spot_img
Wednesday, June 24, 2026
Home Blog Page 515

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ; 16,60,915 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

0

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,60,915 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,84,130 പേര്‍ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്. ഹാജിമാരില്‍ 9,69,694 പേര്‍ പുരുഷന്മാരും 8,75,351 പേര്‍ വനിതകളുമാണ്.

അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തി. വിദേശ തീര്‍ത്ഥാടകരില്‍ 15,93,271 പേര്‍ വിമാന മാര്‍ഗവും 60,813 പേര്‍ കര മാര്‍ഗവും 6,831 പേര്‍ കപ്പല്‍ മാര്‍ഗവും എത്തി. വിദേശ ഹാജിമാരില്‍ 2,42,272 പേര്‍ക്ക് മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു

മുജീബാണോ, കാക്കിയിലെത്തിയവരുടെ ചോദ്യം; കൈ സ്റ്റിയറിംഗിൽ കൂട്ടി വിലങ്ങിട്ടു, തട്ടികൊണ്ട് പോകാൻ ശ്രമം, അറസ്റ്റ്

0

പൊലീസ് വേഷത്തിത്തിലെത്തി വ്യാപാരിയെ തടഞ്ഞ് നിറുത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റിൽ. സസ്പെൻഷനിൽ ഉള്ള രണ്ട് പൊലീസുകാര്‍ അടക്കം മൂന്ന് പേരാണ് പിടിയിലായിട്ടുള്ളത്. ഈ മാസം 24ന് രാത്രി ഒമ്പതരയ്ക്ക് പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ചായിരുന്നു സംഭവം. പൊലീസ് വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ വാഹന പരിശോധന നടത്തുന്നു എന്ന വ്യാജേന പരാതിക്കാരൻ ഓടിച്ച് വന്ന കാർ തടയുകയായിരുന്നു.കാക്കി വേഷം ധരിച്ച ഒന്നും രണ്ടും പ്രതികൾ കൈകാണിച്ച് വാഹനം തടഞ്ഞ് നിർത്തി പരാതിക്കാരനോട് മുജീബാണോ എന്ന് ചോദിച്ചു.

മുജീബാണെന്ന് പറഞ്ഞ സമയം തന്നെ ഒന്നാം പ്രതി ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് പരാതിക്കാരന്‍റെ വലതു കൈയും സ്റ്റിയറിംഗുമായി തമ്മിൽ ബന്ധിച്ചു. അറസ്റ്റ് ചെയ്തു എന്നും എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോൾ ഇഡി റെയ്ഡ് ആണെന്നുമായിരുന്നു മറുപടി.അവർ പൊലീസല്ല എന്ന് മനസിലാക്കിയ പരാതിക്കാരൻ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കൊന്നാലും സാരമില്ല എന്ന് പറഞ്ഞു ബഹളം വെച്ചു. കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കവേ പരാതിക്കാരന്‍റെ വലതുകാലിൽ മുറിവേറ്റു. പരാതിക്കാരനായ അരുവിക്കര മുണ്ടേല കളത്തറ മുളമൂട്ടിൽ നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന സോണി മൻസിലിൽ മുജീബ്( 43) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്.തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബെൽ ടവർ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രിയ തെളിവകളുടെയും അടിസ്ഥാനത്തിൽ ഈ കേസിലെ ഒന്നാം പ്രതിയായ ഉഴമലക്കൽ ചിറ്റുവീട്ട് പോങ്ങാട് മാവിള വീട്ടിൽ വിനീത്(36) അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾ തിരുവനന്തപുരം റൂറൽ ജില്ലയിലെ നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയി ജോലി നോക്കി വരവെ എട്ട് മാസങ്ങൾക്ക് മുൻപ് സസ്പെൻഷനിൽ ആവുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ആയ വെള്ളനാട് വാളിയറ അരുവിക്കുഴി സ്വദേശി അരുൺ (35) നെയും അറസ്റ്റ് ചെയ്തു.ഈ കേസിന്‍റെ അന്വേഷണത്തിൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റകൃത്യവും നടന്നതായി തെളിഞ്ഞതായും പൊലീസ് അറിയിച്ചു. ക്രിമിനൽ ഗൂഡാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ ഇളവട്ടം വെസിൽ വെള്ളൂർക്കോണം സ്വദേശി കിരൺകുമാർ (36) നെ പ്രതിയായി ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാൾ പൊന്മുടി സ്റ്റേഷനിൽ നിന്ന് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് സിവിൽ പൊലീസ് ഓഫീസർ ആയി ജോലി നോക്കി വരവെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തുമെന്ന് കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു

എൻപിഎസ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ഡിജിലോക്കർ ഉപയോഗിച്ച് ലഭ്യമാക്കാം; വിശദാംശങ്ങൾ

0

ഇനിമുതൽ ഉപഭോക്താക്കൾക്ക്  ഡിജിലോക്കർ വഴി അവരുടെ എൻപിഎസ് അക്കൗണ്ട് ഇടപാട് സ്റ്റേറ്റ്‌മെന്റുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന പ്രഖ്യാപനവുമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ). പിഎഫ്ആർഡിഎയും സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (സിആർഎ)യും  എൻപിഎസ് വരിക്കാർക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി  ഡിജിലോക്കറിനെ പങ്കാളിയാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂൺ 14 നാണ് പിഎഫ്ആർഡിഎ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

എന്താണ് ഡിജിലോക്കർ?

ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിപരമായ രേഖകളും സർട്ടിഫിക്കറ്റുകളും  സൂക്ഷിച്ചുവെക്കാനും ആവശ്യമുള്ളപ്പോൾ  ആക്‌സസ് ചെയ്യാനും കഴിയുന്ന  ഒരു സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കർ  രേഖകൾ കാണിക്കേണ്ട സാഹചര്യങ്ങൾ പലതാവാം. ഡിജിലോക്കറിൽ എവിടെയിരുന്നും ഫയലുകൾ ഡിജിറ്റലായി ഹാജരാക്കാം. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ എല്ലായിടത്തും സ്വീകരിക്കും. ബന്ധപ്പെട്ടവർ ആവശ്യപ്പെടുമ്പോൾ അസ്സൽ കോപ്പിയ്ക്ക് പകരം ഡിജി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണിച്ചാൽ മതി.

ഡിജി ലോക്കറിൽ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് . അതുകൊണ്ടുതന്നെ  സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട. ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ  ഡിജിലോക്കറിൽ അപ് ലോഡ് ചെയ്തിരിക്കുന്ന രേഖകൾ.2000 ത്തിലെ ഐടി ആക്ട് പ്രകാരം ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ തുല്യത ഡിജിലോക്കർ സർട്ടിഫിക്കറ്റുകൾക്കുമുണ്ട്.

ഡിജിലോക്കർ വഴി എൻപിഎസ് സ്റ്റേറ്റ്‌മെന്റുകൾ എങ്ങനെ ആക്‌സസ് ചെയ്യാം?

ആദ്യം എൻപിഎസ്  അംഗങ്ങൾക്ക് അവരുടെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി ഡിജിലോക്കറിലേക്ക് സൈൻ അപ്പ് ചെയ്യാം. തുടർന്ന്  ടു സ്റ്റെപ്പ് ഓതന്റിഫിക്കേഷന് വേണ്ടി,  ഒടിപി നൽകി മൊബൈൽ അല്ലെങ്കിൽ ആധാർ നമ്പർ ആധികാരികമാക്കാം. ശേഷം വരിക്കാർക്ക് ഒരു സുരക്ഷാ പിൻ സെറ്റ് ചെയ്യാം, തുടർന്ന് ഡിജിലോക്കർ അക്കൗണ്ട് ഓപ്പൺ ചെയ്യാം

ഡിജിലോക്കറിൽ നിരവധി രേഖകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഡിജിലോക്കറിൽ ലഭ്യമായ രേഖകളിൽ  സർക്കാർ ഏജൻസികളുടെ ഇ-രേഖകളും ഉണ്ടായിരിക്കും. പ്രത്യേകിച്ച്, പിഎഫ്ആർഡിഎയുടെ സെൻട്രൽ റെക്കോഡ് കീപ്പിംഗ് ഏജൻസിയുടെ വിവരങ്ങളും ഉണ്ടായിരിക്കും. ഈ ഇ-രേഖകൾ സിആർഎ സിസ്റ്റത്തിൽ നിന്ന് നേരിട്ടാണ് ഡിജിലോക്കറിൽ ലഭിക്കുന്നത്

 ഡിജിലോക്കറിൽ,പിഎഫ്ആർഡിഎ എന്ന് സെർച്ച് ചെയ്തതിനു ശേഷം, 12 അക്കങ്ങളുള്ള പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ നൽകുക. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വീണ്ടെടുക്കുന്നതിനും, വരിക്കാരുടെ വിവരങ്ങൾ നൽകുന്നതിനുമായി, ഈ വിവരങ്ങൾ പങ്കിടുന്നതിനായി ഡിജിലോക്കറിന് അനുമതി നൽകുകയും ചെയ്താൽ വിവരങ്ങൾ ലഭ്യമാകും.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു:ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ വില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില  5405 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 103 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,480 രൂപ
ജൂൺ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ
ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,400 രൂപ
ജൂൺ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,400 രൂപ
ജൂൺ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,320 രൂപ
ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,320 രൂപ
ജൂൺ 14 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ജൂൺ 15 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,080 രൂപ
ജൂൺ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 19 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,000 രൂപ
ജൂൺ 21 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 22 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ
ജൂൺ 23 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,280 രൂപ
ജൂൺ 24 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂൺ 25 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ
ജൂൺ 26 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,480 രൂപ
ജൂൺ 27 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,480 രൂപ
ജൂൺ 28 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 43,240 രൂപ

വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

0

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്‍റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നുസംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു,

വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി.വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്.

ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വർക്കല പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Best Bakrid Photo Wishes Maker App

0

This app 100% free to all users.
use app bakrid photo frames and enjoy our photo frames editor for your quality Bakrid eid pictures.
Bakrid photo frames 2023 is very light app so you can create a Bakid photo frames
Beautify all your photos more than earlier.
All the photos will look more beautiful with these Bakrid Mubarak photo frames.
Bakrid Photo Frames 2023 Features:
================================
➔ It is completely free download.
➔Very easy to use this Bakrid Photo Editor.
➔ 10+ Bakrid Photo frames to send wishes to your beloved ones.
➔ Use the camera to capture or select images from your mobile gallery and use Bakrid photo editor to decorate.
➔ Photos can be adjusted to fit the frame by zooming out, rotating by moving with your two hands to fit the frame as you like
➔Easy user friendly Photo editing controls.
➔ Share photos and memorable moment with your friends, family via social networks etc.
➔ save your new edited stylish fashion frame and share it instantly on social networks.
➔ Add text on Bakrid Photo frames 2023
➔ Set photo as wallpaper.
➔ Bakrid Mubarak Photo Frames application supports all screen resolutions of mobile and tablet devices.
➔ No internet connection required to select Bakrid Mubarak photo frames.

Download our Bakrid Mubarak 2023 Photo Frames app today and make your beautiful Bakrid photo frames and send frames to your beloved ones.

If you find anything wrong or any copyright things then mail us. We would love to hear everyone.

Hope you enjoy and like this Beautiful Bakrid Photo Editor app. don’t forget to give good rating if you like it.

If you like this application, send your feedback to suryadreamapps@gmail.com and give 5 stars.

Download App for Andorid  : Click Here

Download App for IOS : Click Here

Second App for Android : Click Here

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, മഴക്കാലത്ത് എല്ലാ ജില്ലകളിലേയും നിയമലംഘകർക്ക് പൂട്ടിടാൻ ആരോഗ്യവകുപ്പ്

0

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു. റെയില്‍വേയുമായി സഹകരിച്ചും പരിശോധന നടത്തി വരുന്നു. കൂടുതല്‍ ശക്തമായ പരിശോധന തുടരുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ഈ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. 1700 ഹോട്ടലുകള്‍ വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ ഇടം നേടി വരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്

കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 284 എണ്ണം അന്വേഷിച്ച്പ രിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആധാർ പാൻ ലിങ്കിംഗിന് ഇനി വെറും മൂന്ന് ദിവസം മാത്രം; ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

0

ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നതിന് വെറും മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ വർഷമാദ്യം 2023 മാർച്ച് 31 മുതൽ 2023 ജൂൺ 30 വരെ സമയപരിധി സർക്കാർ നീട്ടിയിരുന്നു. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്ന തിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. നിലവിലെ സമയപരിധിക്ക് മുമ്പ് ആധാർ പാൻ കാർഡ് ലിങ്കിംഗ് പൂർത്തിയാക്കാതിരുന്നാൽ പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?1961 ലെ ആദായനികുതി നിയമപ്രകാരം ജൂലൈ 1 മുതൽ, , ആധാറുമായി ലിങ്ക് ചെയ്യാത്ത ആളുകളുടെ പാൻകാർഡുകൾ പ്രവർത്തനരഹിതമാകും. പാൻകാർഡ് ഒരു പ്രധാന സാമ്പത്തിക രേഖയായതിനാൽ, ഇത് പ്രവർത്തനരഹിതമായാൽ നികുതി രേഖകളിൽ നമ്പർ നൽകാനാകില്ല എന്നതിനാൽ ത്തന്നെ ഭാവിയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.മാത്രമല്ല പാൻ ഇല്ലാതെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും സാധ്യമല്ല, അതിനാൽ ഒരാൾക്ക് അർഹതപ്പെട്ട റിട്ടേണുകൾ ലഭിക്കില്ല.

ബാങ്കുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾക്കും പാൻ ആവശ്യമാണ്. ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നതിനും, ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഉൾപ്പെടെ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്ക് സാമ്പത്തികരേഖയായി പാൻ കാർഡ് നിർബന്ധമാണ്.2022 മാർച്ച് 31 വരെ യാതൊരുവിധ ഫീസും നൽകാതെ പാൻ ആധാർ ലിങ്കിങ് പൂർത്തിയാക്കാമായിരുന്നു. തുടർന്നാണ് സിടിബിടി (കേന്ദ്രപ്രത്യക്ഷ നികുതി ബോർഡ് ) സമയപരിധി 2022 ജൂൺ 30 വരെ നീട്ടിയത്. അക്കാലയളവിൽ 500 രൂപ യായിരുന്നു പിഴയായി അടക്കേണ്ടിയിരുന്നത്. 2022 ജൂലായ് 1 മുതലാണ് 1000 പിഴ നിശ്ചയിച്ചത്. നിലവിൽ 2023 ജൂൺ 30 വരെയാണ് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി

ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാംwww.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.ക്വിക് ലിങ്ക്സ് എന്നതിന് കീഴിലുള്ള ലിങ്ക് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുകപാൻ നമ്പർ നൽകുക, ആധാർ നമ്പർ നൽകുക.നിങ്ങളുടെ രജിസ്റ്റർ ചെയ്തിരിയ്ക്കുന്ന മൊബൈൽ നമ്പർ നൽകുക. വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് സ്ക്രീനിൽ കാണിക്കും

‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു

0

പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. മുതിര്‍‍ന്ന സിനിമാ, സീരിയല്‍ താരം ടി എസ് രാജുവാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്‍റെ പുതിയ ഇര. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.

താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി നടന്‍ കിഷോര്‍ സത്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് കിഷോര്‍ ഇന്ന് രാവിലെ രാജുവിനെ നേരിട്ട് വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു. 

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ ഗോവിന്ദന്‍ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്

ബക്രീദ്: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

0

തിരുവനന്തപുരം ∙ കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.

28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.