spot_img
Sunday, June 14, 2026
Home Blog Page 606

സിനിമ നിർമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

0

കോഴിക്കോട്: നന്മണ്ടയിലെ സിനിമാ നിർമാതാവ് വിൽസനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (32) യാണ് അറസ്റ്റിലായത്.

ഇയാളെ വെള്ളിയാഴ്ച രാത്രി വയനാട്ടിൽ നിന്ന് ബാലുശേരി എസ്.ഐ പി.അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസിൽ മുക്കം ചെറുവാടി സ്വദേശി മുനീർ (38), ഓമശേരി പുത്തൂര് സ്വദേശി ഷാഫി (32) എന്നീ രണ്ടു പ്രതികളെ സംഭവ ദിവസം തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവർ റിമാൻഡിലാണ്. മുഹമ്മദ് ഷാഫി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഫെബ്രുവരി 27 നായിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാത്രി ഒമ്പതോടെ മൂന്നു പ്രതികളും നന്മണ്ടയിലെ വിൽസന്റെ വീട്ടിലെത്തിയത്.

സാമ്പത്തിക ഇടപാട് പ്രശ്നം കോടതിയിലെത്തുകയും വിധി വിൽസന് പ്രതികൂലമാകുകയും ചെയ്തു. ആമീനും പൊലിസുമെത്തി വിൽസന്റെ വീട്ടിലെ എല്ലാ വസ്തുതകളും പുറത്തെത്തിച്ച് വീട് പൂട്ടിയിരുന്നു. നിസ്സഹായരായി വിൽസനും ഭാര്യയും വിദ്യാർഥികളായ രണ്ടുമക്കളും രാത്രി വീടിന്റെ പുറത്ത് ഇരിക്കുമ്പോഴാണ് മൂന്നു പ്രതികളും വിൽസന്റെ കുടുംബത്തിനു നേരെ വെടിവെപ്പ് നടത്തിയത്.

കൊലപാതക ശ്രമത്തിനും തോക്ക് ദുരുപയോഗം ചെയ്തതിനുമാണ് കേസ്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

0

യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ഫെഡറൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം യുഎഇ സർക്കാർ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് റമദാനില്‍ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെയും ആയിരിക്കും.

വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്‍ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്‍കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും അധികൃതര്‍ കണ്ടെത്തും

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം രാവിലെ എകെജി സെൻ്ററിൽ

0

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും.

രാവിലെ 11ന് എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്. ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്.

പരാതിയുമായി 6 യുവതികൾ, ടാറ്റൂ ആർട്ടിസ്റ്റ് സുജേഷ് അറസ്റ്റിൽ

0

കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും . അഭിഭാഷകനെ കാണാൻ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപം ഇന്നലെ രാത്രിയാണ് സുജേഷിനെ പിടികൂടിയത്.

നിലവില്‍ ആറ് യുവതികള് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയിട്ടുണ്ട്.

മുൻകൂർ ജാമ്യം തേടും മുന്നേ അറസ്റ്റ്

ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജേഷ് ഒളിവിൽ പോയിരുന്നു. യുവതികള്‍ പരാതി നല്കിയതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് ശ്രമിച്ചു വരികയായിരുന്നു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളില്‍ സുഹൃത്തിനൊപ്പം ഒളിവില്‍കഴിയുകയായിരുന്നു സുജേഷെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ ഇന്നലെ രാത്രിയോടെ ഇയാള്‍ കൊച്ചിയില്‍ അഭിഭാഷകനെ കാണാൻ വരുമെന്ന വിവരം പൊലീസിന് ലഭിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂർ ജാമ്യപേക്ഷ നല്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ പെരുമ്പാവുരിന് സമീപം വെച്ച് പിടികൂടുകയായിരന്നു. കസ്റ്റിഡിയില്‍ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജാരാക്കും.

സുജേഷിന്‍റെ ഉടമസസ്ഥതയിലുള്ള ഇൻക്ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി.

കൊച്ചി നഗരത്തില്‍ ആലുന്‍ചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങല്‍ നടന്നുവെന്നാണ് പരാതി. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തിന് പുറത്തായതിനാൻ മൊഴി നല്കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള് അറിയിച്ചിരിക്കുന്നത്. യുവതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നല്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ രഹസ്യമൊഴി കോടതി മുമ്പാകെ രേഖപ്പെടുത്തിയേക്കും.

ഇന്‍ക്ഫെക്ടഡ് സ്ഥാപനത്തില്‍ നിന്ന് ഇന്നലെ റെയ്ഡില്‍ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആർ ശാസ്ത്രീയ പരിശോധനക്കായി അയക്കും.

ടാറ്റു ചെയ്യുന്ന സ്വകാര്യ മുറിയില്‍ സിസിടിവി ക്യാമറകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്

സംസ്ഥാനത്ത് 1.71 ലക്ഷം പുതിയ റേഷൻ കാർഡുകൾ നൽകി: മന്ത്രി ജി.ആർ. അനിൽ

0

സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡുകൾ നൽകിയതായി ഭക്ഷ്യ – പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് 1,67,032 കാർഡുകൾ മുൻണനാ കാർഡുകളാക്കി മാറ്റി നൽകി. കഴിഞ്ഞ 10 മാസം കൊണ്ട് ഇത്രയധികം കാർഡുകൾ നൽകാനായതു വലിയ നേട്ടമാണ്. പുതിയ റേഷൻ കാർഡുകൾക്കും കാർഡുകൾ മാറ്റി നൽകുന്നതിനും ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ പരിശോധിച്ചു തീർപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 മാസത്തിനിടെ റേഷൻ കാർഡുകൾ സംബന്ധിച്ച വിവിധ ആവശ്യങ്ങളുമായി 23,29,632 അപേക്ഷകൾ വകുപ്പിൽ ലഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് തീർപ്പാക്കാനുണ്ടായിരുന്ന 43,069 അപേക്ഷകളും ഇക്കാലത്തു പരിഗണിച്ചു. ഇതു രണ്ടും ചേർത്തുള്ള 23,72,701 അപേക്ഷകളിൽ 22,87,274 അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചു. കാർഡ് മാറ്റം, തിരുത്തലുകൾ തുടങ്ങിയവയ്ക്കായി സമർപ്പിച്ച അപേക്ഷകളാണ് അധികവും. പുതിയ റേഷൻ കാർഡിനു ലഭിച്ച അപേക്ഷകൾ 1,82,490  അപേക്ഷകൾ പരിശോധിച്ച് 1,71,733 പേർക്കു പുതിയ റേഷൻ കാർഡ് നൽകി.
കഴിഞ്ഞ മേയ് മുതൽ 2022 ജനുവരി 31 വരെ 2,64,614 അപേക്ഷകളാണു മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാൻ ലഭിച്ചത്. ഭക്ഷ്യമന്ത്രിയുടെ അദാലത്ത് വഴി 2,02,474 അപേക്ഷകൾ അടക്കമാണിത്. ഇതിൽനിന്നാണ് 1,67,032 പേർക്കു മുൻഗണനാ കാർഡ് നൽകാനായത്. ഇതിൽ 17,162 എണ്ണം എ.എ.വൈ വിഭാഗത്തിലേക്കും 1,49,870 എണ്ണം പി.എച്ച്.എച്ച്. വിഭാഗത്തിലേക്കുമാണു മാറ്റി നൽകിയത്.
കാർഡ് മാറ്റുന്നതിനു പുതുതായി ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ പരിശോധിക്കും. ഇതുവരെ ലഭിച്ച അപേക്ഷകൾ ഈ മാസം 25നകം പരിശോധിച്ച് ഇതു സംബന്ധിച്ച റിപ്പോർട്ട് അതത് ജില്ലാ സപ്ലൈ ഓഫിസർമാർ സർക്കാരിലേക്കു നൽകണം. ഇതിൽ അർഹരായവർക്ക് ഏപ്രിൽ രണ്ടാം വാരത്തോടെ പി.എച്ച്.എച്ച്. കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി:അഞ്ചു പേർക്ക് മുൻഗണനാ കാർഡ് നൽകും

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഫെബ്രുവരിൽ നടത്തിയ ഫോൺ ഇൻ പരിപാടി മുഖേന കാർഡ് മാറ്റി നൽകുന്നതിന് അപേക്ഷ നൽകിയവരിൽ അഞ്ചു പേർക്ക് മുൻഗണനാ കാർഡ് നൽകാൻ തീരുമാനമായി.
ഫോൺ-ഇൻ പരിപാടി മുഖേന ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗവും മുൻഗണനാ കാർഡുകൾ ലഭിക്കുന്നതിനായിരുന്നു. 14 പേരുടെ അപേക്ഷ പരിശോധിച്ചതിൽ മുൻഗണനാ കാർഡ് അനുവദിക്കുന്നതിനുള്ള ഘടകങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി പരിഗണിക്കാൻ കഴിയില്ലെന്ന് അപേക്ഷകരെ അറിയിച്ചു. രണ്ട് അപേക്ഷകൾ ബന്ധപ്പെട്ട താലൂക്ക് ഓഫിസുകൾ വഴി നൽകുന്നതിനും ഒരെണ്ണം നിലവിലെ കാർഡിലെ ന്യൂനത പരിഹരിച്ച ശേഷം അപേക്ഷിക്കാനും നിർദേശം നൽകി.
ഈ മാസത്തെ ഫോൺ-ഇൻ പരിപാടി ഇന്ന(05 മാർച്ച്) നടന്നു. സംസ്ഥാനത്തെ റേഷൻ കടകൾ വഴി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ മികച്ച ഗുണനിലവാരമുള്ളതാണെന്നും ഗുണമേ•യുള്ള ഉത്പന്നങ്ങൾ നൽകാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും പരിപാടിയിൽ പങ്കെടുത്തവർ മന്ത്രിയെ അറിയിച്ചു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കൃത്യമായ അളവിലും തൂക്കത്തിലും അവ ഗുണഭോക്താക്കൾക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ലഭിച്ച പരാതികൾ പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

പന്തെടുക്കുന്നതിനിടെ കടൽഭിത്തിക്കിടയിൽ കുടുങ്ങി എട്ട് വയസുകാരൻ, വടകരയിൽ മൂന്നര മണിക്കൂർ രക്ഷാപ്രവർത്തനം

0

 കോഴിക്കോട് വടകരയില്‍ കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടുവയസുകാരനെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൂന്നരമണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത്. ഗോസായികുന്ന് സ്വദേശി ഷാഫിയുടെ മകന്‍ ഷിയാസാണ് പന്തെടുക്കാനുള്ള ശ്രമത്തിനിടെ കൂറ്റന്‍ കരിങ്കല്ലുകൾക്കിടയില്‍ കുടങ്ങിയത്.

വടകര കൈനാട്ടി മുട്ടുങ്ങല്‍ കടപ്പുറത്ത് വൈകീട്ട് അഞ്ചരയോടെ ഷിയാസ് കൂട്ടുകാരൊടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടല്‍ ഭിത്തിക്കിടയിലേക്ക് വീണുപോയി. പന്തെടുക്കാന്‍ കൂറ്റന്‍ കരിങ്കല്ലുകൾക്കിടയിലേക്ക് ഇറങ്ങിയ ഷിയാസ് അവിടെ കുടുങ്ങി. പുറത്തിറങ്ങാനായില്ല. പ്രദേശത്തെ സ്ത്രീകളടക്കം നൂറുകണക്കിന്പേർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.

വടകര എം എല്‍ എ കെ കെ രമയും സ്ഥലത്തെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു. ഇതിനിടയ്ക്ക് ഷിയാസിന് വെള്ളവും ഭക്ഷണവും നല്‍കി. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കൂറ്റന്‍ കല്ലുകൾ മാറ്റി രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോസായി കുന്ന് സ്വദേശി ഷാഫി മുബീന ദമ്പതികളുടെ മകനാണ് ഷിയാസ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-539 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-539 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KS 943851

സമാശ്വാസ സമ്മാനം (8000)

KN 943851 KO 943851 KP 943851 KR 943851 KT 943851 KU 943851 KV 943851 KW 943851 KX 943851 KY 943851 KZ 943851

രണ്ടാം സമ്മാനം [5 Lakhs]

KZ 799175

മൂന്നാം സമ്മാനം [1 Lakh]

KN 213537 KO 664914 KP 409073 KR 211534 KS 713139 KT 853404 KU 716183 KV 607498 KW 508299 KX 624876 KY 324413 KZ 135523

നാലാം സമ്മാനം (5,000/-)

0593  0897  0918  1041  1463  1524  4687  5451  5556  6980  7057  7105  7369  7451  8230  8507  8577  9791

അഞ്ചാം സമ്മാനം (2000)

0073  1564  2623  2890  3576  3695  4477  4826  9090  9122

ആറാം സമ്മാനം (1,000/- )

0595  0630  07003  1338  1660  2450  2830  3291  6639  7335  8266  8421  8892  9585

ഏഴാം സമ്മാനം (500 )

0088  0292  0678  1265  1297  1330  1421  1612  1669  1753  1961  2027  2111  2274  2416  2524  2537  2620  2754  2819  2959  3434  3444  3501  3535  3562  3764  3947  4036  4039  4119  4202  4242  4272  4300  4524  4569  4591  4650  4660  4875  4969  5020  5301  5328  5690  5713  5862  5938  6072  6190  6199  6219  6257  6332  6606  6701  6718  6779  6827  6875  6991  7046  7315  7722  7743  7872  8039  8284  8802  8962  9093  9096  9207  9330  9419  9557  9714  9717  9876

എട്ടാം സമ്മാനം (100)

0045  0060  0245  0247  0352  0369  0419  0474  0475  0525  0544  0618  0731  0762  1017  1076  1325  1328  1532  1586  1589  1620  1690  1737  1861  1875  1888  1912  2189  2212  2237  2279  2447  2526  2631  2697  2705  2757  2849  2856  3173  3227  3356  3536  3761  3813  3817  3911  3993  4097  4111  4310  4516  4546  4568  4604  4807  4819  4882  4933  4942  5008  5032  5033  5093  5104  5138  5176  5270  5601  5654  5668  5682  5740  5772  5781  5860  5916  5969  6252  6273  6306  6393  6409  6468  6664  6703  6758  6925  7001  7316  7352  7674  7773  7906  7918  7927  7965  8160  8225  8249  8493  8555  8596  8612  8657  8677  8786  8851  8889  8929  9024  9140  9143  9173  9212  9220  9449  9453  9500  9917

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

ശാന്ത ജോസ്, സുനിത കൃഷ്ണൻ, വൈക്കം വിജയലക്ഷ്മി; സംസ്ഥാന വനിതാരത്ന പുരസ്‌കാരം പ്രഖ്യാപിച്ചു

0

 2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.

സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവർക്കാണ്.

മാർച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ

0

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പ്ലസ് വൺ പരീക്ഷകൾ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂൺ 2 മുതൽ 18 വരെയുള്ള തീയതിയിലാവും നടത്തുക. ഏപ്രിൽ,മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനലവധി ആയിരിക്കും. അതു കഴിഞ്ഞ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. അധ്യാപകര‍ുടെ പരിശീലന ക്യാംപുകൾ മെയ് മാസത്തിൽ നടത്തുമെന്നും അടുത്ത വർഷത്തെ അക്കാദമിക്ക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധമായിരിക്കും പരീക്ഷകൾ ക്രമീകരിക്കുക. ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുക. പ്ലസ് വൺ വിദ്യാ‍ർത്ഥികൾക്ക് പഠിക്കാൻ ഒരുപാട് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ലക്ഷ്വറി ബസുകളുമായി കെഎസ്ആര്‍ടിസി; ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ് എത്തി

0

തിരുവനന്തപുരം: ദീർഘദൂര സർവ്വീസുകള്‍ക്കായി മികച്ച ലക്ഷ്വറി ബസുകളൊരുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നു. കെഎസ്ആർടിസി വാങ്ങിയ ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ്സ് തിരുവന്തപുരത്ത് എത്തി.

കെഎസ്‌ആർടിസിക്ക് സർക്കാർ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള പുതിയ ബസുകൾ പുറത്തിറക്കുന്നത്. ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ ആദ്യ എട്ട് സ്ലീപ്പർ ബസുകളാണ് ഈ മാസം കെഎസ്ആർടിസിക്ക് കൈമാറുന്നത്. ഇതില്‍ ആദ്യ ബസാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

ഇത് കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ 20 സെമി സ്ലീപ്പർ, 72 നോൺ എസി ബസുകളും ഘട്ടം ഘട്ടമായി കെഎസ്ആർടിസിക്ക് ലഭിക്കും. സര്‍ക്കാര്‍ അനുവദിച്ച 50 കോടിയില്‍ ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി വാങ്ങുവാനുള്ള ഉത്തരവും സർക്കാർ നൽകിയിട്ടുണ്ട്.

ഇതോടെ 116 ബസുകള്‍ ഉടൻ കെഎസ്ആർടിസിയില്‍ എത്തും. കെഎസ്ആർടിസി – സിഫ്റ്റ് ഈ ബസുകൾ ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് വേണ്ടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വഴിയോ , കെഎസ്ആര്‍ടിസി നേരിട്ടോ സര്‍വ്വീസ് നടത്തുമെന്നതില്‍ ഹൈക്കോടതി വിധി നിര്‍ണ്ണായകമാകും