spot_img
Sunday, June 14, 2026
Home Blog Page 609

പ്രായപൂർത്തിയാകാതെ വാഹനമോടിച്ചു: 25000 രൂപ പിഴയടച്ച് രക്ഷാകർത്താവ്….

0

“25000 പിഴയും കോടതി പിരിയും വരെ തടവും”പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിന്

ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്.തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്..

“ആരും ഇത് ആവർത്തിക്കരുത് 25000 രൂപ പോയിക്കിട്ടും”.

“എൻ്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തിൽ നിന്നോ, സുഹൃത്തുക്കളിൽ നിന്നോ, നാട്ടുകാരിൽ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും സംഘടിപ്പിക്കാൻ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല.

ഒരു ദിവസമോ ഒരു വർഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല. വാഹനത്തിൻ്റെ റെജിസ്ട്രേഷൻ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസൻസ് എടുക്കാൻ പറ്റാത്തതും കാര്യമാക്കേണ്ട.പ്രായപൂർത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാൽ? ഇവൻ്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലായാൽ? ആ രംഗങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?””നമ്മുടെതാണ് മക്കൾ “എന്ന ചിന്ത മാത്രം നമ്മളിൽ ഉണ്ടെങ്കിൽ ഒരു കാരണവശാലും പ്രായപൂർത്തിയാവാതെ ലൈസൻസില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നൽകില്ല…. അവൻ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല……

KERALA POLICE

മലയാളി വ്‌ളോഗറും ബാലുശ്ശേരി സ്വദേശിയുമായ റിഫ മെഹ്നു ദുബൈയില്‍ മരിച്ചനിലയിൽ

പ്രശസ്ത മലയാളി വ്ലോഗർ റിഫ മെഹ്നുവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അരനാട്ടിൽ വീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.  

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

0

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ (21)കൊല്ലപ്പെത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്.

ഖാര്‍ക്കീവില്‍ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണമെന്നാണ് വിവരം. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.

മേഖലയില്‍ രാവിലെ സ്‌ഫോടനം നടന്നിരുന്നെന്ന് നവീന്‍ പഠിക്കുന്ന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഡോ.എമി പറഞ്ഞു.‘രാവിലെ ഖാര്‍ക്കീവിലെ പഴയ പാര്‍ലമെന്റി കെട്ടിടത്തില്‍ സ്‌ഫോടനം നടന്നിരുന്നു. സെന്‍ട്രല്‍ മെട്രോയോട് ചേര്‍ന്ന സ്ഥലത്താണ് ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത്. ഇന്ത്യന്‍ എംബസി പറയുന്നുണ്ട്, എത്രയും വേഗം ഇന്ത്യക്കാര്‍ കീവ് വിടണമെന്ന്. പക്ഷേ അത് പറയുന്നത് പോലെയല്ല കാര്യങ്ങള്‍.

ഇവിടെ യുക്രൈന്‍ പൗരന്മാരടക്കം എല്ലാവരുമുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല. എല്ലാവര്‍ക്കും നഗരം വിടാന്‍ ഈ ട്രെയിന്‍ മാര്‍ഗം മാത്രമേയുള്ളൂ. റെയില്‍വേ സ്‌റ്റേഷനുകളില്‍ നിയന്ത്രിക്കാനാകാത്ത തിരക്കാണ്

വൈറലായ കച്ചാ ബദാം ഗായകന്‍ ഭൂപന്‍ ഭഡ്യാക്കറിന് വാഹനാപകടത്തില്‍ പരിക്ക്

0

ലോകമെങ്ങും നിരവധി ആരാധകരെ നേടിയ കച്ചാ ബദാം എന്ന പാട്ടിലൂടെ പ്രശസ്തനായ നാടോടി ഗായകന്‍ ഭൂപന്‍ ഭഡ്യാക്കറിന് വാഹനാപകടത്തില്‍ പരിക്ക് . തിങ്കളാഴ്ചയാണ് ഭൂപന്‍ ഭഡ്യാക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.

സ്വന്തമായി വാങ്ങിയ വാഹനം ഓടിച്ച് പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. നെഞ്ചിനാണ് ഭൂപന്‍ ഭഡ്യാക്കറിന് പരിക്കേറ്റിരിക്കുന്നതെന്നാണ് വിവരം. സൈക്കിളില്‍ ബദാം വിറ്റുനടക്കുന്നതിനിടയില്‍ ഭൂപന്‍ ഭഡ്യാക്കര്‍ പാടി നടന്ന നാടോടിപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.പശ്ചിമ ബംഗാളിലെ ബിര്‍ബുല്‍ ജില്ലയിലെ കുറല്‍ജുറി ഗ്രാമത്തിലെ ദുബ്രാജ്പൂര്‍ നിവാസിയാണ്.

ഭാര്യയും മകളും രണ്ട് ആണ്‍കുട്ടികളുമൊത്ത് വളരെ സാധാരണ മട്ടില്‍ ജീവിച്ചു പോരുന്ന ആളായിരുന്നു. ബിര്‍ബും, ബര്‍ധ്മാന്‍ ജില്ലകളില്‍ ബദാം വില്‍ക്കലാണ് ഓര്‍മ്മവെച്ച നാള്‍ മുതല്‍ പുള്ളിയുടെ ജോലി. ആളെക്കൂട്ടാന്‍ വേണ്ടി ഭഡ്യാക്കര്‍ പാട്ട് പാടാറുണ്ട്. ഈയടുത്ത കാലത്തായാണ് ഭഡ്യാക്കര്‍ വരികളില്‍ ചില്ലറ മാറ്റം വരുത്തി പഴയൊരു ബംഗാളി നാടോടിപ്പാട്ടിന്റെ ട്യൂണില്‍ ഒരു പാട്ടുണ്ടാക്കി പാടാന്‍ തുടങ്ങിയത്. ‘ബദാം ബദം ദാദാ കച്ചാ ബദം’ എന്നു തുടങ്ങുന്ന പാട്ട്, തന്റെ പരുക്കന്‍ ശബ്ദത്തില്‍, പരുക്കന്‍ ഭാവത്തില്‍ പാടി പുള്ളി ആളെക്കൂട്ടാന്‍ തുടങ്ങി.

ഇത് ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പാട്ട് വൈറലായത്. പാട്ടിന്റെ താളവും അതിനുള്ള സാധ്യതയും തിരിച്ചറിഞ്ഞ ഏതോ സംഗീതജ്ഞന്‍ അതിന് പശ്ചാത്തല സംഗീതം നല്‍കിയതോടെ കാര്യങ്ങള്‍ മാറി.ആരും നൃത്തം ചെയ്തുപോവുന്ന താളത്തിലായിരുന്നു നാടന്‍ ബംഗാളി ഭാഷയിലുള്ള ആ പാട്ട്. അര്‍ത്ഥമോ സന്ദര്‍ഭമോ അറിയാതെ തന്നെ ചുവടുവെച്ചുപോവുന്ന ആ പാട്ടിനു പലരും ചുവടുവെച്ച് റീല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു.

അതും ഹിറ്റായതോടെ സെലിബ്രിറ്റികളും അഭിനേതാക്കളും സംഗീത ട്രൂപ്പുകളുമെല്ലാം അതേറ്റുപിടിക്കുകയും ചെയ്തു. പാട്ട് വൈറലാവുകയും തന്‍റെ പാട്ടിലൂടെ നിരവധിപ്പേര്‍ താരങ്ങളായും അറിഞ്ഞതോടെ സങ്കടത്തിലായ ഭൂപനെ ആളുകള്‍ പരിപാടികളിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി.അടിപൊളി വസ്ത്രമണിഞ്ഞ് ഭുപന്‍ പാടുമ്പോള്‍ സുന്ദരികളായ യുവതികള്‍ ചുറ്റം നൃത്തം ചെയ്യുന്ന റാപ് സ്വഭാവത്തിലുള്ള വീഡിയോകള്‍ പലരും പുറത്തിറക്കി.

ചാനല്‍ സംഗീത പരിപാടികളിലും അയാള്‍ക്ക് സൗരവ് ഗാംഗുലിയുടെ ദാദാഗിരി അണ്‍ലിമിറ്റഡ് എന്ന ചാനല്‍ പരിപാടിയിലേക്ക്അതിഥിയായി ഭൂപനെത്തി. പ്രശസ്തിയിലേക്ക് എത്തി നില്‍ക്കുന്നതിനിടയിലാണ് ഭൂപന് അപകടമുണ്ടാവുന്നത്

മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന യൂട്യൂബര്‍‍ അടങ്ങുന്ന സംഘം പിടിയില്‍

0

കൊല്ലംഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ യൂട്യൂബ് വ്ളോഗറാണ്.

കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്.

കടയ്ക്കല്‍ ഐരക്കുഴി സ്വദേശി കമറുദ്ദീന്‍,മകന്‍ റജീഫ്,കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ട കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്.

മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്. 

റജീഫ് ആണ് കേസിലെ മുഖ്യകണ്ണി. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചു ഇത്തരത്തില്‍ മൃഗങ്ങളെ വേട്ടയാടി പലയിടങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് സംഘത്തിന്‍റെ രീതി.

വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും സ്ഫോടകവസ്തുക്കളും ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെത്തി. പിടിയിലായ ഹിലാരി റജീഫില്‍ നിന്നും നിരവധി തവണ ഇറച്ചി വാങ്ങിയിട്ടുണ്ട്. പ്രതികള്‍ ഹംഗ്രി ക്യാപ്റ്റന്‍ എന്ന പേരില്‍ യൂടൂബ് ചാനലിലൂടെ കുക്കറി ഷോ നടത്തിയിരുന്നു.

പാചക വാതക വിലയിൽ വൻ വർധന, വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി

0

രാജ്യത്ത് പാചക വാതക വിലയിൽ വൻ വർദ്ധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ നേരിയ കുറവ്

0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 37360 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് 3860 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.

ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. വെള്ളിക്ക് 71 രൂപയാണ് വില.

സംസ്ഥാനത്ത് സ്വർണവില കുതിക്കും? 57000 രൂപ വരെയാകാൻ സാധ്യത

സംസ്ഥാനത്ത് സ്വർണ വിലയിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ. ബാങ്കുകളിൽ നിന്ന് വ്യാപാരികൾ വാങ്ങുന്ന സ്വർണ നിരക്ക് ഉയർന്നേക്കും. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 49500 രൂപ മുതൽ 57000 രൂപയിലേക്ക് ഉയരാനും സാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന ട്രഷറര്‍ അഡ്വ അബ്ദുൾ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ (Russia) മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായതോടെയാണ് സ്വർണവിലയും ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. അങ്ങിനെ വരുമ്പോൾ സ്വർണമായിരിക്കും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള റഷ്യയിലെ പുതിയ കറൻസിയാവുകയെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം.

അടുത്ത 12 മുതൽ 15 വരെ ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയ്ക്ക് വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണ്ണത്തിന്റെ വില ഏറ്റവും കുറഞ്ഞത് 1856 ഡോളറിനും ഉയർന്നത് 2150 ഡോളർ വരെയും ആയിരിക്കാമെന്നാണ് വിപണിയിലെ വിലയിരുത്തൽ. ഇന്ത്യൻ രൂപയിൽ 24 കാരറ്റ് സ്വർണത്തിന് പത്ത് ഗ്രാമിന്റെ വില 49500 രൂപയ്ക്കും 57000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് വിലയിരുത്തലെന്നും അഡ്വ അബ്ദുൾ നാസർ അറിയിച്ചു.

സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണം: ബാലാവകാശ കമ്മീഷൻ

0

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി.

ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ട്രാൻസ്‌പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും  സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാൻ അനുവദിക്കാത്തതും കമ്മീഷൻ ഗൗരവമായാണ് കാണുന്നത്. വിദ്യാർഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ  അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് വിലയിരുത്തിയ കമ്മീഷൻ ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണറോട് നിർദ്ദേശിച്ചു.


കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ്, സ്റ്റോപ്പിൽ നിർത്താതെ പോകുന്നു. ബസിൽ കയറിയാൽ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു. കുട്ടികൾക്ക് പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല തുടങ്ങിയ പരാതികളുന്നയിച്ച് ഇടുക്കിയിലെ  റ്റോം ജോസഫ് ബാലാവകാശ കമ്മീഷന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ്  ഉത്തരവ്

കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം, ഹോട്ടല്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരത്തില്‍ ബൈപ്പാസിനരികെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം

ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീപര്‍ന്നത്. ഗ്യാസ് സിലിണ്ടറുകള്‍ക്കും എണ്ണ ടിന്നുകള്‍ക്കും തീപ്പിടിച്ചതോടെ ബഹുനില കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയ അവസ്ഥയിലായി. ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

മലപ്പുറത്ത് നിന്ന് അഗ്നി ശമന സേനയാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മീഞ്ചന്തയില്‍ നിന്നും മഞ്ചേരിയില്‍ നിന്നും അഗ്‌നരി രക്ഷാ യൂണിറ്റുകളും സ്ഥലത്തെത്തി. എന്നാല്‍ തീ നിയന്ത്രണ വിധേയമാകാതിരുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്നിശമന യന്ത്രവും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഈ യന്ത്രം എത്തിയതോടെയാണ് തീ നിയന്ത്രണ വിധേയമാകാന്‍ സാധിച്ചത്.

ഹോട്ടല്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച് ഡി എഫ് സി ബാങ്കിലേക്ക് തീ പടരാതിരുന്നതും ആശ്വാസമായി. എട്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയത്. വെള്ളം തീര്‍ന്നതോടെ ടാങ്കര്‍ ലോറിയിലും വെള്ളം എത്തിച്ചു. ഒന്നര മണിക്കൂര്‍ നേരെത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് തീര്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായത്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ലെന്ന് ഹോട്ടലുടമ പറഞ്ഞു.

ഒമാനിലേക്ക് വരുന്നവർക്ക് പിസിആർ ആവശ്യമില്ല; പൊതു സ്ഥലങ്ങളിൽ മാസ്‌ക് വേണ്ട

0

മസ്‌കത്ത് ∙ ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന ആവശ്യമില്ല.

ഒമാനില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്നും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് തുടരണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ഹോട്ടലുകളില്‍ 100 ശതമാനം ശേഷിയില്‍ പരിപാടികള്‍ക്ക് അനുമതി നല്‍കി.

ഉത്തരവുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ച് ആറ് മുതല്‍ സ്‌കൂളുകളിലും കോളജുകളിലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നേരിട്ട് ക്ലാസില്‍ പങ്കെടുക്കാമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു