spot_img
Wednesday, June 24, 2026
Home Blog Page 520

സ്ത്രീ ശബ്ദമുണ്ടാക്കാൻ ആപ്പ്, കെണിയൊരുക്കാൻ ഡേറ്റിംഗ് ആപ്പ്, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് ഇങ്ങനെ…

0

കൊച്ചി: എറണാകുളം പുത്തൻകുരിശിൽ ഡേറ്റിഗ് ആപ്ലിക്കേഷൻ വഴി ഹണി ട്രാപ്പ് നടത്തിയ സംഘം തൃശൂർ സ്വദേശിയെ കൂടാതെ നിരവധി പേരെ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്ത്രീ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയാണ് പല ജില്ലകളിൽ നിന്നുള്ളവരെ ഇവർ കെണിയിൽ പെടുത്തുന്നതെന്ന് പുത്തൻകുരിശ് ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞു.

രണ്ട് വർഷമായി തട്ടിപ്പ് തുടരുന്ന സംഘം പത്ത് ലക്ഷം രൂപ വരെ പലരിൽ നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. തൃശൂർ സ്വദേശി പ്രിൻസ് ആണ് ഹണിട്രാപ്പ് സംഘത്തിലെ മുഖ്യസൂത്രധാരൻ. ഇയാളുടെ പങ്കാളി അശ്വതി. കൊല്ലം സ്വദേശി അനൂപ് എന്നിവരുമായി ചേർന്നാണ് ഇവർ യുവാക്കളെ കെണിയിലാക്കിയിരുന്നത്. വടക്കൻ പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് പുത്തൻകുരിശ് പൊലീസിന്‍റെ അറസ്റ്റ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാക്കളെ കണ്ടെത്തുക. ചാറ്റിൽ കറക്കി വീഴ്ത്തിയാൽ പിന്നെ ഫോൺ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി എന്നും ഫോൺ വിളിക്കും. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തും.

ഈ സമയം പെൺകുട്ടിയുടെ സഹോദരന്മാരാണെന്ന് പറഞ്ഞ് പ്രതികൾ രംഗത്തെത്തും. 18 വയസ്സിന് താഴെ ഉള്ള സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തും.പെട്ട് പോയ അവസ്ഥയിൽ മിക്കവരും വഴങ്ങും. ചോദിക്കുന്ന പണം കൈമാറി തടിതപ്പും. ഇല്ലെങ്കിൽ നഗ്ന ഫോട്ടോകളെടുത്ത് പിന്നെയും ഭീഷണി. സമാനരീതിയിലാണ് പറവൂർ സ്വദേശിയായ യുവാവിനെ പത്താം മൈലിൽ നിന്ന് കാറിൽ കയറ്റി കൊണ്ട് പോയാണ് പ്രതികൾ പണം തട്ടിയത്. ബെംഗളൂരുവിലാണെന്ന് പറഞ്ഞ് അനു എന്ന പെൺകുട്ടിയുടെ പേരിലായിരുന്നു ഹണിട്രാപ്പ്. നാട്ടിൽ വന്നിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടിയുടെ ശബ്ദത്തിൽ പ്രതികള്‍ യുവാവിനെ വിളിച്ച് വരുത്തി. പതിവ് ശൈലിയിൽ ഇയാളെ കണ്ടതും പ്രതികളും എത്തി. പെങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.

കൈയ്യിലുണ്ടായിരുന്ന 3000 രൂപയും,സുഹൃത്തിൽ നിന്ന് 23,000 രൂപ ഗൂഗിൽ പേ വഴിയും സ്വന്തമാക്കി. അപ്പോൾ പണം നൽകിയെങ്കിലും പിന്നീട് യുവാവ് റൂറൽ എസ് പി ക്ക് പരാതി നൽകിയതോടെ ആണ് തട്ടിപ്പ് സംഘം വലയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രിൻസിന്‍റെ ഭാര്യ വീടായ രാമമംഗലം കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ആസൂത്രണം. ഇവരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ പരിശോധനയിൽ നിരവധി പേരെ തട്ടിപ്പിനായി ഇവർ സമീപിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സമാനരീതിയിൽ തന്‍റെ കൈയ്യിൽ നിന്ന് സ്വർണ്ണ ചെയിനും,19000 രൂപയും തട്ടിയെടുത്തെന്ന് മറ്റൊരു പരാതിയും പ്രതികൾക്കെതിരെ പൊലീസിന് കിട്ടിയിട്ടുണ്ട്. പണം നഷ്ടമായ നിരവധി സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും നാണക്കേട് ഭയമന്ന് പൊലീസിൽ പരാതി നൽകാൻ പലരും തയ്യാറാകുന്നില്ല.

എഐ ക്യാമറ എഫക്ട്: വേഗപരിധി പുതുക്കി, ടൂ വീലർ വേഗത കുറച്ചു; പ്രാബല്യത്തിലാകുന്ന ദിവസവും പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ IAS, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ IOFS തുടങ്ങിയവര്‍ പങ്കെടുത്തു.

‘കൈക്കൂലി വാങ്ങവെ മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍”

0

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോര്‍സ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷും ഇടനിലക്കാരന്‍ സജിന്‍ ഫിലിപ്പോസും 25000/- രൂപ കൈക്കൂലി വാങ്ങവെ ആലപ്പുഴ വിജിലന്‍സിന്റെ പിടിയിലായി.

ആലപ്പുഴ സ്വദേശിയും പരാതിക്കാരനുമായ പൊതുമരാമത്ത് കരാറുകാരന്റെ രണ്ടു ടോറസ് ലോറികള്‍ അമിതഭാരം കയറ്റി മെറ്റലുമായി പോകവേ AMVI സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഫോര്‍സ്‌മെന്റ് വിഭാഗം ദിവസങ്ങള്‍ക്കു മുന്‍പ് പിടികൂടിയിരുന്നു. പിടികൂടിയ ലോറികള്‍ Mining & Geology വകുപ്പിന് കൈമാറാതിരിക്കണമെങ്കില്‍ 25000/- രൂപ സതീഷ് കൈക്കൂലിയായി ആവശ്യപ്പെട്ടു. പണം ഏജെന്റ്‌റ് ആയ സജിന്‍ ഫിലിപ്പോസിനെ എല്പിക്കണമെന്നും ആവശ്യപ്പെട്ടു.
പരാതിക്കാരനായ കരാറുകാരന്‍ ഈ വിവരം വിജിലന്‍സിന്റെ കിഴക്കന്‍ മേഖല പോലീസ് സുപ്രണ്ട് ശ്രീ വി.ജി. വിനോദ്കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് യൂണിറ്റു DYSP ശ്രീ ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഖം കെണിയൊരുക്കി അമ്പലപ്പുഴ ദേശീയപാതയില്‍ വച്ച് പണം വാങ്ങവേ ഇരുവരെയും കൈയോടെ പിടികൂടുകയുണ്ടായാണുണ്ടായത്. അറസ്റ്റു ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും.

വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്കുമാര്‍, മഹേഷ്‌കുമാര്‍, രാജേഷ് എന്നിവരും എസ്‌ഐമാരായ സ്റ്റാന്‍ലി തോമസ്, ബസന്ത്, ജയകുമാര്‍ എന്നിവരും സിപിഒമാരായ ശ്യാം, സുധീഷ്, ഷിജു, സനില്‍, ലിജു, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ അറിയിച്ചു.

‘യൂട്യൂബില്‍ നിന്നും പണം ഉണ്ടാക്കാം’: നിബന്ധനകളില്‍ ഇളവ് വരുത്തി യൂട്യൂബ്

0

യൂട്യൂബില്‍ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് ആലോചിക്കുന്നവര്‍ ഏറെയുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിലുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് യൂട്യൂബിന്‍റെ പുതിയ അറിയിപ്പ്. യൂട്യൂബ് അക്കൌണ്ട് ആരംഭിച്ച് അതില്‍ വീഡിയോകള്‍ ഇട്ട് തുടങ്ങിയാല്‍ അതില്‍ നിന്നും വരുമാനം ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട്.

എന്നാല്‍ ഈ നിബന്ധനകളില്‍ യൂട്യൂബ് ഇളവ് വരുത്തിയെന്നാണ് പുതിയ വാര്‍ത്ത. നിലവില്‍ ഒരു യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍ക്ക് പണം ലഭിക്കണമെങ്കില്‍ ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്​സ് വ്യൂ എന്നിങ്ങനെയാണ് വേണ്ടത്. എന്നാല്‍ യൂട്യൂബ് നോര്‍ത്ത് അമേരിക്കയില്‍ ഈ നിബന്ധനകളില്‍ ചെറിയ മാറ്റം വരുത്തി. ഇത് പ്രകാരം പണം ലഭിക്കാന്‍ ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ നേടിയിരിക്കണം ഒപ്പം ആയിരം സബ്സ്ക്രൈബേഴ്സ് എന്നത് 500 ആക്കി.

അതേ സമയം യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിലവിലുള്ള ഈ നിബന്ധനകള്‍ ഇന്ത്യ പോലുള്ള വിപണിയിലേക്ക് അടുത്തുതന്നെ വന്നേക്കാം എന്നാണ് വിവരം. പക്ഷെ യൂട്യൂബ് വീഡിയോകളുടെയും, ക്രിയേറ്റര്‍മാരുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവ് കാണിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പെട്ടെന്നൊരു ഇളവ് യൂട്യൂബ് നല്‍കുമോ എന്ന സംശയവും നിലവിലുണ്ട്. പ്രധാനമായും യൂട്യൂബിന് ലോക വിപണിയില്‍ ടിക് ടോക് അല്ലെങ്കില്‍ ഇന്‍സ്റ്റ റീല്‍സ് പോലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും മികച്ച കണ്ടന്‍റ് ക്രിയേറ്റേര്‍സിനെ ആകര്‍ഷിക്കാനുമാണ് ഈ മാറ്റം എന്നാണ് വിവരം.അതായത് ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ച മതിയെന്നത്.

ക്രിയേറ്റര്‍മാര്‍ക്ക് സമയം എടുത്ത് മികച്ച കണ്ടന്‍റ് കണ്ടെത്താന്‍ സാവകാശം നല്‍കും എന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്. ഇതോടെ കണ്ടന്‍റ് നിലവാരം വര്‍ദ്ധിപ്പിക്കാം എന്നും യൂട്യൂബ് കരുതുന്നു. അതേ സമയം ചെറുവീഡിയോ പ്ലാറ്റ്ഫോമുകളുടെ വെല്ലുവിളി നിയന്ത്രിക്കാന്‍ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നത് ആക്കിയിട്ടുണ്ട്. അത് ഇത്തരം വീഡിയോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്നാണ് ഗൂഗിള്‍ പാരന്‍റ് കമ്പനി ആല്‍ഫബെറ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് കരുതുന്നു.

രക്തം ദാനം ചെയ്യുന്നതിന് മുമ്പും ശേഷവും നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

0

ഇന്ന് ജൂണ്‍ 14, ലോക രക്തദാന ദിനമായി ആചരിക്കുന്ന ദിനമാണിത്. രക്തദാനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇന്നേ ദിവസം രക്തദാന ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്‍റെ പശ്ചാത്തലത്തില്‍ രക്തദാനം നടത്തുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

വെള്ളം…രക്തദാനം നടത്തുന്നതിന് മുമ്പും ശേഷവും നന്നായി വെള്ളം കുടിക്കണം. അതുപോലെ ജ്യൂസുകളും കഴിക്കുന്നത് ഏറെ നല്ലതാണ്. സാധാരണഗതിയില്‍ എത്ര വെള്ളമാണോ കുടിക്കുക, അതില്‍ക്കൂടുതല്‍ വെള്ളം രക്തദാനം ചെയ്യുന്ന ദിവസം കുടിക്കാൻ ശ്രദ്ധിക്കുക.

ഫ്രഷ് പഴങ്ങള്‍- പച്ചക്കറികള്‍ എന്നിവയുടെ ജ്യൂസാണ് കഴിക്കേണ്ടത്. ഭക്ഷണം…രക്തദാനം നടത്തുന്നതിന് മുമ്പായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍ എല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്.

വസ്ത്രം…രക്തദാനത്തിന് പോകുമ്പോള്‍ വസ്ത്രധാരണം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സ്ലീവ് (കൈ) മടക്കാൻ കഴിയുന്ന തരത്തിലുള്ള, അയഞ്ഞ വസ്ത്രമായിരിക്കണം ധരിക്കേണ്ടത്. പലരും ഇതറിയാതെ ആശുപത്രിയിലോ ബ്ലഡ് ബാങ്കിലോ എത്തിയ ശേഷം പ്രതിസന്ധിയിലാകാറുണ്ട്.

സ്ട്രെസ്…രക്തദാനം നടത്തുകയെന്നത് പ്രാധാന്യമുള്ളൊരു കാര്യമാണെങ്കിലും ഇതില്‍ ഭയപ്പെടാനോ ആശങ്കപ്പെടാനോ യാതൊന്നുമില്ല. അതിനാല്‍ തന്നെ രക്തദാനം ചെയ്യുന്ന സമയത്ത് സ്ട്രെസ്, ടെൻഷൻ ഒന്നും അരുത്. പാട്ട് കേള്‍ക്കുകയോ, പുസ്തകം വായിക്കുകയോ, സുഹൃത്തുക്കളോട് സംസാരിക്കുകയോ എല്ലാം ചെയ്യാവുന്നതാണ്.

രക്തം വരുന്നുവെങ്കില്‍…രക്തദാനത്തിന് ശേഷം കുത്തിവച്ച സ്ഥലത്ത് നിന്ന് രക്തം പൊടിയുകയാണെങ്കില്‍ ഭയപ്പെടരുത്. ഇത് സ്വാഭാവികമാണെന്ന് മനസിലാക്കണം. കൈ സ്ട്രൈറ്റായി നീട്ടിപ്പിടിച്ച് കുത്തിവച്ച സ്ഥലത്ത് വിരല്‍ കൊണ്ട് 5-10 മിനുറ്റ് പ്രസ് ചെയ്താല്‍ മതി. ഇതിന് ശേഷവും രക്തം വരുന്നത് നിലയ്ക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക. കുത്തിവച്ച സ്ഥലത്തെ ബാൻഡേജ് സ്ട്രിപ് അടുത്ത രണ്ടുമൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാറ്റാതിരിക്കുന്നതാണ് നല്ലത്.

വ്യായാമം…രക്തദാനം നടത്തിയ ശേഷം കഠിനമായ വ്യായാമം, ജോലികള്‍ എന്നിവ പരമാവധി ഒഴിവാക്കുക. അടുത്ത 24 മണിക്കൂറിലേക്കാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.

അയേണ്‍…രക്തദാനം നടത്തുന്നവര്‍ പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. മുട്ട, നട്ട്സ്, ഡ്രൈഡ് ഫ്രൂട്ട്സ്, ഓട്ട്സ്, ഇലക്കറികളെല്ലാം കഴിക്കുന്നത് നല്ലതാണ്.

തലകറക്കം…രക്തദാനം നടത്തുന്നതിന്‍റെ ഭാഗമായി തലകറക്കം അനുഭവപ്പെടുന്നുവെങ്കില്‍ ഇത് കൂടെയുള്ളവരെ അറിയിക്കണം. രക്തമെടുക്കുമ്പോഴോ ശേഷമോ തലകറക്കമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയം ടെൻഷൻ അടിക്കാതെ വിശ്രമിക്കുകയാണ് വേണ്ടത്. കായികാധ്വാനവും ചെയ്യരുത്.

ബംഗളൂരു-മൈസൂരു സൂപ്പര്‍ റോഡ്, ടോള്‍ നിരക്കുകള്‍ കുത്തനെ കൂട്ടി!

0

ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്കുകൾ 22 ശതമാനം വർധിപ്പിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) . ക​ഴി​ഞ്ഞ മാ​ർ​ച്ച് 12നാ​ണ് 118 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്‍ത​ത്. 17 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഏ​പ്രി​ൽ ഒ​ന്നി​ന് ടോ​ൾ നി​ര​ക്ക് കൂ​ട്ടി. പക്ഷേ പിന്നീട് തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു. എന്നാല്‍ ജൂ​ൺ ഒ​ന്നു​മു​ത​ൽ വ​ർ​ധ​ന​വ് വീ​ണ്ടും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാ​ർ, വാ​ൻ, ജീ​പ്പു​ക​ൾ എ​ന്നി​വ​ക്ക് നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയും ഒരുമാ​സത്തെ​ പാ​സി​ന് 4,525 രൂ​പ​യു​മായിരുന്നു പഴയ നിരക്ക്. എന്നാല്‍ പുതുക്കിയ നിരക്ക് അനുസരിച്ച്, കാറുകൾ ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കിൽ 250 രൂപയും നൽകണം. രണ്ടാമത്തെ റീച്ചും തുറന്നാൽ കാർ, ജീപ്പ്, വാനുകൾ എന്നിവയുടെ ടോൾ ഫീസ് 300 രൂപയായി ഉയരുമെന്നും അധികൃതർ അറിയിച്ചു.

ബ​സു​ക​ൾ​ക്കും ട്ര​ക്കു​ക​ൾ​ക്കും ഒ​റ്റ​യാ​ത്ര​ക്ക് 460 രൂ​പ​യും മ​ട​ക്ക​യാ​ത്രയ്ക്ക് 690 രൂ​പ​യു​മാ​യി​രു​ന്നു പ​ഴ​യ നി​ര​ക്ക്. ക​നി​മ​നി​കെ, ശേ​ഷ​ഗി​രി​ഹ​ള്ളി ടോ​ൾ പ്ലാ​സ​ക​ളി​ൽ നി​ന്നാ​ണ് ടോ​ൾ പി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ സൗ​ജ​ന്യ​മാ​യി വാ​ഹ​നം ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​തേ പാ​ത​യി​ലെ 61 കി​ലോ​മീ​റ്റ​ർ ഉ​ള്ള നി​ദ​ഘ​ട്ട-​മൈ​സൂ​രു സെ​ക്ഷ​നി​ൽ ടോ​ൾ പി​രി​വ് തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​യും അ​തോ​റി​റ്റി തു​ട​ങ്ങി​യി​ട്ടു​ണ്ട്.  ഈ ​ഭാ​ഗ​ത്ത് ജൂ​ലൈ ഒ​ന്നു​മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങാ​നി​രു​ന്ന വ​ർ​ധ​ന​വ് ത​ൽ​ക്കാ​ലം മ​ര​വി​പ്പി​ച്ച​താ​യി​രു​ന്നു​വെ​ന്നും പു​ന​രാ​രം​ഭി​ച്ച​തെ​ന്നും അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പു​തി​യ നി​ര​ക്കുകള്‍ ഇ​പ്ര​കാ​രം:
ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര, 24 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള മ​ട​ക്ക​യാ​ത്ര​യു​മ​ട​ക്കം, മാ​സ​പാ​സ് (50 ദി​വ​സ​ത്തേ​ക്ക് ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര) എ​ന്നീ ക്ര​മ​ത്തി​ൽ

കാ​ർ, വാ​ൻ, ജീ​പ്പ് -165രൂ​പ, 250, 5575
എ​ൽ.​സി.​വി, എ​ൽ.​ജി.​വി, മി​നി ബ​സ് -270, 405, 9000
ട്ര​ക്ക്, ബ​സ് (ടു ​ആ​ക്സി​ൽ) -565, 850, 18860
മൂ​ന്ന് ആ​ക്സി​ൽ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ -615, 925, 20575
നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന ജെ.​സി.​ബി പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ: 885, 1330, 29580.
ഏ​ഴോ അ​തി​ല​ധി​ക​മോ ആ​ക്സി​ലു​ക​ളു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ: 1080, 1620, 36010

അതേസമയം ടോൾ ചാർജിനെതിരെ എക്‌സ്പ്രസ് വേ നേരത്തെ ഒന്നിലധികം പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.  നിരക്ക് വളരെ ഉയർന്നതാണെന്നാണ് പലരും ആരോപിക്കുന്നത്. പുതുക്കിയ നിരക്കുകൾ നടപ്പിലാക്കിയതോടെ നിരവധി പൗരന്മാർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലും എത്തി. 9000 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ഈ പ്രവേശന നിയന്ത്രിത ഹൈവേ കർണാടകയിലെ രണ്ട് പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 75 മിനിറ്റായി ചുരുക്കുന്നു. 2023 മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ അതിവേഗപ്പാത ഉദ്ഘാടനം ചെയ്‍തത്.

ക്ലിനിക്കിൽ മോഷണം: പ്രതികൾ പിടിയിൽ

0

ഉ​ള്ള്യേ​രി: ആ​ന​വാ​തി​ൽ വി ​കെ​യ​ർ പോ​ളി ക്ലി​നി​ക്കി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം ചെ​ട്ടി​പ്പ​ടി കി​ഷോ​ർ (23), തേ​ഞ്ഞി​പ്പ​ലം ചേ​ളാ​രി അ​ബ്ദു​ൽ മാ​ലി​ക്ക് (20) എ​ന്നി​വ​​രാ​ണ് അ​ത്തോ​ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം. സം​ഭ​വ​സ​മ​യ​ത്ത് ന​ല്ല മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. ക്ലി​നി​ക്കി​ന്റെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്റെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് 20,000 രൂ​പ​യോ​ളം മോ​ഷ്ടി​ച്ചി​രു​ന്നു.

മ​ഴ​ക്കോ​ട്ടും ഹെ​ൽ​മ​റ്റും ധ​രി​ച്ച് തി​രി​ച്ച​റി​യാ​ൻ​പ​റ്റാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. ര​ണ്ടാ​മ​ൻ ക്ലി​നി​ക്കി​ന് പു​റ​ത്ത് കാ​വ​ൽ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്റെ​യും ബൈ​ക്കി​ൽ തി​രി​കെ പോ​കു​ന്ന​തി​ന്റെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.ബൈ​ക്ക് ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് സം​ഭ​വം ന​ട​ന്ന് ര​ണ്ടാം ദി​വ​സം പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. സി.​ഐ പി.​കെ. ജി​തേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ആ​ർ. രാ​ജീ​വ്, കെ. ​ഷി​നി​ൽ, പി.​ടി. ര​തീ​ഷ്, കെ.​എം. അ​നീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന മ​റ്റു മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​ണോ എ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പേരാമ്പ്രയിൽ വൻ തീപിടുത്തം

0

കോഴിക്കോട് : പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു.  തീപിടുത്തത്തിൽ ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. 

പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നാണ് തീ പടർന്നത്. തുടർന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപ്പർമാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്.

തുടർന്ന് വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. എങ്ങനെയാണ് തീപടർന്നതെന്നതിൽ വ്യക്തതയില്ല. 

 

How to Lock Your Chat In WhatsApp

0

Chat Lock is the new feature it was introduced by WhatsApp that service owned by Meta. This feature will helps you to lock specific chats and other chat that you don’t want other to see and also it provide the feature lock and unlock chats separately using password and biometric authentication. In each version, the Meta company test new feature and security systems. The WhatsApp users can except more feature in the upcoming versions. The new feature that is chat lock is available both Android and IOS.

Lock chats will appear on the locked section. In this section, you can see locked chats. These chats can only be opened with fingerprint, passcode or Face ID. Along with end-to-end encryption , encrypted backups, disappearing messages, screenshot blocking and other privacy features is the part of chat lock that providing user with more privacy and security.  Let’s see how to use WhatsApp chat lock feature.

  • First you want to update or install new WhatsApp from playstore using your Android or IOS mobile phone.
  • Open your WhatsApp and go to the which specific chat you want to lock.
  • Click the profile of that person.
  • Chat lock that can be found below the message menu to be kept secret and tap on it.
  • Complete your chat lock settings and try to login using your password or mobile biometrics.
  • Open WhatsApp and go to the home page to see the encrypted chat.
  • Select the locked chat and tap on it.
  • Unlock the chat by entering your phone password or biometric information.
  • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് മൊബൈൽ ഫോൺ ഉപയോഗിച്ച് പ്ലേസ്റ്റോറിൽ നിന്ന് പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുക.
  • നിങ്ങളുടെ വാട്ട്‌സ്ആപ്പ് തുറന്ന് ഏത് നിർദ്ദിഷ്ട ചാറ്റാണ് ലോക്ക് ചെയ്യേണ്ടതെന്ന് എന്നതിലേക്ക് പോകുക.
  • ആ വ്യക്തിയുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക.
  • രഹസ്യമായി സൂക്ഷിക്കേണ്ട സന്ദേശ മെനുവിന് താഴെ കാണുന്ന ചാറ്റ് ലോക്ക് അതിൽ ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ ചാറ്റ് ലോക്ക് ക്രമീകരണങ്ങൾ പൂർത്തിയാക്കി നിങ്ങളുടെ പാസ്‌വേഡ് അല്ലെങ്കിൽ മൊബൈൽ ബയോമെട്രിക്‌സ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ശ്രമിക്കുക.
  • എൻക്രിപ്റ്റ് ചെയ്ത ചാറ്റ് കാണാൻ വാട്ട്‌സ്ആപ്പ് തുറന്ന് ഹോം പേജിലേക്ക് പോകുക.
  • ലോക്ക് ചെയ്ത ചാറ്റ് തിരഞ്ഞെടുത്ത് അതിൽ ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ ഫോൺ പാസ്‌വേഡോ ബയോമെട്രിക് വിവരങ്ങളോ നൽകി ചാറ്റ് അൺലോക്ക് ചെയ്യുക

പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

പാലക്കാട്: പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ ഏറെ മുന്നോട്ടു പോയി നിന്നു. കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്. അപകടത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പോയ കാർ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ്, നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം