ബെംഗളൂരു: കർണാടകയിൽ സർക്കാർ കോളജുകളിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോകുന്ന വിദ്യാർഥികൾ റീൽ ചിത്രീകരിക്കുന്നതും സെൽഫി എടുക്കുന്നതും ഉന്നതവിദ്യാഭ്യാസ വകുപ്പു വിലക്കി. വിനോദസഞ്ചാരം 5 ദിവസത്തിൽ കൂടാൻ പാടില്ലെന്നും യാത്രയ്ക്കു മുൻപ് രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാർഥികളുടെ സത്യവാങ്മൂലവും ശേഖരിക്കണമെന്നും നിർദേശിച്ചു.ഉത്തരവു ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്. അപകടങ്ങൾ ഒഴിവാക്കാനാണു പുതിയ നിർദേശങ്ങളെന്നാണു വിശദീകരണം. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ വിനോദസഞ്ചാര മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചത് അടക്കം കണക്കിലെടുത്താണു നിയന്ത്രണം.
കോഴിക്കോട്–ബത്തേരി ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകൾ തേടും: മന്ത്രി ടി. സിദ്ദിഖ്.
പൊന്നാനി: കോഴിക്കോട് മുതൽ ബത്തേരി വരെ നീളുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉൾപ്പെടെയുള്ള ഭാവി റെയിൽവേ വികസന പദ്ധതികളിലേക്ക് വയനാടിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ഇതുസംബന്ധിച്ച് മെട്രോമാൻ ഇ. ശ്രീധരനുമായി വിശദമായ ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു.ഇ. ശ്രീധരനെ പൊന്നാനിയിലെ വസതിയിലെത്തി സന്ദർശിച്ച മന്ത്രി, വയനാടിന്റെ ദീർഘനാളത്തെ റെയിൽവേ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള വിവിധ സാധ്യതകൾ സംബന്ധിച്ച് അദ്ദേഹവുമായി ചർച്ച നടത്തി. നഞ്ചങ്കോട്–നിലമ്പൂർ റെയിൽപാത ഉൾപ്പെടെ വയനാട്ടിലേക്ക് റെയിൽവേ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.നഞ്ചങ്കോട്–നിലമ്പൂർ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരന് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. കോഴിക്കോട് മുതൽ ബത്തേരി വരെ നീളുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി വയനാടിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.വയനാടിന്റെ റെയിൽവേ വികസന സാധ്യതകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായും വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുമായും തുടർചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.നഞ്ചങ്കോട്–നിലമ്പൂർ റെയിൽപാതയുടെ ഡി.പി.ആർ. തയ്യാറാക്കുകയും സാധ്യതാപഠനം നടത്തുകയും ചെയ്തിരുന്നതാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇതിനായി അന്ന് ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തിരുന്നു.പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് കഴിഞ്ഞ സർക്കാർ മൈസൂരു–തലശ്ശേരി റെയിൽപാതയുടെ സാധ്യതകളും പഠിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഡി.എം.ആർ.സി. പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പഠന റിപ്പോർട്ട് മൈസൂരു–തലശ്ശേരി പാതയ്ക്ക് അനുകൂലമല്ലാത്തതിനാൽ ആ സാധ്യതയും പിന്നീട് മങ്ങുകയായിരുന്നു.റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന യാത്രാദുരിതം നേരിടുന്ന ജില്ലയാണ് വയനാട്. എല്ലാ വികസന സൂചികകളിലും പിന്നിൽ നിൽക്കുന്ന വയനാടിന്റെ സമഗ്ര വികസനത്തിന് മികച്ച റെയിൽവേ കണക്റ്റിവിറ്റി അനിവാര്യമാണ്. വയനാട്ടിലേക്ക് റെയിൽവേ ലൈൻ എത്തിക്കുക എന്നത് ജില്ലയുടെ ദീർഘകാല ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.വയനാടിന്റെ റെയിൽവേ വികസനമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിച്ച് വയനാടിന് പ്രയോജനകരമായ ഒരു റെയിൽവേ കണക്റ്റിവിറ്റി യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലേക്ക്, ആഭ്യന്തര മന്ത്രി കേരളത്തിലെത്തും; ചെന്നിത്തലയുമായി ചർച്ച
തിരുവനന്തപുരം: കേരളത്തെ ലഹരിവിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ ലഹരിക്കെതിരെ പോരാടാൻ ഭൂട്ടാനും. ലഹരി ഉപയോഗത്തിനെതിരെ ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ കാംപയിന് തുടക്കമിടുകയാണെന്ന് ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലംഗ്ടൺ ഡോർജി ചെന്നിത്തലയോട് പറഞ്ഞു. ടെലഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചു . തുഫാന്റെ പ്രവർത്തനങ്ങളെ ഭൂട്ടാൻ ആഭ്യന്തരമന്ത്രി പ്രശംസിച്ചു. ഭൂട്ടാനിൽ അധ്യാപകരായി നിരവധി മലയാളികൾ എത്തിയ കാലവും, മലയാളി അധ്യാപകർ തന്നെ പഠിപ്പിച്ചിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ താൻ അടുത്തുതന്നെ കേരളം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തലയെ ഭൂട്ടാൻ സന്ദർശിക്കാൻ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുനാരങ്ങ വില കേട്ടാൽ ദാഹം പോകും; നാരങ്ങവെള്ളത്തിന്റെ കച്ചവടം നിർത്തേണ്ടി വരുമെന്ന് കച്ചവടക്കാർ
ഏനാത്ത്: ചൂടേറിയതോടെ ആശ്വാസം തേടി നാരങ്ങവെള്ളം കുടിക്കുന്നവരേറെ. എന്നാൽ ചെറുനാരങ്ങയുടെ വില ചൂടിനേക്കാളേറെ പൊള്ളിക്കുകയാണ്. ഓണവും വിവാഹ സീസണും കണക്കിലെടുത്തു നാരങ്ങവില ഉയരാറുണ്ടെങ്കിലും ഇത്തവണ ഓണക്കാലം കഴിഞ്ഞിട്ടും നാരങ്ങവില കുറഞ്ഞില്ല. മിക്ക മൊത്തവ്യാപാര കേന്ദ്രങ്ങളിലും ചെറുനാരങ്ങ കിലോഗ്രാമിനു 240 മുതൽ 260 രൂപ വരെയായിരുന്നു വില. ഓണക്കാലത്ത് 120 മുതൽ 180 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ ഇരട്ടിയോളമായത്. ഇതോടെ ചിലയിടങ്ങളിൽ നാരങ്ങവെള്ളത്തിന്റെ വിലയും കൂടിയിട്ടുണ്ട്.ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 280 രൂപയ്ക്കു മുകളിലാണ് ഒരു കിലോഗ്രാം നാരങ്ങയുടെ വില. വലുപ്പവും ഗുണമേന്മയും അനുസരിച്ചു വില 300 കടക്കും. വലുപ്പമുള്ള ഒരു നാരങ്ങയ്ക്കു 10 രൂപയിലധികം നൽകണം. കേരളത്തിൽ ആവശ്യമായ നാരങ്ങ കൂടുതലും അയൽ സംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. അവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണു വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. തീരെ വലുപ്പം കുറഞ്ഞ നാരങ്ങയാണ് ഇപ്പോൾ എത്തുന്നത്. നീരും ഗുണവുമുള്ള പുളിയൻകുടി നാരങ്ങയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിനാണ് ഉയർന്ന വിലയും.ഇപ്പോൾ എത്തുന്നതു കൂടുതലും പച്ച നാരങ്ങയാണ്. ഇതിനു നീരു കുറവാണെന്നതും പഞ്ചസാരയ്ക്കു വില കൂടിയതും കാരണം ലൈം ജ്യൂസ്, ലെമൺ ടീ എന്നിവ തയാറാക്കി വിൽക്കാൻ പ്രയാസം നേരിടുന്നതായി കടയുടമകൾ പറയുന്നു. വിവാഹ സീസൺ കഴിഞ്ഞതിനാൽ ഇനിയുള്ള ദിവസങ്ങളിൽ വില കുറഞ്ഞേക്കും. അല്ലെങ്കിൽ നാരങ്ങവെള്ളത്തിന്റെ കച്ചവടം നിർത്തേണ്ടി വരുമെന്നാണു കച്ചവടക്കാർ പറയുന്നത്.
8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി.
തിരുവനന്തപുരം : 8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ്. ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.സ്കൂൾ വിദ്യാർത്ഥികളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്.വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികൾ ഒരു വിഷയത്തിലും മോശമാകാൻ പാടില്ല എന്ന ലക്ഷ്യം മുൻ നിർത്തി സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ വിദ്യാർഥിക്ക് രണ്ടാഴ്ച്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവ്.
പുതിയ എസി സർവീസ്; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസി സർവീസുകളിൽ മാറ്റം
ബെംഗളൂരു: ബന്ദിപ്പൂർ വനപാത വഴിയുള്ള എസി ഗുരുഡ പ്രീമിയം ഉൾപ്പെടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള രാത്രി ബസുകളുടെ സമയത്തിലും റൂട്ടിലും മാറ്റം വരുത്തി കേരള ആർടിസി. പുതിയ സമയപട്ടിക പ്രകാരം എസി ഗരുഡ പ്രീമിയം ബസ് രാത്രി 8.01ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടും. നേരത്തെ 10.26നാണ് പുറപ്പെട്ടിരുന്നത്. മൈസൂരു (10.51), ബത്തേരി (1.31), കൽപറ്റ (2.01), താമരശേരി (3.11) വഴി വെളുപ്പിന് 3.51ന് കോഴിക്കോട്ടെത്തും. കോഴിക്കോട് നിന്നുള്ള മടക്ക സർവീസിന്റെ സമയത്തിൽ മാറ്റമില്ല. രാവിലെ 8.25ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് ബെംഗളൂരുവിലെത്തും.
സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്ഈ വർഷം മൺസൂൺ കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമാണ്, വലിയ വരൾച്ചയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും.സെപ്റ്റംബർ ആദ്യ രണ്ടു വാരത്തെ കണക്കെടുത്താൽ 95% ആണ് മഴയുടെ അളവിലുണ്ടായ കുറവ്. മഴ തകർത്തു പെയ്യേണ്ടിയിരുന്ന ജൂൺ, ജൂലൈ മാസങ്ങളിലും മൺസൂൺ ദുർബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടായിരുന്നെങ്കിലും കനിഞ്ഞില്ല. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പോലും കാര്യമായ മഴ ലഭിച്ചതുമില്ല
വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളിൽ മുന്നിൽ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളിൽ മുന്നിൽ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.Read Also: മാസപ്പടി കേസ്: ഇഡി കത്തിൽ മേൽ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി രമേശ് ചെന്നിത്തലതനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചിരുന്നു.
മഴ മാറി വെയിൽ കനത്തു, എന്നിട്ടും എങ്ങുമെത്താതെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം
തിരുവനന്തരപുരം: സംസ്ഥാനത്ത് മഴ മാറി വെയില് കനക്കുന്ന സാഹചര്യമെത്തിയിട്ടും അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയില്ലെന്ന് പരാതി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒന്നര മാസം കഴിഞ്ഞിട്ടും അടിയന്തര ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയില്ലെന്നാണ് ആരോപണം. ആലപ്പുഴ ജില്ലയില്‍ നാല്‍പ്പതിനായിരത്തിലധികം പേര് അപേക്ഷ നല്‍കിയതില്‍ 83 പേര്‍ക്ക് അയ്യായിരം രൂപ മാത്രമാണ് വിതരണം ചെയ്തത്. അര്‍ഹരായവരുടെ പട്ടിക പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോട്ടയം ജില്ലയില്‍ ദുരിതബാധിതരുടെ വിവരങ്ങള്‍ എല്‍ആര്‍ഡി ഫോമില്‍ രേഖപ്പെടുത്തുന്ന പ്രക്രിയ ഇനിയും പൂര്‍ത്തിയാകാത്തതാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളെയായിരുന്നു മഴ സാരമായി ബാധിച്ചത്. കുട്ടനാട്ടില്‍ 41,738 പേര് അപേക്ഷ നല്‍കിയതില്‍ 83 പേര്‍ക്ക് മാത്രമാണ് ഇതുവരെ പകുതിയെങ്കിലും ധനസഹായം വിതരണം ചെയ്തത്. പതിനായിരം രൂപ വീതം നല്‍കുമെന്നായിരുന്നു പറഞ്ഞതെങ്കിലും 83 പേര്‍ക്ക് അയ്യായിരം രൂപ വീതം മാത്രമാണ് വിതരണം ചെയ്തത്. ഗഡുക്കളായി വിതരണം ചെയ്യുമെന്നാണ് പഞ്ചായത്തുകള്‍ക്ക് തഹസില്‍ദാര്‍ നല്കിയ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്കാന് തഹസില്‍ദാര്‍ തയ്യാറാകുന്നുമില്ല. അര്‍ഹരെ കണ്ടെത്താന്‍ ഫീല്‍ഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലിസ്റ്റില്‍ ഇടംപിടിച്ചോ എന്നത് സംബന്ധിച്ച് അപേക്ഷ നല്‍കിയവര്‍ക്ക് പോലും വ്യക്തതയില്ല. അതേസമയം, കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ നിന്ന് അര്‍ഹരുടെ വിശദവിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ പോര്‍ട്ടലിലേക്ക് നല്‍കിയതായാണ് അധികൃതരുടെ വിശദീകരണം. അതിനിടെ മഴക്കെടുതി തൊഴിലിനെ ബാധിച്ചിട്ടുള്ളവരുടെ 300 രൂപ ധനസഹായ വിതരണത്തിനുള്ള അപേക്ഷ ഇനിയും സ്വീകരിച്ച് തുടങ്ങിയിട്ടില്ല. വെള്ളം കയറിയ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്കുമെന്നുള്ള വാഗ്ദാനവും പാലിക്കെപ്പെട്ടിട്ടില്ല.കോട്ടയത്തും മഴക്കെടുതി ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയിട്ടില്ല. ദുരിതബാധിതരുടെ വിവരങ്ങള്‍ എല്‍ആര്‍ഡി ഫോമില്‍ രേഖപ്പെടുത്തുന്ന നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. ദുരിതബാധിതര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് വിവരം. നിലവില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞിട്ടുള്ളത്. മറ്റ് താലൂക്കുകളില്‍ ഒന്നും വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായിട്ടില്ല. കോട്ടയത്ത് മുപ്പതിനായിരത്തോളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. വൈക്കത്താകട്ടെ പതിനാറിയിരത്തോളം പേരെയും. എല്‍ആര്‍ഡി ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന നടപടി പൂര്‍ത്തിയാകും വരെ ദുരിതബാധിതര്‍ക്ക് പണം ലഭിക്കില്ല.
ആശ്വാസമില്ല… ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് KSEB
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്.ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.



