരം അനുവദിക്കുക. കൂടാതെ, ആവശ്യത്തിന് വായുപ്രവാഹം നൽകുന്നതും ഉപകരണത്തിന് ചുറ്റും ചൂട് പിടിക്കാത്തതുമായ ഒരു ഫോൺ കെയ്‌സ് തിരഞ്ഞെടുക്കുക.റീട്ടെയിൽ ബോക്സിൽ കമ്പനി നൽകുന്ന ചാർജറുകൾ ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കാരണം അവ നിങ്ങളുടെ ഫോണിന്റെ ആന്തരിക ഘടകങ്ങളെ നശിപ്പിക്കില്ല. മിക്ക ബ്രാൻഡുകളും അവരുടെ ഫോണുകൾക്കായി നന്നായി പരീക്ഷിച്ച സ്വന്തം ചാർജറുകൾ വിൽക്കുകയോ അയയ്ക്കുകയോ ചെയ്യുന്നു.ബോണസ് നുറുങ്ങ്: നിങ്ങളുടെ ഫോൺ ചൂടായാൽ, അത് റഫ്രിജറേറ്ററിലോ ഫ്രീസറിലോ വയ്ക്കുന്നത് ഒഴിവാക്കുക. തീവ്രമായ താപനില മാറ്റങ്ങൾ ഉപകരണത്തിനുള്ളിൽ ഘനീഭവിക്കുന്നതിനും ആന്തരിക ഘടകങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകും. പകരം, ഫോൺ ഓഫാക്കി തണുത്തതും വരണ്ടതുമായ സ്ഥലത്ത് തണുക്കാൻ അനുവദിക്കുക.

ജനനായകന് വിട ചൊല്ലി കേരളം;പുണ്യാളന്റെ സന്നിധിയിൽ അന്ത്യവിശ്രമം

0

പുതുപ്പള്ളി∙താൻ ഞെഞ്ചോടു ചേർത്ത പുതുപ്പള്ളിയിലേക്ക്, ആ ജനസഞ്ചയത്തിനു നടുവിലേക്ക് ഉമ്മൻ ചാണ്ടി ഒരിക്കൽ കൂടി എത്തി. നിറക്കണ്ണുകളോടെ തന്റെ ചുറ്റുംകൂടിയ പ്രിയപ്പെട്ടവരെ കണ്ട് ഉമ്മൻ ചാണ്ടിയുടെ മനസ് നീറിയിട്ടുണ്ടാവും. ജനക്കൂട്ടം എക്കാലവും ഹരമായിരുന്ന ഉമ്മൻ ചാണ്ടിക്കും ഉമ്മൻ ചാണ്ടി എക്കാലവും ഹരമായിരുന്ന പുതുപ്പള്ളിക്കും പക്ഷെ ഈ കൂടിക്കാഴ്ച ഹൃദയഭേദകമായിരുന്നു. തന്റെ ജീവന്റെ ജീവനായ നാടിനോടുള്ള യാത്രപറച്ചിൽ ഉമ്മൻ ചാണ്ടിക്കും പുതുപ്പള്ളിയുടെ നെഞ്ചിടിപ്പായ ഉമ്മൻ ചാണ്ടിയോട് യാത്ര പറയാൻ ഈ നാട്ടുകാർക്കും എങ്ങനെ സാധിക്കും.മുൻനിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി, വൈകിട്ട് ആറരയോടെയാണ് തന്റെ നാട്ടുകാരുടെ മധ്യത്തിലേക്ക് ഉമ്മൻ ചാണ്ടി അവസാന യാത്രയ്ക്കായി എത്തിയത്. കരോട്ടു വള്ളകാലിൽ തറവാട്ടുമുറ്റവും പരിസരവും അപ്പോഴേക്കും ജനസമുദ്രമായിക്കഴിഞ്ഞിരുന്നു. ശാരീരിക അവശതകൾക്കിടയിലും സ്ത്രീകളടക്കമുള്ളവർ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയെ കാണാൻ കാത്തുനിന്നു.

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനം വീടിനു മുന്നിലേക്ക് എത്തിയപ്പോൾ കണ്ടുനിന്നവരിലേറെയും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. ചേതനയറ്റ ശരീരമായി നേതാവിനെ കണ്ട് അവർണനീയമായ ദുഃഖഭാരത്തോടെ കണ്ഠമിടറുമാറ് ശബ്ദത്തിൽ അനുയായികൾ മുദ്രാവാക്യങ്ങൾ മുഴക്കി. വീടിന്റെ പരിസരത്ത് തിങ്ങിനിറഞ്ഞ് നിൽക്കുന്നവർ പാലിക്കാൻ തുടർച്ചയായി നിർദേശങ്ങൾ വന്നുകൊണ്ടിരുന്നെങ്കിലും വികാരവായ്പ്പിൽ എല്ലാം അപ്രസക്തമായി. ഭൗതികശരീരം ഭവനത്തിനുള്ളിലേക്കു എത്തിച്ചതോടെ സഹോദരങ്ങളായ അലക്സും അച്ചാമ്മയും മറ്റു കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവരുടെ ദുഃഖം അണപ്പൊട്ടി.

ഭവനത്തിനുള്ളിലെ പ്രാർത്ഥനകൾക്കു ശേഷം മൃതദേഹം പുറത്തേക്കെടുത്തപ്പോൾ അവിടെ തടിച്ചു കൂടിയിരുന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പ്രിയ നേതാവിനെ അവസാനമായി ഒന്നു കാണാൻ അപ്പോഴും ആളുകൾ കരോട്ടു വള്ളകാലിൽ തറവാട്ടുമുറ്റത്തേക്ക് എത്തിക്കൊണ്ടിരുന്നു. പ്രമുഖ നേതാക്കളുടെ നീണ്ട നിരയാണ് ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ പുതുപ്പള്ളിയിൽ എത്തിയത്.

തറവാട്ടു വീടിനോട് യാത്ര പറഞ്ഞ് കുഞ്ഞൂഞ്ഞ് താൻ ഏറെ ആഗ്രഹിച്ച് നിർമാണം ആരംഭിച്ച വീട്ടുമുറ്റത്തേക്ക്. തുടർന്ന് ഏതു പ്രതിസന്ധിയിലും തന്റെ ആശ്രയകേന്ദ്രമായിരുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി അങ്കണത്തിലേക്ക്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകർമികത്വത്തിൽ കബറടക്ക ശുശ്രൂഷകൾക്കു ശേഷം പ്രത്യേകം തയാറാക്കിയ കബറിൽ രാത്രി 12 മണിയോടെ ഭൗതികശരീരം സംസ്കരിച്ചു. അരനൂറ്റാണ്ടിലേറെ ജനസാഗരത്തിനു മധ്യേ ജീവിച്ച കേരള രാഷ്ട്രീയത്തിലെ അതികായൻ തിരുക്കുകളില്ലാത്ത ലോകത്തേക്കു യാത്രയായി. രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ അതിശയൻ ഇനി ദീപ്തമായ ഓർമ.

കൊച്ചി കലൂരിലെ വിനായകന്റെ ഫ്ലാറ്റിനു നേരെ ആക്രമണം; ജനലുകൾ അടിച്ചുതകർത്തു

0

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ നടൻ വിനായകന്റെ വീടിനു നേരെ ആക്രമണം. കലൂർ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയത്. വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. വിനായകന്റെ ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു

അന്തരിച്ച മുൻ മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്ലാറ്റിലെത്തിയായിരുന്നു ആക്രമണം. പൊലീസും ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. സംഭവത്തിൽ വിനായകന്റെ കുടുംബം പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാകും പരാതി നൽകുക.അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഇതേ പൊലീസ് സ്റ്റേഷനിൽ വിനായകനെതിരെ കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.ഇന്നലെ വൈകിട്ട് ഫെയ്സ്ബുക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു

കോഴിക്കോടൻ കാഴ്ചകൾ കണ്ട് ബ്ലോഗർമാർ

കോഴിക്കോട്: കടലുണ്ടിയിൽ കയർ പിരിച്ചും ബേപ്പൂരിലെ ഉരു നിർമ്മാണം പഠിച്ചും ബ്ലോഗർമാർ കോഴിക്കോടിന്റെ വിനോദസഞ്ചാര വൈവിധ്യം അടുത്തറിഞ്ഞു. കോഴിക്കോടിന്റെ സുന്ദരദൃശ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ വിദേശികളടക്കമുള്ള ബ്ലോഗർമാർ കേരള ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി രാവിലെയാണ് ജില്ലയിൽ പര്യടനം തുടങ്ങിയത്.

19 രാജ്യങ്ങളിൽ നിന്നുള്ള 25 ബ്ലോഗർമാരാണ് യാത്രാ സംഘത്തിലുള്ളത്. കടലുണ്ടിയിലാണ് ബ്ലോഗർമാർ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായത്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ മാതൃകാ പദ്ധതിയായ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റിലെ കയർ സൊസൈറ്റിയും നെയ്ത്തു കേന്ദ്രവും അവർ സന്ദർശിച്ചു. കയർ പിരിക്കൽ, നെയ്ത്ത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ബ്ലോഗർമാർ പങ്കുചേർന്നു. കോഴിക്കോടിന്റെ മഹിമ വിളിച്ചോതുന്ന, ലോക പ്രശസ്തി നേടിയ ബേപ്പൂരിലെ ഉരു നിർമ്മാണ ശാലയിലെ സന്ദർശനം ബ്ലോഗർമാർക്ക് വേറിട്ട അനുഭവമായി. പിന്നീട് മലബാർ സ്റ്റൈൽ കുക്കറി ഷോയും ആസ്വദിച്ച് ബ്ലോഗർമാർ വയനാട്ടിലേക്ക് യാത്ര തിരിച്ചു. അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്, യു.കെ, നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് സംഘത്തിലുള്ളത്.

രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള ബ്ലോഗർമാർ. ജൂലൈ 13ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്‌ ഫ്ലാഗ് ഓഫ് ചെയ്താണ് കേരള ബ്ലോഗ് എക്സ്പ്രസ് യാത്രക്ക് തുടക്കമിട്ടത്. ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രമുഖ പ്രചരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കാസർഗോഡ് അവസാനിക്കും.

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ കേസെടുക്കും

0

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനയകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത് പൊലീസിനെ ചുമതലപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് വിനായകൻ അധിക്ഷേപിക്കുന്ന വീഡിയോയുമായി രം​ഗത്തെത്തിയത്.

വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നൽകിയത്. വിനായകൻ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്‍റെ ലഹരി – മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

10 വയസുകാരിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം: 36കാരിക്ക് 30 വർഷം കഠിനതടവ്

0

മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷ. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷ വിധിച്ചത്.

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും അനുഭവിക്കണം.12 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമം പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും പലതവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

2013ൽ ആണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് ഇൻസ്‌പെക്ടർ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ പി.അബ്ദുൽ ബഷീറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷൽ പ്രോസിക്യൂട്ടർ എ. സോമസുന്ദരൻ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. പ്രതിയെ കണ്ണൂർ ജയിലിലേക്ക് മാറ്റി