spot_img
Tuesday, June 23, 2026
Home Blog Page 529

കോഴിക്കോട് സ്വദേശിയായ യുവതിയെ എറണാകുളത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0

കാക്കനാട്∙ ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിലും കാണപ്പെട്ടു.കോഴിക്കോട് തലക്കുളത്തൂർ വികെ റോഡ് കുനിയിൽ ബാലന്റെ മകൾ വൈഷ്ണവിയാണ് (22) മരിച്ചത്. ഇടുക്കി തങ്കമണി വെമ്പേലിൽ ജേക്കബ് ജോസഫിന്റെ മകൻ അലക്സ് ജേക്കബിനെ (24) ആണ് കൈത്തണ്ട മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹത്തിനു സമീപം കണ്ടത്. യുവതിയുടെയും കൈത്തണ്ട മുറിച്ചിട്ടുണ്ട്. വൈഷ്ണവി സ്വകാര്യ കമ്പനിയിലെ ഡിജിറ്റൽ മാർക്കറ്റിങ് ജീവനക്കാരിയാണ്.

അലക്സ് പ്രത്യേക സാമ്പത്തിക മേഖലയിലെ ഐടി യൂണിറ്റ് ജീവനക്കാരനും. മൂന്നു നില സമുച്ചയത്തിലെ രണ്ടാം നിലയിലെ അപ്പാർട്മെന്റ് രണ്ടാഴ്ച മുൻപാണ് ഇവർ വാടകക്കെടുത്തത്. ഇന്നലെ രാവിലെ 9ന് മീറ്റർ റീഡിങ് എടുക്കാനെത്തിയ ജല അതോറിറ്റി ജീവനക്കാരൻ അപ്പാർട്മെന്റിനകത്തു ഞെരക്കവും കരച്ചിലും കേട്ടു മുകൾനിലയിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തറയിൽ കിടക്കുകയായിരുന്ന വൈഷ്ണവിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന നിലയിലായിരുന്നു അലക്സ്.

പരിസരത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. വൈഷ്ണവി തൂങ്ങിമരിച്ചതാണെന്നും താൻ അഴിച്ചു താഴെ കിടത്തിയതാണെന്നും അലക്സ് പൊലീസിനോടു പറഞ്ഞു. മുറിയിലെ ഫാനിൽ തുണി കെട്ടിയിരുന്നു. വ്യാഴാഴ്ച രാത്രി വഴക്കിനിടയിൽ തന്നെ മുറിയിൽ പൂട്ടി വൈഷ്ണവി അടുത്ത മുറിയിലേക്കു പോയെന്നും വാതിൽ തുറന്നു പുറത്തെത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നുമാണ് അലക്സിന്റെ വിശദീകരണം. വൈഷ്ണവി മരിച്ചെന്ന് വ്യക്തമായപ്പോൾ ആ വിഷമത്തിലാണ് സ്വന്തം കൈത്തണ്ട മുറിച്ചതെന്നും അലക്സ് പറഞ്ഞു.മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അലക്സ് അവിടെ ചികിത്സയിലാണ്

നെഞ്ചോ‌ട് ചേർത്ത് ഫുട്ബോളും ജഴ്സിയും; വിജയമാഘോഷിക്കാൻ കാത്തുനിൽക്കാതെ സാരം​ഗ് ‌യാത്രയായി

0

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിലെ ഉന്നത വിജയം ആഘോഷിക്കും മുമ്പേ സാരം​ഗ് ലോകത്തോട് വിടചൊല്ലി. റിസൽട്ട് പുറത്ത് വരുമ്പോൾ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച സാരംഗ് പക്ഷേ ആ വിജയം ആഘോഷിക്കാൻ നമുക്കൊപ്പം ഇല്ല. 122913 എന്ന രജിസ്ട്രേഷൻ നമ്പറിൻ്റെ  റിസൽട്ട് പുറത്ത് വരുമ്പോൾ സാരംഗിൻ്റെ ഭൗതിക ശരീരം അഗ്നിയിൽ ലയിച്ചിരുന്നു. ആലംകോട് വഞ്ചിയൂർ നികുഞ്ചം ഹൗസിൽ ബിനേഷ് കുമാർ, രജനി ദമ്പതികളുടെ മകൻ സാരംഗ് ബി. ആർ എന്ന 16 വയസുകാരൻ ലോകത്തോട് വിടപറയുമ്പോൾ ആറു പേർക്ക് പുതുജീവനേകിയാണ് മടങ്ങുന്നത്. ഫുട്ബോളിനെ അതിയായി സ്നേഹിച്ചിരുന്ന സാരംഗിനെ അവസാന യാത്രയിലും ജേഴ്സി അണിഞ്ഞാണ് ഉറ്റവർ യാത്രയാക്കിയത്. നെഞ്ചോട് ചേർത്ത് അവൻ്റെ ഫുട്ബോളും ഉണ്ടായിരുന്നു.  

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.


ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സാരം​ഗ്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടർന്നാണ് സാരംഗിൻ്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ തുടങ്ങിയ അയവയവങ്ങൾ ദാനം നല്‍കിയത്. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടിയായിരുന്നു സാരംഗ്. പഠനത്തിലും ഏറെ മുമ്പൻ. സാരംഗിന്റെ മൃതദേഹത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മാമത്തുള്ള സ്‌പോര്‍ട്‌സ് കരീന ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. അധ്യാപകരും സഹപാഠികളും നാട്ടുകാരും സാരംഗിന് അന്ത്യയാത്ര നൽകി.  

ഇനിയും ആളുകളെ ആക്രമിച്ചേക്കാം; കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

0

കോട്ടയം: എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാ‌ട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടു. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവി‌ട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാൻ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവിൽ പറയുന്നു.

ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തോമസ് ചികിത്സയിലായിരുന്നു. 

കൊല്ലം ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബർ വെട്ടുന്ന ആളെ കാണാൻ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വർഗീസിനെ കുത്തുകയായിയുന്നു. വർഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വർഗീസ് ഗൾഫിൽ നിന്നെത്തിയത്.  സംസ്ഥാനത്ത് കോട്ടയം എരുമേലിയിലും കൊല്ലത്ത് പുനലൂരിലും കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ മരണം സംഭവിച്ച വിഷയവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

പ്രദേശത്ത് വന്യമൃഗങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പു വരുത്താനും, കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കോട്ടയത്ത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് എന്നിവരെയും കൊല്ലത്ത് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലാഹര്‍, പുനലൂര്‍ ഡി.എഫ്.ഒ ഷാനവാസ് എന്നിവരെയും ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്.

മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക രണ്ട് ദിവസത്തിനകം തന്നെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. ബാക്കി അഞ്ച് ലക്ഷം വീതം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, അനന്തരാവകാശികളുടെ വിവരം അടങ്ങിയ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്ന മുറയ്ക്ക് നല്‍കുന്നതാണ്.

The Best App to View Your SSLC Result 2023

Official mobile application for inquiring SSLC results 2023. The application is powered by KITE (Kerala Infrastructure and Technology for Education).
You will get School wise, District wise & DEO wise results in the Result Analysis Link.
You can save a result as PDF file. You can share the result in various social apps.

Are you a student who appeared for the Kerala SSLC exams 2023? Are you eagerly waiting for your results? If yes, then we have some good news for you. The Kerala Board of Public Examination (KBPE) has announced that the SSLC results 2023 will be declared on May 19 at 3 pm1. You can check your marks and performance online using the official mobile application powered by KITE (Kerala Infrastructure and Technology for Education)

The mobile application is a convenient and user-friendly way to access your SSLC results 2023. You can download through clinking DOWNLOAD APP below the content, Once you install the app, you will need to enter your roll number and date of birth to login and view your results34. You can also get school wise, district wise and DEO wise results in the Result Analysis Link2. Moreover, you can save your result as a PDF file and share it with your friends and family on various social apps

The Kerala SSLC results 2023 are very important for the students as they will decide their future course of study and career. The students who pass the SSLC exams will be eligible to apply for various streams like science, commerce, arts, vocational courses etc. in higher secondary schools. The students who fail to clear the SSLC exams will have another chance to appear for the supplementary exams which will be held later.

We wish all the best to the students who are waiting for their Kerala SSLC results 2023. We hope you achieve your goals and dreams with flying colours. Stay tuned for more updates and information on Kerala SSLC

Download App

Download Link

Download Link

Download Link

Download Link

Download Link

Download Link

കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

0

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കള്‍ നൽകുന്ന വിവരം. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി കഴിഞ്ഞ എട്ടാം തീയതിയാണ് അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘ബനിയനിട്ടത് രക്ഷയായി, പൊട്ടിത്തെറിച്ചത് ഞെട്ടൽ മാറാതെ വയോധികൻ

0

തൃശ്ശൂർ: മരോട്ടിച്ചാലിൽ ചായക്കടയിൽ വെച്ച് 76 കാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ പൊട്ടിത്തെറിച്ചു. ബനിയൻ ധരിച്ചിരുന്നത് കൊണ്ടാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വലിയ അപകടത്തിൽ നിന്നാണ് രക്ഷപെട്ടതെന്ന് ഏലിയാസ് പറഞ്ഞു.

ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് തീപടരുന്ന കണ്ട് വേഗത്തിൽ തല്ലിക്കെടുത്തിയെന്നാണ് ഏലിയാസ് പറഞ്ഞത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊല്ലം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണെന്നും ഐ ടെൽ എന്നാണ് കമ്പനിയുടെ പേരെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് വ്യക്തമാക്കി. 

തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷർട്ടിൽ മുൻഭാഗത്ത് ഇടത് വശത്തെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ തീ തല്ലിക്കെടുത്തിയതിനാൽ ഏലിയാസിന് അപായമൊന്നും ഉണ്ടായില്ല.

എസ്എസ്എല്‍സി പരീക്ഷാഫലം 2023: ഫലം എങ്ങനെ അറിയാം, മൊബൈലില്‍ ലഭ്യമാകുമോ?

0

കൊച്ചി: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളെല്ലാം. വിജയ ശതമാനം എല്ലാ വര്‍ഷവും ഉയരുന്നുണ്ടെങ്കിലും എസ് എസ് എല്‍ സി ഒരു കടമ്പ തന്നെയാണ് ഇപ്പോഴും. അതിനാല്‍ തന്നെ നാളത്തെ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാം. നാളെ മൂന്ന് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത്. പി ആര്‍ ചേംബറില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക.

SSLC ഫലം എങ്ങനെ അറിയാം?

http://keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ശേഷം ഹോം പേജിലെ എസ് എസ് എല്‍ സി റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഈ സമയം പുതിയ ഒരു വിന്‍ഡോ കാണാം.ഇതില്‍ രജിസ്ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന വിന്‍ഡോയില്‍ പരീക്ഷാ ഫലം കാണാം.ഇതിന്റെ പ്രിന്റ് ഔട്ട് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

മൊബൈലിലൂടെ എങ്ങനെ ഫലം അറിയാം?

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സഫലം എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഐ ഒ സ് ആണെങ്കില്‍ ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക. രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കുക. അടുത്തതായി തെളിഞ്ഞ് വരുന്ന വിന്‍ഡോയില്‍ ഫലം കാണാന്‍ സാധിക്കും.

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്

0

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 19) പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. മെയ്  25 നാണ്  പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. 

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും  2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും  68,672 പെൺകുട്ടികളുമാണ്.  എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്. 

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും  അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു. 

രോഗിയുമായി പോയ ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച് കാർ, ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

0

കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ കാര്‍ ഉടമയുടെ പരാക്രമം. ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചുമാണ് കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. കിലോമീറ്ററുകളോളം കാറിന് ആംബുലൻസിന് വഴി മാറി നൽകിയില്ല. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് കാര്‍ തടസം സൃഷ്ടിച്ചത്. രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തിൽ വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദ്ദം കുറഞ്ഞ രോഗിയുമായി പോയ ആംബുലൻസിനാണ് കാർ മാർഗതടസമുണ്ടാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. വീതിയും സൌകര്യവുമുള്ള റോഡായിരുന്നിട്ടും കാര്‍ ഓടിച്ചിരുന്നയാള്‍ ഏറെദൂരം മാര്‍ഗ തടസം സൃഷ്ടിക്കുകയും അടുത്ത വൺവേയിലേക്ക് കയറും വരെ വഴി നൽകാതിരിക്കുകയുമായിരുന്നു. കേസില്‍ ആദ്യഘട്ടമായി വാഹന നമ്പർ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസൻസ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോേർ വാഹന വകുപ്പ് അറിയിച്ചു. 

സിദ്ധരാമയ്യ തന്നെ അടുത്ത കർണാടക മുഖ്യമന്ത്രി, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി

0

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകൾ അദ്ദേഹത്തിന് നൽകിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നൽകി പിസിസി അധ്യക്ഷനായി തുടരാൻ അനുവദിക്കും

സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.മൂന്നു ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാൻഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങൾ വിജയം കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം