spot_img
Tuesday, August 11, 2026

മന്ത്രി പങ്കെടുത്ത ചടങ്ങിൽ പോകാൻ ഔദ്യോഗിക വാഹനം നൽകിയില്ല; സൈക്കിളിലെത്തി പഞ്ചായത്ത് പ്രസിഡന്റ്



കൊട്ടിയം : മന്ത്രി പങ്കെടുത്ത ചടങ്ങിൽ പോകാൻ പഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗിക വാഹനം നൽകിയില്ലെന്ന് പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച് 15 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തു പ്രസിഡന്റ് ചടങ്ങിൽ പങ്കെടുത്തു. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡാണ് വേറിട്ട പ്രതിഷേധം നടത്തിയത്.ഇന്നലെ രാവിലെയാണ് സംഭവം. പോർട്ട്‌ കൊല്ലത്ത് നടത്തിയ രാജ്യാന്തര ഗാർഹിക തൊഴിലാളികളുടെ വാർഷിക ചടങ്ങിൽ പ്രധാന അതിഥികളിൽ ഒരാളായാണ് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചത്.

മന്ത്രി ബിന്ദു കൃഷ്ണ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വാഹനം എടുക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോൾ വാഹനം കൊണ്ടു പോകാൻ സെക്രട്ടറി അനുവാദം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി.

തുടർന്നാണ് സൈക്കിളിൽ യാത്ര ചെയ്തത്.ചൂരൽ പൊയ്കയിൽ ടാർ മിക്സിങ് യൂണിറ്റിന് എതിരെ നടപടി എടുക്കണമെന്ന് പഞ്ചായത്ത്‌ ഭരണസമിതി ആവശ്യപ്പെട്ടിട്ടും സെക്രട്ടറി ആദ്യം തയാറായിരുന്നില്ല. തുടർന്ന് ജനപ്രതിനിധികൾ സമരം ചെയ്തതിലുള്ള വിരോധമാണ് സെക്രട്ടറിയെ ചൊടിപ്പിച്ചതെന്നാണ് പ്രസിഡന്റിന്റെ ആരോപണം. വാഹനം നൽകാത്ത സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles