spot_img
Sunday, June 14, 2026
Home Blog Page 614

വ്യവസായങ്ങൾക്കെതിരേ നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ സർക്കാർ പൂർത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തി. കേരളത്തിൽ വ്യവസായം തുടങ്ങുന്നതിനു യാതൊരു തടസവുമുണ്ടാകില്ലെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.

എല്ലാ അനുമതികളും ദിവസങ്ങൾക്കകം ലഭ്യമാകും. ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. മൂന്നു വർഷംകൊണ്ട് ആവശ്യമായ ലൈസൻസ് സമ്പാദിച്ചാൽ മതി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുണ്ടായിരിക്കുന്ന ഈ വേഗത ആർജിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയണം.


വ്യവസായികൾ നാടിനു വലിയ തോതിൽ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആ രീതിയിൽത്തന്നെയാകണം. അവരോട് ശത്രുതാഭാവം ഉണ്ടാകരുത്. അപൂർവം ചിലർക്കെങ്കിലും ഈ മനോഭാവമുണ്ടാകുന്നുവെന്നത് അതീവ നിർഭാഗ്യകരമാണ്.

അതു പൂർണമായി ഉപേക്ഷിക്കണം. വല്ലാത്ത അതിമോഹത്തിന് ഇരയാകുന്ന ചില ഉദ്യോഗസ്ഥരുണ്ട്. വലിയ നിക്ഷേപം വരുമ്പോൾ അതിന്റെ തുക കണക്കുകൂട്ടി അതിന്റെ ഭാഗമായി ഒരു തുക നിശ്ചയിച്ച് അതു വേണമെന്നു പറയാൻ മടികാണിക്കാത്ത ചിലർ കേരളത്തിലുണ്ടെന്നാണു കേൾക്കുന്നത്. അത്തരം ആളുകൾ ജയിലിൽ പോകേണ്ടിവരും.

ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങളാണ് ഏതു സർക്കാരിന്റേയും യജമാനൻമാരെന്നു കാണണം. ഈ മനോഭാവത്തോടെയാകണം കാര്യങ്ങൾ നടക്കേണ്ടത്. നേട്ടങ്ങൾക്കിടയിലും ഇത്തരം ചില പോരായ്മകൾ സംസ്ഥാനത്തു നിലനിൽക്കുന്നുണ്ട്. അതു തിരുത്താൻ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നതോടെ മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥർ ഒറ്റ വകുപ്പിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏകീകൃത വകുപ്പിനായുള്ള സ്റ്റേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസും സബോർഡിനേറ്റ് സർവീസ് റൂൾസും രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്. വകുപ്പിന്റെ സംഘടനാ രൂപം തയാറായിക്കഴിഞ്ഞിട്ടുണ്ട്.

ഉദ്യോഗസ്ഥ വിന്യാസം കൃത്യ നിർവഹണ കാര്യക്ഷമമാക്കാനുതകുംവിധമായിരിക്കും. മൂന്നു തട്ടിൽത്തന്നെ തീരുമാനമെടുക്കാൻ കഴിയുന്ന സംവിധാനവും വകുപ്പിൽ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.


വകുപ്പിന്റെ ഫലപ്രദമായ പ്രവർത്തനത്തിനുവേണ്ട ഫണ്ട് സർക്കാർ ലഭ്യമാക്കും. ആറാം ധനകാര്യ കമ്മിഷൻ നിർദേശിക്കുംവിധം ഡെവലപ്‌മെന്റ് ഗ്രാന്റിലും മെയിന്റനൻസ് ഗ്രാന്റിലും ജനറൽ പർപ്പസ് ഗ്രാന്റിലുമുള്ള വർധന അംഗീകരിച്ചിട്ടുണ്ട്. ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കു വിനോദ നികുതി ഇനത്തിൽ വന്ന നഷ്ടം സർക്കാർ നികത്തും. എല്ലാ പഞ്ചായത്തുകളിലും എൻജിനിയർമാരെ വിന്യസിക്കുകയും ഓവർസിയർ തസ്തിക സൃഷ്ടിക്കുകയും ചെയ്തു.

പുനർവിന്യാസത്തിലൂടെയോ പുതിയ തസ്തിക സൃഷ്ടിക്കുന്നതുവഴിയോ രണ്ടു തസ്തികൾ വീതം അധികമായി ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും നൽകും. ഗ്രാമ സഭയിലെ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അയൽക്കൂട്ടങ്ങളേയും റസിഡന്റ്‌സ് അസോസിയേഷനുകളേയും താഴേത്തട്ടിലുള്ള വിവിധ സാമൂഹിക കൂട്ടായ്മകളേയും ഗ്രാമസഭകളുമായി ബന്ധപ്പെടുത്താനുള്ള സംവിധാനമൊരുക്കും.

വാർഡ് വികസന സമിതി കരുത്തുറ്റതാക്കും. ആസൂത്രണത്തിനും നിർവഹണത്തിനും സന്നദ്ധാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കണം. ഓരോ പ്രദേശത്തും ഇത്തരം കാര്യങ്ങളിൽ ക്രിയാത്മക സംഭാവന നൽകാൻ ശേഷിയുള്ളവരുടെ സഹായം സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ബോധ്യം എല്ലാവരുടേയും മനസിലുണ്ടാകണം.

പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണം. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ സമർപ്പിക്കണം.
വികസന പ്രശ്്‌നങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കണം. നഗരവത്കരണം, മാലിന്യ സംസ്‌കരണം, വയോജന സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി കഴിയാവുന്നത്ര വിഷയങ്ങളിൽ പ്രാദേശിക തലത്തിൽ പരിഹാരം കണ്ടെത്തണം.

സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന വാതിൽപ്പടി സേവനം എന്ന ആശയം പൂർണ തോതിൽ പ്രാവർത്തികമാക്കുന്നതിനു വൊളന്റിയർമാരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. പ്രാദേശിക സർക്കാരുകൾക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകി അവരുടെ ഇടപെടലുകൾ കൂടുതൽ വിപുലവും ഊർജസ്വലവുമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.


തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണം അധികാര വികേന്ദ്രീകരണത്തിലെ സുപ്രധാന മാറ്റമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏകീകൃത വകുപ്പിന്റെ രൂപീകരണം ദീർഘമായ പ്രവർത്തനത്തിന്റെ അന്ത്യമല്ല, വലിയ മാറ്റങ്ങളുടെ തുടക്കമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വരും വർഷങ്ങളിൽ ഇതുമൂലം വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ ചെയർപേഴ്‌സൺ കെ.ജി. രാജേശ്വരി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു

വിവോ വൈ15എസ് സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങി, വിലയും പ്രത്യേകതയും

വിവോ വൈ15എസ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. 5000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വരുന്നു. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീന്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക. വിവോ ഇന്ത്യ ഇ-സ്റ്റോറിലും എല്ലാ പങ്കാളി റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഫെബ്രുവരി 18 മുതല്‍ ആരംഭിച്ചു.

3 ജിബി റാമും 32 ജിബി സ്റ്റോറേജും സഹിതമുള്ള മീഡിയടെക് ഹീലിയോ പി 35 പ്രൊസസറാണ് വിവോ വൈ 15 എസിന് കരുത്തേകുന്നത്. ഏറ്റവും പുതിയ ഫണ്‍ടച്ച് ഒഎസ് 11.1 ആന്‍ഡ്രോയിഡ് 11 ഗോ എഡിഷനിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

5000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ളതാണ്, ഈ ഫോണ്‍. കൂടാതെ റിവേഴ്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു – സ്മാര്‍ട്ട്‌ഫോണിനെ ഒരു പവര്‍ ബാങ്കാക്കി മാറ്റാന്‍ കഴിയുന്ന ഒരു സവിശേഷതയുമുണ്ട്. അള്‍ട്ടി ടര്‍ബോ 3.0 ഡാറ്റാ കണക്ഷന്‍, സിസ്റ്റം പ്രോസസര്‍ വേഗത, പവര്‍ സേവിംഗ് പെര്‍ഫോമന്‍സ് എന്നിവ ദൈര്‍ഘ്യമേറിയ ഉപയോഗത്തിന് ശേഷവും ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.

13എംപി പ്രൈമറി സെന്‍സറും 2എംപി സൂപ്പര്‍ മാക്രോ ക്യാമറയും സഹിതം പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. പനോരമ, ഫെയ്സ് ബ്യൂട്ടി, ഫോട്ടോ, വീഡിയോ, ലൈവ് ഫോട്ടോ, ടൈം-ലാപ്സ്, പ്രോ മോഡ്, ഡോക്യുമെന്റുകള്‍ എന്നിവയുള്‍പ്പെടെ ദൈനംദിന ഷൂട്ടിംഗിനായി സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, ഇത് മനോഹരമായ ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നു.

വിവോ ടി1 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി

വിവോ ടി1 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഇന്ത്യയിലെ ബ്രാന്‍ഡിന്റെ സീരീസ് ടിയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് ഇത്. സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, റെയിന്‍ബോ ഫാന്റസി എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകുന്ന ഇത് ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് സ്റ്റോറിലും ഫ്‌ലിപ്കാര്‍ട്ടിലും പങ്കാളി ഓഫ്ലൈന്‍ ഔട്ട്ലെറ്റുകളിലും ഫെബ്രുവരി 14 ഉച്ചയ്ക്ക് 12 മുതല്‍ ലഭ്യമാണ്. വിവോ ടി1 5ജിയുടെ (4 ജിബി + 128 ജിബി) അടിസ്ഥാന മോഡലിന് 15,990 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 16,990 രൂപയുമാണ് വില. 8 ജിബി + 128 ജിബി വേരിയന്റ് 19,990 രൂപയ്ക്ക് ലഭ്യമാണ്.

6.58- ഇഞ്ച് FHD + ഇന്‍-സെല്‍ ഡിസ്പ്ലേയില്‍ 120 Hz റിഫ്രഷ് റേറ്റ് 240 Hz ടച്ച് സാമ്പിള്‍ നിരക്കും വാഗ്ദാനം ചെയ്യുന്നു. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. റിവേഴ്‌സ് ചാര്‍ജിംഗ് ഫീച്ചര്‍ ഉപയോഗിച്ച് ഉപകരണം ഒരു പവര്‍ ബാങ്കായും പ്രവര്‍ത്തിപ്പിക്കാം.

8ജിബി, 128 ജിബി റോം വരെ പാക്ക് ചെയ്യുന്നു, കൂടാതെ ഫണ്‍ടച്ച് ഒഎസ് 12-ല്‍ പ്രവര്‍ത്തിക്കുന്നു. 6nm ചിപ്സെറ്റുള്ള സ്നാപ്ഡ്രാഗണ്‍ 695 5ജി മൊബൈല്‍ പ്ലാറ്റ്ഫോമിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഗെയിമര്‍മാര്‍ക്കായി, മെച്ചപ്പെട്ട ഡാറ്റ കണക്റ്റിവിറ്റിക്കായി സ്മാര്‍ട്ട്‌ഫോണ്‍ ഒരു അള്‍ട്രാ ഗെയിം മോഡ് 2.0, മള്‍ട്ടി ടര്‍ബോ 5.0 എന്നിവ വാഗ്ദാനം ചെയ്യുന്നു.

സ്മാര്‍ട്ട്ഫോണിന്റെ മെലിഞ്ഞ ഡിസൈന്‍ – 2.5 ഡി ഫ്‌ലാറ്റ് ഫ്രെയിമോടുകൂടിയ 8.25 എംഎം – ഫോണിനെ ആകര്‍ഷകമാക്കുന്നു. സ്മാര്‍ട്ട്ഫോണില്‍ 50 എംപി പ്രൈമറി സെന്‍സറും 2 എംപി സൂപ്പര്‍ മാക്രോ ക്യാമറയും 2 എംപി ബൊക്കെ ക്യാമറയും ഉണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ മുന്‍ഗണന അനുസരിച്ച് ഫോട്ടോകള്‍ എടുക്കുന്നതിന് സൂപ്പര്‍ നൈറ്റ് മോഡ്, മള്‍ട്ടി-സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റ്, റിയര്‍ ക്യാമറ ഐ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ ഫീച്ചറുകള്‍ ഉപയോഗിക്കാനാകും. മുന്‍വശത്ത്, സ്മാര്‍ട്ട്ഫോണില്‍ 16 എംപി സെല്‍ഫി ക്യാമറ പായ്ക്ക് ചെയ്യുന്നു, അത് അനുയോജ്യമായ സെല്‍ഫികള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയും.

നാടിനെ ഞെട്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച

0

കല്പറ്റ: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരൻ. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു.

മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊന്നത്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപ്പെടുകയാണുണ്ടായത്.കേസിൽ കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. കേസിൽ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.

ഒരുതുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ പോലീസിന് കനത്ത വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനും ആദ്യഘട്ടത്തിൽ സാധിച്ചില്ല.പലതരം അഭ്യൂഹങ്ങൾക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്.

എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയിൽ ഉൾപ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതൽ വിശ്വനാഥൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ

0

വരാപ്പുഴ പീ‍ഡനക്കേസിൽ പ്രതിയായിരുന്ന കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി.

റായ്ഗഡിലെ കാശിദിൽ ആദിവാസി കോളനിയിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഇവിടെ ഒരു റിസോർട്ടിൽ ജോലി ചെയ്തു കഴിയുകയായിരുന്നു എന്നാണ് വിവരം.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നു പൊലീസ് പറയുന്നു.

മൃതദേഹം സംസ്കരിച്ചു. 2011 മാർച്ചിലാണ്, കേരളത്തിൽ ഗുണ്ടാപ്പട്ടികയിൽ ആദ്യമെത്തിയ വനിത ശോഭാ ജോണിനൊപ്പം വാരാപ്പുഴ പീഡനക്കേസിൽ വിനോദ് കുമാർ പ്രതിയാകുന്നത്. കേസിൽ ശോഭാ ജോണിനെയും മുൻ ആർമി ഓഫിസർ ജയരാജൻ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിനോദ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ വിചാരണക്കോടതി തെളിവില്ലാതിരുന്നതിനാൽ വിട്ടയച്ചു.

നടൻ പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമനം

0

നടൻ പ്രേം കുമാറിന് നിയമനം. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായാണ് പ്രേം കുമാറിനെ നിയമിച്ചത്. ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്. സംവിധായകൻ കമലിന്റെ പിൻ​ഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.

ഇതിന് പിന്നാലെയാണ് പുതിയ നിയമനം.1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്. കോളേജ് കാലഘട്ടത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്ത പ്രേം കുമാർ, കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശൻ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത ലമ്പു എന്ന സീരിയൽ കഥാപാത്രം ശ്രദ്ധ നേടി. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാർഡടക്കം സ്വന്തമാക്കി. ആദ്യചിത്രം പിഎ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് ആയിരുന്നു.

പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായ പ്രേംകുമാർ, 18 ചിത്രങ്ങളില്‍ നായക വേഷത്തിലെത്തിയതടക്കം 100- ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജെയിംസ് സാമുവല്‍- ജയകുമാരി എന്നിവരാണ് മാതാപിതാക്കള്‍. ജിഷയാണ് ഭാര്യ, ജെമീമ മകള്‍

ഹാൻസിനും വ്യാജൻ, നിരോധിത പുകയില ഉത്പന്ന കേന്ദ്രം റെയ്ഡിൽ പിടിയിലായത് നാല് പേർ

0

മലപ്പുറം: എടച്ചലം കുന്നുംപുറത്തെ നിരോധിത പുകയില ഉത്പന്ന കേന്ദ്രം നടത്തിപ്പുകാരായ നാല് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. രാങ്ങാട്ടൂര്‍ സ്വദേശികളായ ഫൈസല്‍ ബാബു (32), പാലേത്ത് ഇബ്‌റാഹീം (25), സുബൈര്‍ (29), പട്ടാമ്പി കൊടുമുണ്ട സ്വദേശി മുഹമ്മദ്(32) എന്നിവരാണ് പിടിയിലായത്.

ഒരാളെ കൂടി പിടികൂടാനുണ്ട്.നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വ്യാജമായി നിര്‍മിക്കുന്ന കുന്നുംപുറത്തെ നിര്‍മാണ കേന്ദ്രം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് റെയ്ഡ് ചെയ്തത്. ഹാന്‍സ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലോഡ് കണക്കിന് ഇറക്കുമതി ചെയ്ത് യന്ത്രം ഉപയോഗിച്ച് പൊടിച്ച് പാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത വിജനമായ പ്രദേശത്തുള്ള വീട്ടില്‍ അസമയത്ത് വാഹനങ്ങള്‍ വരുന്നത് കണ്ട് നാട്ടുകാര്‍ വീട് വളയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

നാട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. 100കിലോ പുകയിലയും 35 ചാക്ക് ഹാന്‍സും ഹാന്‍സ് നിര്‍മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഒരു പിക്കപ്പ് വാനും രണ്ട് ബൈക്കുകളും പൊലീസ് പിടികൂടിയിരുന്നു.അതിനിടെ വ്യാജ ഹാന്‍സ് ഉണ്ടാക്കിയതിനെതിരെ ഹാന്‍സ് കമ്പനി നിയമ നടപടിക്കൊരുങ്ങുന്നതായി വിവരമുണ്ട്. ഇതിനായി കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചതായാണ് വിവരം

നടി അഞ്ജലി നായര്‍ വിവാഹിതയായി,ഭർത്താവ് സഹസംവിധായകൻ

0

നടി അഞ്ജലി നായര്‍ വിവാഹിതയായി. സിനിമ സഹസംവിധായകനും പരസ്യചിത്ര സംവിധായകനുമായ അജിത് രാജുവാണ് വരന്‍.

കഴിഞ്ഞ നവംബര്‍ 21 ന് അടുത്ത കുടുംബാ​ഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹം.

അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ ഇപ്പോൾ വാര്‍ത്ത പങ്കുവച്ചത്.

Got married on 21st nov 2021.Sorry for the late report.Need all your prayers എന്നാണ് ഫേസ്ബുക്കിൽ ഫോട്ടോക്കൊപ്പം അടിക്കുറിപ്പ് നൽകിയത്

ഒരു വര്‍ഷത്തെ സൗഹൃദമുണ്ടായിരുന്നെന്നും ഒന്നിച്ച്‌ മുന്നോട്ടു പോകാമെന്നു തോന്നിയതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നു അഞ്ജലി വനിതയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറയുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

സംവിധായകന്‍ അനീഷ് ഉപാസനയുമായുള്ള വിവാഹത്തില്‍ അഞ്ജലിക്ക് ആവണി എന്നു പേരുള്ള മകളുണ്ട്. അജിത്ത് രാജുവിനും ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു.

തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി വേഷങ്ങള്‍ ചെയ്തു. വെനീസിലെ വ്യാപാരി, അഞ്ച് സുന്ദരികള്‍, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം ദൃശ്യം-2 തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു.

മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്. നാല്‍പത്തിയൊന്ന് എന്ന ചിത്രത്തില്‍ ലാല്‍ ജോസിന്റെ സഹസംവിധായകനായിരുന്നു തിരുവില്വാമല സ്വദേശിയായ അജിത് രാജു. ഇപ്പോള്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

ഷവോമി 12 സീരിസ് ഫോണുകളുടെ വില ചോര്‍ന്നു; ഇന്ത്യയില്‍ അവയുടെ വില ഇത്രവരും.

0

ഷവോമി 12 സീരീസ് ഈ വര്‍ഷം മാര്‍ച്ചില്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2021 ഡിസംബറില്‍ കമ്പനി ആദ്യമായി ഈ ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. പുതിയ ഷവോമി 12, 12 പ്രോ, 12 എക്‌സ് സ്മാര്‍ട്ട്ഫോണുകള്‍ ആഗോള വിപണിയിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ തീരങ്ങളിലേക്കും കൊണ്ടുവരുമെന്ന് ഇപ്പോള്‍ പറയപ്പെടുന്നു.

റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ ഷവോമി 12 സീരീസിന്റെ വിലകള്‍ എന്തായിരിക്കുമെന്നും സൂചിപ്പിക്കുന്നു.

12 ന് ഏകദേശം 68,300 രൂപ മുതല്‍ 76,800 രൂപ വരെ വിലയുണ്ടാകുമെന്നാണ് സൂചന. മറുവശത്ത്, 12 പ്രോയ്ക്ക് ഏകദേശം 85,400 രൂപ മുതല്‍ 1,02,500 രൂപ വരെ വില വരുമെന്ന് പറയപ്പെടുന്നു. ഫോണുകള്‍ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷനും നല്‍കിയേക്കാം. ഇന്ത്യന്‍ വേരിയന്റുകള്‍ക്ക് ഇത്രയും വില പ്രതീക്ഷിക്കുന്നില്ല.

12X ന് ഏകദേശം 51,200 മുതല്‍ 59,800 രൂപ വരെ വിലയുണ്ടാകും.ചൈനയില്‍, 12 സീരീസ് ഏകദേശം 43,400 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു, അതേസമയം 12 പ്രോയുടെ വില ഏകദേശം 55,100 രൂപ ആയിരുന്നു.

12 സീരീസിന്റെ ആഗോള അല്ലെങ്കില്‍ ഇന്ത്യ ലോഞ്ച് തീയതി ബ്രാന്‍ഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ടു ഫോണുകളും ഒരു മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC ഉപയോഗിച്ചാണ് ചൈനയില്‍ അവതരിപ്പിച്ചത്. ഇതേ ചിപ്പ് വണ്‍പ്ലസ് 10 പ്രോയ്ക്കും ഏറ്റവും പുതിയ സാംസങ് ഗ്യാലക്സി എസ് 22 സീരീസിനും ശക്തി പകരുന്നു.സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 67 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും 50 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയുണ്ട്.

ഷവോമി 12 പ്രോയുടെ സവിശേഷത അല്‍പ്പം വലിയ ബാറ്ററിയാണ്. 120 വാട്‌സ് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,600 എംഎഎച്ച് യൂണിറ്റാണ് ഇത് പായ്ക്ക് ചെയ്യുന്നത്. രണ്ട് ഉപകരണങ്ങള്‍ക്കും മുന്‍വശത്ത് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ട്.

എന്നാല്‍, ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ പിന്‍ ക്യാമറ സജ്ജീകരണം വ്യത്യസ്തമാണ്.സാധാരണ 12 മോഡലിന് പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്, OIS പിന്തുണയുള്ള 50 മെഗാപിക്‌സല്‍ സോണി IMX766 സെന്‍സര്‍ ഉള്‍പ്പെടെ. ഇത് 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറും 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറയുമായി ജോടിയാക്കിയിരിക്കുന്നു. മറുവശത്ത്, 12 പ്രോ ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും വഹിക്കുന്നു, എന്നാല്‍ OIS പിന്തുണയുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സോണി IMX707 വൈഡ് ആംഗിള്‍ സെന്‍സറും ഉണ്ട്.

50-മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് സെന്‍സറും 50-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടറും മികച്ച ചിത്രമൊരുക്കാന്‍ ഇതിനെ സഹായിക്കുന്നു.റെഡ്മി കെ50 ലോഞ്ച് ചെയ്തുറെഡ്മി അതിന്റെ പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണായ റെഡ്മി കെ50 ഗെയിമിംഗ് എഡിഷന്‍ പ്രഖ്യാപിച്ചു.

സ്മാര്‍ട്ട്ഫോണ്‍ ഗെയിമര്‍മാരെ പ്രത്യേകമായി ടാര്‍ഗെറ്റുചെയ്യുന്ന മികച്ച സവിശേഷതകളാല്‍ ലോഡുചെയ്തിരിക്കുന്ന പുതിയ റെഡ്മി കെ 50 ഗെയിമിംഗ് എഡിഷന്‍ മിഡ്-ബജറ്റ് വിഭാഗത്തിലെ മറ്റ് ഗെയിമിംഗ് ഫോണുകള്‍ മറികടക്കും. കുറച്ച് അധികമായി ആഗ്രഹിക്കുന്നവര്‍ക്ക്, സാധാരണ വേരിയന്റിനൊപ്പം റെഡ്മി കെ50 എഎംജി എഫ്1 ചാമ്പ്യന്‍ എഡിഷനുമുണ്ട്.

പുതിയ റെഡ്മി ഉപകരണങ്ങള്‍ ചൈനയില്‍ അവതരിപ്പിച്ചു, ഇപ്പോള്‍ ഇന്ത്യയിലേക്കും മറ്റ് ആഗോള വിപണികളിലേക്കും കൊണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. അസൂസ് ROG ഫോണ്‍ 5s സീരീസിന്റെ സമീപകാല ലോഞ്ച് സൂചിപ്പിക്കുന്നത് ഗെയിമിംഗ് ഫോണ്‍ സെഗ്മെന്റില്‍ വരുന്നതിനാല്‍, ലോകത്തെവിടെയും ഈ വിഭാഗത്തിലെ സാന്നിധ്യം നഷ്ടപ്പെടുത്താന്‍ ഷവോമി ആഗ്രഹിക്കുന്നില്ലെന്നാണ്

കിഴക്കമ്പലത്ത് മർദ്ദനമേറ്റ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു

0

കൊച്ചി: കിഴക്കമ്പലത്ത് മർദ്ദനമേറ്റ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്‍റി 20 വാർഡ് ഏരിയ സെക്രട്ടറിയാണ്.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ദീപുവിന് മർദ്ദനമേറ്റത് അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്

0

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് നിർദേശം.

കഴിഞ്ഞ ദിവസം കോർപ്പറേഷന് ഒരു പരാതി കൂടി ലഭിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം കോർപറേഷന്റെ വിലക്കിനെതിരെ പ്രതിഷേധിക്കുമെന്ന് കച്ചവടക്കാർ അറിയിച്ചു.

നേരത്തെ വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റിരുന്നു.