spot_img
Monday, June 22, 2026
Home Blog Page 533

സ്ത്രീ ശക്തി SS 364 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 364 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഒന്നാം സമ്മാനം (75 Lakhs)

SY 495979 സമാശ്വാസ സമ്മാനം (8000)

SN 495979 SO 495979 SP 495979 SR 495979 SS 495979 ST 495979 SU 495979 SV 495979 SW 495979 SX 495979 SZ 495979

രണ്ടാം സമ്മാനം (10 Lakhs) SW 923707

മൂന്നാം സമ്മാനം (5,000/-) 0037  0305  1014  1549  1597  1662  2082  2374  3034  4554  4634  5589  6426  6518  6731  7354  8156  8802

നാലാം സമ്മാനം (2,000/-) 1613  2350  2434  3886  4459  5561  6949  7019  7105  8841

അഞ്ചാം സമ്മാനം (1,000/-) 0115  1487  1614  2281  2508  2865  3653  4317  5474  5826  5967  6132  6709  6966  7456  8230  8234  9294  9488  9818

ആറാം സമ്മാനം (500/-) 0030  0065  0086  0158  0325  0400  0677  0767  0923  0974  1003  1125  1184  1308  2367  2593  2616  2802  2820  3020  3259  3283  4024  4037  4161  4618  4787  4826  4949  4985  5003  5194  5196  5504  5837  5996  6077  6219  6259  6434  6536  6752  7128  7772  7919  8039  8345  8490  8616  9014  9781  9849

ഏഴാം സമ്മാനം (200/-) 0236  0610  0868  1119  1259  1336  1788  2809  2850  3003  3208  3663  3697  3878  3969  4135  4164  4451  4705  4902  5023  5187  5439  5695  5988  6073  6678  6703  6785  6799  6819  6820  6936  7238  7321  7497  7940  8132  8350  8488  9125  9383  9391  9879  9933

എട്ടാം സമ്മാനം (100/-) 0125  0334  0407  0445  0566  0658  0681  0819  0954  0976  1076  1114  1135  1220  1227  1248  1279  1543  1564  1651  1777  1935  1937  1984  2047  2641  2718  2840  2886  3196  3211  3236  3238  3481  3522  3647  3678  3791  3794  4038  4052  4106  4109  4243  4287  4347  4472  4526  4576  4602  4646  4745  4852  4865  4870  5002  5012  5091  5179  5239  5250  5262  5342  5396  5427  5841  5846  6143  6148  6218  6309  6695  6737  6795  6816  6852  6910  7055  7323  7660  7665  7672  7726  7727  7741  7743  7819  7827  7878  8032  8047  8069  8085  8218  8240  8278  8321  8332  8399  8576  8661  8716  8731  8799  8860  8896  9002  9042  9071  9123  9192  9230  9282  9353  9432  9530  9548  9575  9577  9676  9763  9836  9873  9874  9960  9992

All TV Channels For Android Devices Application

0

If it’s choice you’re looking for, you came to the right place. Get access to over 300 Live TV channels, 15,000+ hours of OnDemand TV shows, movies and more across Asian, Pinoy, Arabic, Bollywood, Hollywood, Kids, Sports and Lifestyle categories.

In case you weren’t already convinced, Switch TV also offers you:

• No commitment or lock-in contracts
• Access to 300+ Live TV channels
• A library of over 15,000 hours of OnDemand movies and TV shows from StarzPlay, WATCHIT, Paramount+, Showtime, MBC, Rotana, TFC On Demand, Eros Now, Walt Disney, Warner Bros, NBC Universal, Sony Pictures, e-junior, ART, Zee, BBC, Simply South and many more
• Flexible payment options for TV and OnDemand packs: pay daily, weekly or monthly for the most savings
• 7-day catch-up TV plus cloud recording, so you never miss a show again!
• The best new releases and blockbusters from all over the world available to rent
Use your log-in details to access Switch TV on:

iOS and Android apps (mobile/tablet) with screen mirroring support
AppleTV™️ (4K)
Smart TVs (Samsung & LG)
Android TV (Coming soon)

Catch you on the Switch TV app, where you run the show!

For the legal stuff like terms and conditions, visit: https://etisalat.ae/en/c/home/plans/switch-tv.jsp

DOWNLOAD APP CLICK HERE

DOWNLOAD FOR IPHONE

രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

0

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. 

ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 

1. നേന്ത്രപ്പഴം: പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ് നേന്ത്രപ്പഴം. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

2. ചീര: വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

3. വെളുത്തുള്ളി: രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും.

4.ബെറി പഴങ്ങള്‍: ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ  സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി  തുടങ്ങിയ വിവിധയിനം ബെറികള്‍  രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.  

5. തക്കാളി: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

6. സിട്രസ് പഴങ്ങൾ:  ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. 

7. പിസ്ത: ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

8. ക്യാരറ്റ്: പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

1. ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. 

2.  സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. 

3. ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ്  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍  ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. 

4. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്.

5. ശീതീകരിച്ച ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

6. നമുക്കെല്ലാം വളരെ പ്രിയങ്കരമാണ് പല രുചികളിലുള്ള അച്ചാറുകൾ. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഇത്തരത്തില്‍ ഉപ്പ് ധാരാളം അടങ്ങിയ അച്ചാറുകളും ഒഴിവാക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

വൺപ്ലസ് 10ആർ 5ജിയ്ക്ക് ആമസോണിൽ വൻ ഓഫർ

0

വൺപ്ലസ് കഴിഞ്ഞ കൊല്ലം രാജ്യത്ത് അവതരിപ്പിച്ച സ്മാർട്ട്ഫോണിന് ആമസോണിൽ മികച്ച ഓഫർ. കൂപ്പൺ കോഡ് ഉൾപ്പെടെയുള്ള വൻ ഓഫറുകൾ നല്കുന്നത് വൺപ്ലസ് 10ആർ 5ജി ഹാൻഡ്സെറ്റിനാണ്. വൺപ്ലസ് 10ആർ 5ജിയുടെ അഞ്ച് വേരിയന്റുകളാണ് പ്രത്യേക കൂപ്പൺ കോഡ് (I89UREDD) ഉപയോഗിച്ച് വാങ്ങാനാവുക. ഇതിനൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

വൺപ്ലസ് 10 ആർ 5ജിയുടെ വിവിധ വേരിയന്റുകളും ഓഫർ വിലയും, ബ്രാക്കറ്റിൽ കൂപ്പൺ കോഡ് ഇളവുകളും ചുവടെ : വൺപ്ലസ് 10 ആർ 5ജി ( ഫോറസ്റ്റ് ഗ്രീൻ, 8ജിബി റാം, 128 ജിബി സ്റ്റോറേജ്) – 30999 രൂപ (309.99 രൂപ), വൺപ്ലസ് 10 ആർ 5ജി (സിയേര ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) – 30999 രൂപ (309.99 രൂപ), വൺപ്ലസ് 10 ആർ 5ജി (പ്രൈ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) – 30999 രൂപ (309.99 രൂപ), വൺപ്ലസ് 10 ആർ 5ജി (ഫോറസ്റ്റ് ഗ്രീൻ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) – 34999 രൂപ (349.99 രൂപ), വൺപ്ലസ് 10 ആർ 5ജി (സിയേര ബ്ലാക്ക്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) – 34999 രൂപ (349.99 രൂപ).

വിപണിയിലെ തന്നെ ഫാസ്റ്റ് വയേർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ്  വൺപ്ലസ് 10ആർ 5ജി.80W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ടാണ് ഫോണിനുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ഒക്ടാ-കോർ ആണ് പ്രോസസർ. 50 എംപി സോണി ഐഎംഎക്സ്766 ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിന്റെ പ്രത്യേകത.

119 ഡിഗ്രി ഫീൽഡ് വ്യൂവോടു കൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറ,  2 എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 16 എംപി സെൽഫി ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ.

മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം

0

മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു.

ഇന്ന്പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു.അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണക്കാൻ പരിശ്രമം നടക്കുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. തീപിടിത്തത്തിൽ നാശനഷ്ടം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്നിശമന സേനയുടേയും പൊലീസിന്‍റെയും പരിശോധന പിന്നീട് നടക്കും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി ഗവർണർ

0

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. വൈകിട്ട് ക്ഷേത്രം കിഴക്കേ നട പന്തലിൽ വെച്ചായിരുന്നു ഗവർണർക്ക് 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്  സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിന് മുന്നിലെത്തിയത്. തൂവെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം.
 
ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകൾ ഗോപുര കാവടത്തിൽ  നിന്ന ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പന്‍റെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി. ‘വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു  ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഒറ്റ വാചകത്തിലെ പ്രതികരണം.  ഉപനിഷദ് വാക്യവും ചൊല്ലിയായിരുന്നു പ്രതികരണം. 
 
തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും ഗവർണർ സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം. വൈകുന്നേരം മുന്നേ മുക്കാലോടെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ ഗവർണറെ ഷാളയണിയിച്ചു. ദേവസ്വത്തിന്‍റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി. ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസീൽദാർ എം.കെ. ഇന്ദു ഗവർണറെ സ്വീകരിക്കാനെത്തി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ.പി.മനോജ് കുമാർ ,പി.ആർ.ഓ വിമൽ.ജി നാഥ്, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരും സന്നിഹിതരായി.

30 കോടിയുടെ ‘സമ്മാനം അയച്ച്’ വീട്ടമ്മയില്‍നിന്ന് 81 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയിൽ

0

കോട്ടയം:ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി സൈബർ പൊലീസിന്റെ പിടിയിൽ. നൈജീരിയൻ സ്വദേശി ഇസിചിക്കു (26) വിനെയാണു സൈബർ പൊലീസ് സംഘം ഡൽഹിയിൽനിന്നു പിടികൂടിയത്. ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 81 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പിന്റെ കഥയിങ്ങനെ: അന്ന മോർഗൻ എന്ന വ്യാജ പേരുള്ള പ്രൊഫൈലിൽനിന്നു വന്ന സൗഹൃദ റിക്വസ്റ്റ് 2021ൽ വീട്ടമ്മ സ്വീകരിച്ചു. തുടർന്ന് ഇവർ സൗഹൃദം സ്ഥാപിച്ചു. ആ വർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്നറിയിച്ചു അന്ന മോർഗൻ സന്ദേശമയച്ചു. ഇതിന്റെ ഭാഗമായി 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്നും വീട്ടമ്മയെ വിശ്വസിപ്പിച്ചു. വീട്ടമ്മ ഇത് നിരസിച്ചെങ്കിലും സമ്മാനം അയച്ചു കഴിഞ്ഞുവെന്നും ധരിപ്പിച്ചു.ഏതാനും ദിവസങ്ങൾക്കു ശേഷം മുംബൈ കസ്റ്റംസ് ഓഫിസിലെ ഡിപ്ലോമാറ്റിക് ഏജന്റിന്റേതെന്നു പറഞ്ഞൊരാൾ വീട്ടമ്മയെ വിളിച്ചു. യുകെയിൽ നിന്നു വിലപ്പെട്ട സമ്മാനം വന്നിട്ടുണ്ടെന്നും ഇതിൽ കുറച്ചു ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഉണ്ടെന്നും അറിയിച്ചു.

റിസർവ് ബാങ്ക് നിർദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മയ്ക്ക് വാട്സാപ് വഴി സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോയും അയച്ചു കൊടുത്തു. ഇതു വിശ്വസിച്ച വീട്ടമ്മ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയച്ചു. തുടർന്നു വീട്ടമ്മയ്ക്കു പല എയർപോർട്ടുകളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നു പറഞ്ഞു ഫോൺ വരികയും ഇവർ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.കയ്യിലുള്ള പണം തീർന്നതോടെ അയ്ക്കുന്നതു നിർത്തി. ഇതോടെ കസ്റ്റംസിൽ നിന്ന് വിളിക്കുകയാണെന്നും നിങ്ങളുടെ സമ്മാനം വിദേശത്തു നിന്നു വന്നതായതിനാൽ പണം അടച്ച് കൊണ്ടുപോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വിളികൾ വന്നു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും തന്റെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം നൽകിക്കൊണ്ടിരുന്നു.

2021 മുതൽ 2022 ജൂലൈ വരെ പലപ്പോഴായി പണം നൽകി. ഭീഷണി തുടർന്നതോടെ 2022 ജൂലൈയിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്നാണു പ്രതി തട്ടിപ്പ് നടത്തിയതെന്നു മനസ്സിലാക്കി. തുടർന്ന് പ്രത്യേക സൈബർ സംഘം ഡൽഹിയിലെത്തി. ഇയാളുടെ താമസ ‌സ്ഥലത്തിനു സമീപത്തു നിന്നു സാഹസികമായി പിടികൂടുകയായിരുന്നു. ഇയാൾക്കു സഹായികളായി മറ്റാരെങ്കിലുമുണ്ടോ എന്നും കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു

കുട്ടികള്‍ക്ക് എപ്പോഴും മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്…

0

സ്മാര്‍ട് ഫോൺ ഉപയോഗം ഇപ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് കുട്ടികളിലേക്കും അതിവേഗം വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, പഠനത്തിലേക്ക് പോലും കടന്നിട്ടില്ലാത്ത അത്രയും ചെറിയ കുഞ്ഞുങ്ങളും ഫോണ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

പലപ്പോഴും കുട്ടികള്‍ വാശി പിടിച്ച് കരയുമ്പോഴോ, ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ, മുതിര്‍ന്നവരെ ശല്യപ്പെടുത്തുമ്പോഴോ എല്ലാം ഒരു പോംവഴിയായി ഇവരുടെ ശ്രദ്ധ ഫോണിലേക്ക് തിരിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളെ നാം എത്രയോ കാണാറുണ്ട്. 

എന്നാലിത്തരത്തില്‍ കുട്ടികളെ അധികം ഫോണില്‍ കളിപ്പിക്കുന്നത് അത്ര നല്ലതല്ല. ഇതിന് പല വിധത്തിലുള്ള ദോഷവശങ്ങളുണ്ടെങ്കിലും അവരുടെ കണ്ണിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. 

മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി വളരെ ‘സെൻസിറ്റീവ്’ ആയ കണ്ണുകളായിരിക്കും കുട്ടികളുടേത്. അവരുടെ കണ്ണുകള്‍ മുഴുവനായി വികസിക്കുകയോ, പാകപ്പെടുകയോ ചെയ്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ അവരുടെ കണ്ണുകള്‍ എളുപ്പത്തില്‍ ബാധിക്കപ്പെടാം. 

കാഴ്ചാപ്രശ്നം, കണ്ണ് വേദന, ഡ്രൈ ഐസ്, കണ്ണില്‍ അസ്വസ്ഥത എന്നിങ്ങനെ പല പ്രശ്നങ്ങളും കുട്ടികളുടെ കണ്ണുകളെ ഈ രീതിയില്‍ ബാധിക്കാം. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് പരമാവധി ഫോണ്‍ നല്‍കി അവരെ സന്തോഷപ്പെടുത്താൻ മാതാപിതാക്കള്‍ ശ്രമിക്കാതിരിക്കുക. ഇത് ചെറുതിലേ തൊട്ട് ശീലിപ്പിച്ചില്ലെങ്കില്‍ പിന്നീട് ശീലിപ്പിക്കാനും പ്രയാസമായിരിക്കും. 

കുട്ടികളുടെ കണ്ണിനേല്‍ക്കുന്ന പ്രശ്നങ്ങള്‍ അവരുടെ പഠനം, സാമൂഹികമായ പെരുമാറ്റം, വ്യക്തിത്വം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കുട്ടികളെ കഴിയുന്നതും വീടിന് പുറത്തിറക്കി നടക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും പരിശീലിപ്പിക്കുക,. വ്യായാമത്തിലേക്ക് ചെറുതിലേ അവരെ ആകര്‍ഷിക്കുക, അവര്‍ വായിക്കുമ്പോഴോ വരയ്ക്കുമ്പോഴോ എല്ലാം വീട്ടിനകത്തെ വെളിച്ചം നല്ലരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിച്ച് അവരെ ശീലിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കുട്ടികളുടെ കണ്ണിന്‍റെ ആരോഗ്യവും ആകെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. 

ഇതോടൊപ്പം തന്നെ കുട്ടികളില്‍ കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തുന്നതും ഏറെ നല്ലതാണ്. 

കാരുണ്യ KR-600 ലോട്ടറി ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-600 ലോട്ടറി ഫലം പ്രഖ്യാപിച്ചു.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]
KA 478568

സമാശ്വാസ സമ്മാനം (8000)
KB 478568 KC 478568 KD 478568 KE 478568 KF 478568 KG 478568 KH 478568 KJ 478568 KK 478568 KL 478568 KM 478568

രണ്ടാം സമ്മാനം [5 ലക്ഷം]
KE 270122

മൂന്നാം സമ്മാനം [1 ലക്ഷം]
1) KA 601243
2) KB 652992
3) KC 756166
4) KD 183227
5) KE 410094
6) KF 177658
7) KG 497586
8) KH 298103
9) KJ 748923
10) KK 155073
11) KL 539125
12) KM 982053

നാലാം സമ്മാനം [ 5,000/- ]
0420 0522 0698 2335 3254 3265 4022 4143 4548 4723 5703 6027 6268 6277 6528 7929 8224 9442

അഞ്ചാം സമ്മാനം [2,000/-]
0949 1916 2049 4249 4588 5796 7067 7302 9918 9967

ആറാം സമ്മാനം [1,000/-]
0925 2227 2228 2645 3759 4234 5272 5989 6108 6525 8584 8598 9555 9565

ഏഴാം സമ്മാനം [500/- ]
0129 0175 0192 0206 0239 0506 0731 1097 1135 1183 1191 1204 1301 1685 1844 2020 2131 2289 2362 2698 3202 3240 3478 3539 3540 3622 3951 4292 4356 4386 4404 4414 4596 4597 4636 4739 4746 4811 4910 5066 5078 5158 5291 5366 5391 5996 6121 6130 6221 6244 6415 6658 6790 6935 7016 7103 7153 7211 7239 7305 7486 7784 7827 7984 7993 8226 8237 8249 8302 8347 8590 8688 8700 8869 8909 9026 9152 9416 9677 9736

എട്ടാം സമ്മാനം [100/- ]
0015 0031 0096 0131 0262 0286 0379 0439 0714 0931 1243 1330 1581 1597 1723 1724 1729 1764 1781 1872 1974 2031 2256 2404 2462 2517 2542 2570 2617 2680 2930 2934 2961 3008 3154 3200 3222 3296 3413 3430 3594 3987 4071 4090 4119 4289 4413 4575 4651 4759 4829 4839 4913 5052 5098 5196 5227 5228 5319 5512 5513 5763 5764 5809 5975 6112 6195 6199 6435 6500 6507 6516 6579 6627 6795 6926 6953 7057 7115 7144 7163 7190 7462 7505 7508 7522 7770 7783 7791 7793 7821 7846 7863 8014 8033 8156 8262 8279 8284 8291 8314 8374 8500 8581 8587 8631 8748 8851 8970 8992 9032 9325 9484 9545 9561 9582 9585 9661 9681 9697 9700 9953 9954 9971

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി

0

ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.

 റദ്ദാക്കിയ ട്രെയിനുകള്‍ 

1. എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.

2. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.

   ട്രെയിനുകൾക്ക് നിയന്ത്രണം

1. ഈ മാസം 15ന് നിലമ്പൂർ – കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രം.

2. മെയ് 8,15 തീയതികളിൽ കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.

3. മെയ് 8,15 തീയതികളിൽ തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.

4. മെയ് 9,16 തീയതികളിൽ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.

5. മെയ് 8,15 തീയതികളിലെ പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

6. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ