spot_img
Tuesday, June 16, 2026
Home Blog Page 57

ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച

0

കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസിൽ മറ്റന്നാൾ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷ വാദം പൂർത്തിയായി. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. വാദത്തിനിടെ വന്ദനയുടെ അച്ഛനും അമ്മയും കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്‌തത് . സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്. ശരീരത്തിൽ 23 കുത്തുകൾ ഏറ്റു. പ്രതി ചെയ്‌തത് അപൂർവങ്ങളിൽ അപൂർവം ആയിട്ട് കണക്കിലാക്കണമെന്നും ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂര കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി. വാദം കേട്ട് കോടതിക്കുള്ളിലുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കൾ വിതുമ്പി.

2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന ദാസിനെ കൊലപെടുത്തിയ കേസിൽ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമം ഉൾപ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളിൽ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ. കരുതികൂട്ടി ചെയ്‌തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്നാണ് അതിക്രമം നടത്തിയത് എന്നുമായിരുന്നു പ്രതിഭാഗം വാദം.സന്ദീപിന് പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെ തന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. വിധി കേൾക്കാൻ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കൽ ആണ് പ്രോസിക്യൂഷൻ വേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്.

കറിയിൽ ഉപ്പ് കൂടിയോ? പരിഭ്രമിക്കേണ്ട! അടുക്കളയിലെ ഈ ‘മാന്ത്രിക വിദ്യകൾ’ പരീക്ഷിക്കൂ …

0

മണിക്കൂറുകളോളം അടുക്കളയിൽ ചിലവഴിച്ച് സ്പെഷ്യൽ ആയി തയ്യാറാക്കിയ മീൻ കറിയോ സാമ്പാറോ വിളമ്പാൻ നേരമാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്, ഉപ്പ് അല്പം കൂടിപ്പോയി! പാകം ചെയ്ത കറി കളയാനും പറ്റില്ല, കഴിക്കാനും പറ്റില്ല എന്ന അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളെ ഉപ്പു കുറച്ച് പഴയ രുചിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇതാ ചില ‘കിച്ചൺ ഹാക്കുകൾ

I’ഉരുളക്കിഴങ്ങ്: അടുക്കളയിലെ രക്ഷകൻഉപ്പ് കൂടിയ കറികൾക്ക് ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഒരു പച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി കറിയിൽ ഇടുക. 10 മിനിറ്റ് കറി നന്നായി തിളപ്പിച്ച ശേഷം ഈ കഷ്ണങ്ങൾ കോരി മാറ്റാം. സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെ ഉരുളക്കിഴങ്ങ് കറിയിലെ അധികമുള്ള ഉപ്പിനെ വലിച്ചെടുക്കും.

Iവറുത്തരച്ച തേങ്ങയുടെ മാജിക്ഗ്രേവി ഉള്ള കറികളിലാണ് ഉപ്പ് കൂടിയതെങ്കിൽ അല്പം തേങ്ങ വറുത്ത് അരച്ച് ചേർക്കുന്നത് മികച്ചതാണ്. ഇത് ഉപ്പിന്റെ കാഠിന്യം കുറയ്ക്കുക മാത്രമല്ല, കറിക്ക് നല്ല കൊഴുപ്പും ഹൃദ്യമായ മണവും നൽകുകയും ചെയ്യും. വറുത്തരച്ച കറികൾക്ക് ഇത് കൂടുതൽ രുചി പകരും.ഗോതമ്പ് മാവ് ഉണ്ടോ? എങ്കിൽ പേടിക്കണ്ട!പലർക്കും അറിയാത്ത ഒരു വിദ്യയാണിത്. വീട്ടിൽ ഉരുളക്കിഴങ്ങ് ഇല്ലെങ്കിൽ അല്പം ഗോതമ്പ് മാവ് എടുത്ത് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. ഇത് ഉപ്പ് വലിച്ചെടുക്കാൻ സഹായിക്കും. വിളമ്പുന്നതിന് മുൻപായി ഈ മാവ് ഉരുളകൾ മാറ്റാൻ മറക്കരുത്.

തേങ്ങാപ്പാലും തൈരുംചിക്കൻ കറി, മട്ടൺ കറി അല്ലെങ്കിൽ സ്റ്റൂ എന്നിവയിലാണോ ഉപ്പ് കൂടിയത്? എങ്കിൽ പേടിക്കണ്ട. അല്പം കട്ടിയുള്ള ഒന്നാം പാൽ തേങ്ങാപ്പാലോ അല്ലെങ്കിൽ അധികം പുളിയില്ലാത്ത തൈരോ ചേർക്കാം. ഇത് ഉപ്പിന്റെ കടുപ്പം കുറയ്ക്കുകയും കറിക്ക് ഒരു ‘റോയൽ’ ടച്ച് നൽകുകയും ചെയ്യും.തക്കാളി ചേർക്കാംകറിക്ക് അല്പം പുളിപ്പും മധുരവും ചേർന്ന രുചി ഇഷ്ടമാണെങ്കിൽ മാത്രം ഇത് പരീക്ഷിക്കാം. ഒരു തക്കാളി നന്നായി വഴറ്റി കറിയിൽ ചേർക്കുന്നത് ഉപ്പിന്റെ അമിത സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കും

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മുന്നിറിപ്പ് നൽകിയിട്ടുണ്ട്.

ജാഗ്രതാ നിർദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.ആയതിനാൽ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍

0

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല

നിയമസഭാ തെരഞ്ഞെടുപ്പ്: പരാതികള്‍ അറിയിക്കാം

കോഴിക്കോട് : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ സ്വീകരിക്കും.

*ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.മറ്റു രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമാവേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെകുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ പാടില്ല.ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല.

പള്ളികള്‍, ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികൾ, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്.സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല.ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല

നിയമസഭാ തെരഞ്ഞെടുപ്പ്: പരാതികള്‍ അറിയിക്കാം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ അറിയിക്കാന്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സംവിധാനമൊരുക്കി. പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍: 0495 2990982, 2990315, ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം & കോള്‍ സെന്റര്‍: 0495 2990983, 2992751, സി-വിജില്‍: 0495 2990215, 2991351.

വൈറ്റ് ലൈൻ ലൈഫ് ലൈൻ:പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 3,04,150 രൂപ പിഴ ചുമത്തി

0

സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവാണ് ‘വൈറ്റ് ലൈൻ ലൈഫ് ലൈൻ’. 46 ,926 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 1215 വാഹനങ്ങൾ സീബ്രാ ക്രോസിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി, 3,04,150 രൂപ പിഴ ചുമത്തുകയും ചെയ്തു.

2025 ഫെബ്രുവരി 25 മുതൽ 28 വരെയുള്ള കാലയളവിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന ജംഗ്ഷനുകളിലും, അപകട സാധ്യതയുള്ള സ്ഥലങ്ങളിലും, തിരക്കേറിയ കാൽനട ഇടനാഴികളിലും എൻഫോഴ്സ്മെൻറ് ടീമുകളെ വിന്യസിച്ചു പരിശോധന നടത്തി. കാൽനടയാത്രക്കാർ റോഡ് മറികടക്കുമ്പോൾ വേഗത കുറയ്ക്കാത്ത വാഹനങ്ങൾ, അമിത വേഗതയിൽ വാഹനമോടിക്കൽ, കാൽനടയാത്രക്കാർക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിച്ചു.സീബ്രാ ക്രോസ്സിംഗ്, സുരക്ഷിതമായ ഡ്രൈവിംഗ് തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സമാനമായ സ്പെഷ്യൽ ഡ്രൈവുകൾ തുടരുകയും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്.

ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറ് ഇൻസ്പെക്ടർ ജനറലിൻറെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവികൾ, ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാർ, ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ സ്പെഷ്യൽ ഡ്രൈവ്. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പർ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിൻറെ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.#statepolicemediacentre #RoadSafety #zebracrossing

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി

0

കോഴിക്കോട്:നിരവധി ക്രിമിനൽ കേസുകളിലും, മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ട പ്രതിയും, പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ കല്ലായി കണ്ണഞ്ചേരി സ്വദേശി പുതിയാപ്പിൽ പറമ്പിൽ ഇഖലാസ് (30) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. പ്രതിയ്ക്ക് നല്ലളം, പന്നിയങ്കര, ടൌൺ, കസബ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ലഹരി മരുന്നു കളായ കഞ്ചാവ്, MDMA തുടങ്ങിയവ വിൽപ്പന, കൈവശം വെക്കൽ, ഉപയോഗം എന്നിവക്കും പൊതു സ്ഥലങ്ങളിൽ വെച്ച് മദ്യപിച്ചതിനും ആളുകളെ ഭീഷണിപ്പെടുത്തിയതിനും, കവർച്ച, വധശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ പരിക്ക് ഏൽപ്പിച്ചതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്.

കോഴിക്കോട് ടൌണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പന്നിയങ്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീനാഥ്, ബിനീഷ് എന്നിവരടങ്ങിയ സംഘം KAAPA ഓർഡർ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍പും പ്രതി കാപ്പ നിയമപ്രകാരം ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടുവരുന്നതിനെ തുടർന്നാണ് പ്രതിയ്ക്കെതിരെ പന്നിയങ്കര പോലീസ് KAAPA നടപടി സ്വീകരിച്ചത്. പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാകളക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

0

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപത്രങ്ങള്‍, ഇ-പേപ്പറുകള്‍, ടെലിവിഷന്‍, റേഡിയോ, സമൂഹ മാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍, വീഡിയോ വാള്‍, സിനിമാ ഹാള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെംബര്‍ സെക്രട്ടറിയുമായ എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നല്‍കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലും പ്രിന്റ് ഫോര്‍മാറ്റിലുമുള്ള രണ്ട് വീതം കോപ്പികള്‍ സഹിതം നിശ്ചിത ഫോമിലാണ് അനുമതിക്ക് അപേക്ഷ നല്‍കേണ്ടത്.

അപേക്ഷയില്‍ പരസ്യത്തിനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ളതാണോ, പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സ്ഥാനാര്‍ഥിയോ പാര്‍ട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നല്‍കുന്നതെങ്കില്‍ ഇക്കാര്യം വിശദീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. പരസ്യവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ചെക്കായോ ഡി.ഡിയായോ ആണ് നല്‍കിയതെന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നല്‍കണം. അംഗീകൃത പാര്‍ട്ടികള്‍ പരസ്യം നല്‍കാനുദ്ദേശിക്കുന്നതിന്റെ ചുരുങ്ങിയത് മൂന്നു ദിവസം മുമ്പും ചെറുകിട പാര്‍ട്ടികള്‍ ഏഴുദിവസം മുമ്പുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ എം.സി.എം.സിക്ക് അധികാരമുണ്ട്. കമ്മിറ്റിയില്‍നിന്ന് അനുമതിപത്രം ലഭിച്ച ശേഷമേ ഇവ പ്രസിദ്ധീകരിക്കാവൂവെന്നും കലക്ടര്‍ അറിയിച്ചു. ഇത് ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും. ബള്‍ക്ക് എസ്.എം.എസ്, വോയ്‌സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നവരും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാധ്യമങ്ങള്‍ സൗജന്യമായാണ് പരസ്യം നല്‍കുന്നതെങ്കില്‍ പോലും നേരത്തെ നിശ്ചയിക്കപ്പെട്ട നിരക്ക് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. എം.സി.എം.സിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ ‘കേരള എൽപിജി സപ്ലൈ’ ട്രാക്കറുമായി അധികൃതർ

0

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

കേരള എൽപിജി സപ്ലൈ ട്രാക്കർസിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് ‘കേരള എൽപിജി സപ്ലൈ ട്രാക്കർ’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഈ പോർട്ടലിലൂടെ ഇന്ധനകമ്പനികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വിവരങ്ങൾ അറിയാൻ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാൻ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ ഏഴ് താലുക്കുകളിലായി ഒൻപതു പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

മുൻഗണന ആർക്കൊക്കെ ആശുപത്രികൾ, സ്കൂളുകൾ, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ എന്നിവർക്ക് സിലിണ്ടർ വിതരണത്തിൽ മുൻഗണന നൽകും. ലൈസൻസില്ലാതെ 100 കിലോഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിൽ പ്രത്യേക മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കും.

47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

0

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. പാര്‍ട്ടി ദേശീയ പ്രസിഡന്റ് നിതിന്‍ നാബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരും ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് എല്ലാ അംഗങ്ങളും പങ്കെടുത്തു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ജനവിധി തേടും. ശോഭ സുരേന്ദ്രന്‍ പാലക്കാടും, പത്മജ വേണുഗോപാല്‍ തൃശൂരും മത്സരിക്കും. സിപിഎം വിട്ടെത്തിയ എസ് രാജേന്ദ്രന്‍ ദേവികുളത്തും, സിപിഐ വിട്ടെത്തിയ കെ അജിത്ത് വൈക്കത്തും, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആര്‍. രശ്മി കൊട്ടാരക്കരയിലും സ്ഥാനാര്‍ത്ഥികളാകും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയിലാണ് മത്സരിക്കുന്നത്.

ആര്‍ ശ്രീലേഖയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി. വി. മുരളീധരന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ കഴക്കൂട്ടത്ത് ജനവിധി തേടും. പി.സി. ജോര്‍ജ് പൂഞ്ഞാറിലും, മകന്‍ ഷോണ്‍ ജോര്‍ജ് പാലായിലും ബിജെപിക്കു വേണ്ടി മത്സരിക്കും. മേജര്‍ രവി ഒറ്റപ്പാലത്ത് ജനവിധി തേടും

ബിജെപി സ്ഥാനാര്‍ത്ഥികള്‍
1. മഞ്ചേശ്വരം: കെ. സുരേന്ദ്രൻ
2. ഉദുമ: മനുലാൽ മേലോത്ത്
3. കാഞ്ഞങ്ങാട്: ബൽരാജ് എം
4. പയ്യന്നൂർ: എ.പി. ഗംഗാധരൻ
5. അഴീക്കോട്: കെ.കെ. വിനോദ് കുമാർ
6. കണ്ണൂർ: സി. രഘുനാഥ്
7. മാനന്തവാടി: പി.ശ്യാം രാജ്
8. സുൽത്താൻ ബത്തേരി: കവിത എ.എസ്.
9. വടകര: അഡ്വ. കെ. ദിലീപ്
10. കുറ്റ്യാടി: രാമദാസ് മണലേരി
11. നാദാപുരം: സി.പി. വിപിൻ ചന്ദ്രൻ
12. കൊയിലാണ്ടി: സി.ആർ. പ്രഫുൽ കൃഷ്ണൻ
13. പേരാമ്പ്ര: എം. മോഹനൻ മാസ്റ്റർ
14. ബാലുശ്ശേരി: സി.പി. സതീശൻ
15. ഏലത്തൂർ: ടി. ദേവദാസ്
16. കോഴിക്കോട് നോർത്ത്: നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത്: ടി. റനീഷ്
18. ബേപ്പൂർ: അഡ്വ. കെ.പി. പ്രകാശ് ബാബു
19. കുന്നമംഗലം: വി.കെ. സജീവൻ
20. ഷൊർണൂർ: ശങ്കു ടി ദാസ്
21. ഒറ്റപ്പാലം: മേജർ രവി
22. മലമ്പുഴ: സി. കൃഷ്ണകുമാർ
23. പാലക്കാട്: ശോഭാ സുരേന്ദ്രൻ
24. ചേലക്കര: കെ. ബാലകൃഷ്ണൻ
25. മണലൂർ: അഡ്വ. കെ.കെ. അനീഷ് കുമാർ
26. തൃശൂർ: പത്മജ വേണുഗോപാൽ
27. ഇരിഞ്ഞാലക്കുട: സന്തോഷ് ചെറക്കുളം
28. ദേവികുളം: എസ് രാജേന്ദ്രൻ
29. പാലാ: ഷോൺ ജോർജ്
30. വൈക്കം: കെ. അജിത്ത്
31. കാഞ്ഞിരപ്പള്ളി: അഡ്വ. ജോർജ് കുര്യൻ
32. പൂഞ്ഞാർ: പി.സി. ജോർജ്ജ്
33. അമ്പലപ്പുഴ: അരുൺ അനിരുദ്ധൻ
34. ഹരിപ്പാട്: സന്ദീപ് വചസ്പതി
35. ചെങ്ങന്നൂർ: എം.വി. ഗോപകുമാർ
36. തിരുവല്ല: അനൂപ് ആൻ്റണി ജോസഫ്
37. കരുനാഗപ്പള്ളി: വി.എസ്. ജിതിൻ ദേവ്
38. കുന്നത്തൂർ: രാജി പ്രസാദ്
39. കൊട്ടാരക്കര: ആർ. രശ്മി
40. ചാത്തന്നൂർ: ബി.ബി. ഗോപകുമാർ
41. ആറ്റിങ്ങൽ: അഡ്വ. പി.സുധീർ
42. നെടുമങ്ങാട്: യുവരാജ് ഗോകുൽ
43. കഴക്കൂട്ടം: വി. മുരളീധരൻ
44. വട്ടിയൂർക്കാവ്: ആർ.ശ്രീലേഖ
45. നേമം: രാജീവ് ചന്ദ്രശേഖർ
46. പാറശ്ശാല: അഡ്വ. ഗിരീഷ് നെയ്യാർ
47. കാട്ടാക്കട: പി.കെ. കൃഷ്ണദാസ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

0

കൊയിലാണ്ടി: വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊയിലാണ്ടി കുറവങ്ങാട് വെച്ചാണ് അപകടം. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശി നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്ഇവര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അതുവഴി പോയ യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്