spot_img
Tuesday, June 16, 2026
Home Blog Page 574

കോ​ഴി​ക്കോ​ട് ക​ള​ക്ട്രേ​റ്റി​ലേ​ക്ക് യൂത്ത്കോൺഗ്രസ് മാ​ർ​ച്ച്

0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ള​ക്ട്രേ​റ്റി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മാ​ർ​ച്ച്. സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി വയ്ക്ക​ണ​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം. ‌

പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്രവത്തകർ ബാരിക്കേഡ് വലിച്ചുകൊണ്ടുപോയി. ഗതാഗതം തടസപ്പെട്ട നിലയിലാണ്.

അ​ൽ​പ്പ സ​മ​യ​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ‌​ച്ച പ്ര​വ​ർ​ത്ത​ക​രും ഇ​വി​ടേ​ക്ക് പ്ര​തി​ഷേ​ധം ന​ട​ന്നു​ണ്ട.

കോഴിക്കോട് ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: മേപ്പയ്യൂർ സെക്‌ഷൻ പരിധിയിൽ പാവട്ടുകണ്ടി മുക്ക്, മഞ്ഞക്കുളം, പുത്തൻപുരപ്പാറ, ഭജനമഠം, മൈക്രോവേവ്, സിറാജുൽ ഹുദ, റീജാ ഫുഡ്

7.30 മുതൽ 2.30 വരെ: കാക്കൂർ സെക്‌ഷൻ പരിധിയിൽ നന്മണ്ട 12, ബ്രഹ്മകുളം, നന്മണ്ട 13 ടൗൺ, തീയ്യക്കോത്ത്, നാഗത്തിങ്കൽ, നന്മണ്ട 14,

8 മുതൽ അഞ്ച് വരെ: കോടഞ്ചേരി സെക്‌ഷൻ പരിധിയിൽ മീമുട്ടി, പുലിക്കയംബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ കുറുമ്പൊയിൽ, തോരാട്, വയലട

8.30 മുതൽ 5.30 വരെ: കക്കോടി സെക്‌ഷൻ പയമ്പ്ര ബസാർ, പയമ്പ്ര കാവ്, പെരുവെട്ടി ക്രഷർ, പെരുവെട്ടി

ഒമ്പത് മുതൽ അഞ്ച് വരെ: പേരാമ്പ്ര നോർത്ത് സെക്‌ഷൻ പരിധിയിൽ ആവള നട, ആവള ടൗൺ, പെരിങ്ങളത്തുപൊയിൽ, ആവള, എടവനത്താഴ

ഡോക്ടറെ ആക്രമിച്ച പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

0

കോഴിക്കോട് : മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകിയതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.

അബ്ദുൾ ഖാദർ (51) കഴിഞ്ഞദിവസം കുന്ദമംഗലം മജിസ്‌ട്രേറ്റിന് ചാർജുള്ള ജെ.സി.എം.7 കോടതിയിൽ കീഴടങ്ങിയിരുന്നു. പ്രതിയെ വ്യാഴാഴ്ച കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഡോക്ടറെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കുക, പ്രതിയെ തിരിച്ചറിയൽ പരിശോധന നടത്തുക തുടങ്ങിയ നടപടിക്രമങ്ങളും വ്യാഴാഴ്ച നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച വാക്‌തർക്കത്തെ തുടർന്ന് കഴിഞ്ഞമാസം 25-നാണ് ചേവായൂർ പ്രസന്റേഷൻ സ്കൂൾ സ്റ്റോപ്പിനടുത്ത് ഇരുചക്രവാഹനത്തിലെത്തിയ പ്രതി ഡോ. കെ. അമ്പിളിയുടെ മുഖത്ത് ഇടിച്ചത്. മൂക്കിന്റെ എല്ലൊടിഞ്ഞതിനെത്തുടർന്ന് ഡോ. അമ്പിളി ശസ്ത്രക്രിയക്ക്‌ വിധേയയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം തടവ്

0

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒൻപതാം പ്രതിയെ മറ്റൊരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി സനൽ കുമാറിനെയാണ് (45) എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചു.

2013ൽ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി. പെൺകുട്ടിയെ എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജിൽ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു കേസ്. ജഡ്ജി കെ സോമനാണു പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ സരുൺ മാങ്കറ എന്നിവർ ഹാജരായി. പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവാണ് പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ നാല് ദിവസത്തിന് ശേഷം കളമശേരി പൊലീസ് പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റർ ചെയ്ത വിവാഹത്തട്ടിപ്പു കേസിൽ അറസ്റ്റിലായിരുന്നു. ജയിലിൽ വെച്ചാണ് പൾസർ സുനിയെ സനൽകുമാർ പരിചയപ്പെടുന്നത്. ജയിലിനുള്ളിൽ പൾസർ സുനിക്കു നടൻ ദിലീപിനോടു സംസാരിക്കാൻ സംവിധായകൻ നാദിർഷയുടെ ഫോണിലേക്കു വിളിക്കാൻ സഹായിച്ചത് സനൽകുമാറാണെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

ഫോൺ ഒളിപ്പിച്ചതും സനൽകുമാറാണെന്ന് പൊലീസ് പറഞ്ഞു. ഫോൺ സനൽകുമാറിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. തുടർന്നാണ് നടിയെ പീഡിപ്പിച്ച കേസിൽ സനൽകുമാറിനെ ഒമ്പതാം പ്രതിയാക്കിയത്

ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ പേജ് തിരിച്ച്പിടിച്ച് കേരളാ പോലീസ്

0

തിരുവനന്തപുരം: ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ പേജ് മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പോലീസ്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ദി കേരള പോലീസ് എന്ന ട്വിറ്റർ പേജാണ് തിരിച്ച് പിടിച്ചത്. അക്കൗണ്ടിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ എൻഎഫ്ടി അനുകൂല ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിരുന്നു.മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് “ഓക്ക് പാരഡൈസ്’ എന്ന ഹാക്കേഴ്സാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തത്. 2013 സെപ്റ്റംബർ മുതൽ സജീവമായ കേരള പോലീസിന്‍റെ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.കേരളാ പോലീസ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകൾ എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിരുന്നു. ട്വിറ്റർ ഹാൻഡിൽ തിരിച്ചുപിടിക്കാൻ സാധിച്ചത് കേരള പോലീസിന് അൽപം ആശ്വാസമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

‘റേപ്പ് ചെയ്യാൻ ശ്രമിച്ചു, വലിച്ചിഴച്ചു’; ആക്രമിക്കപ്പെട്ടതിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

0

കുന്നമംഗലം: രാത്രി വീട്ടിലേക്കു നടന്നുപോവുന്ന വഴിയില്‍ തനിക്കു നേരെയുണ്ടായ ലൈംഗിക ആക്രമണ ശ്രമത്തെക്കുറിച്ച്‌ വെളിപ്പെടുത്തി ചിത്രകാരി ആലിസ് മഹാമുദ്ര.ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്ത ഇടത്തു വച്ച്‌ തനിക്കു നേരെ ആക്രമണം ഉണ്ടായെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആലിസ് പറഞ്ഞു. ആക്രമണം നടത്തിയ ആളുടെ ചിത്രം സഹിതമാണ് ആലീസിന്റെ കുറിപ്പ്.

ആലീസിൻ്റെ കുറിപ്പ്:

ഇവന്‍ റേപ്പിസ്റ്റ്

ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന്‍ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന്‍ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവന്‍ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍ ഓടി വരാന്‍ സാധ്യതയുള്ളതിനാല്‍ അവന്‍ ഓടി. ഞാന്‍ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിന്‍ റോഡില്‍ അവന്റെ പുറകെ ഓടി. അലര്‍ച്ചകെട്ടു ആളുകള്‍ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാര്‍ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.

ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോള്‍. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാന്‍ പോകും. ഇവന്‍ ഈ സമൂഹത്തില്‍ ഇനിയും പതിയിരിക്കാന്‍ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളില്‍ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാന്‍ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തില്‍ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാല്‍ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാന്‍ പറഞ്ഞത്: നിങ്ങള്‍ അവനെ കൊന്നിട്ട് വരൂ. അപ്പോള്‍ മാത്രം ഞാന്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവി തരാം. അല്ലെങ്കില്‍ ഞാന്‍ അവനെ കൊന്നുകൊള്ളാം.

അവന്റെ പേരും അഡ്രസ്സും ഞാന്‍ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നില്‍ ഇവന്‍ റേപ്പിസ്റ്റ് എന്ന് ഞാന്‍ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല

ഇന്നലെ കൂടിയതിന്റെ ഇരട്ടി ഇന്ന് കുറഞ്ഞു

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38080 രൂപയായി. ഇന്നലെ 80 രൂപയുടെ വർധനവുണ്ടായിരുന്നു. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4760 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 5 രൂപ വർധിച്ചിരുന്നു. ശനിയാഴ്ച  30 രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3930 രൂപയാണ്.  ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില  45 രൂപ വർധിച്ചിരുന്നു.  

അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 01 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില – 38000 രൂപ 
ജൂൺ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38080 രൂപ 
ജൂൺ 03 –  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില –  38480 രൂപ 
ജൂൺ 04 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ 
ജൂൺ 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38200 രൂപ 
ജൂൺ 06 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38280 രൂപ 

നയന്‍താര- വിഘ്നേഷ് വിവാഹം നെറ്റ്ഫ്ലിക്സില്‍. സംവിധാനം ഗൗതം മേനോനെന്നും റിപ്പോര്‍ട്ട്

0

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുള്ള ഒന്നാണ് താര വിവാഹങ്ങള്‍. ആ വേദികളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ട്രെന്‍ഡിം​ഗ് ആവാറുമുണ്ട്. ഇവയോടുള്ള പൊതുജനത്തിന്‍റെ വലിയ താല്‍പര്യം മനസിലാക്കി വിവാഹ വീഡിയോ വന്‍ തുക നല്‍കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ രം​ഗത്തെത്തിയത് സമീപകാലത്താണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന മറ്റൊരു താരവിവാഹവും പ്രേക്ഷകര്‍ക്ക് ഒടിടിയിലൂടെ കാണാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റാരുടേതുമല്ല, നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹമാണ് അത്തരത്തില്‍ പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് പുറത്തെത്തുന്ന വിവരം.

ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. തലേരാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ഈ താരവിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ​ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.  തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും അറിയിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പൊലീസ്; ഉത്തരവും പുറത്തിറങ്ങി

0

തിരുവനന്തപുരം;പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേരള പൊലീസ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ ഗതിമാറ്റത്തിനാണ് കേരള പൊലീസ് തയ്യാറെടുക്കുന്നത്. നിലവില്‍ കേരള പൊലീസിലുള്ളവര്‍ക്ക് മാത്രമാണ് ആയുധ പരിശീലനം നല്‍കുന്നത്. എന്നാല്‍ സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്ക് വാങ്ങുന്ന പലര്‍ക്കും അത് എങ്ങിനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പരിശലീനം ലഭിക്കാനുള്ള സംവിധാനമില്ല. ഹൈക്കോടതിയ സമീപിച്ച് ചിലര്‍ ഇക്കാര്യത്തില്‍ പരിഹാര നിര്‍ദ്ദേശം തേടിയിരുന്നു.ഈ സാഹചര്യത്തിലാണ് കേരള പൊലീസ് ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കാന്‍ തയ്യാറായത്.തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പരിശീലനം നല്‍കും.പരിശീലനത്തിന് പ്രത്യേക സിലബസും തയ്യാറായി. പൊലീസ് മേധാവിയുടെ ഉത്തരവും പുറത്തിറങ്ങി. ആയിരം മുതല്‍ അയ്യായിരം രൂപ വരെ ഫീസ് ഈടാക്കും. ഫയറിംഗ് പ്രാക്ടീസ് ഉള്‍പ്പെടെ നല്‍കും, പൊലീസിന്‍റെ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആയുധ ലൈസന്‍സ് , ആധാര്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി അപേക്ഷ നൽകുന്നവർക്ക് മാത്രമായിരിക്കും പരിശീലനം. ഇതിലൂടെ ദുരുപയോഗം തടയാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ

ട്രാൻസ്ഫോർമറിൽ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് അടക്കം കുരുങ്ങും, ലൈസൻസ് പോകും

0

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒ പരിശോധിച്ചു. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇതിന്‍റെ ഭാഗമായി ഇരുകക്ഷികൾക്കും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. കട്ടപ്പന വെള്ളയാംകുടിയിൽ ഉണ്ടായ ബൈക്ക് അപകടം മത്സരയോട്ടത്തിനിടെയെന്ന് മോട്ടോർ വാഹന വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടത്തിൽ പങ്കെടുത്ത മൂന്ന് ആളുകളുടെ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹനവകുപ്പിന്‍റെ തീരുമാനം. അപകടത്തിൽ പെട്ടത് ഉൾപ്പടെ മൂന്ന് ബൈക്കുകളാണ് മത്സരയോട്ടത്തിൽ പങ്കെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസും സ്ഥിരീകരിച്ചു.ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ ബൈക്ക് ഓടിച്ച വിഷ്ണുവിന്‍റെ ലൈസൻസ് താത്കാലികമായി എംവിഡി സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് രണ്ടു പേർക്കെതിരെ നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. അപകടസ്ഥലം നേരിട്ടെത്തി പരിശോധിച്ച എൻഫോഴ്സ്മെന്‍റ് ആർടിഒ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. അപകടത്തിൽപെട്ടത് ഉൾപ്പെടെ മൂന്നു ബൈക്കുകളും പോലീസ് കസ്റ്റഡിയിലാണ്.ബൈക്കുകൾ രൂപമാറ്റം വരുത്തിയതായും ആർടിഒയുടെ പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഉടൻ നൽകും. മത്സരയോട്ടങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികൾ ഉൾപ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്.