spot_img
Monday, June 22, 2026
Home Blog Page 537

Beautiful Mehndi Designs Offline App

0

Mehndi Design provides the latest images for absolutely free.

This Heena app is a mehndi offline application to help those females who don’t know the latest and new trending mehndi design.

Trending Mehndi Design app contains mehndi designs. This is a mehndi designs 2023 latest offline app for android. Perfect latest Mehndi designs images to look different at parties, wedding & friends gathering function.

Every user can use mehndi app download using the offline mehndi design app and also you can share Whatsapp mehndi design. User can see the Arabic mehndi design app download, they will see mehndi design 2023 app download and bridal use simple mehndi designs images free download, also simple mehndi design app in below I am showing mehndi category.

This mehndi apps will show image free download, simple design video download free also we include share chat mehndi video images. This mehndi app free download by the simple designs videos download and you can see the pictures.

Categories:-

Images featured are selected from many different kinds of mehndi designs including:

  • Simple Mehndi Designs
  • Bridal Mehndi Designs
  • Hand Mehndi Designs
  • Feet Mehndi Designs
  • Arms Mehndi Designs
  • Indian Mehndi Designs
  • Flower Mehndi Designs
  • Finger Mehndi Designs
  • Asian Mehndi Designs
  • Stylish Mehndi Designs
  • hariyali teez
  • teez mehndi design
  • teej festival in Rajasthan
  • Top 10 Henna Designs
  • Top 110+ Arabic Mehndi Designs

looking for latest hand mehndi designs to look different from girls in weddings, parties, or friends gathering function.

You can make your virtual mehndi wallpaper by this Mehndi App, After mehndi app download karna hai uske bad apko mehndi app new pics dikhayi denge mehndi app offline simple 2023 me bi pictures hai isme even hand mehndi design bi hai, foot Mehndi design bi hai iske alwa ap simple mehndi design book free download kar sakte hai.

Sharechat ki mehndi ki design ke sath simple mehndi design aage ka ar piche ka simple mehndi design bi hai. sharechat mehndi images se mehndi app free download hota hai & simple mehndi designs download bi hota hai.

Mehndi Design has the latest mehndi designs for mehndi loving girls or brides. If you are Looking for the latest mehndi designs of 2023 then you need to download this mehndi designs app

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

ADOWNLOAD CLICK HERE

Andriod:02DOWNLOAD CLICK HERE

IPHONE 01 DOWNLOAD CLICK HERE

IPHONE 02 DOWNLOAD CLICK HERE

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-46 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-46 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FU 215003

സമാശ്വാസ സമ്മാനം (Rs.8,000/-)

FN 215003
FO 215003
FP 215003
FR 215003
FS 215003
FT 215003
FV 215003
FW 215003
FX 215003
FY 215003
FZ 215003

രണ്ടാം സമ്മാനം [10 Lakhs]

FP 295855

മൂന്നാം സമ്മാനം (Rs.5,000/-)

0736  1943  2017  2034  3894  3959  4909  6182  6824  8392  8556  9961

നാലാം സമ്മാനം (Rs.2,000/-)

0736  1943  2017  2034  3894  3959  4909  6182  6824  8392  8556  9961

നാലാം സമ്മാനം (Rs.1,000/-)

0239  0507  1682  1815  1871  1967  4117  4144  4929  4948  4998  5363  5439  5721  6109  6233  6581  6837  7387  7518  7558  7671  9064  9438

ആറാം സമ്മാനം Rs.500/-

0209  0334  0478  0668  0812  0891  0924  0953  0966  1269  1310  1359  1412  1640  1686  1811  1868  2028  2039  2315  2410  2596  2665  3087 3100  3200  3242  3374  3394  3601  3609  3702  3703  3757  3862  3884  4097  4150  4182  4550  4797  5170  5281  5346  5421  5501  5612  5680 5835  6098  6108  6118  6131  6148  6206  6284  6406  6542  6566  6693  6713  7056  7075  7125  7320  7354  7415  7423  7506  7517  7530  7533 7559  7596  7644  7731  7829  7881  7965  8205  8259  8378  8506  8860  8870  9028  9284  9358  9654  9690  9727  9743  9758  9829  9953  9965

ഏഴാം സമ്മാനം (Rs.100/-)

0109  0141  0175  0281  0327  0418  0427  0501  0601  0623  0955  1000  1085  1098  1178  1232  1320  1433  1500  1505  1589  1685  1738  1916  2237  2320  2350  2357  2451  2519  2523  2535  2808  2816  2906  2961  2996  3014  3198  3307  3497  3528  3604  3725  3829  3902  3935  4091  4099  4262  4382  4385  4510  4729  4742  4745  4866  4912  4985  4999  5001  5063  5083  5201  5229  5261  5294  5372  5377  5545  5564  5566  5591  5630  5651  5745  5846  5953  6146  6161  6186  6193  6347  6379  6430  6487  6502  6517  6534  6633  6735  6841  7143  7296  7382  7582  7724  7841  7867  7883  7892  7936  8199  8352  8383  8393  8455  8456  8789  8812  8841  8968  9079  9117  9231  9232  9296  9328  9399  9403  9425  9469  9581  9629  9694  9858

റീൽസ് എഡിറ്റും ചെയ്യാം ; അപ്ഡേഷനുമായി ഇൻസ്റ്റഗ്രാം

0

ഇൻസ്റ്റഗ്രാം റീൽസ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താനുള്ള സൗകര്യമുണ്ടാകും.കൂടാതെ റീൽസ് വീഡിയോകളുടെ ആകെ വാച്ച് ടൈമും ശരാശരി വാച്ച് ടൈമും അറിയാനും ഉപഭോക്താക്കൾക്കാകും. ഇതിന് പുറമെ ആരാധകർക്കും ക്രിയേറ്റർമാർക്കും ഗിഫ്റ്റുകൾ നൽകാനുള്ള സൗകര്യവും അവതരിപ്പിക്കുന്നുണ്ട്.

റീൽസ് വീഡിയോ ചെയ്യാനായി പുതിയ ഐഡിയ തിരയുന്നവർക്ക് ഏറെ പ്രയോജനകരമായിരിക്കും റീൽസ് ട്രെൻഡ്‌സ് എന്ന ഓപ്ഷൻ. പുതിയ ഹാഷ്ടാഗുകളും ശബ്ദങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നത് വഴി കാഴ്ചക്കാരുടെ എണ്ണം കൂട്ടാനാകും. പുതിയ അപ്ഡേഷനിൽ റീൽസ് ട്രെൻഡ്സ് എന്ന വിഭാഗത്തിൽ ഈ ഓപ്ഷനുകളെല്ലാം കാണാം ഇനി. 

റീൽസ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മറ്റൊന്ന്. റീൽസ് വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി വീഡിയോ ക്ലിപ്പുകൾ, സ്റ്റിക്കറുകൾ, ഓഡിയോ, ടെക്‌സ്റ്റ് എന്നിവ ഒരെ ഓപ്ഷനിൽ തന്നെ ഇനി മുതൽ ലഭ്യമാവും. എല്ലാ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിലും ഈ അപ്ഡേഷനുണ്ടാകും. ഇത് കൂടാതെ വീഡിയോകളുടെ റീച്ച് കൂടുതൽ വിശകലനം ചെയ്യാനായി ടോട്ടൽ വാച്ച് ടൈം, ആവറേജ് വാച്ച് ടൈം എന്നീ കണക്കുകൾ കൂടി റീൽ ഇൻസൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഒരു റീൽ എത്ര നേരം കാഴ്ചക്കാർ കണ്ടുവെന്നതാണ്  ടോട്ടൽ വാച്ച് ടൈം. വീഡിയോ ശരാശരി എത്രനേരം ആളുകൾ കാണുന്നുണ്ടെന്നുള്ള കണക്കാണ് ആവറേജ് വാച്ച് ടൈം. ഈ അപ്ഡേഷനിലൂടെ ആരാധകർക്ക് ഇഷ്ടപ്പെട്ട ക്രിയേറ്റർമാർക്ക് ഗിഫ്റ്റും കൊടുക്കാനാകും. ഇൻസ്റ്റഗ്രാമിലെ ഹാർട്ട് ഐക്കണിൽ ക്ലിക്ക് ചെയ്താൽ എന്തെല്ലാം ഗിഫ്റ്റുകളാണ് ലഭിച്ചത് എന്ന് ക്രിയേറ്റർമാർക്ക് അറിയാനാകും.

ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട; നാളെ മുതൽ സ്മാർട്ടാകും, പുതിയ കാർഡിൽ ഏഴ് സുരക്ഷാ ഫീച്ചറുകൾ

0

കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാ‍ർഡുകൾ കൊണ്ടുവരണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. 

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ലൈവിം​ഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു.

സ്വർണവില താഴേക്ക് തന്നെ; വിപണിയിൽ ആശ്വാസം:ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,680 രൂപയാണ്. വിഷുദിനത്തിൽ സ്വർണവില കുറഞ്ഞിരുന്നു. . 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4655 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഏപ്രിൽ  01 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 02 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 45000 രൂപ
ഏപ്രിൽ 06 -ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44720 രൂപ
ഏപ്രിൽ 07 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44640 രൂപ
ഏപ്രിൽ 08 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 09 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 10 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44320 രൂപ
ഏപ്രിൽ 11 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44560 രൂപ
ഏപ്രിൽ 12 -ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44960 രൂപ
ഏപ്രിൽ 13 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44880 രൂപ
ഏപ്രിൽ 14 -ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു . വിപണി വില 45320 രൂപ
ഏപ്രിൽ 15 -ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44760 രൂപ

ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട; 50 രൂപ അടച്ച് അപേക്ഷിച്ചാൽ പിവിസി കാർഡ് വീട്ടിലെത്തും

0

ഇന്ത്യൻ പൗരനാണെങ്കിൽ ആധാർ കാർഡും അത്യാവശ്യമാണ്. കാരണം ഇന്ത്യൻ ജനതയുടെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ പ്രാധാന്യമുണ്ട്. എന്നാൽ പെട്ടന്നരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ കാര്യങ്ങളും അവതാളത്തിലാകും. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ. ഓൺലൈൻ വഴി പിവിസി ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. ക്യു ആർ കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ അടങ്ങുന്നതാണ് പിവിസി ആധാർ കാർഡ്. വെറും 50 ഫീസിനത്തിൽ നൽകി കാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഒരു പിവിസി ആധാർ കാർഡിനായി അപേക്ഷിക്കുന്നതും ഈസിയാണ്.

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

ആദ്യം uidai.gov.in എന്നതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. മൈ ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഓർഡർ ആധാർ പിവിസി കാർഡ് തിരഞ്ഞെടുക്കുക. 12 അക്ക ആധാർ നമ്പർ നൽകിയതിനു ശേഷം സുരക്ഷാ കോഡും നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി അത് വെബ്സൈറ്റിൽ രേഖപ്പെടുത്തുക പിവിസി ആധാർ കാർഡിനായി അപേക്ഷിച്ചതിന്റെ പ്രിവ്യൂ പ്രദർശിപ്പിക്കും. ഇത് നോക്കി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക കൂടാതെ 50 രൂപ ഫീസ് അടക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി 50 രൂപ അടയ്ക്കാം പിവിസി കാർഡ് സ്പീഡ് പോസ്റ്റ് വഴി അപേക്ഷകന്റെ വീട്ടുവിലാസത്തിൽ എത്തും പിവിസി ആധാർ കാർഡിന് ഓഫ്ലൈനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിച്ച് ഒരു ഫോം പൂരിപ്പിച്ച് ഫീസ് നൽകിയാൽ അഞ്ചോ ആറോ ദിവസത്തിനുള്ളിൽ കാർഡ് വീട്ടിലെത്തും. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ , വിവിധ സർക്കാർ പദ്ധതികൾ, സ്‌കൂൾ/ കോളേജ് പ്രവേശനങ്ങൾ, യാത്രകൾ, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യൽ ഉൾപ്പെടെയുള്ള നിരവധി സാമ്പത്തിക ഇടപാടുകൾ എന്നിവ നടത്താൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ആധാർ കാർഡ് സുരക്ഷിതമായി സൂക്ഷിക്കുകയോ നഷ്ടപ്പെട്ടാൽ ഒരു പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

ദുബായിലെ തീപ്പിടിത്തം: മലപ്പുറം സ്വദേശികളായ ദമ്പതിമാരടക്കം 16 പേര്‍ മരിച്ചു

0

ദുബായ്: ദുബായ് ദേര ബുര്‍ജ് മുറാറില്‍ താമസകെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതിമാരടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടായത്.

തമിഴ്നാട് സ്വദേശികളായ അബ്ദുൽ ഖാദർ, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇവരുടെ മരണം.രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചതായാണ് വിവരം.

ട്രാവല്‍സ് കമ്പനി ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രെസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. അതേസമയം 16-ഓളം പേര്‍ മരിച്ചതായും മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. പോലീസും സിവിൽ ഡിഫന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി

കേന്ദ്ര സായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

0

ന്യൂഡൽഹി: കേന്ദ്ര സായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്താനാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കളെ സായുധ പോലീസ് സേനയിലേക്ക് ചേരാന്‍ അനുവദിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. ഈ തീരുമാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യത; ആശ്വാസമാകാൻ വേനൽ മഴ എത്തിയേക്കും

0

സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പടെ വടക്കൻ കേരളം ഇന്നും ചുട്ടുപൊള്ളിയേക്കും. പാലക്കാട് ഇന്നലെയും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്.

മലമ്പുഴ,മംഗലം ഡാം , പോത്തുണ്ടി ഡാം, കൊല്ലങ്കോട്,ഒറ്റപ്പാലം, ,വെള്ളാനിക്കര, പീച്ചി, മുണ്ടേരി തുടങ്ങി സംസ്ഥാനത്തെപത്ത് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഉം 42ളം ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്.സൂര്യാഘാത – സൂര്യതപ സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

പൊള്ളുന്ന ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് വേനൽ മഴയ്ക്കും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലാണ് വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണം. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.