spot_img
Wednesday, June 24, 2026
Home Blog Page 513

ന്യൂജൻ മയക്കുമരുന്നുമായി പിടിയിലായത് ഇന്‍സ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും

0

പാലക്കാട്: ന്യൂജൻ മയക്കുമരുന്നുമായി പിടിയിലായ യുവാവും യുവതിയും ലഹരിമരുന്ന് കടത്തിയത് കൊച്ചിയിലേക്കെന്ന് പോലീസ്. കൊച്ചിയില്‍ വില്‍പ്പന നടത്താനായാണ് ഇരുവരും ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്നത്. 62 ഗ്രാം എം.ഡി.എം.എ. ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് പറഞ്ഞു.

തൃശ്ശൂര്‍ സ്വദേശികളായ ഷമീന, റഹീസ് എന്നിവരെയാണ് കഴിഞ്ഞദിവസം 62 ഗ്രാം എം.ഡി.എം.എ.യുമായി പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍നിന്ന് ആഡംബരവാഹനത്തില്‍ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.

പിടിയിലായ ഷമീന ഇന്‍സ്റ്റഗ്രാം താരവും മോഡലുമാണ്. ഇന്‍സ്റ്റഗ്രാമില്‍ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട്. മോഡലിങ് രംഗത്ത് സജീവമായ ഷമീന, മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ റണ്ണറപ്പാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു.പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂര്‍, തിരുവമ്പാടി സ്റ്റേഷനുകളില്‍ ഹണിട്രാപ്പ് കേസില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്‍പോയത്. അവിടെനിന്ന് ലഹരിമരുന്നുമായി തിരികെ വരുന്നതിനിടെയാണ് രണ്ടുപേരെയും പിടികൂടിയതെന്നും ബാഗിലാണ് ഇവര്‍ എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ജൂലൈ ആദ്യ ദിനം ഉയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ജൂലൈ ഒന്നിന് ഉയർന്നത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  43,240 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില  5405 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4478 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കഴിഞ്ഞ ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 
ജൂലൈ 1 –  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 –  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,480 രൂപ
ജൂൺ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ
ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,400 രൂപ
ജൂൺ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,400 രൂപ
ജൂൺ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,320 രൂപ
ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,320 രൂപ
ജൂൺ 14 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ജൂൺ 15 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,080 രൂപ
ജൂൺ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 19 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,000 രൂപ
ജൂൺ 21 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 22 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ
ജൂൺ 23 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,280 രൂപ
ജൂൺ 24 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂൺ 25 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ
ജൂൺ 26 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,480 രൂപ
ജൂൺ 27 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,480 രൂപ
ജൂൺ 28 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂൺ 29 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,080 രൂപ
ജൂൺ 30 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,160 രൂപ

തിരിച്ചടിച്ച് മോട്ടോർ വാഹന വകുപ്പ്; കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ടു

0

കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.

കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. കൽപ്പറ്റയിൽ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ബിൽ തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്. ജൂലൈ 1ന് രാവിലെ ജീവനക്കാർ എത്തിയാണ് ഫ്യൂസൂരിയത്. ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ നിലവിൽ കുടിശ്ശികയുണ്ട്. ബിൽ തുക കുടിശികയായതിനാലാണ് ഫ്യൂസൂരിയതെന്നും മറ്റു കാരണങ്ങളില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ വകുപ്പുകൾ തമ്മിൽ പരസ്പരം പിഴ ഈടാക്കൽ, ഫ്യൂസ് ഊരൽ നടപടികൾ അടിക്ക് തിരിച്ചടി മാതൃകയിൽ പുരോഗമിക്കുന്നതിന്റെ തുടർച്ചയായി മട്ടന്നൂരിലെ ഫ്യൂസൂരലും മോട്ടർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്നാണ് നടപടി. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന കൺട്രോൾ റൂം കെട്ടിടത്തിന്റെ ഫ്യൂസ് ആണ് ഊരിയത്. ഇതിന് പിന്നാലെയാണ് കാസർഗോഡ് കെഎസ്ഇബിക്ക് എംവിഡി തിരിച്ചടി നൽകിയത്.

കാലവർഷം ശക്തം, 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്

0

സംസ്ഥാനത്ത് കാലവർഷം കനത്തു.12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേസവാസികളും മുൻകരുതലുകൾ സ്വീകരിക്കണം.

അക്ഷയ എകെ- 606 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 606 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AX 929054

സമാശ്വാസ സമ്മാനം Rs.8,000/-

AN 929054 AO 929054 AP 929054 AR 929054 AS 929054 AT 929054 AU 929054 AV 929054 AW 929054 AY 929054 AZ 929054

രണ്ടാം സമ്മാനം Rs.500,000/- 

AZ 524755

മൂന്നാം സമ്മാനം [1 Lakh] 

AN 428518 AO 656701 AP 771103 AR 633724 AS 164744 AT 127729 AU 525611 AV 463905 AW 279294 AX 944592 AY 740136 AZ 443608

നാലാം സമ്മാനം 5,000/-

0108  0873  2064  2329  3436  3720  3753  3775  4273  5711  6926  8021  8062  8270  8280  8403  9187  9343

അഞ്ചാം സമ്മാനം 2,000/- 

3078  3698  4069  5759  6479  6497  7978

ആറാം സമ്മാനം 1,000/-

0245  0397  0490  0828  1103  1139  1727  3851  3936  3940  4014  4344  4746  4762  5896  7536  7620  8044  8147  8264  9023  9083  9260  9648  9730  9829

ഏഴാം സമ്മാനം 500/-  

0104  0239  0373  0393  0619  0884  0992  1064  1066  1151  1263  1292  1400  1617  1653  1662  1760  1779  2022  2222  2276  2292  2415  2416  2458  2579  2615  2801  3014  3136  3200  3235  3380  3497  3596  3961  4510  4770  5199  5424  5559  5890  5991  6052  6165  6245  6795  6887  6951  7139  7226  7319  7450  7522  7588  7728  7775  7999  8247  8341  8347  8462  8530  8594  8973  9272  9386  9445  9611  9664  9872  9962

എട്ടാം സമ്മാനം[100 രൂപ]

4806  6593  2996  7182  5499  4132  7244  3575  7683  9964  2041  5942  1852  0879  3604  0753  8043  5158  0078  0075  2574  4068  4001  8377  1319  2042  4591  2674  4093  0976  4400  1954  2842  9927  9594  2781  2905  1162  8122  7913  6999  3616  6645  0440  2032  7890  2489  7238  2653  1445  8351  2788  5810  0118  7369  8717  1672  8444  4179  4543  3086  6305  4420  3016  6881  9843  8634  1942  2539  2523  1463  5203  6199  0658  1180  9423  4187  2090  6189  9954  0617  6718  2289  9484  2372  2910  2148  9874  3647  5415  0666  1679  1428  3036  0893  8033  8206  8943  1967  0624  8495  1999  0320  9943  2478  3831  4189  4723  2796  9633  8284  9382  9877  1353  0800  3193  1836  3930  8349  6056  1550  1994  6393

പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച ബന്ധു സുഭാഷ് അറസ്റ്റിൽ

0

പാലക്കാട്: പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പ്രതി സുഭാഷ് അറസ്റ്റിൽ. ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വധൂവരൻമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു.

ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയും വിവാഹിതരായത്. വിവാഹ ദിനം ഗൃഹപ്രവേശന ചടങ്ങിനിടെയാണ് ബന്ധുവിന്‍റെ വക ആചാരമെന്ന പേരിൽ തലയ്ക്ക് ഇടികിട്ടിയത്. ഇടികിട്ടിയ വേദനയിൽ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്.

എന്നാൽ അത്തരത്തിലൊരു ആചാരംതന്റെ നാട്ടിലില്ലെന്നും താൻ മുൻപ് കേട്ടിട്ടില്ലെന്നുമായിരുന്നു വരൻ സച്ചിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ വേദന കൊണ്ട് പകച്ചുപോയെന്നും അല്ലെങ്കിൽ താൻ തന്നെ കൃത്യം ചെയ്തയാൾക്ക് മറുപടി കൊടുത്തേനെയെന്നും സജ്‌ല പ്രതികരിച്ചിരുന്നു. ഏറെ വിവാദമായതോടെയാണ് വനിതാ കമ്മീഷൻ ഇടപെട്ടതും നടപടിയെടുത്തതും.

കോഴിക്കോട് ദമ്പതിമാർ പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

0

ഫറോക്ക് : കോഴിക്കോട് – തൃശൂർ പഴയ ദേശീയ പാതയിൽ ഫറോക്ക് പുതിയ പാലത്തിൽനിന്നു യുവ ദമ്പതികൾ ചാലിയാറിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ തോമസ് , വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. രാവിലെ പത്തോടെയാണ് സംഭവം.  രക്ഷപ്പെടുത്തിയ വർഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജിതിനായി തെരച്ചിൽ തുടരുകയാണ്.

പാലത്തിലൂടെ വരികയായിരുന്ന ഒരു ലോറി ഡ്രൈവർ ദമ്പതികൾ പാലത്തിൽനിന്നു  ചാടുന്നത് കണ്ടതാണ് യുവതി രക്ഷപ്പെടാൻ കാരണമായത്. സംഭവം നേരിട്ടു കണ്ട ഡ്രൈവർ വണ്ടി നിർത്തി താഴേക്ക് ഇട്ടുകൊടുത്ത കയറിൽ പിടിച്ച് പാലത്തിന്റെ തൂണിനു സമീപം അള്ളിപ്പിടിച്ച്  പിടിച്ചു കിടന്ന വർഷയെ പുഴയിലെ തോണിക്കാർ കരയ്ക്കെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ ഫറോക്ക് പൊലീസുമെത്തി. യുവതിയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.

പുഴയിൽ ശക്തമായ ‌ ഒഴുക്കുള്ള ഭാഗത്തേക്കു വീണതിനാൽ ജിതിന് കയറിൽ പിടി കിട്ടിയിരുന്നില്ല. ജിതിൻ മുങ്ങിത്താഴുന്നത് രക്ഷാപ്രവർത്തകർ കാണുന്നുണ്ടായിരുന്നുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

6 മാസം മുമ്പായിരുന്നു ജിതിനും വർഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നത്തെ തുടർന്ന് ശനി രാത്രി ദമ്പതികൾ വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നാണ് പ്രാഥമിക വിവരം. ബേപ്പൂർ ചാലിയം  കോസ്റ്റൽ പൊലീസ്, മീഞ്ചന്ത അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് യുവാവിനായി  തെരച്ചിൽ ഊർജിതമാക്കി.

പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച അൾക്കെതിരെ പൊലീസ് കേസെടുത്തു.

0

പാലക്കാട്: പല്ലശ്സനയില്‍ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.ദേഹോപദ്രവമേൽപ്പിക്കൽ,  സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .പ്രതിയായ സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും.വധൂവരൻമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി..ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.

പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്‍റെ  വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ്  ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ തന്നെ പറയുന്നു..കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം. അന്ന് ഗൃഹപ്രവേശനത്തിനിടെയായിരുന്നു സംഭവം . 

കൂടിയും കുറഞ്ഞും പച്ചക്കറിവില

0

കോഴിക്കോട് : മറ്റു സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ മഴ കനത്തതോടെ വലിയതോതിൽ കൂടിയും കുറഞ്ഞും പച്ചക്കറിവില. സംസ്ഥാനത്ത് ആവശ്യമായ മഴലഭിക്കാത്തതും ഇവിടെയുള്ള കർഷകരുടെ ഉത്‌പാദനത്തെ ബാധിച്ചു. അതിനാൽ പുറമേനിന്നുതന്നെയാണ് പച്ചക്കറികൾ എത്തുന്നത്.

പൊതുവിൽ കാലാവസ്ഥയിലുണ്ടായ മാറ്റം പച്ചക്കറിവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. പച്ചക്കറിയുടെലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായത്. ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ച് ആവശ്യകത ഏറിയതോടെ കഴിഞ്ഞ രണ്ടുദിവസവും നിരക്ക് ഉയർന്നു.തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയ്ക്കാണ് വില വലിയരീതിയിൽ കൂടിയത്. ഒരു പെട്ടി നാടൻതക്കാളിക്ക് 1850 രൂപയാണ് മൊത്തവില. 25 കിലോയാണ് പെട്ടിയിലുണ്ടാവുക.

80-85 രൂപയാണ് പലയിടത്തും ചെറുകിടവില. മൂന്നുദിവസം മുമ്പ് പാളയത്ത് 70 രൂപയായിരുന്നു ചില്ലറവില.വരുംദിവസങ്ങളിലും വില ഈ രീതിയിൽത്തന്നെ തുടരാണ് സാധ്യത. വില ഉയർന്നതിനാൽ കൂടുതൽ പച്ചക്കറികൾ എത്തിക്കുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു. പൊതുവിപണിയിൽ പച്ചക്കറിക്ക് വിലകൂടിയതനുസരിച്ച് ഹോർട്ടികോർപ്പിലും ആനുപാതികമായി വിലകൂടിയിട്ടുണ്ട്. ചിലതിന് മാർക്കറ്റിനെക്കാൾ വില കൂടുതലാണെങ്കിൽ മറ്റുള്ളതിന് കുറവാണ്. തക്കാളി, ഇഞ്ചി, ഉള്ളി പോലുള്ളവയ്ക്ക് ഹോർട്ടികോർപ്പിലാണ് വില കൂടുതൽ. ജില്ലയിൽ ഹോർട്ടികോർപ്പിന്റെ 15 സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്

മഴ ശക്തമാകും; 2 ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും.

വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള, കർണാടക തീരങ്ങളിൽ മീൻപിടുത്തത്തിനുള്ള വിലക്ക് തുടരുകയാണ്.