spot_img
Sunday, June 14, 2026
Home Blog Page 608

ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ മരിച്ച നിലയിൽ

0

കോഴിക്കോട്:  നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ സെപ്റ്റംബർ 25 നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന അന്ന് കിണറ്റിൽ ചാടിയത്. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും എന്നാൽ കുഞ്ഞുങ്ങളെ രക്ഷിപ്പെടുത്താൻ കഴിഞ്ഞില്ല.  മക്കളെ കൊലപ്പെടുത്തിയ ഇവർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

സൗദി അറേബ്യയിൽ ഡ്രൈവർ മാത്രമല്ല, യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം, അല്ലെങ്കിൽ പിഴ;ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

0

സൗദി അറേബ്യയിൽ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്കും പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്‍റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു. 

സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരൻ നിയമലംഘനത്തിനുള്ള നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്. വാഹനം റോഡിലായിരിക്കുമ്പോൾ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർക്കും യാത്രക്കാർക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു.

ട്രാഫിക് പൊലീസിന്‍റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്‍റെ പേരിൽ തന്നെ പിഴ ചുമത്തും. എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു

സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺകുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ.

0

ഒരാളുടെ ജീവിതം മാറിമറിയാൻ നിമിഷങ്ങൾ മതി. ഇന്ന് അതിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയ്ക്ക് ഉണ്ട്. വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശസ്തി നേടുന്നത്. അതിന് പിന്നിൽ അവരുടെ പ്രയത്‌നം ഉണ്ട് എന്നതും സത്യം തന്നെ. അതിനുള്ള ഉദാഹരണമാണ് കേരളത്തിന്റെ തെരുവുകളിൽ ബലൂൺ വില്പനക്കാരിയായ കിസ്‌ബോ മോൾ എന്ന പെൺകുട്ടി. കിസ്‌ബോ ബലൂൺ വിൽക്കുന്ന കുറച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ഈ പെൺകുട്ടി താരമായത്. ഈ പ്രായത്തിനിടയ്ക്ക് ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ കിസ്‌ബോ നേരിട്ടു. തെരുവുകളിൽ ബലൂണുകൾ വിറ്റ് ജീവിതം നയിക്കുന്ന ഈ പെൺകുട്ടി പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്ന അവളുടെ ഫോട്ടോഗ്രാഫുകൾ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്ന് ഇംഗ്ലീഷ് ന്യൂസ് ജെ റിപ്പോർട് ചെയ്യുന്നു. കിസ്‌ബോയുടെ ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് കിസ്‌ബോ ജനിച്ചത്. അതുകൊണ്ട് തന്നെ അവളുടെ ജീവിതത്തിൽ എപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എന്നാൽ അച്ഛന്റെ മരണം കൂടെ സംഭവിച്ചതോടെ ചെറുപ്പത്തിലെ അനുഭവിച്ചു വന്ന ദുരിതങ്ങൾക്ക് അവസാനമില്ലാതായി. അത് അവളുടെ ജീവിതത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തി. അതോടെ കിസ്‌ബോ അമ്മയ്‌ക്കൊപ്പം കുടുംബത്തിന് വേണ്ടി ബലൂണുകൾ വിൽക്കാൻ തുടങ്ങി.

ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കണ്ണൂരിലെ ബ്യൂട്ടി സലൂൺ ഉടമകളിലൊരാൾ കിസ്‌ബോയ്ക്ക് സാരിയിൽ ഒരു ഗംഭീര മേക്ക് ഓവർ നൽകി. ബ്യൂട്ടി സലൂൺ ഉടമ പിന്നീട് ഒരു ഫോട്ടോഗ്രാഫി സെഷനും സംഘടിപ്പിച്ചു. ആ ചിത്രങ്ങളൂം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കിസ്‌ബോയുടെ അമ്മ കാഞ്ചന്റെ ആഗ്രഹം മകൾ ഉന്നത വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തയാകണമെന്നാണ്. മകളുടെ ജീവിതം മാറണമെന്ന് അവർ ഏറെ ആഗ്രഹിക്കുന്നു. ഭാവിയിൽ അവളെ ഒരു ബലൂൺ വിൽപ്പനക്കാരിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്നും അമ്മ പറഞ്ഞു. കിസ്‌ബോയുടെ ചിത്രം വൈറലായതിന് ശേഷം, അവളുടെ അമ്മ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും അവളുടെ ജീവിതത്തിൽ മികച്ച ഭാവി കൈവരിക്കുന്നതിന് അവളെ പിന്തുണയ്ക്കാനും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ…

0

ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. ചിട്ടയായ വ്യായാമം, ആരോ​ഗ്യകരമായ ഭക്ഷണക്രമം, മതിയായ ഉറക്കം എന്നിവയാണ് ആരോഗ്യകരമായ ജീവിതശൈലിക്ക് അടിസ്ഥാനമായ മൂന്ന് പ്രധാന കാര്യങ്ങൾ. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ഉറക്കക്കുറവ് മധുരമുള്ള ഭക്ഷണങ്ങളോടുള്ള നിങ്ങളുടെ ആസക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരം ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഒരു കാരണ വശാലും കിടപ്പുമുറിയിൽ ടെലിവിഷൻ വയ്ക്കരുത്. ഇതിലെ കൃത്രിമവും തെളിച്ചമുള്ളതുമായ പ്രകാശം തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മെലറ്റോണിൻ പോലുള്ള ഉറക്ക ഹോർമോണുകളെ മാറ്റുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

എല്ലാ ദിവസവും കുറഞ്ഞത് 20 മിനിറ്റ് സൂര്യപ്രകാശം കൊള്ളുക. വെയിലത്ത് രാവിലെ ഇത് ഉറക്കചക്രങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ പുറത്തുവിടാൻ നിങ്ങളുടെ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷൻ എന്നിവ ഒഴിവാക്കുക. 

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സമ്മർദ്ദവും പിരിമുറുക്കവും ഒഴിവാക്കാൻ ഉറക്കം ഏറ്റവും നല്ല രീതിയിൽ സഹായം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ സന്തോഷകരമായ ഹോർമോണുകളുടെ പ്രകാശനം മൂലം മാനസികാവസ്ഥ ഉയർത്താൻ ഇത് സഹായിക്കുന്നു. 

രാത്രിയിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ…

1. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യുക.
2. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക.
3. പകൽ സമയത്ത് വ്യായാമം ചെയ്യുക.
4. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
5. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ (Chamomile tea) കുടിക്കുക.
6. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
7. കുറഞ്ഞ കാർബുള്ള ഭക്ഷണങ്ങൾ കഴിക്കുക.
8. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

0

ദുബൈയിൽ മരിച്ച വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (20) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും.

ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ചയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.

ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്‌ലോഗിങ് ആരംഭിച്ചു. റിഫയ്‌ക്കൊപ്പം ഭര്‍ത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. സംഗീത ആല്‍ബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവിനും ഏക മകന്‍ ആസാന്‍ മെഹ്നുവിനൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.

പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയായിരുന്നു. മകനെ നാട്ടിലാക്കിയ ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫയും ദുബൈയിലെത്തി. തിരികെ ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബസിൽ കയറ്റുന്നില്ല..?, പുറത്തുനിർത്തുന്നു..?, വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കാം..

0

ബസ്സിൽ കയറ്റാതിരിക്കുക., ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക.. ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക.. ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക.. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനങ്ങൾ തടയാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികളാണ്. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്.

ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

1. തിരുവനന്തപുരം -91889610012.

കൊല്ലം – 91889610023.

പത്തനംതിട്ട- 91889610034.

ആലപ്പുഴ – 91889610045.

കോട്ടയം- 91889610056.

ഇടുക്കി- 91889610067.

എറണാകുളം- 91889610078.

തൃശ്ശൂർ – 91889610089.

പാലക്കാട്- 918896100910.

മലപ്പുറം – 918896101011.

കോഴിക്കോട് – 918896101112.

വയനാട്- 918896101213.

കണ്ണൂർ – 918896101314.

കാസർഗോഡ് – 9188961014

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

0

കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു.

സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാ‍ർ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകനായ പ്രകാശാണ് കിരണിന് ഹ‍‍ർജി അനുവദിച്ചത്.

ഹ‍ർജി അം​ഗീകരിച്ച സുപ്രീംകോടതി കിരൺ കുമാറിന് റെ​ഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്മയ കേസിൽ വിചാരണ പൂ‍ർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. വിസ്മയ കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം  വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിൻ്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കിരണിൻ്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും  കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, ഇന്ന് 800 രൂപയുടെ വർധന; പവൻ വില 38000 കടന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വിലയിലാണ് വർധന. ഗ്രാമിന് 100 രൂപ കൂടി.

ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 4770 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് നൂറ് രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 38160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. 3940 രൂപയാണ് ഇന്നത്തെ വില.

ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 72 രൂപയാണ്. ഗ്രാമിന് രണ്ട് രൂപയുടെ വർധനവുണ്ടായി.

അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് സ്വർണം 1940 ഡോളറിലാണ് വിപണനം നടക്കുന്നത്. ദിശയുടെ ശരാശരി സൂചിക 40ന്റെ നിലയിൽ ആയതു കൊണ്ട് 1929 – 1920 ന്റെ താങ്ങുണ്ട്.  അതിൽ താഴെ വന്നാൽ കുറവ് രേഖപെടുത്തിയേക്കും. റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്നലെ സ്വർണ വില ഉയർന്ന് 1940 ഡോളറിലെത്തി. 

വ്യക്തികൾക്ക് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സ്വർണ്ണം വിൽക്കാനുള്ള നല്ല സമയമാണിത്. സാങ്കേതികമായി സ്വർണം ഓവർബോട്ട് സോണിലാണ്. എഡിഎക്സ് ലെവലുകൾ 40 ആണ്. അന്താരാഷ്ട്ര വില 1920 ഡോളറിന് താഴെയെത്തിയാൽ സംസ്ഥാനത്തെ റീടെയ്ൽ വില കുറയുമെന്നാണ് വിവരം.

തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

0

തിരുവനന്തപുരം: പാലോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്.

ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.ഷിജുവിനെ കല്ലും ടൈലും കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ഷിജു ഫോൺ ചെയ്ത് കൊണ്ടിരുന്നപ്പോൾ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നുമാണ് സൗമ്യ പൊലീസിന് നൽകിയ മൊഴി.

കൊല്ലപ്പെട്ടുഷിജു ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് 10 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇന്നലെ ഇരുവരും തൊട്ടടുത്ത ക്ഷേത്രത്തിൽ ശിവരാത്രി ഉൽസവത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി സൗമ്യ തിരികെ വീട്ടിൽ വന്നപ്പോൾ ഷിജു അടുക്കളയുടെ പുറത്ത് നിന്നും ഫോൺ ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ശേഷം കല്ല് കൊണ്ട് ഷിജുവിനെ തലക്ക് അടിച്ചു കൊല്ലുകയായിരുന്നു

മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി.

0

മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചുമീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു.

മീഡിയാ വൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാനൽ ഹര്‍ജി സമര്‍പ്പിച്ചത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹർജിയിൽ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റുകയായിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

കേസ്സുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മാർഗരേഖ 9(2) പ്രകാരം ലൈസൻസ് പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് പൂർണ അധികാരമുണ്ടന്നാണ് കേന്ദ്ര നിലപാട്.എന്നാൽ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നും മീഡിയാവൺ വാദിക്കുന്നു .കേന്ദ്ര സർക്കാർ നടപടി ജുഡീഷ്യൽ പരിശോധനക്ക് വിധേയമാകണമെന്ന് വാദത്തിനിടെ ചാനൽ ആവശ്യപ്പെട്ടു.