spot_img
Tuesday, June 16, 2026
Home Blog Page 585

പാലക്കാട് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍എസ്എസ് നേതാവ് മരിച്ചു

0

പാലക്കാട്: പാലക്കാട് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍എസ്എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുരുതര പരിക്കുകളാണ് ശ്രീനിവാസനേറ്റിരുന്നത്.. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു.

പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

0

എടപ്പാള്‍: യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീഖ് (28) ആണ് അറസ്റ്റിലായത്. കാളാച്ചാലില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലായിരുന്നു. ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ‌യുവാവിനെ അറസ്റ്റ് ചെയ്തത്.

ജനുവരി 12ന് കാളാച്ചാലില്‍ താമസിച്ചിരുന്ന അച്ചിപ്രവളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28)യെയാണ് രാത്രി 11 മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതി മരിച്ച ദിവസം ഷഫീഖ് യുവതിയെ കാണാന്‍ കാളാച്ചാലിലെ വീട്ടിലെത്തിയിരുന്നു. ഇക്കാര്യം പൊലീസ് അറിഞ്ഞതോടെ യുവാവ് ഒളിവില്‍പ്പോയിരുന്നു. ഷഫീലയെ മൊബൈലില്‍ വിളിച്ച് ഷഫീഖ് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മരിക്കുന്നതിനു മുമ്പ് സഹോദരനെ അറിയിച്ചിരുന്നു.

പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

0

പാലക്കാട്: പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം. കുത്തിയതോട് സ്വദേശി സുബൈറാണ് (43) കൊല്ലപ്പെട്ടത്.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി.

തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈർ എസ് ഡി പി ഐ പ്രാദേശിക പ്രവർത്തകനാണ്.

സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.

ബൈക്ക് കൂടെ സഞ്ചരിച്ച പിതാവിനെ അക്രമികൾ ആക്രമിച്ചിട്ടില്ല. പാലക്കാട് എലപ്പുള്ളി ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കി.

റെഡ്മി 10 എ ഇന്ത്യയില്‍ ലോഞ്ച് തീയതി സ്ഥിരീകരിച്ചു, വില 10,000 രൂപയില്‍ താഴെ

0

റെഡ്മി 10 എ ഈ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിരവധി കിംവദന്തികള്‍ക്കും ചോര്‍ച്ചകള്‍ക്കും ശേഷം, കമ്പനി ഇപ്പോള്‍ 10എ യുടെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ഏപ്രില്‍ 20-ന് ഔദ്യോഗികമായി പുറത്തിറങ്ങും. ആമസോണ്‍ ഇന്ത്യ വെബ്സൈറ്റിലും ഈ ഉപകരണം ടീസുചെയ്തിട്ടുണ്ട്. റെഡ്മി 10 എ ഇതിനകം ചൈനയില്‍ ലഭ്യമാണ്, അതേ മോഡല്‍ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണ്‍ ടീസറില്‍ വലിയ ഡിസ്‌പ്ലേ, വലിയ ബാറ്ററി, റാം ബൂസ്റ്റര്‍ ഫീച്ചര്‍ എന്നിവ കാണിക്കുന്നു.

ഇന്ത്യയിലെ വില (പ്രതീക്ഷിക്കുന്നത്) 

ഏറ്റവും പുതിയ ലീക്കുകളിലൊന്ന് അനുസരിച്ച്, റെഡ്മി 10 എയുടെ വില 10,000 രൂപയില്‍ താഴെയായിരിക്കും. ചൈനയില്‍, ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏകദേശം 8300 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് രണ്ട് വേരിയന്റുകളില്‍ വരുന്നു — 4GB RAM + 64GB സ്റ്റോറേജ്, 6GB RAM + 128GB സ്റ്റോറേജ് എന്നിങ്ങനെ. വികസിപ്പിക്കാവുന്ന സ്റ്റോറേജ് പിന്തുണയും ഉണ്ട്.

സ്‌പെസിഫിക്കേഷനുകള്‍ 

റെഡ്മി 10എയുടെ ചൈനീസ് മോഡലില്‍ 720×1600 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനും 20:9 വീക്ഷണാനുപാതവുമുള്ള 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ ഉള്‍പ്പെടുന്നു. ഹുഡിന് കീഴില്‍, 6 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ജോടിയാക്കിയ ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ G25 SoC ആണ് ഇത് നല്‍കുന്നത്, മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്.

ക്യാമറയുടെ മുന്‍വശത്ത്, ഷവോമിയുടെ AI ക്യാമറ 5.0 പിന്തുണയുള്ള 13-മെഗാപിക്‌സല്‍ ഇമേജ് സെന്‍സര്‍ റെഡ്മി 10A-യില്‍ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, ഫോണില്‍ വാട്ടര്‍ഡ്രോപ്പ് നോച്ചിനുള്ളില്‍ 5-മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് 10W ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പിന്തുണ. ചാര്‍ജര്‍ ബോക്‌സില്‍ വരുന്നു. ഫോണില്‍ ലഭ്യമായ ചില കണക്ടിവിറ്റി ഓപ്ഷനുകളില്‍ 4G LTE, Wi-Fi, Bluetooth v5, ഒരു മൈക്രോ-USB പോര്‍ട്ട്, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു

ഗൂഗിൾപേ പണിതരാറുണ്ടോ? പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം…

0

പണമിടപാടുകളും ഷോപ്പിങ്ങുമെല്ലാം ഭൂരിഭാഗം പേരും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി കൂടുതൽ പേരെയും ഓൺലൈൻ ഇടപാടിലേക്ക് മാറ്റുകയും ചെയ്തു. സൗജന്യമായി തന്നെ ബാങ്ക് ഇടപാടുകൾ നടത്താം എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്. അതിന് നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിൾ പേ വഴി പണമിടപാടുകൾ നടക്കുമ്പോൾ തടസവും ബുദ്ധിമുട്ടുമൊക്കെ ഒരിക്കലെങ്കിലും നേരിടാത്തവർ വളരെ ചുരുക്കമായിരിക്കും.

ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോഴോ, വളരെ പ്രധാനപ്പെട്ട ഇടപാടുകൾ നടത്തുമ്പോഴും നമ്മൾ ഈ പ്രശ്നം നേരിടാറുണ്ട്. ഗൂഗിൾ പേയിലെ പണമിടപാട് നടത്തുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം. എന്തൊക്കെ പ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. പ്രധാനമായും ഉയർന്നു കേൾക്കുന്ന പരാതികളിൽ ഒന്നാണ് പണം കൈമാറിയ ശേഷം സ്വീകർത്താവിന് പണം ലഭിക്കാതെ നിൽക്കുന്നത്. കൂടാതെ ഇടപാടുകൾ നടക്കാതിരിക്കുക തുടങ്ങിയവയാണ്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം..

ആദ്യം ഇടപാടുകൾ നടത്തുന്നതിന് മുമ്പ് തന്നെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക. അപ്‌ഡേറ്റ് ആവശ്യമെങ്കിൽ ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യുക. നമ്മളിൽ മിക്കവരും “cache” ക്ലിയർ ചെയ്യാറില്ല. cache ക്ലിയർ ചെയ്‌താൽ തന്നെ ഗൂഗിൾ പേയിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ കുറയ്ക്കാം. പണമയക്കേണ്ട ഫോൺ നമ്പർ ശരിയാണോയെന്ന് പരിശോധിക്കുക. ആപ്പ് റിസ്റ്റാർട് ചെയ്യുക. ഓൺലൈൻ ഇടപാടുകൾ വർധിച്ചു വരുന്ന ഈ ഘട്ടത്തിൽ സുരക്ഷിതമായും വിശ്വസ്തമായും പണമിടപാടുകൾ നടത്താൻ നമ്മൾ അറിഞ്ഞിരിക്കണം.

സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ് KN-416 നറുക്കെടുപ്പ് ഫലം.

0

കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ് KN-416 നറുക്കെടുപ്പ് ഫലം.

🔘1st Prize : Rs. 8,000,000/-* PD 436257 (KOTTAYAM)

🔘Consolation Prize : Rs. 8,000/-*PA 436257PB 436257PC 436257PE 436257PF 436257PG 436257PH 436257PJ 436257PK 436257PL 436257PM 436257

🔘2nd Prize : Rs. 10,00,000/-PJ 534417 (MANANTHAVADY)

🔘3rd Prize : Rs. 100,000/-*PA 277503PB 378347PC 299715PD 739781PE 517515PF 569103PG 760614PH 952802PJ 765230PK 403008PL 213298PM 742091

🔘4th Prize : Rs. 5,000/-* 0739 0890 1156 1578 2306 2927 3554 4171 4721 4896 5576 6056 6573 7282 7475 7806 8701 9796

🔘5th Prize : Rs. 1,000/-* 0151 0538 1013 1062 1413 1821 2040 2537 2583 2833 3179 3401 3632 4091 4181 4609 4756 5057 5096 5223 5327 5621 5754 5880 6154 6585 7259 7683 8410 8948 9266 9363 9882 9939

🔘6th Prize : Rs. 500/-* 0028 0060 0379 0617 0689 0767 0831 0974 1040 1116 1130 1246 1304 1476 1559 1783 1935 1939 2037 2275 2394 2416 2468 2533 2550 2563 2907 2973 3042 3157 3224 3492 4119 4262 4303 4336 4479 4488 4627 5210 5232 5298 5408 5447 5526 5641 5839 5954 5974 6234 6329 6357 6409 6531 6679 6861 7068 7219 7223 7343 7358 7395 7450 7508 7539 7549 7564 7570 7700 7903 7978 8093 8105 8572 8729 8939 8957 9166 9562 9688

🔘7th Prize : Rs. 100/-* 0136 0223 0434 0440 0442 0696 0701 0830 0922 0966 1051 1086 1247 1375 1499 1678 1817 2016 2021 2157 2219 2231 2315 2393 2615 2663 2744 2797 2937 3027 3028 3078 3079 3113 3176 3230 3256 3334 3355 3781 3834 3865 3887 3967 4255 4311 4417 4480 4545 4617 4715 4813 4853 4929 4949 4954 5188 5251 5356 5372 5381 5431 5462 5477 5898 5938 5990 6149 6199 6206 6336 6397 6428 6447 6477 6491 6498 6523 6547 6599 6684 6833 6893 6944 7138 7207 7228 7414 7424 7434 7452 7594 7993 7999 8011 8058 8064 8116 8159 8309 8405 8426 8429 8463 8466 8527 8569 8641 8747 8751 8756 9080 9146 9300 9302 9364 9368 9409 9459 9692 9723 9724 9890 9940 9944 9951

ജിജോ ജോസഫ് ക്യാപ്റ്റന്‍; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

0

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും അജ്മലുമാണ് ഗോള്‍ കീപ്പര്‍മാര്‍.

ജിജോ ജോസഫ്, വി. മിഥുന്‍, അജ്മല്‍, സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്‍, മുഹമ്മദ് സഹീഫ്, അജയ് അലക്‌സ്, സല്‍മാന്‍ കള്ളിയത്ത്, അര്‍ജുന്‍ ജയരാജ്, അഖില്‍, ഷിഖില്‍, ഫസലുറഹ്മാന്‍, നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, എം. വിഘ്‌നേഷ്, ടി.കെ. ജെസിന്‍, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിലുള്ളത്. ബിനോ ജോര്‍ജ് ആണ് ടീം കോച്ച്.

കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി എട്ടിന് രാജസ്ഥാനുമായി നടക്കും. എ ഗ്രൂപ്പില്‍ കേരളത്തിനൊപ്പം രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘാലയ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടകം, ഒഡിഷ, സര്‍വീസസ്, മണിപ്പുര്‍ ടീമുകളും. ഇരു ഗ്രൂപ്പുകളില്‍നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ സെമിയിലെത്തും. മെയ് രണ്ടിന് രാത്രി എട്ടിനാണ് ഫൈനല്‍. ഏപ്രില്‍ 28നും 29നും രാത്രി എട്ടിന് സെമിഫൈനല്‍ നടക്കും.

അക്ഷയ AK 544 ലോട്ടറി ഫലം പ്രഖ്യാപിച്ചു

0

ഒന്നാം സമ്മാനം Rs :7000000/-

AN 604635

സമാശ്വാസ സമ്മാനം- Rs 8000/-

AO 604635 AP 604635
AR 604635 AS 604635
AT 604635 AU 604635
AV 604635 AW 604635
AX 604635 AY 604635 AZ 604635

രണ്ടാം സമ്മാനം- Rs :500000/-

AW 867428

മൂന്നാം സമ്മാനം-Rs :100000/-

AN 663388
AO 217494
AP 633860
AR 390561
AS 876492
AT 290778
AU 545405
AV 196043
AW 472767
AX 211239
AY 463965
AZ 196306

നാലാം സമ്മാനം (5,000/-)

1016 6094 1461 9821 6482 0002 9031 9845 9789 5831 0592 7954 5593 1826 9739 1927 2061 7704

അഞ്ചാം സമ്മാനം (2,000/-)

0615 1119 2005 3270 4060 6305 9434

ആറാം സമ്മാനം (1,000/-)

0351 0445 0643 1444 2487 2605 3145 3237 3598 3777 4111 4453 4483 4838 5871 6237 6743 7381 7940 8017 8808 9087 9359 9711 9730 9956

ഏഴാം സമ്മാനം (500)

0089 0414 0431 0478 0509 0668 0681 0865 0929 1055 1137 1265 1479 1684 1847 1923 2318 2445 2447 2489 2566 2769 2843 2845 3323 3425 3531 3991 4217 4665 5177 5206 5338 5566 5688 5736 6147 6167 6302 6308 6675 6732 7271 7359 7422 7530 7616 7677 7706 7782 7796 7852 7893 7966 7968 8020 8299 8551 8983 9085 9159 9189 9239 9293 9325 9333 9368 9436 9496 9516 9533 9759

എട്ടാം സമ്മാനം (100)

2048 9688 7225 4335 8520 6503 7944 0484 5655 0848 2870 9578 3135 0170 8133 0434 5918 1577 7087 2805 3120 7331 8986 9177 6530 2154 9633 7754 0812 9027 5818 5945 3041 0685 8780 4804 6012 5539 2011 8614 2453 3403 9152 1688 4001 9592 6617 0787 6102 5226 3950 4943 0475 7542 1403 7640 7465 4655 2236 3677 4031 3002 2770 4734 2056 7908 8940 9888 4677 3408 1291 7839 6164 6014 3245 6735 7583 2342 7088 2601 6134 7455 3649 2188 8663 2927 3287 7056 5613 7242 2935 4663 8393 2195 3036 9213 1569 0178 9095 8002 3725 0055 4276 0932 9459 4351 5204 0186 2117 4502 1823 5721 9966 2032 2089 2992 1373 7389 1757 3047 4689

ബസ്,ഓട്ടോ,ടാക്സി നിരക്ക് വർധന മെയ് ഒന്ന് മുതൽ; കൺസെഷൻ നിരക്ക് വർധന പ്രത്യേക സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം

0

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും. യാത്രാനിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആൻ്റണി രാജു പറഞ്ഞു. കൊവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കൺസെഷൻ നിരക്കിൽ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. 

പുതുതായി തുടങ്ങിയ കെ സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾ അപകടത്തിൽപ്പെട്ടത് ​ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ​ഗൗരവമുള്ള അപകടമല്ല ഉണ്ടായത്. ചെറിയ സംഭവം മാത്രമാണ്. എന്നാൽ മാധ്യമങ്ങൾ ഇക്കാര്യം പൊലിപ്പിച്ചു കാണിച്ചോ എന്നൊരു സംശയമുണ്ട്. കെ സ്വിഫ്റ്റ് ഡ്രൈവർമാരോട് പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകാത്തതാണ് അപകടത്തിന് കാരണമെന്ന വിമർശനവും മന്ത്രി തള്ളി. 

കെഎസ്ആർടിസിയിലെ ശമ്പളവിതരണത്തിൽ ഈ മാസം പ്രത്യേക പ്രതിസന്ധിയാണുളളതെന്നും ശമ്പളം പരിഷ്കരണം നടന്നതോടെ ഒരു മാസം അധികമായി നാൽപ്പത് കോടിയോളം രൂപ സ്വരൂപിക്കേണ്ട നിലയാണെന്നും മന്ത്രി വിശദീകരിച്ചു. ഇന്ധനവില വർധനവും പണിമുടക്കും കെഎസ്ആർടിസിയുടെ പ്രതിസന്ധി വർധിപ്പിച്ചു. സംഘടനകളുടെ സമ്മേളനത്തിനായി ട്രിപ്പുകൾ മുടക്കിയതും വലിയ തിരിച്ചടിയായി. ശമ്പള വിതരണത്തിന് സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും ധനവകുപ്പിൻ്റെ ക്ലിയറൻസ് കിട്ടിയാൽ ഉടനെ ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു.

വാട്ട്‌സ്ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം; ഉടന്‍ വരാനിരിക്കുന്നത് ഈ മാറ്റങ്ങള്‍

0

മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്.

അതിനാല്‍ത്തന്നെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്‌സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ്.

മെസേജ് റിയാക്ഷന്‍

ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈക്ക്, ലൗ, ഹഹഹ, ആന്‍ഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്‌സ്റ്റ് മെസേജുകള്‍ക്ക് റിയാക്ഷനായി നല്‍കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്

അഡ്മിന് അനുവാദമില്ലാതെ ആരുടേയും മെസേജ് ഡിലീറ്റ് ചെയ്യാം

ഓരോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനും സവിശേഷമായ ഓരോ സ്വഭാവമുണ്ടാകും. ആ ഗ്രൂപ്പിന്റെ നിയമങ്ങള്‍ക്കും സ്വഭാവത്തിനും യോജിക്കാത്ത മെസേജുകള്‍ ആര് അയച്ചാലും അഡ്മിന് അവരുടെ അനുവാദമില്ലാതെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന പുത്തന്‍ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സെലക്ടീവായി ലാസ്റ്റ് സീന്‍ ഒളിപ്പിക്കാം

വാട്ട്‌സ്ആപ്പിലെ നമ്മുടെ ലാസ്റ്റ് സീന്‍ കോണ്‍ടാക്റ്റിലെ ആരും കാണാതെ ഒളിപ്പിക്കാനുള്ള സംവിധാനം മുന്‍പ് തന്നെ വാട്ട്‌സ്ആപ്പിലുണ്ട്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കോണ്‍ടാക്ട് ലിസ്റ്റിലെ ആര്‍ക്കൊക്കെ നമ്മുടെ വാട്‌സ്ആപ്പ് ലാസ്റ്റ് സീന്‍ കാണാനാകുമെന്ന് നമ്മുക്ക് തീരുമാനിക്കാനാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട്.

വാട്ട്‌സ്ആപ്പിലും വരുന്നു റീല്‍സ്

മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ നേരിട്ട് വാട്ട്‌സ്ആപ്പിലൂടെ ആസ്വദിക്കാന്‍ സാധിക്കും. റീല്‍സുകള്‍ ഇഷ്ടപ്പെടുന്ന വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വലിയ കൗതുകമായിരിക്കും