spot_img
Tuesday, June 16, 2026
Home Blog Page 584

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ഭക്ഷ്യപരിശോധനാ ലാബുകൾ

0

ഭക്ഷണ പദാർത്ഥങ്ങളിലെ മായം കണ്ടെത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി മുന്നോട്ട് നീങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുകൾ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.

പരിശോധന, അവബോധം, പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഈ ലാബുകളുടെ പ്രവർത്തനം. എറണാകുളം ജില്ലയിൽ ഒരു ഭക്ഷ്യപരിശോധനാ ലാബാണ് പ്രവർത്തിക്കുന്നത്. ചന്തകൾ, മത്സ്യ വ്യാപാരകേന്ദ്രങ്ങൾ, ബീച്ച് തുടങ്ങിയ പൊതുഇടങ്ങളിലെത്തി പരിശോധന നടത്തിവരുന്നു. പൊതുജനങ്ങൾക്ക് തങ്ങളുടെ സാധനങ്ങൾ കൊണ്ടുവന്ന് പരിശോധന നടത്താം. കൂടാതെ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന സാമ്പിളുകളുടെ പ്രാഥമിക പരിശോധനയും ഈ ലാബുകളിൽ നടക്കുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കൂടുതൽ നിയമനടപടികൾ ആവശ്യമുള്ള സാഹചര്യത്തിൽ മറ്റ് ലാബുകളിലേക്ക് സാമ്പിളുകൾ കൈമാറും.

മാസത്തിൽ രണ്ടുദിവസം വീതം ജില്ലയിലെ 14 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബ് എത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിലെ മായം ലാബുകളിൽ പോകാതെ തന്നെ കണ്ടുപിടിക്കാൻ സഹായിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് മൊബൈൽ ലാബുകളിൽ സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകൾ, മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനമുണ്ട്. വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള റിഫ്രോക്ടോമീറ്റർ, വെള്ളത്തിന്റെ പി.എച്ച് അളക്കുന്നതിന് പി.എച്ച് മീറ്റർ, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മിൽക്ക് അനലൈസർ, എണ്ണയുടെ കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള ഫ്രൈഓയിൽ മീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാഹനത്തിലുണ്ട്. ടെക്നീഷ്യൻ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘം സഞ്ചരിക്കുന്ന ലാബിനൊപ്പമുണ്ട്. ഭക്ഷ്യസുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണം നടത്താൻ ഉച്ചഭാഷിണി, ടി.വി സ്ക്രീനിം​ഗ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

0

സംസ്ഥാനം കൊവിഡ് കണക്കുകള്‍ എല്ലാ ദിവസവും കൃത്യമായി കേന്ദ്രത്തിന് നല്‍കിയിരുന്നു. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കോവിഡ് കണക്കുകള്‍ നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങള്‍ അറ്റാച്ച് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് കണക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ എപ്രില്‍ പത്തിനാണ് സംസ്ഥാനം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ്. എങ്കിലും കോവിഡ് ഡേറ്റ കൃത്യമായി ശേഖരിച്ച് വയ്ക്കുകയും കേന്ദ്രത്തിന് കണക്കയയ്ക്കുകയും കൃത്യമായി അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്.

രണ്ടാഴ്ചയിലൊരിക്കല്‍ കൊവിഡ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ദിവസേനയുള്ള കണക്കുകള്‍ വീണ്ടും പ്രസിദ്ധപ്പെടുത്തുന്നതാണ്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 200നോടുത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 209 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണവും കൂടിയിട്ടില്ല. അപ്പീല്‍ മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം പരിഗണിക്കുന്നതിനാലാണ് മരണങ്ങള്‍ കൊവിഡ് കണക്കില്‍ വരുന്നത്. സംസ്ഥാനം കൃത്യമായ രീതിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേരളവും ശ്രദ്ധിക്കുന്നുണ്ട്. കോവിഡിനോടൊപ്പം ജീവിേക്കണ്ടതുണ്ട്. ഭീതി പരത്തുന്നത് ശരിയല്ല. കൊവിഡ് നല്ല രീതിയില്‍ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. അപ്പോഴും മാസ്‌കും, സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. കോവിഡ് തരംഗം ഇനി ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-309 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-309 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു..

🔘1st Prize : Rs. 7,500,000/-

SK 260708 (KOLLAM)

🔘Consolation Prize : Rs. 8,000/-

SA 260708
SB 260708
SC 260708
SD 260708
SE 260708
SF 260708
SG 260708
SH 260708
SJ 260708
SL 260708
SM 260708

🔘2nd Prize : Rs. 1,000,000/-

SG 388413 (ALAPPUZHA)

🔘3rd Prize : Rs. 5,000/-

0931 0995 1293 1506 2722 2863 4087 6760 6857 6981 7277 7375 7889 7989 8354 9049 9207 9598

🔘4th Prize : Rs. 2,000/-

1025 2334 2553 2706 2896 5255 5981 8197 8999 9279

🔘5th Prize : Rs. 1,000/-

0970 1359 2792 3209 3749 4113 4446 4654 5239 5775 5825 6547 6633 6842 7175 7260 7578 7820 8620 9039

🔘6th Prize : Rs. 500/-

0085 0387 0663 0758 0953 1350 1393 1586 1926 2006 2139 2146 2758 2944 3383 3421 3712 3767 3888 4052 4162 4407 4568 4678 4693 4697 4731 4796 4849 5036 5104 6073 6358 6841 6922 7192 7256 7724 7840 8190 8557 8642 8883 9024 9228 9316 9366 9496 9526 9617 9823 9830

🔘7th Prize : Rs. 200/-

0117 0398 0596 0741 0785 1034 1038 1433 1561 1805 2064 2082 2322 2965 3174 3238 3376 3846 3910 4028 4173 4210 4263 4597 4860 4978 5353 5429 5668 6205 6315 6774 6985 7088 7289 7452 7503 7513 7596 7753 8187 8253 8270 8885 9792

🔘8th Prize : Rs. 100/-

0028 0053 0059 0088 0191 0252 0451 0536 0607 0736 0874 0897 0899 0927 0957 0997 0998 1066 1227 1315 1331 1403 1541 1544 1547 1555 1584 1738 1865 1866 1920 1971 2244 2470 2556 2709 2780 2793 2813 2875 2879 2933 3025 3096 3463 3666 3781 3798 3862 3880 3947 4012 4169 4196 4267 4709 4762 4775 4814 4880 4972 4983 5022 5139 5169 5223 5231 5324 5389 5546 5650 5704 5776 5985 6085 6293 6310 6379 6559 6617 6629 6679 6788 6882 6993 7004 7029 7063 7219 7301 7398 7622 7907 7962 8021 8028 8133 8141 8182 8225 8250 8407 8785 8826 8907 8924 8967 9116 9130 9261 9383 9436 9456 9522 9553 9653 9658 9682 9731 9772 9782 9826 9901 9934 9981 998

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

0

മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു.

ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.

നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കി. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രൻ പിള്ളയക്ക് നൽകി

ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരം,മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കേണ്ട,ഹർജി തീർപ്പാക്കി

0

കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചു.

തുടര്‍ന്ന് ജോയ്‌സ്‌നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു.ജോയ്‌സ്‌നയുടെ പിതാവ് ജോര്‍ജ് ആണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജോയ്‌സ്‌നയെ ഇന്ന് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ ജോയ്‌സ്‌ന ഇന്ന് കോടതിയില്‍ ഹാജരായി.വിവാഹം കഴിച്ച്‌ ഭര്‍ത്താവ് ഷെജിനൊപ്പമാണ് താന്‍ കഴിയുന്നത്. ഷെജിനൊപ്പം പോകാനാണ് താത്പര്യം. തന്നെ തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു.

മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും, പിന്നീട് സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന അറിയിച്ചു.എന്നാല്‍ ജോയ്‌സ്‌നയെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാനും അവകാശമുണ്ട്.

സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം ചെയ്തിട്ടുമുണ്ട്.അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

ഓപ്പൻ ഡെക്കിൽ ന​ഗരം ചുറ്റാം; കെഎസ്ആർടിസി സിറ്റി റൈഡ് സർവീസിന് തുടക്കം

0

കെഎസ്ആർടിസിയുടെ ‘ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസി’ന്റെ ‘സിറ്റി റൈഡ് സർവീസിന്’ തുടക്കമായി. തിരുവനന്തപുരം നഗരം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി മന്ത്രി പി.എ മുഹമ്മദ് റിയാസാണ് സർവീസിന് തുടക്കം കുറിച്ചത്. ന​ഗര സൗന്ദര്യം ആസ്വദിക്കാനുള്ള മാതൃകാ സംരംഭമാണ് പദ്ധതിയെന്നും, ഡി.റ്റി.പി.സി വഴി വേണ്ട പ്രചരണം നൽകുമെന്നും ബസ് ഫ്ലാ​ഗ് ഓഫ് ചെയ്ത മന്ത്രി റിയാസ് പറഞ്ഞു.

ലോക പൈതൃക ദിനത്തിൽ തന്നെ സർവീസ് തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ​ഗതാ​ഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. 31 വർഷം മുൻപാണ് കെഎസ്ആർടിസി ഡബിൽ ഡക്കൽ ബസ് പുറത്തിറക്കുന്നത്. അത്രയും പഴക്കമേറിയ സർവീസെന്ന പ്രത്യേകതയുമുണ്ട്. ഡേ ആൻഡ് നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ച് എടുക്കുന്നവർക്ക് ഉദ്ഘാടന ഓഫറായി 400 രൂപയ്ക്ക് യാത്ര ചെയ്യാമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

ശിശു​ക്ഷേമ സമിതിയിലെ 30 കുട്ടികളുമായാണ് ആദ്യ സർവീസ് നടത്തിയത്. സ്പോൺസർഷിപ്പോട് കൂടി കുറച്ച് സൗജന്യ സർവീസുകളും നടത്തുമെന്ന് സിഎംഡി അറിയിച്ചു. കുറഞ്ഞ കാലം കൊണ്ട് വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെ.എസ്.ആര്‍.ടി.സി ബഡ്ജെറ്റ് ടൂര്‍സ് ആണ് സഞ്ചാരികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്. വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്.

തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ് നടത്തുന്നത്. നിലവില്‍ വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും, രാവിലെ 9 മുതല്‍ 4 വരെ നീണ്ടു നില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സർവീസിലും ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.

പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

0

പാലക്കാട്: പാലക്കാട് ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.

വാട്ട്‌സ്ആപ്പ് പഴയ വാട്ട്സ്ആപ്പല്ല!
വരുന്നത് വൻ മാറ്റങ്ങൾ

0

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന വാട്ട്‌സ്ആപ്പിൽ വരും ആഴ്ചകളിലായി വലിയ മാറ്റങ്ങളുണ്ടാകും. ഇമോജി റിയാക്ഷന്‍സ്, ഫയൽ ഷെയറിങ്, വോയിസ് കോളിലേക്ക് കൂടുതൽ പേരെ ഉള്‍പ്പെടുത്തൽ, ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകൽ തുടങ്ങിയ മാറ്റങ്ങളെപ്പറ്റി കൂടുതലറിയാം.https://2ea2bf3f00f6fb37e2b51742fe888935.safeframe.googlesyndication.com/safeframe/1-0-38/html/container.html

നിലവില്‍ വാട്ട്സ് ആപ്പിലൂടെ പങ്കുവെക്കാന്‍ സാധിക്കുന്നത് 100 എം.ബി വരെയുള്ള ഫയലുകള്‍ മാത്രമാണ്. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ 2 ജിബി വരെയുള്ളവ ഷെയർ ചെയ്യാം. ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സമാനമായി ചാറ്റിനുള്ളിൽ ഇമോജി റിയാക്ഷന്‍ നല്‍കാന്‍ കഴിയുന്നതാണ് മറ്റൊരു മാറ്റം. ഗ്രൂപ്പിനകത്തോ വ്യക്തിഗതമായോ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ അതിനോടുള്ള പ്രതികരണം എന്ന തരത്തില്‍ ഈ ഓപ്ഷന്‍ ഇനി മുതല്‍ ഉപയോഗിക്കാം.

വാട്ട്‌സ്ആപ്പ് അപ്പ്ഡേറ്റാവുന്നതോടെ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരവും ലഭിക്കും. ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് തെറ്റായ, പ്രശ്നമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാൻ അഡ്മിൻമാർക്ക് ഇനിമുതൽ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. നിലവിൽ എട്ട് പേർക്ക് മാത്രമാണ് ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ ഭാഗമാകാന്‍ സാധിക്കുന്നത്. ഇനിമുതൽ ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ 32 പേരെ വരെ അനുവദിക്കാനാവും എന്നതാണ് സുപ്രധാന മാറ്റം

എപ്പോഴും ബിപി ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ട്..?

0

ബിപി അഥവാ രക്തസമ്മര്‍ദ്ദം പൊതുവേ അത്ര ഗൗരവമുള്ള കാര്യമായി ആരും എടുത്തുകാണാറില്ല. വളരെ നിസാരമായി, ‘ബിപിയുണ്ട്’ എന്ന് പറഞ്ഞുപോകുന്നവരാണ് അധികപേരും. എന്നാല്‍ ബിപി അത്ര നിസാരമായി കണക്കാക്കേണ്ട ഒരവസ്ഥയല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് വെല്ലുവിളിയാകുന്ന പല ആരോഗ്യാവസ്ഥകളിലേക്കും നമ്മെ നയിക്കാന്‍ രക്തസമ്മര്‍ദ്ദത്തിനാകും. അതുകൊണ്ട് തന്നെ ബിപി നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. 

മിക്കപ്പോഴും ബിപിയുള്ളവര്‍ തന്നെ അത് സ്വയമറിയാതെ പോകാറാണ് പതിവ്. ഗൗരവമായ എന്തെങ്കിലും സൂചനകള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ മാത്രം ആശുപത്രിയിലെത്തി പരിശോധനയിലൂടെ ബിപിയുണ്ടെന്ന് തിരിച്ചറിയുന്നവരാണ് ഏറെയും. ലക്ഷണങ്ങള്‍ പ്രകടമാകാത്ത പ്രശ്‌നമായതിനാല്‍ ബിപിയെ ‘സൈലന്റ് കില്ലര്‍’ അഥവാ നിശബ്ദ ഘാതകന്‍ എന്നും വിളിക്കാറുണ്ട്. 

ഡയറ്റിലും ജീവിതരീതികളില്‍ ആകെത്തന്നെയും പല ഘടകങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചിലരില്‍ എപ്പോഴും ബിപി ഉയര്‍ന്നുതന്നെ കാണിക്കാറുണ്ട്. അത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതിനുള്ള ചില കാരണങ്ങളാണ് പ്രധാനമായും പങ്കുവയ്ക്കാനുള്ളത്. 

ഒന്ന്…

ഡയറ്റ് ബിപിയുടെ കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നതായി നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇതില്‍ തന്നെ ഉപ്പ് ആണ് വലിയൊരു ശതമാനവും നിര്‍ണായകമാകുന്നത്. ഉപ്പ് കുറയ്ക്കുന്നതിന് അനുസരിച്ച് ബിപിയും നിയന്ത്രിക്കാന്‍ സാധിക്കും. നമ്മള്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ നിന്ന് ഇത്തരത്തില്‍ ഉപ്പിന്റെ അളവ് കുറച്ചാലും ബാക്കി പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്ന പാക്കേജ്ഡ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന ഉപ്പ് വില്ലനായി വരാം. അതിനാല്‍ ഉപ്പിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ തന്നെ പുലര്‍ത്തുക. 

രണ്ട്…

ഉപ്പ് (സോഡിയം) ശരീരത്തില്‍ അധികമാകുമ്പോള്‍ അതിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. മൂത്രത്തിലൂടെയാണ് ഇത്തരത്തില്‍ ഉപ്പ് പുറന്തള്ളപ്പെടുന്നത്. അങ്ങനെയാകുമ്പോള്‍ പൊട്ടാസ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. അതിനാല്‍ പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. സ്പിനാഷ്, ബ്രൊക്കോളി, തക്കാളി, നേന്ത്രപ്പഴം, ഓറഞ്ച്, അവക്കാഡോ, ഇളനീര്‍ എല്ലാം പൊട്ടാസ്യത്താല്‍ സമ്പന്നമാണ്. ഇങ്ങനെയുള്ള ഭക്ഷണങ്ങളൊന്നും തന്നെ ഡയറ്റില്‍ വരാതിരിക്കുന്നുവെങ്കില്‍ അത് പതിവായി ബിപി ഉയരാന്‍ ഇടയാക്കാം. 

മൂന്ന്…

മാനസിക സമ്മര്‍ദ്ദം അഥവാ ‘സ്‌ട്രെസ്’ അധികരിക്കുമ്പോള്‍ ബിപിയും വര്‍ധിക്കും. എല്ലായ്‌പോഴും ബിപി ഉയര്‍ന്നിരിക്കുന്നുവെങ്കില്‍ അതൊരുപക്ഷേ മാനസിക സമ്മര്‍ദ്ദങ്ങളെ വരുതിയിലാക്കാന്‍ സാധിക്കുന്നില്ല എന്നതിന്റെ സൂചനയാകാം. അതിനാല്‍ സ്‌ട്രെസ്’ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക. 

നാല്…

ഉറക്കം ശരിയായില്ലെങ്കിലും ബിപി കൂടാം. പതിവായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ പതിവായി ബിപിയും ഉയര്‍ന്നിരിക്കും. 2018ല്‍ ‘ദ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം ഉറക്കം ശരിയായി ലഭിക്കാത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബിപി ഉയരാന്‍ 48 ശതമാനത്തോളം അധികസാധ്യതയാണുള്ളത്. അത്രമാത്രം ഉറക്കത്തിന് ഇക്കാര്യത്തില്‍ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുക. 

അഞ്ച്…

മദ്യപാനശീലമുള്ളവരാണെങ്കില്‍ പതിവായി മദ്യപിക്കുന്നത്, അധിക അളവില്‍ മദ്യപിക്കുന്നത് എല്ലാം ബിപി ഉയരാനിടയാക്കും. രക്തക്കുഴലുകളിലെ പേശികളെയാണ് ഇത് ബാധിക്കുന്നത്. രക്തക്കുഴലുകള്‍ കൂടുതല്‍ നേരിയതാവുകയും ഇതോടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കാന്‍ ഹൃദയത്തിന് അധികമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതായി വരുന്നു. ഇതെല്ലാം ഹൃദയാഘാതത്തിലേക്കോ, ഹൃദയസ്തംഭനത്തിലേക്കോ നയിക്കാന്‍ സാധ്യതകളേറെയാണ്. 

ആറ്…

മറ്റ് എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായും എല്ലായ്‌പോഴും ബിപി ഉയര്‍ന്നിരിക്കാം. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍. അതുകൊണ്ട് തന്നെ ബിപി എപ്പോഴും ഉയര്‍ന്നാണിരിക്കുന്നതെങ്കില്‍ അത്യാവശ്യം ശരീരം സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ വേണ്ട പരിശോധനകളെല്ലാം ഡോക്ടറുടെ നിര്‍ദശപ്രകാരം ചെയ്യുന്നത് ഉചിതമാണ്

കാരുണ്യ KR 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

0

കേരള സംസ്ഥന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ KR 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KO 891810

സമാശ്വാസ സമ്മാനം (8000)

KN 891810 KP 891810 KR 891810 KS 891810 KT 891810 KU 891810 KV 891810 KW 891810 KX 891810 KY 891810 KZ 891810

രണ്ടാം സമ്മാനം [5 Lakhs]

KP 226747

മൂന്നാം സമ്മാനം [1 Lakh]

KN 708973 KO 775760 KP 976204 KR 519558 KS 146152 KT 384290 KU 237579 KV 969333 KW 114024 KX 265992 KY 862328 KZ 526242

നാലാം സമ്മാനം[ 5,000/- ]

0105  0427  0858  1166  1409  2400  3980  4060  5427  5573  5804  6225  6400  6615  7040  7383  8011  8858

അഞ്ചാം സമ്മാനം [2,000/-]

1923  2027  2431  3450  3813  4935  5171  5197  5638  7638

ആറാം സമ്മാനം [1,000/-] 

0292  0502  1033  2540  2951  6894  7259  7266  7457  7874  8051  9136  9156  9157

ഏഴാം സമ്മാനം [500/- ]

0109  0213  0252  0588  0673  0731  1054  1382  1387  1413  1525  1711  1733  1777  1981  1983  2215  2526  2533  2882  3018  3085  3200  3260  3280  3355  3382  3434  3597  3872  3982  4075  4077  4090  4199  4656  4732  4830  5275  5479  5556  5600  5656  5763  6023  6043  6055  6165  6233  6344  6487  6571  6590  6624  6673  6813  7012  7062  7101  7261  7337  7390  7419  7422  7477  7685  7748  7773  7895  8157  8360  8583  9053  9180  9300  9330  9445  9463  9696  9810

എട്ടാം സമ്മാനം [100/- ]

0062  0169  0271  0333  0459  0550  0654  0806  0822  0957  0969  0984  1010  1044  1076  1176  1512  1628  1652  1736  1751  1795  1821  1842  1863  1897  1898  1916  1988  2117  2176  2278  2320  2638  2696  2736  2747  2795  2797  2854  2970  2975  3123  3192  3269  3374  3462  3466  3556  3565  3644  3722  3802  3973  4065  4067  4317  4345  4370  4380  4626  4729  4954  5024  5148  5307  5349  5457  5517  5568  5612  5682  5767  5771  5805  5865  6037  6115  6116  6146  6189  6216  6260  6392  6470  6486  6546  6595  6809  6869  7038  7179  7181  7190  7231  7258  7298  7432  7436  7518  7591  7737  7774  8021  8135  8194  8209  8273  8293  8325  8346  8601  8730  8851  8867  8902  9121  9372  9373  9528  9552  9578  9902  9943