spot_img
Monday, June 22, 2026
Home Blog Page 534

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മിന്നലോടു കൂടിയ മഴക്ക് സാധ്യത

0

അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുള്ളതായി അറിയിപ്പുണ്ട്.

അതേസമയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ അടുത്ത രണ്ടു ദിവസം കൂടി തുടരും.കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Improve And Restore Quality Of Blurry, Old or Damaged Pics

0

Create AI Avatar, Improve and restore quality of blurry, old or damaged pics.

Turn your old, pixelated, blurred, or damaged pictures into high-definition photos with just one tap!

Generate mind-blowing AI Avatars of yourself with the powerful photo enhancer.

App uses state-of-the-art Artificial Intelligence to unblur, restore, and enhance any image you want. Take your old memories and give them a new lease of life in stunning, crystal clear HD.

Over 100 million photos now revitalized. The Remini photo editor is one of the most popular and beloved enhancer apps in the world. Scan your old family photos, revitalize them, and reminisce together!

Speedcam Alerts And GPS Navigation Click

——– Use to… ——–

  • Turn your portrait, selfie, or group picture into HD—it’s incredible with face details!
  • Repair old, blurry, scratched photos
  • Clear vintage and old camera photos
  • Sharpen and unblur out of focus pictures
  • Increase the number of pixels in low quality photos and retouch them

We put constant work into the AI model to bring continuous improvements and new features to make your experience satisfying! Check back for the latest updates.

The app is available in: English, Hindi, Japanese, Korean, Portuguese, Russian, Simplified and Traditional Chinese, Spanish, and Thai.

Subscribe or to have unlimited access to all the premium features as well.

  • Subscription length: weekly, monthly, yearly
  • Your payment will be charged to your Google Account as soon as you confirm your purchase.
  • You can manage your subscriptions and turn off auto-renewal from your Account Settings after the purchase.
  • Your subscription will renew automatically, unless you turn off auto-renew at least 24 hours before the end of the current period.
  • The cost of renewal will be charged to your account in the 24 hours prior to the end of the current period.
  • When canceling a subscription, your subscription will stay active until the end of the period. Auto-renewal will be disabled, but the current subscription will not be refunded.
  • Any unused portion of a free trial period, if offered, will be forfeited when purchasing a subscription
ANDROID ➡➡ DOWNLOAD APP ⬅⬅

IPHONE ➡➡ DOWNLOAD APP ⬅⬅

ഇന്ത്യയിൽ 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

0

രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

1 Crypviser,
2 Enigma,
4 Safeswiss,
5 Wickrme,
6 Mediafire,
7 Briar,
8 BChat,
9 Nandbox,
10 Conion,
11 IMO,
12 Element,
13 Second line,
14 Zangi, Threema എന്നീ ആപ്പുകളാണ് നിരോധിച്ചത്.

ഈ ആപ്പുകൾ ഉപയോഗിച്ച് ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. ആപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി അധികൃതരുമായി കേന്ദ്ര ഏജൻസികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഏജൻസികൾ പറയുന്നു.

ഐടി ആക്ട് 2000 ന്റെ സെക്ഷൻ 69എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

നല്ല ഉറക്കം ലഭിക്കാനും രാവിലെ ഫ്രഷായി ഉണരാനും ഇതാ ചില ടിപ്സുകൾ

0

അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഉറക്കക്കുറവിന് കാരണമാകുന്നു. ഇത് നമ്മുടെ മാനസികാരോഗ്യത്തിലും ശാരീരിക ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നു. ഉത്കണ്ഠയും ടെൻഷനും നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും ഉറക്കത്തെയും കാര്യമായി ബാധിക്കുന്നു. നമ്മുടെ ജീവിതശൈലിയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ സ്വാഭാവികമായും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

നന്നായി ഉറങ്ങാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ…

ഒന്ന്…

കഫീന്റെ ഉപയോഗം ഉറക്കത്തെ ബാധിക്കും. പ്രത്യേകിച്ച് കൂടുതൽ അളവിൽ വൈകുന്നേരത്തിനുശേഷം കാപ്പിയോ ചായയോ കുടിച്ചാൽ അത് നാഡീവ്യവ്യസ്ഥയെ ഉത്തേജിപ്പിക്കുകയും രാത്രിയിൽ സ്വാഭാവികമായി റിലാക്‌സ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യും. 

രണ്ട്…

ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് മുതൽ ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ടി വി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുൻപ് വായിക്കാൻ സമയം ചെലവഴിക്കാം. 

മൂന്ന്…

 സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, കഴിയുന്നത്ര പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ കഴിക്കുക.

നാല്…

സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം, കഫീൻ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കഴിയുന്നത്ര പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക.

അഞ്ച്…

എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും ഉറങ്ങാൻ കിടക്കുകയും ചെയ്യണം. സൂര്യോദയത്തിന്റെ സമയത്ത് ഉണരുകയും രാത്രി 10 മണിയോടെ ഉറങ്ങുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു ഉറക്ക ക്രമം നൽകാൻ സഹായിക്കും.

മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവോ..? വീണ്ടെടുക്കാൻ മാർഗം ഉണ്ട്

0

നഷ്ട്ടപ്പെട്ടതോ കളവു പോയതോ ആയ മൊബൈൽ ഫോൺ വീണ്ടെടുക്കുവാൻ ആയി ഒരു
കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിൽ.

ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ നൽകിയതിന് ശേഷം സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ്‌ സഹിതം ടെലികോം വകുപ്പിൻ്റെ CEIR (Central Equipment Identity Register ) എന്ന വെബ്സൈറ്റിലെ Request for blocking stolen /lost Mobile എന്ന ലിങ്കിൽ( https://www.ceir.gov.in/Request/CeirUserBlockRequestDirect.jsp) പ്രവേശിച്ച്, IMEI അടക്കമുള്ള വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക .

ഇത്തരത്തിൽ സമർപ്പിച്ച അപേക്ഷകൾക്ക് ഒരു 15 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കുന്നതാണ്.ബ്ലോക്ക് ചെയ്യപ്പെട്ട മൊബൈലിൽ പിന്നീട് വേറെ ഏത് ടെലികോം ഓപ്പറേറ്ററുടെയും SIM ഉപയോഗിക്കാൻ കഴിയുകയില്ല. കളഞ്ഞുകിട്ടിയ മൊബൈലിൽ ആരെങ്കിലും SIM ഇട്ട് ഉപയോഗിച്ചാൽ ആ വിവരം DoT , പോലീസുമായി പങ്കുവെച്ച് , ആയത് ട്രേസ് ചെയ്യുന്നതിന് വേണ്ട നടപടികൾ പോലീസ് കൈക്കൊള്ളുന്നു.

ട്രേസ് ചെയ്ത മൊബൈൽ ഫോൺ പിന്നീട് വ്യക്തികൾക്ക് unblock ചെയ്യാവുന്നതാണ്.

kerala police

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍…

0

ജോലിത്തിരക്കിനിടയില്‍ ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. ഇതാണ് പിന്നീട് അസിഡിറ്റി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ വെള്ളം ധാരാളം കുടിക്കാം. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. 

രണ്ട്…

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്. 

മൂന്ന്…

ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക. 

നാല്…

കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ചിലരില്‍ കാപ്പി, പാല്‍, ചായ, വെണ്ണ എന്നിവ അസിഡിറ്റി ഉണ്ടാക്കാം. 

അഞ്ച്…

സോയാബീന്‍, ഓട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ സ്വയം കണ്ടെത്തി ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. 

ആറ്…

അച്ചാറുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ചിലരില്‍ അതും അസിഡിറ്റി ഉണ്ടാക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

പ്രാർഥിച്ച എല്ലാവർക്കും സ്നേഹവും നന്ദിയും; സർപ്രൈസുകളുണ്ട് -ബാല

0

തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്ക് നന്ദി പറഞ്ഞ് നടൻ ബാല. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ആരാധകരോട് നന്ദി അറിയിച്ചത്. ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നിങ്ങളുടെ മുന്നിൽ എത്തുന്നതെന്നും നല്ല സിനിമകൾ ചെയ്ത് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും ബാല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

സർപ്രൈസുകളുണ്ടെന്നും താരം കൂട്ടിച്ചേർത്തു.’നിങ്ങളോട് സംസാരിച്ചിട്ട് ഏകദേശം രണ്ട് മാസമായി. നിങ്ങളുടെ സത്യസന്ധമായ പ്രാർഥനയും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും വീണ്ടുമൊരു പുതിയ ജീവിതവുമായി മുന്നോട്ട് പോകുന്നു. എല്ലാവരോടും നന്ദിയുണ്ട്

ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരെയൊരു കാര്യം മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചടത്തോളം അത് സ്നേഹമാണ്. ജനങ്ങൾ നൽകിയ സ്നേഹത്തിന് ഈ അവസരത്തിൽ നന്ദി പറയുന്നു. സമയം എന്നത് വലിയൊരു യാഥാർഥ്യമാണ്.

ഏത് നിമിഷവും എന്തുവേണോ സംഭവിക്കാം. ജീവിതം മാറാൻ ഒരു സെക്കന്റ് മതി.നിങ്ങളുടെ പ്രാർഥനക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഈ വിഡിയോയിലൂടെ എല്ലാവരോടുമുള്ള സ്നേഹം അറിയിക്കുന്നു. നല്ല സിനിമകൾ ചെയ്ത് നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. സർപ്രൈസുകളുണ്ട്. അടുത്ത് സിനിമയിൽ കാണാം – ബാല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു

പായ്‌വഞ്ചിയാത്രയിൽ ചരിത്രമെഴുതി അഭിലാഷ് ടോമി

0

സമുദ്രസാഹസികതയിൽ ചരിത്രംകുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. പായ്‌വഞ്ചിയിൽ ലോകംചുറ്റുന്ന ഗോൾഡൻ ഗ്ളോബ് റേസിൽ, 236-ാം ദിവസം യാത്ര പൂർത്തിയാക്കിയ അഭിലാഷ് ശനിയാഴ്ച രാവിലെ ഫ്രാൻസിൽ തീരത്തിറങ്ങി.എവിടെയും നിർത്താതെ പായ്‌വഞ്ചിയിൽ ലോകംചുറ്റുന്ന ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരനായി.

2022 സെപ്‌റ്റംബർ നാലിന് ഫ്രാൻസിലെ ലെ-സബ്ലെ ദെലോൻ തുറമുഖത്തുനിന്ന് തുടങ്ങിയ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും എടുത്ത‌ാണ് 48,000 കിലോമീറ്റർ സഞ്ചരിച്ച് ശനിയാഴ്ച തീരമണഞ്ഞത്. ദക്ഷിണാഫ്രിക്കക്കാരിയായ ക്രിസ്റ്റൻ ന്യൂഷിഫർ ഒന്നാംസ്ഥാനക്കാരിയായി വ്യാഴാഴ്ച അർധരാത്രി തീരത്തെത്തിയിരുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ റിട്ട. ലഫ്റ്റനന്റ് കമാൻഡർ വി.സി. ടോമിയുടെയും വൽസമ്മയുടെയും മകനാണ് അഭിലാഷ്.

ചിന്നക്കനാലിൽ ഭീതി പടർത്തിയ അരികൊമ്പനെ മയക്കു വെടി വെച്ചു

0

ഇടുക്കി: ഇ​ടു​ക്കി​യി​ലെ ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​മ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​തി പ​ട​ർ​ത്തിയ കൊമ്പനാന അരിക്കൊമ്പനെ മയക്കുവെടി വെച്ചു. വനംവകുപ്പിന്‍റെ ദൗത്യസംഘം ആനയെ പിടികൂടാനുള്ള ശ്രമത്തിന്‍റെ രണ്ടാം ദിവസത്തിലാണ് സിങ്കുകണ്ടം സിമന്‍റ് പാലത്തിന് സമീപം വെച്ച് ആനയെ മയക്കുവെടി വെച്ചത്.

ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ.ഇന്ന് രാവിലെ തന്നെ ആനയെ സിമന്‍റ് പാലത്ത് കണ്ടെത്തിയിരുന്നു. തുടർന്ന് ദൗത്യസംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ആന.

പിടികൂടുന്നതിനായി കൊണ്ടുവന്ന കുങ്കിയാനകളെ ഇറക്കുകകയും ചെയ്തു. തുടർന്നാണ് അനുയോജ്യമായ സാഹചര്യമെന്ന് വിലയിരുത്തി ആനയെ മയക്കുവെടി വെച്ചത്.ഇന്നലെ 150 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന ദൗ​ത്യ​സേ​ന പ​ല​ സം​ഘ​ങ്ങ​ളാ​യി സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളോ​ടെ കൊ​മ്പ​നെ കു​ടു​ക്കാ​ൻ പു​ല​ർ​ച്ച​ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഒ​മ്പ​ത്​ മ​ണി​ക്കൂ​ർ തി​ര​ഞ്ഞി​ട്ടും ആ​ന​യെ ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല. തു​ട​ർ​ന്ന്​ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​യോ​ടെ ദൗ​ത്യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കുകയായിരുന്നു. പിന്നീട്, വൈ​കീ​ട്ട്​ ആ​റോ​ടെ ശ​ങ്ക​ര പാ​ണ്ഡ്യ​മേ​ട്ടി​ൽ ആ​ന​യെ ക​ണ്ടെ​ത്തിയിരുന്നു.

Create Your Name Ringtones. Make Your Ringtones In 3 Easy Steps

0

The name ringtone maker helps you make ringtones with your name and beautiful music background. This ringtone maker will create your personalised name ringtone online in just 3 easy steps and download your ringtone. Its absolutely free.

Steps to create your name ringtone:
• Open name ringtone maker app and click ‘Create Your Name Ringtone’ button.
• Enter your name in the first text box
• Choose a text message from the dropdown box or ‘Add your custom message’ to be played along with your name.
• Choose a background music from the list and click ‘Make Ringtone’ button and you are done.

You can
• click the ‘Play’ button to preview your Name ringtone
• customise the ringtone to change the text or background music
• download your name ringtone created with this name ringtone maker in .mp3 format or .m4r format for iPhones.

👉 റിങ്ടോൺ നിർമ്മിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👈

This ringtone maker helps you create your name ringtones. Make your ringtones in 3 easy steps.

Step 1: Enter your name (Eg. Mr. John Smith or Dear Emma etc…)

Step 2: Choose the text message to play along with your name

Step 3: Choose music or sound effect to be played in the background when your phone rings. Click the ‘Make Ringtone’ button

👉 റിങ്ടോൺ നിർമ്മിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👈