spot_img
Tuesday, June 16, 2026
Home Blog Page 58

85 കഴിഞ്ഞവര്‍ക്കും ഭിന്നശഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

0

അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ്

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിംഗ്) സൗകര്യം. 85 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക. ഇതിനു പുറമെ, ജോലി കാരണം പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ വരണാധികാരി നിശ്ചയിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ (പിവിസി) എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

ഹോം വോട്ടിംഗിനും പോസ്റ്റല്‍ വോട്ടിംഗിനുമുള്ള അപേക്ഷകള്‍ ഫോറം 12ഡി-യില്‍ മാര്‍ച്ച് 21നകം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. അപേക്ഷയുടെ മാതൃക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (https://kozhikode.nic.in/en/postal-ballot-form-12d/) ലഭ്യമാണ്.ഹോം വോട്ടിംഗിനുള്ള അപേക്ഷകള്‍

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖാന്തരം നല്‍കാം. നിലവില്‍ വോട്ടര്‍ പട്ടികയില്‍ മുതിര്‍ന്നവര്‍ അഥവാ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്കാണ് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക. അര്‍ഹരായ ഭിന്നശേഷിക്കാര്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണം. മുതിര്‍ന്നവര്‍ക്ക് 12 ഡി ഫോറത്തിലുള്ള അപേക്ഷ മാത്രം മതിയാകും.പോലിസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, ഫോറസ്റ്റ്, മില്‍മ, വാട്ടര്‍ അതോറിറ്റി, ട്രഷറി, ആരോഗ്യ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദർശൻ, റെയിൽവേ, പോസ്റ്റൽ വകുപ്പ്, ബി എസ് എൻ എൽ, തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരും വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലായതിനാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയാത്തവരുമായ വോട്ടര്‍മാരെയാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ നിശ്ചിത ഫോറത്തിലെ അപേക്ഷയ്‌ക്കൊപ്പം ബന്ധപ്പെട്ട സ്ഥാപനം/വകുപ്പ് നിയമിച്ച നോഡല്‍ ഓഫീസറുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പ്: 168 അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്തു

0

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. സർക്കാർ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു പരിശോധന. വിവിധതരം പ്രചാരണ ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നിര്‍ദ്ദേശ പ്രകാരം ഇവ നീക്കം ചെയ്തു. ബോർഡുകളും ബാനറുകളും പോസ്റ്ററുകളും മറ്റ് പ്രചരണ സാമഗ്രികളും ഉൾപ്പെടെ 168 എണ്ണമാണ് നീക്കം ചെയ്തത്. ‍ അനധികൃത കൊടിതോരണങ്ങളോ പ്രചാരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.13 നിയോജക മണ്ഡലങ്ങളിലായി രണ്ട് വീതം സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, അവയുടെ കോമ്പൗണ്ടുകൾ എന്നിവിടങ്ങളിലെ ചുവരെഴുത്തുകൾ,

പോസ്റ്ററുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, പാലങ്ങൾ, വൈദ്യുതി/ടെലിഫോൺ തൂണുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലെ അനധികൃത രാഷ്ട്രീയ പരസ്യങ്ങൾ 48 മണിക്കൂറിനകം നീക്കം ചെയ്യാനും നിർദേശിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പ്രചാരണ സാമഗ്രികൾ 72 മണിക്കൂറിനകം നീക്കം ചെയ്യണം. ഓരോ നിയോജക മണ്ഡലത്തിലും മൂന്നു വീതം ജില്ലയിൽ 39 ഫ്ളയിങ് സ്ക്വാഡുകളും 39 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പ്രവർത്തനസജ്ജമാണ്. 26 വീഡിയോ സർവൈലൻസ് ടീമും 13 വീഡിയോ നിരീക്ഷണ ടീമും പ്രവർത്തിക്കും. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാൻ അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.

കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയിൽ 55 പേർ

0

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തു വന്നത്. 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക വരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവകാശപ്പെട്ടതെങ്കിലും 48 മണിക്കൂര്‍ കഴിഞ്ഞാണ് പട്ടിക വന്നത്. തര്‍ക്കം നിലനില്‍ക്കുന്ന കണ്ണൂര്‍, പെരുമ്പാവൂര്‍ സീറ്റുകളിലും തൃപ്പൂണിത്തുറയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

നടന്‍ രമേഷ് പിഷാരടിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷ് മലമ്പുഴയില്‍ മത്സരിക്കും. മുന്‍ എംപി രമ്യ ഹരിദാസ് ചിറയന്‍കീഴിലാണ് ജനവിധി തേടാന്‍ ഇറങ്ങുന്നത്. ലൈംഗിക പീഡന ആരോപണം നേരിടുന്ന എം വിന്‍സെന്റ് കോവളത്തു വീണ്ടും മത്സരിക്കാനിറങ്ങും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒജെ ജനീഷ് കൊടുങ്ങല്ലൂരില്‍ മത്സരിക്കും. നാട്ടികയില്‍ അഡ്വ. സുനില്‍ ലാലൂരാണ് സ്ഥാനാര്‍ഥി. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അബ്ദുല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ആലത്തൂരില്‍ കെഎം ഫെബിനാണ് മത്സരിക്കുന്നത്. തൃശൂരില്‍ രാജന്‍ പല്ലനാണ് ജനവിധി തേടുന്നത്.

കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക

ഇരിക്കൂർ- അഡ്വ. സജീവ് ജോസഫ്

ധർമ്മടം- അബ്ദുൽ റഷീദ്

തലശ്ശേരി- കെപി സാജു

പേരാവൂർ- അഡ്വ. സണ്ണി ജോസഫ്

മാനന്തവാടി- (എസ്ടി)- ഉഷ വിജയൻ

സുൽത്താൻ ബത്തേരി (എസ്ടി)- ഐസി ബാലകൃഷ്ണൻ

കൽപ്പറ്റ- അഡ്വ. ടി സിദ്ദിഖ്

നാദാപുരം- കെഎം അഭിജിത്ത്

കൊയിലാണ്ടി – അഡ്വ. കെ പ്രവീൺ കുമാർ

ബാലുശ്ശേരി (എസ്‍സി)- വിടി സൂരജ്

എലത്തൂർ- വിദ്യ ബാലകൃഷ്ണൻ

കോഴിക്കോട് നോർത്ത് – അഡ്വ. കെ ജയന്ത്

നിലമ്പൂർ- ആര്യാടൻ ഷൗക്കത്ത്

വണ്ടൂർ (എസ്‍സി)- എപി അനിൽ കുമാർ

തവനൂർ- വിഎസ് ജോയ്

പൊന്നാനി- നൗഷാദ് അലി

തൃത്താല – വിടി ബൽറാം

കോങ്ങാട് (എസ്‍സി)- കെഎ തുളസി

മലമ്പുഴ- എ സുരേഷ്

പാലക്കാട്- രമേഷ് പിഷാരടി

തരൂർ (എസ്‍സി)- കെസി സുബ്രഹ്മണ്യൻ

ചിറ്റൂർ- അഡ്വ. സുമേഷ് അച്ചുതൻ

നെന്മാറ- ടി തങ്കപ്പൻ

ആലത്തൂർ- കെഎൻ ഫെബിൻ

മണലൂർ- ടിഎൻ പ്രതാപൻ

ഒല്ലൂർ- അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

തൃശൂർ- രാജൻ ജെ പല്ലൻ

നാട്ടിക (SC)- അഡ്വ. സുനിൽ ലാലൂർ

കൈപ്പമംഗലം- ടിഎം നാസർ

പുതുക്കാട്- കെഎം ബാബു രാജ്

ചാലക്കുടി- സനീഷ് കുമാർ ജോസഫ്

കൊടുങ്ങല്ലൂർ- ഒജെ ജനീഷ്

അങ്കമാലി- റോജി എം ജോൺ

ആലുവ- അൻവർ സാദത്ത്

പറവൂർ – വിഡി സതീശൻ

എറണാകുളം- ടിജെ വിനോദ്

തൃക്കാക്കര- മിസിസ്. ഉമ തോമസ്

കുന്നത്തുനാട് (എസ്‍സി)- വിപി സജീന്ദ്രൻ

മൂവാറ്റുപുഴ- ഡോ. മാത്യു കുഴൽനാടൻ

വൈക്കം (എസ്‍സി)- കെ ബിനിമോൻ

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി- ചാണ്ടി ഉമ്മൻ

അരൂർ- ഷാനിമോൾ ഉസ്മാൻ

ചേർത്തല – കെആർ രാജേന്ദ്ര പ്രസാദ്

ഹരിപ്പാട്- രമേശ് ചെന്നിത്തല

മാവേലിക്കര (എസ്‍സി)- അഡ്വ. എംഎസ് മുത്താര രാജ്

കരുനാഗപ്പള്ളി- സിആർ മഹേഷ്

കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി

പത്തനാപുരം- ജ്യോതികുമാർ ചാമക്കാല

കുണ്ടറ- പിസി വിഷ്ണുനാഥ്

കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ

ചാത്തന്നൂർ- സൂരജ് രവി

ചിറയിൻകീഴ് എംഎസ്- രമ്യ ഹരിദാസ്

വട്ടിയൂർക്കാവ്- കെ മുരളീധരൻ

കോവളം- എം വിൻസെന്റ്

ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നൽകി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ 2 ലക്ഷം കവർന്ന മൂന്നംഗ സംഘം പിടിയിൽ

0

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നൽകി സ്വർണ്ണവും ലാപ്ടോപ്പും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ കവർച്ച നടത്തിയ മൂന്ന് ബിഹാർ സ്വദേശികൾ അറസ്റ്റിൽ. ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരെയാണ് റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് പിടികൂടിയത്. കോഴിക്കോട് വെച്ചാണ് പ്രതികൾ വലയിലായത്.
വടകര പുതുപ്പണം സ്വദേശിയായ വി.പി. സരിനാണ് കവർച്ചയ്ക്ക് ഇരയായത്. മംഗളൂരുവിൽ നിന്ന് വടകരയിലേക്ക് മലബാർ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്നു സരിൻ. അടുത്ത സീറ്റിലിരുന്ന പ്രതികൾ സരിനുമായി സൗഹൃദം സ്ഥാപിക്കുകയും കുമ്പളയിൽ എത്തിയപ്പോൾ ബിസ്‌കറ്റ് നൽകുകയും ചെയ്തു. ലഹരി കലർന്ന ബിസ്‌കറ്റ് കഴിച്ച സരിൻ ബോധരഹിതനായി.


മയക്കത്തിലായ സരിന് വടകരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ട്രെയിൻ ഫറോക്കിലെത്തിയപ്പോൾ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാൾ വന്നതോടെയാണ് സരിൻ ഉണർന്നത്. ഫറോക്കിൽ ഇറങ്ങിയ സരിൻ പിന്നീട് മറ്റൊരു ട്രെയിനിൽ കയറി തിരൂരിലെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരിലെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെയും ആശുപത്രികളിൽ ചികിത്സ തേടി. മയക്കത്തിൽ നിന്ന് ഉണർന്നപ്പോഴാണ് സ്വർണ്ണവും ലാപ്ടോപ്പും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം സരിൻ അറിയുന്നത്.

പരാതി ലഭിച്ച ഉടൻ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികൾ കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചതായി കണ്ടെത്തി. തുടർന്ന് ട്രെയിനുകളിൽ കറങ്ങി നടന്ന് അടുത്ത കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് കവർച്ച ചെയ്ത വസ്തുക്കൾ കണ്ടെടുത്തു.

സംഭവം നടന്നത് കാസർകോട് ജില്ലയിലെ കുമ്പളയിലായതിനാൽ തുടരന്വേഷണത്തിനായി കേസ് കാസർകോട് പൊലീസിന് കൈമാറും. റെയിൽവേ പൊലീസ് എസ്ഐ സനൽകുമാർ, ആർപിഎഫ് എഎസ്ഐ കെ.എം. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ബെവ്‌കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു; ഇന്ന് മുതൽ പണമിടപാട് നടത്താം

0

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു. ഇന്ന് മുതൽ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ടായിരുന്നു

കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകൾ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമെന്നും ആശങ്ക ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം എന്ന ഉത്തരവ് പിൻവലിക്കുന്നത്.

ചരിത്രത്തിലാദ്യം; ഇത്തവണ മുസ്‍ലിം ലീഗിന് രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍; പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ, കൂത്തുപറമ്പിൽ ജയന്തി രാജൻ

0


വീണ്ടും വനിതാ സ്ഥാനാർത്ഥികളുമായി മുസ്ലിം ലീഗ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ​കോർപറേഷനിലെ കുറ്റിച്ചിറയിലാണ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്‍ലിയ വൻ ലീഡിൽ വിജയം സ്വന്തമാക്കിയിരുന്നു. എൽ.ഡി.എഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി റഹിയാനത്തിനെയാണ് ഫാത്തിമ തോൽപ്പിച്ചത്. ഫാത്തിമ തഹ്‍ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.

ദീര്‍ഘകാലമായി ലീഗിന്റെ പ്രവര്‍ത്തകയാണ് ജയന്തി രാജന്‍. വയനാട് ഇരളം സ്വദേശിയാണ് ജയന്തി. ദളിത് വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവെന്ന രീതിയില്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ജയന്തി സജീവമാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി ജയന്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലും പ്രവര്‍ത്തിച്ചിരുന്നു. നിലവിൽ മുസ്‌ലിം ലീഗിന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ് ജയന്തി.

പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു. കാല്‍നൂറ്റാണ്ടിനു ശേഷം 2021ൽ കോഴിക്കോട് സൗത്തിൽ ലീഗ് വനിതാ പരീക്ഷണം നടത്തിയിരുന്നു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദയെ ആണ് ലീഗ് മത്സരിപ്പിച്ചത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.

FIRST PRIZE ( 1,00,00,000 ₹ ) 1 കോടി SV 307202 (KOLLAM)

 സമാശ്വാസ സമ്മാനം (Consolation Prize). ( 5,000 ₹ ) അയ്യായിരം രൂപ.

SN307202 SO307202 

SP307202 SR307202 

SS307202 ST307202 

SU307202 SW307202 

SX307202 SY307202 SZ307202

SECOND PRIZE ( 30,00,000 ₹ ) | 30 ലക്ഷം രൂപ.

SS 230403 (PALAKKAD)

THIRD PRIZE ( 5,00,000 ₹ ) 5 ലക്ഷം രൂപ.

FOURTH PRIZE ( 5,000 ₹ ) അയ്യായിരം രൂപ.0344  1244  1391  1619  3053  3241  3613  3802  4094  4373  5731  6580  6611  7435  7506  7656  7719  8227  9995

FIFTH PRIZE ( 2,000 ₹ ) രണ്ടായിരം രൂപ.0250  2892  3055  3491  7101  7806

SIXTH PRIZE ( 1000 ₹ ) ആയിരം രൂപ.1143  2770  1196  3345  4800  7839  3800  9349  8415  3535  4279  7702  0715  8163  1702  1607  2001  4033  3156  7821  2312  4366  0684  3735  8968

SEVENTH PRIZE ( 500 ₹ )അഞ്ഞൂറ് രൂപ0077  0125  0147  0168  0172  0352  0354  0644  0709  0806  0812  0989  1158  1283  1296  1632  1801  1811  1997  2138  2144  2249  2299  2323  2536  2585  2589  2921  3099  3300  3381  3385  3479  3654  3803  4001  4015  4108  4147  4284  4326  4441  4506  4675  4837  4890  5500  5552  5781  6001  6107  6241  6268  6323  6598  6677  6683  6855  7122  7296  7369  7577  7733  7787  7796  7907  7952  8023  8332  8475  8587  8729  8743  9101  9155  9599

EIGHTH PRIZE ( 200 ₹ ) |ഇരുനൂറ് രൂപ0062  0222  0320  0605  0640  0768  0893  0897  1086  1389  1596  1630  1642  1754  1824  2150  2287  2315  2390  2548  2750  2754  3142  3271  3463  3552  3630  3683  3688  3811  3933  3948  4074  4301  4311  4543  4609  5044  5282  5304  5409  5526  5568  5605  5629  5689  5760  5851  5878  5987  5999  6092  6167  6213  6263  6632  6665  6729  6843  6892  6945  7029  7197  7276  7448  7483  7513  7528  7943  8035  8053  8112  8226  8295  8396  8584  8686  8906  9002  9110  9173  9417  9447  9490  9492  9596  9654  9733  9753  9809

NINTH PRIZE ( 100 ₹ )  നൂറ് രൂപ0047  0189  0239  0246  0291  0380  0413  0742  0746  0880  0899  0936  1094  1190  1218  1327  1482  1546  1570  1610  1727  1751  1812  1834  1847  1881  1900  1949  1962  2130  2186  2236  2316  2494  2660  2698  2766  2773  2829  2981  3396  3468  3655  3768  3774  3900  4053  4099  4120  4124  4142  4191  4237  4298  4369  4571  4618  4737  4785  4804  4843  5007  5135  5138  5259  5446  5587  5722  5778  6013  6117  6137  6158  6175  6198  6204  6220  6222  6361  6404  6446  6482  6503  6656  6659  6700  6735  6752  6849  6938  6942  6943  6949  6952  7006  7014  7049  7067  7173  7187  7297  7410  7437  7626  7653  7698  7789  7816  7822  7901  7949  8052  8097  8104  8124  8125  8223  8252  8306  8322  8352  8363  8373  8424  8538  8596  8748  8752  8768  8979  9047  9128  9175  9200  9292  9293  9380  9387  9414  9422  9499  9502  9535  9554  9637  9863  9870  9908  9984  9987

എറണാകുളം സൗത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം, സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

0

കൊച്ചി: എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 17 ഇന്ന് മുതല്‍ 26 വരെ ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന എം.ജി.ആര്‍. ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ 30 മിനിറ്റ് വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങള്‍ താഴെ:

പാലക്കാട്-എറണാകുളം മെമു (66609): 18 മുതല്‍ 26 വരെ പാലക്കാടുനിന്ന് രാവിലെ 7.20-ന് പുറപ്പെടുന്ന ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ആലുവയ്ക്കും-എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. എറണാകുളം-പാലക്കാട് മെമു (66610): മാര്‍ച്ച് 18 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56317): 17 മുതല്‍ 26 വരെ ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിന്‍ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

കൊല്ലം-എറണാകുളം മെമു: 17 മുതല്‍ 26 വരെ കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിന്‍ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (16304): 17 മുതല്‍ 26 വരെ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305): 17 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് രാവിലെ 6-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല.

ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ; വിധി വ്യാഴാഴ്ച

0

കൊല്ലം: സംസ്ഥാനത്തെ നടുക്കിയ കൊട്ടാരക്കരയിലെ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. വ്യാഴാഴ്ച വിധി പ്രസ്താവിക്കും. കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുടവട്ടൂർ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. മകളുടെ കൊലയാളിക്കുള്ള വിധി എന്തെന്ന് അറിയാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെയും വന്ദനയുടെ മാതാപിതാക്കളുടെയും ആവശ്യം.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതിയിൽ നിന്ന് മർദ്ദനം ഏറ്റിരുന്നു.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എം.ബി.ബി.എസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്.

കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഈ കൊലപാതകം വഴിവച്ചിരുന്നു. സംസ്ഥാനത്തുടനീളം ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കി തെരുവിലിറങ്ങി.ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർക്കാരും ആരോഗ്യവകുപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിരുന്നു.

പെ​രു​ന്നാ​ൾ വി​പ​ണി​യി​ൽ ആ​ഘോ​ഷം; പു​തി​യ ത​ല​മു​റ ട്രെൻറു​ക​ൾ സെ​റ്റാ​ക്കു​ന്ന തി​ര​ക്കി​ൽ

0

കോ​ഴി​ക്കോ​ട്: ഈ​ദു​ൽ​ഫി​ത്വ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ഒ​രു​ങ്ങി​യ​തോ​ടെ വി​പ​ണി​യി​ൽ ആ​ഘോ​ഷ​ത്തി​ര​ക്ക്. ന​ഗ​ര​ങ്ങ​ളി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ ഉ​ണ​ർ​വി​ലാ​ണ്. ടെ​ക്സ്റ്റ​യി​ൽ, പാ​ദ​ര​ക്ഷ മേ​ഖ​ല​യി​ൽ വ​ലി​യ വ്യാ​പാ​ര​മാ​ണ് ഈ​ദു​ൽ​ഫി​ത്വ​റി​ൽ ഉ​ണ്ടാ​വാ​റു​ള്ള​ത്. ഇ​ത്ത​വ​ണ യു​ദ്ധ​ഭീ​തി നി​ഴ​ലി​ച്ച ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ ക​ച്ച​വ​ട​മേ​ഖ​ല​യി​ൽ അ​ത് പ്ര​തി​ഫ​ലി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ അ​ശാ​ന്തി ക​ച്ച​വ​ട​ത്തി​ൽ പ്ര​തി​ഫ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ങ്കി​ലും നി​രാ​ശ​യി​ല​ല്ല വി​പ​ണി. യു​വാ​ക്ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മി​ട​യി​ൽ ആ​ഘോ​ഷം ‘ഫോ​ട്ടോ​ജെ​നി​ക്’ ആ​യ തി​നാ​ൽ അ​വ​രി​ലാ​ണ് വി​പ​ണി​യു​ടെ പ്ര​തീ​ക്ഷ.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ പ​ക​ലി​നേ​ക്കാ​ൾ ക​ച്ച​വ​ട​വും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് രാ​ത്രി​യി​ലാ​ണ്. പ​ക​ൽ ക​ടു​ത്ത ചൂ​ടും പാ​ർ​ക്കി​ങ് പ്ര​ശ്ന​വു​മു​ള്ള​തി​നാ​ൽ രാ​ത്രി​യാ​ണ് ആ​ളു​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്. രാ​ത്രി​യു​ടെ വൈ​ബും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. മി​ഠാ​യി​ത്തെ​രു​വും പ​രി​സ​ര​ങ്ങ​ളു​മാ​ണ് പെ​രു​ന്നാ​ൾ തി​ര​ക്കി​ന്റെ പ്ര​ധാ​ന​കേ​ന്ദ്രം. മാ​ളു​ക​ളി​ൽ പ​ക്ഷെ പ​ക​ലും ന​ല്ല തി​ര​ക്കു​ണ്ട്. ഈ​ദ്ഫെ​സ്റ്റും ഓ​ഫ​റു​ക​ളു​മാ​യി മാ​ളു​ക​ളും മ​ത്സ​ര​ത്തി​ലാ​ണ്. ​ദേ​ശീ​യ പാ​ത തു​റ​ന്ന​തോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. കോ​ഴി​​ക്കോ​ട് ബീ​ച്ചി​ൽ ഇ​ഫ്താ​ർ കൂ​ടി ഇ​വി​ട​ത്തെ പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് രാ​ത്രി ഷോ​പ്പി​ങ് ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​കു​ക​യാ​ണ് രീ​തി. അ​തു​കൊ​ണ്ട് ത​ന്നെ ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ൽ ഗ​താ​ഗാ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു. ബീ​ച്ചി​ലെ ഫു​ട് കോ​ർ​ട്ടു​ക​ളി​ലും പു​ല​രു​വോ​ളം തി​ര​ക്കാ​ണ്.

ലാ​ച്ചി​യാ​ണ് ട്രെ​ന്റ്പാ​ര​മ്പ​ര്യ​വും പു​തു​മ​യും ഒ​ത്തു​ചേ​രു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ട്രെ​ന്റ്. പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ഇ​ട​യി​ൽ ഇ​ത്ത​വ​ണ ‘ലാ​ച്ചി’ ടൈ​പ് ഡ്ര​സു​ക​ൾ​ക്ക് ഡി​മാ​ന്റ് ഉ​ണ്ട്. ന​ല്ല വ​ർ​ക്കു​ക​ളു​ള്ള അ​നാ​ർ​ക്ക​ലി​ക​ളും ഫ്ലോ​റ​ൽ പ്രി​ന്റ​ഡ് ഓ​ർ​ഗ​ൻ​സ സാ​രി​ക​ളും ട്രെ​ൻ​ഡിം​ഗാ​ണ്.പേ​സ്റ്റ​ൽ ഷേ​ഡു​ക​ൾ: ക​ടും നി​റ​ങ്ങ​ളെ​ക്കാ​ൾ ലാ​വെ​ൻ​ഡ​ർ, മി​ന്റ് ഗ്രീ​ൻ, പീ​ച്ച് തു​ട​ങ്ങി​യ പേ​സ്റ്റ​ൽ നി​റ​ങ്ങ​ളോ​ടാ​ണ് പൊ​തു​വെ പ്രി​യം.

മെ​ൻ​സ് വെ​യ​ർ: പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ ലി​ന​ൻ കു​ർ​ത്ത​ക​ളും ഡി​ജി​റ്റ​ൽ പ്രി​ന്റ​ഡ് ഷ​ർ​ട്ടു​ക​ളു​മാ​ണ് താ​രം. മു​ണ്ടി​നൊ​പ്പം മാ​ച്ചിം​ഗ് ആ​യ ഷോ​ർ​ട്ട് കു​ർ​ത്ത​ക​ളും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ട്രെ​ൻ​ഡാ​ണ്കോ-​ഓ​ർ​ഡ് സെ​റ്റു​ക​ൾ : ഒ​രേ പ്രി​ന്റും മെ​റ്റീ​രി​യ​ലു​മു​ള്ള ടോ​പ്പും പാ​ന്റും ധ​രി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ മെ​യി​ൻ ട്രെ​ൻ​ഡ്.ഓ​വ​ർ​സൈ​സ്ഡ് ഫി​റ്റ്സ് : മു​റു​കി നി​ൽ​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളെ​ക്കാ​ൾ അ​യ​ഞ്ഞ ഡി​സൈ​നി​ലു​ള്ള കു​ർ​ത്ത​ക​ളും ഷ​ർ​ട്ടു​ക​ളു​മാ​ണ് ഫ്രീ​ക്ക​ന്മാ​രു​ടെ ചോ​യ്സ്.ക​സ്റ്റ​മൈ​സ്ഡ് കാ​ലി​ഗ്രാ​ഫി: വ​സ്ത്ര​ങ്ങ​ളി​ൽ സ്വ​ന്തം പേ​രോ ചെ​റി​യ വ​ച​ന​ങ്ങ​ളോ അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി​യി​ൽ പ്രി​ന്റ് ചെ​യ്യു​ന്ന​ത് പു​തി​യൊ​രു ഫാ​ഷ​നാ​ണ്സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ: പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ​ക്കൊ​പ്പം പ്രീ​മി​യം സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മാ​ച്ച് ചെ​യ്യു​ന്ന​ത് പു​തി​യ ട്രെ​ന്റാ​ണ്.