spot_img
Saturday, June 20, 2026
Home Blog Page 554

ആംബുലന്‍സ് വഴിയിൽ തടഞ്ഞു, ഡ്രൈവർക്ക് നേരെ കയ്യേറ്റം, രോഗി മരിച്ചു

0

മലപ്പുറം: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറെ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ വൈകിയ രോഗി മരിച്ചു.വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കല്‍ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകന്‍ ഖാലിദ്(33) ആണു മരിച്ചത്. കാര്‍ യാത്രക്കാരന്‍ ആംബുലന്‍സിനെ വഴിയിലും പിന്തുടര്‍ന്ന് ആശുപത്രിയിലും തടസ്സം ഉണ്ടാക്കിയെന്നാണ് ആരോപണം.

ഇന്നലെ ഉച്ചയ്ക്ക് 12.45ന് പെരിന്തല്‍മണ്ണയിലാണ് സംഭവമുണ്ടായത്. പടപ്പറമ്പിലേ വാഹന ഷോറൂമില്‍ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവിടത്തെ ജീവനക്കാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലന്‍സിനു മുന്‍പില്‍ കാര്‍ തടസ്സം ഉണ്ടാക്കിയെന്നാണ് പരാതി.

കാര്‍ യാത്രക്കാരനും ആംബുലന്‍സ് ഡ്രൈവറും തമ്മില്‍ ഇവിടെവച്ച്‌ തര്‍ക്കമുണ്ടായി. പിന്നീട് ആശുപത്രിയിലേക്കു പിന്തുടര്‍ന്നെത്തിയ കാര്‍ യാത്രക്കാരന്‍ ആംബുലന്‍സ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ആശുപത്രി ജീവനക്കാര്‍ സ്ട്രെച്ചറും മറ്റുമായി എത്തിയെങ്കിലും തര്‍ക്കം തീര്‍ന്ന ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. അല്‍പസമയത്തിനകം രോഗി മരിച്ചു. പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പാങ്ങ് വലിയപറമ്പിൽ അബ്ദുല്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരൂര്‍ക്കാട് സ്വദേശിയുടേതാണ് കാര്‍. സംഭവസമയത്ത് താന്‍ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളില്‍നിന്നു വീണു പരുക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണു സംഭവമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കൊല്ലത്ത് ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചനിലയിൽ; ഗാർഹിക പീഡനമെന്ന് കുടുംബം

0

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് യുവതിയുടെ ഭർത്താവ്.
വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തിഒരുമിച്ചു താമസിച്ചുവരുകയായിരുന്നു.മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് പോസ്റ്റുമോർട്ടത്തിനായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റുകയും ചെയ്തു.

തന്റെ സഹോദരിക്കു ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ളപീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസിൽ മരിച്ച ഐശര്യയുടെ സഹോദരൻ പരാതി നൽകി. ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു.

0

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരാകരികുകയും ചെയ്തു. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് നിഷാം ഹൈക്കോടതിയില്‍ നൽകിയ അപ്പീല്‍ പരിഗണിച്ചശേഷമാണ് വിധി പ്രസ്താവിച്ചത്.

കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയുണ്ടായെന്നുമുള്ള നിഷാമിന്റെ വാദത്തിൽ നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. 2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയത്. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

യാത്രക്കാരന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു, ജനാലയിൽ തൂങ്ങിക്കിടന്ന് കള്ളന് യാത്ര ചെയ്യേണ്ടി വന്നത് 15 കി.മി

0

ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമായിരിക്കും അയാൾക്ക് ഉണ്ടായിരിക്കുക. 

സംഭവിച്ചത് ഇങ്ങനെ, അയാൾ‌ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചതോടെ ഒരാൾ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോൾ തന്നെ വണ്ടി സ്റ്റേഷൻ വിടുകയും ചെയ്തു. യാത്രക്കാരൻ കള്ളന്റെ കൈ വിടാൻ തയ്യാറായില്ല. മറ്റൊരു യാത്രക്കാരനും കള്ളന്റെ മറ്റേ കൈ പിടിക്കുകയും അത് വലിക്കാൻ തുടങ്ങുകയും ചെയ്തു. ട്രെയിൻ സ്റ്റേഷൻ വിട്ടു. അങ്ങനെ ജനാലയ്ക്കൽ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റർ. യാത്രക്കാരൻ ഇങ്ങനെ ട്രെയിൻ ഓടുമ്പോൾ കള്ളൻ ജനാലയ്ക്കൽ തൂങ്ങി നിൽക്കുന്നതിന്റെ ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. അധികം വൈകാതെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

ട്രെയിനിലെ യാത്രക്കാർ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാൾ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചത് എന്ന് യാത്രക്കാർ പറയുന്നു. അപ്പോൾ ഒരു യാത്രക്കാരൻ അവന്റെ കൈ പിടിച്ചു. ആ യാത്രക്കാരനെ സഹായിക്കാൻ സമീപത്തുള്ള യാത്രക്കാർ കള്ളന്റെ ഇരുകൈകളും പിടിക്കുകയായിരുന്നു. 

ട്രെയിൻ നീങ്ങുമ്പോൾ കള്ളൻ ആകെ ഭയന്ന് നിലവിളിക്കുന്നുണ്ട്. തന്റെ കൈ പൊട്ടിപ്പോകുമെന്നും താൻ മരിച്ചു പോകുമെന്നും അയാൾ പറയുന്നു. ഒപ്പം തന്നെ തന്റെ കൈകൾ വിട്ടുകളയരുതേ എന്ന് അയാൾ യാത്രക്കാരോട് അപേക്ഷിക്കുന്നും ഉണ്ട്. 

പിന്നീട് ഖഗാരിയ സ്റ്റേഷനിലെ ജിആർപിക്ക് ഇയാളെ കൈമാറി. അയാളുടെ പേര് പങ്കജ് കുമാർ എന്നാണ് എന്നും തിരിച്ചറിഞ്ഞു. ബെഗുസരായിലെ സാഹേബ്പൂർ കമാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് ഇയാൾ. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: ശബരിമലയിൽ പരമാവധി ഭക്തരെ പ്രവേശിപ്പിക്കും

0

ഈ വ‍ർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കും. കോവിഡ് കാലത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നും പഴയ നിലയിൽ തീർത്ഥാടകൾക്ക് പ്രവേശനം അനുവദിക്കാനും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ തീരുമാനിച്ചു. 

പ്രതിദിനം 10,000 പേർക്കായിരുന്നു കൊവിഡ് കാലത്ത് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ അടുത്ത തവണ നട തുറക്കുമ്പോൾ മുതൽ പ്രതിദിനം പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. വെർച്വൽ ക്യൂ വഴിയുള്ള തീർത്ഥാനം പ്രൊത്സിപ്പിക്കാനും യോഗത്തിൽ ധാരണയായി. 

ഓണ്‍ലൈൻ ബുക്കിനായി ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. ദർശനത്തിൻെറ കാര്യത്തിൽ മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. ഓരോ വകുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട കാര്യങ്ങള്‍ ഇന്ന് ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു.   ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്,  റവന്യൂ മന്ത്രി കെ.രാജൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആൻ്റണി രാജു എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ലണ്ടനിലേക്ക്

0

അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും.  500 ലോകനേതാക്കളാണ് ചടങ്ങിൽ പങ്കെടുക്കുക. തിങ്കളാഴ്ച ലണ്ടൻ വെസ്‌റ്റ്‌മിനിസ്‌റ്റർ ആബിയിലാണ് ഔദ്യോഗിക സംസ്കാരചടങ്ങ് നടക്കുക. 

സെപ്തംബർ 17 മുതൽ 19 വരെയാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ലണ്ടൻ സന്ദർശനം. നേരത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകറും രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സെപ്തംബർ 12ന് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയിൽ ദുഖാചരണം ഉണ്ടായിരുന്നു. 

അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ഭാര്യ ജിൽ, കോമൺവെൽത്ത്‌ രാജ്യനേതാക്കൾ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, ക്യാനഡ, ഫ്രാൻസ്‌, ഇറ്റലി, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാഷ്ട്രങ്ങളിൽനിന്നുള്ള നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ എത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജവംശ പ്രതിനിധികളും പങ്കെടുക്കും. റഷ്യ, മ്യാന്മർ, ബലാറസ്‌ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾക്ക്‌ ചടങ്ങിലേക്ക്‌ ക്ഷണമില്ല. 

എഡിൻബറയിലെ സെന്റ്‌ ഗൈൽസ്‌ കത്തീഡ്രലിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ മൃതദേഹം ലണ്ടനിലേക്ക്‌ കൊണ്ടുപോയിരുന്നു.   രാജ്ഞിയുടെ വിൽപത്രം 90 വർഷത്തേക്ക്‌ രഹസ്യകേന്ദ്രത്തിലെ ലോക്കറിൽ സൂക്ഷിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. 

പിൽക്കാലത്ത് ജോർജ് ആറാമൻ രാജാവായിത്തീർന്ന ആർബർട്ട് ഫ്രഡറിക് ആർതർ ജോർജിന്റെയും എലിസബത്തിന്റെയും മകളായി 1926 ഏപ്രിൽ 21 ന് ലണ്ടനിലെ മേഫെയറിലുള്ള വസതിയിലായിരുന്നു എലിസബത്തിന്റെ ജനനം. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ 1936ൽ സ്ഥാനത്യാഗം ചെയ്തതോടെയാണ് എലിസബത്തിന്റെ പിതാവ്  രാജാവായത്. 1952 ൽ അദ്ദേഹം അന്തരിച്ചതോടെ 25ാം വയസ്സിൽ എലിസബത്ത് ബ്രിട്ടിഷ് രാജ്‍ഞിയായി സ്ഥാനമേറ്റു. 1952 ഫെബ്രുവരി 6 മുതൽ മരിക്കും വരെ, 70 വർഷം 214 ദിവസം ഭരണത്തിലിരുന്നു. ഭർത്താവ് ഫിലിപ്പ് രാജകുമാരൻ 2021 ഏപ്രിലിലാണ് അന്തരിച്ചത്. രാജ്ഞിയുടെ മരണത്തോടെ രാജാവായിത്തീർന്ന ചാൾസിനെക്കൂടാതെ  ആൻ, ആൻഡ്രൂ, എഡ്വേഡ് എന്നിവരാണു എലിസബത്തിന്റെ മക്കൾ.

അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞു; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സം. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​താം വ​ള​വ് തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ലോ​ഡു​മാ​യി ചു​രം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ലോ​റി അ​രു​കി​ലേ​ക്ക് മാ​റ്റു​ന്ന​ത് വ​രെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നി​ല്ല. ഒ​രു വ​ശ​ത്തു​കൂ​ടി ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ലോ​റി ക്രെ​യ്ൻ എ​ത്തി​ച്ച് മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

തൊടുപുഴയിൽ 8 വയസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ് : 3 വർഷത്തിനുശേഷം വിചാരണ ഇന്നുമുതൽ , പ്രതി അമ്മയുടെ കാമുകൻ

0

ഇടുക്കി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിചാരണ തുടങ്ങും. തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. മറ്റൊരു കേസില്‍ ശിക്ഷയില്‍ കഴിയുന്ന അരുണ്‍ ആനന്ദിനെ ഇന്ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപെട്ടിട്ടുണ്ട്.

ഇതുവരെ ഓണ്‍ലൈനായാണ് അരുണ്‍ ആനന്ദ് കോടതിയില്‍ ഹാജരായിരുന്നത്. കേസിൽ പ്രതിയായ അരുൺ ആനന്ദ് നിരവധി തവണ കുട്ടിയെ മർദ്ദിച്ചു എന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . സംഭവം പുറത്തുവന്ന മൂന്നു വർഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത് . കേസിൽ അരുൺ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്

2019 ഏപ്രിൽ 6 നാണ് കുട്ടി മരിക്കുന്നത്. മർദ്ദനം നടന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു . പൊലീസെത്തിയപ്പോഴേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.

കൊണ്ടുവരാൻ 45 മിനിറ്റ്, വിദഗ്‍ധ ചികിത്സയ്ക്ക് കൊണ്ടുപോകാൻ അര മണിക്കൂർ.. അങ്ങനെ ഒന്നേകാൽ മണിക്കൂർ അരുൺ കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചു. നേരത്തേ കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചു കൂടി വിദഗ്‍ധ ചികിത്സ കുട്ടിയ്ക്ക് നൽകാനാകുമായിരുന്നെന്ന് ഡോക്ടർമാരും വ്യക്തമാക്കുന്നു. ഒടുവിൽ പൊലീസ് നിർബന്ധിച്ചാണ് ആംബുലൻസിൽ ഇരുവരെയും കയറ്റിവിട്ടത്. 

അതേസമയം, കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും പറയുന്നു. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടൽ. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തിൽ ബലമായി ഇടിച്ചതിന്‍റെ പാടുകളുമുണ്ട്. വീഴ്ചയിൽ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാൾ ഗുരുതരമാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്, കൊണ്ടത് 12 കാരിക്ക്, തലയ്ക്ക് പരിക്കേറ്റ കീർത്തന ആശുപത്രിയിൽ ചികിത്സ തേടി

0

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. വെകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. S10 കോച്ചിൽ 49 ാം   നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടർ ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തെലുങ്കിലെ മുതിര്‍ന്ന നടനും രാഷ്ട്രീയ നേതാവുമായ യു വി കൃഷ്ണം രാജു അന്തരിച്ചു

0

തെലുങ്കിലെ മുതിര്‍ന്ന നടനും രാഷ്ട്രീയ നേതാവുമായ യു വി കൃഷ്ണം രാജു (83) അന്തരിച്ചു. കുറച്ചുകാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണകാരണം ഹൃദയാഘാതമാണ്. ഹൈദരാബാദ് ഗച്ചിബൌളിയിലെ എ ഐ ജി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.25 ന് ആണ് മരണം. തെലുങ്ക് യുവതാരം പ്രഭാസിന്‍റെ വലിയച്ഛനാണ് കൃഷ്ണം രാജു.

1940 ജനുവരി 20 ന് ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാബരി ജില്ലയിലുള്ള മൊഗള്‍ത്തൂരിലാണ് ഉപ്പളപതി വെങ്കട കൃഷ്ണം രാജുവിന്‍റെ ജനനം. വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവര്‍ത്തകനായി കുറച്ചുകാലം അദ്ദേഹം ജോലി ചെയ്തു. 1966ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ചിലക ഗോറിങ്കയിലൂടെ നായകനായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളായും അദ്ദേഹം കൈയടി നേടി. മികച്ച നടനുള്ള രാഷ്ട്രപതി പുരസ്കാരം 1977ലും 78ലും അദ്ദേഹം നേടി. 1977, 84 വര്‍ഷങ്ങളില്‍ നന്ദി പുരസ്കാരങ്ങള്‍, 1977, 83, 84, 86 വര്‍ഷങ്ങളില്‍ ഫിലിംഫെയര്‍ പുരസ്കാരങ്ങളും അദ്ദേഹം നേടി. 2006ല്‍ ഫിലിംഫെയര്‍ സൌത്തിന്‍റെ ആജീവനാന്ത പുരസ്കാരവും കൃഷ്ണം രാജുവിനെ തേടിയെത്തി. ഭക്ത കണ്ണപ്പ, ബൊബ്ബിളി ബ്രഹ്‍മണ്ണ തുടങ്ങി അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഇന്നും ജനപ്രീതിയിലുണ്ട്. അഭിനയിച്ച റോളുകളുടെ പ്രത്യേകത കൊണ്ട് റിബല്‍ സ്റ്റാര്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. അനുജന്‍ ഉപ്പളപതി സൂര്യനാരായണ രാജുവിന്‍റെ മകനാ നടന്‍ പ്രഭാസിന് യംഗ് റിബല്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുണ്ട് എന്നത് ഒരു കൌതുകം.