spot_img
Wednesday, June 24, 2026
Home Blog Page 516

ലോക്ക് പൊളിച്ചു പുറത്തു കടത്തി; വന്ദേഭാരതിലെ യാത്രക്കാരനെ ചോദ്യം ചെയ്യുന്നു

0

ഷൊർണ്ണൂർ: വന്ദേഭാരതിലെ യാത്രക്കാരനെ ശുചി മുറിയിൽ നിന്ന് പുറത്തു കടത്തി. ശുചി മുറിയുടെ വാതിലിൻ്റെ ലോക്ക് മുറിച്ചാണ് യുവാവിനെ പുറത്ത് കടത്തിയത്. ഷൊർണൂരിൽ ട്രെയിൻ എത്തിയപ്പോഴാണ് പുറത്തെത്തിച്ചത്. ഇയാളെ റെയിൽവെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവാവ് കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. ശുചി മുറിയുടെ വാതിൽ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ കുടുങ്ങിയത്. എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയിൽവേ പൊലീസിന് സംശയമുണ്ടായിരുന്നു. അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചി മുറിയിൽ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഷൊർണ്ണൂരിൽ വെച്ചാണ് ഇയാളെ പുറത്തിറക്കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പേരുൾപ്പെടെ പറ‍ഞ്ഞെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

നേരത്തെ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്‌. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, കണ്ണൂരിൽ വെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.

അക്ഷയ എകെ- 605 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 605 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AA 156756

സമാശ്വാസ സമ്മാനം Rs.8,000/-

AB 156756 AC 156756 AD 156756 AE 156756 AF 156756 AG 156756 AH 156756 AJ 156756 AK 156756 AL 156756 AM 156756

രണ്ടാം സമ്മാനം Rs.500,000/- 

AL 745553

രണ്ടാം സമ്മാനം Rs.500,000/- 

AA 749305  AB 605131  AC 619459  AD 490972  AE 278935  AF 342931  AG 294726  AH 739366  AJ 327501  AK 676224 AL 718922 AM 213430

മൂന്നാം സമ്മാനം Rs.100,000/-

0520  0684  1380  1481  1803  1871  2950  3783  4888  6041  7303  7374  7524  8071  8923  9493  9750  9849

നാലാം സമ്മാനം (5,000/-)

1987  4332  4550  4924  5744  6773  7739

അഞ്ചാം സമ്മാനം (2,000/- )

0309  0888  1202  1260  1387  1702  1834  1894  2050  2354  3411  4066  4097  4308  4467  5132  5241  6479  6541  6778  7281  7388  7854  8943  9126  9827

ആറാം സമ്മാനം (1,000/-)

0183  0286  0378  0639  0655  0742  0996  1036  1052  1127  1156  1299  1647  1684  1737  2109  2132  2233  2373  2442  2583  2610  2793  2794  2899  3417  3608  3727  4012  4183  4530  4573  4605  4672  4920  5000  5084  5199  5268  5480  5494  5762  5769  5801  6005  6154  6414  6511  6681  6688  7004  7279  7334  7456  7647  8137  8366  8406  8536  8862  8871  9097  9207  9426  9441  9454  9622  9731  9778  9811  9899  9976

ഏഴാം സമ്മാനം (500/- )

0183  0286  0378  0639  0655  0742  0996  1036  1052  1127  1156  1299  1647  1684  1737  2109  2132  2233  2373  2442  2583  2610  2793  2794  2899  3417  3608  3727  4012  4183  4530  4573  4605  4672  4920  5000  5084  5199  5268  5480  5494  5762  5769  5801  6005  6154  6414  6511  6681  6688  7004  7279  7334  7456  7647  8137  8366  8406  8536  8862  8871  9097  9207  9426  9441  9454  9622  9731  9778  9811  9899  9976

എട്ടാം സമ്മാനം (100/- )

0087  0222  0308  0344  0389  0394  0497  0592  0603  0658  0809  0881  0919  0980  1079  1118  1173  1507  1773  1802  1949  2134  2207  2219  2381  2384  2393  2505  2592  2659  2925  2949  2964  3139  3295  3297  3387  3404  3521  3531  3566  3574  3640  3658  3786  3797  3835  3841  3845  4001  4219  4434  4582  4590  4637  4659  4943  5125  5239  5373  5394  5417  5427  5473  5672  5741  6001  6008  6068  6182  6221  6303  6331  6571  6672  6758  6784  6856  6889  6894  6902  6930  7091  7123  7260  7313  7427  7520  7624  7633  7831  7872  7945  8128  8136  8138  8162  8206  8321  8344  8393  8410  8422  8517  8548  8635  8797  8799  8821  8823  8893  9026  9101  9265  9289  9359  9429  9485  9544  9759  9909  9950  9991. 

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും

0

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

മക്ക-മദീന, മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് കർമം നടക്കുന്ന സ്ഥലങ്ങളിൽ തീർഥാടകർക്കായി 32 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദുൽഹജ്ജ് എട്ടിന് ഹാജിമാർ മിനായിലൊരുക്കിയ കൂടാരത്തിൽ താമസിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് തുടക്കമാവും. ഇതിനായി തീർത്ഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങി.

ഇതിനിടയിൽ അനുമതിയില്ലാതെ, ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചതായി പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ്​ ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു.

83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യങ്ങൾ പറഞ്ഞത്.

12 കോടിയുടെ വിഷു ബമ്പർ അടിച്ച ഭാഗ്യവാൻ പണം വാങ്ങി മടങ്ങി

0

തിരുവനന്തപുരം: ആ ഭാഗ്യവാനാര് എന്ന ചോദ്യം ഇനി വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന രഹസ്യമായി തുടരും. 2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു.

അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്.ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വിഷു ബമ്പർ ലോട്ടറി ഫലം വന്നതിന് പിന്നാലെ നാടൊന്നാകെ ആ ഭാഗ്യവാനാര് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. എന്നാൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം പണം വാങ്ങി മടങ്ങുകയും ചെയ്തു.മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്. ഫലം വരുന്നതിന് ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയതെന്ന് ലോട്ടറി ഏജന്റ് ആദർശ് പറഞ്ഞു.

ടിക്കറ്റ് വാങ്ങിയതാരാണെന്ന് ആദർശിന് ഓർമ്മയുണ്ടായിരുന്നില്ല. തങ്ങളുടെ നാട്ടിലേക്ക് എത്തിയ 12 കോടിയുടെ ഭാ​ഗ്യശാലിയെ കാണാൻ ചെമ്മാട് സ്വദേശികളും കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒടുക്കം പണം വാങ്ങി മടങ്ങിയ ഭാഗ്യശാലി, തന്റെ മുൻഗാമികൾക്കുണ്ടായ ദുരനുഭവത്തിൽ നിന്ന് രക്ഷപ്പെടാനാണ് പേര് വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത്.

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത, ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു

0

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപത്താണ് ന്യുന മർദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതായും ഈ സാഹചര്യത്തിൽ കേരളത്തിലും മഴ കനക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

മഅദനി കേരളത്തിലേക്ക്; യാത്ര പിതാവിന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്

0

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. പിതാവിന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന.

അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്

കാരുണ്യ കെ ആർ- 607 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 607 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KS 353848

സമാശ്വാസ സമ്മാനം (8000)

KN 353848 KO 353848 KP 353848 KR 353848 KT 353848 KU 353848 KV 353848 KW 353848 KX 353848 KY 353848 KZ 353848

രണ്ടാം സമ്മാനം  [5 Lakhs]

KN 443387

മൂന്നാം സമ്മാനം [1 Lakh

KN 146256 KO 325783 KP 317750 KR 719611 KS 715090 KT 883156 KU 922118 KV 928462  KW 303085 KX 173841 KY 608515 KZ 753446

നാലാം സമ്മാനം (5,000/-  )

0148  0502  1357  1735  2069  2390  2409  3702  4015  5999  7137  7404  7917  8798  8963  9158  9466  9905

അഞ്ചാം സമ്മാനം (2,000/-)

0488  2879  3213  3543  4360  4724  5959  7399  7595  9467

ആറാം സമ്മാനം (1,000/-  )

0455  0757  1294  1865  3168  5477  5578  5605  6029  7000  8074  8579  9784  9926

ഏഴാം സമ്മാനം (500/-)

0036  0553  0622  0697  0744  0825  0857  0874  0984  1070  1106  1636  1742  1788  1894  1982  2078  2313  2467  2630  2831  2863  2881  3032  3299  3604  3667  3674  3712  3758  3873  3954  4017  4068  4093  4537  4609  4644  5449  5524  6053  6159  6167  6236  6271  6301  6313  6743  6906  6962  7144  7467  7538  7651  7703  7862  7895  7996  8011  8064  8156  8299  8312  8331  8407  8463  8577  8671  8724  8748  8773  8830  8851  8904  8990  9027  9346  9421  9459  9564

എട്ടാം സമ്മാനം (100/-)

0090  0170  0197  0291  0408  0474  0478  0507  0700  0740  0769  0804  0827  0843  0851  0948  0974  1055  1062  1123  1159  1215  1311  1319  1503  1571  1703  1766  1771  1826  1991  2045  2148  2264  2636  2749  2794  2822  2877  2895  3040  3224  3293  3301  3446  3654  3664  3670  3787  3801  3916  4053  4078  4201  4283  4402  4430  4444  4543  4691  4783  4820  4825  4920  4958  5035  5092  5100  5254  5399  5517  5630  5731  5767  5852  5977  5980  6028  6187  6296  6471  6527  6545  6555  6774  6829  6979  7042  7047  7116  7362  7364  7427  7612  7652  7667  7699  7789  7833  7846  7919  7970  7995  8014  8059  8066  8431  8465  8551  8593  8612  8733  8867  9043  9087  9243  9253  9283  9351  9618  9680  9698  9767  9911. 

വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി മന്ത്രി

0

തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വലിയ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം  ഒരു യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികൾ ഇനിയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ  പൊതു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച്  വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല- മന്ത്രി വ്യക്തമാക്കി

വിദ്യാഭ്യാസ ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കണം. ഒരോ ഓഫീസിലും  ശുചിത്വത്തിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന നയം സൃഷ്ടിക്കേണ്ടതുണ്ട് . എല്ലാ ജീവനക്കാരെയും ഈ നയം അറിയിക്കുകയും അവരുടെ ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ട്രാഷ് ക്യാനുകൾ, റീസൈക്ലിംഗ് ബിന്നുകൾ, ക്ലീനിംഗ് സൊല്യൂഷനുകൾ, പേപ്പർ ടവലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ പോലെ ആവശ്യമായ ശുചീകരണ സാമഗ്രികൾ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.  

ദൈനംദിന, പ്രതിവാര, പ്രതിമാസ ജോലികൾ ഉൾപ്പെടുന്ന ഒരു ക്ലീനിംഗ് ഷെഡ്യൂൾ ഓരോ ഓഫീസും വികസിപ്പിക്കണം. ജീവനക്കാർ അവരുടെ മേശകളും പരിസരവും വൃത്തിയായും ചിട്ടയായും സൂക്ഷിക്കേണ്ടതുണ്ട് . ശരിയായ മാലിന്യ നിർമാർജനം, ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള സൂചനകളും ഓർമ്മപ്പെടുത്തലുകളും വിശ്രമമുറികളിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കണം.  വ്യക്തിഗത ശുചിത്വം പാലിക്കാനും സോപ്പ്, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും വേണം.വേസ്റ്റ് ബിന്നുകൾ പതിവായി ശൂന്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആനുകാലിക പരിശോധനകൾ മുതിർന്ന ഉദ്യോഗസ്ഥർ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുമരുന്ന് കടത്ത്, നൈജീരിയക്കാരൻ വയനാട് പോലീസിന്റെ പിടിയിൽ

0

കൽപ്പറ്റ :അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി എബൗ സോ ഡോംബിയ ബിംഗർ വില്ലെ എന്നയാളാണ് ബാംഗ്ളുരുവിൽ കേരള പോലീസിൻ്റെ പിടിയിലായത്. കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിന് നേതൃത്വം കൊടുക്കുന്ന ഇയാൾക്ക് എം.ഡി.എം.എ. നിർമ്മാണ കേന്ദ്രമുണ്ടന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ജില്ലാ പോലീസ് മേധാവി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുനെല്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയെ കൽപ്പറ്റ നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു

ഞാൻ പഴയതിനേക്കാളും അടിപൊളിയായി തിരിച്ചുവരും: മഹേഷ് കുഞ്ഞുമോൻ

0

മിമിക്രി കലാകരനായി പ്രിയം നേടിയ താരമാണ് മഹേഷ് കുഞ്ഞുമോൻ. അടുത്തിടെ വാഹനാപകടത്തില്‍ മഹേഷിന് പരുക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരികയാണ് എന്ന് മഹേഷ് കുഞ്ഞുമോൻ വ്യക്തമാക്കിയിരിക്കുകയാണ്. താൻ പഴയതിനേക്കാളും അടിപൊളിയായി തന്നെ തിരിച്ചുവരും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എനിക്ക് വേണ്ടി പ്രാര്‍ഥിച്ചവരോട് നന്ദി പറയുകയാണ് ഞാൻ. ഞാൻ മിമിക്രി ആര്‍ടിസ്റ്റും ഡബ്ബിംഗ് ആര്‍ടിസ്റ്റും ആണ്. മിമിക്രിയാണ് എന്റെ ഏറ്റവും മെയിൻ. മിമിക്രിയിലൂടെ ആണ് നിങ്ങള്‍ എല്ലാവരും തന്നെ തിരിച്ചറിഞ്ഞതും ഇഷ്‍ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേയ്‍ക്ക് വിശ്രമമാണ്. പക്ഷേ നിങ്ങള്‍ ആരും വിഷമിക്കേണ്ട. ഞാൻ പഴയതിനേക്കാളും അടിപൊളിയായി തിരിച്ചുവരും. അപ്പോഴും നിങ്ങള്‍ എന്റെ കൂടെയുണ്ടാകണം. സപ്പോര്‍ട്ടുണ്ടാകണം എന്നും മഹേഷ് പറഞ്ഞു.

നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

‘വിക്രം’ എന്ന ഹിറ്റ് തമിഴ് സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് വ്യത്യസ്‍ത കഥാപാത്രങ്ങള്‍ക്ക് ശബ്‍ദം നല്‍കി മഹേഷ് കുഞ്ഞുമോൻ പ്രേക്ഷകരെ വിസ്‍മയിച്ചിരുന്നു. അന്തരിച്ച നടൻ അനില്‍ നെടുമങ്ങാടിനും മഹേഷ് ഡബ്ബ് ചെയ്‍തിരുന്നു. എറണാകുളത്ത് പുത്തൻ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷ് കുഞ്ഞുമോന്റെ ജന്മദേശം. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് മഹേഷിനും പരുക്കേറ്റത്.  വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ബിനു അടിമാലിക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. ബിനു അടിമാലിയും ആരോഗ്യം വീണ്ടെടുത്തുവരികയാണ്.