spot_img
Sunday, June 14, 2026
Home Blog Page 621

വിവാഹ ദിവസം യുവതി മരിച്ച നിലയിൽ

0

കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ മരിച്ച ചെയ്ത നിലയിൽ കണ്ടെത്തി.

സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ മേഘയാണ് (30) മരിച്ചത്

കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകളാണ് മേഘ.

മേഘ പഠിക്കുന്ന അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നു. മേഘയുടെ വീട്ടിൽ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു.

മണ്ഡപത്തിൽ അലങ്കാരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. രാവിലെ ബ്യൂട്ടീഷനെത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയിൽ കയറി വാതിലടച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതിനെ തുടർന്ന് വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.പിന്നീട് ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂർ പൊലീസ് അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

സുനിലയാണ് അമ്മ. സഹോദരൻ ആകാശ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

‘ആദാമിന്‍റെ മകൻ അബു’വിലെ കഥാപാത്രം ആബൂട്ടിക്ക നിര്യാതനായി

0

മട്ടന്നൂർ: ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ‘ആദാമിന്‍റെ മകൻ അബു’ സിനിമയ്‌ക്ക്‌ പ്രേരണയായ കഥാപാത്രം അന്തരിച്ചു. മട്ടന്നൂർ പരിയാരം ഹസ്സൻ മുക്കിലെ ആബൂട്ടിക്ക എന്ന കെ.പി. ആബൂട്ടി (90) യാണ്​ ഇന്ന് രാവിലെ വിടവാങ്ങിയത്​.

ആദാമിന്‍റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപത്രമായ അബുവിന് കെ.പി. ആബൂട്ടിക്കയുടെ രീതികളായിരുന്നു അവലംബിച്ചതെന്ന്​ സംവിധായകന്‍ സലീം അഹമദ്​ അനുസ്​മരിച്ചു.

‘കെ.പി. ആബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു.

പണ്ട് പലോടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന ആബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്‍റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അല്ലാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ’ എന്നാണ് സംവിധായകൻ സലീം അഹമ്മദ് അനുസ്​മരണക്കുറിപ്പിൽ എഴുതിയത്

അബുവായി സിനിമയിൽ വേഷമിട്ട സലിംകുമാർ മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു. പുരസ്‌കാരം ലഭിച്ച​ ശേഷം സംവിധായകൻ സലീം അഹമദും നായകൻ സലിംകുമാറും ആബൂട്ടിയെ കാണാനെത്തിയിരുന്നു.

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ ചലച്ചിത്രമാണ് ആദാമിന്‍റെ മകന്‍ അബു.

വൃദ്ധനായ അത്തർ കച്ചവടക്കാരനായ അബുവിന്​ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള മോഹവും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

പാലോട്ടുപള്ളിയിലെ പരേതനായ മുഹമ്മദ് വലിയ മുസ്​ലിയാരുടെ മകനാണ്​ ആബൂട്ടി. ഭാര്യ: സുബൈദ. മക്കൾ: ഷിഹാബ്, സുമയ്യ, റമീസ്, ഷമ്മാസ്. മരുമക്കൾ: മുനീർ, നഫീസ. സഹോദരങ്ങൾ: കെ.പി. മുഹമ്മദ് (വെള്ളരിക്കുണ്ട് ) , പരേതരായ അലിയാർ, നബീസു, കദീസു, മറിയം.

വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി റെയിൽവേ

0

റെയിൽവേയിൽ ജോലി: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി റെയിൽവേ ജോലി വാഗ്‌ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴില്‍ തട്ടിപ്പുകളിലും ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് ദക്ഷിണ റെയില്‍വേ മുന്നറിയിപ്പ്

ഇന്ത്യന്‍ റെയില്‍വേയിലെ റിക്രൂട്ട്‌മെന്റ്‌ പ്രക്രിയ ആര്‍.ആര്‍.ബി, ആര്‍.ആര്‍.സി വഴി മാത്രമാണെന്ന്‌ അധികൃതര്‍ പറഞ്ഞു.

റെയില്‍വേയിലെ വിവിധ വിഭാഗങ്ങളായ ഗ്രൂപ്പ്‌ സി, ഗ്രൂപ്പ്‌ ഡി തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നിലവില്‍ 21 റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡുകളും (ആര്‍.ആര്‍.ബി) 16 റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ സെല്ലും (ആര്‍.ആര്‍.സി) മാത്രമാണ്‌ നടത്തുന്നത്‌, മറ്റൊരു ഏജന്‍സിയല്ല. സെന്‍ട്രലൈസ്‌ഡ്‌ എംപ്ലോയ്‌മെന്റ്‌ നോട്ടിഫിക്കേഷനുകള്‍ (സി.ഇ.എന്‍) പുറപ്പെടുവിച്ചതിന്‌ ശേഷം ഇന്ത്യന്‍ റെയില്‍വേയിലെ ഒഴിവുകള്‍ നികത്തുകയും വ്യാപക പ്രചാരണം നല്‍കുകയും ചെയ്യും.

രാജ്യത്തുടനീളമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കും. എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌, റോസ്‌ഗര്‍ സമാചാര്‍ വഴിയാണ്‌ സി.ഇ.എന്‍ പ്രസിദ്ധീകരിക്കുന്നത്‌. തൊഴില്‍ വാര്‍ത്തകള്‍, പത്രങ്ങളിലെ പരസ്യങ്ങള്‍ അല്ലെങ്കില്‍ ആര്‍.ആര്‍.ബികളെ സംബന്ധിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ആര്‍.ആര്‍.ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്താം.

റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനെ (ആര്‍.ആര്‍.ബി) സംബന്ധിച്ച അറിയിപ്പുകള്‍ക്കും വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികള്‍ ആര്‍.ആര്‍.ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ മാത്രം ആശ്രയിക്കുക. റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ സംബന്ധിച്ച വിവരങ്ങള്‍ക്ക്‌ 044 28213185 ല്‍ വിളിക്കാം.

#keralapolice

ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ആരോഗ്യ വിദഗ്ധരുമായി സംവദിക്കാം

0

ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഓൺലൈൻ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ഫെബ്രുവരി ഏഴിന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് ഇതിനുള്ള അവസരം. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, സർക്കാർ ഉദ്യോഗസ്ഥർ, സമൂഹത്തിലെ മറ്റു നാനാ തുറകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശിലനം നൽകിയിട്ടുണ്ട്. എന്നാൽ മൂന്നാം തരംഗത്തിൽ ഗൃഹപരിചരണത്തിൽ ധാരാളം പേർ കഴിയുന്നുണ്ട്.

ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവരമൊരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും.

ആരോഗ്യ മേഖലയിലെ വിദഗ്ധർക്ക് പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും ഡയറക്ടർ ഡോ. വി.ആർ. രാജുവും ജനങ്ങളോട് സംവദിക്കും. https://youtu.be/ZZoCVbSFEL0 എന്ന യൂട്യൂബ് ലിങ്ക് വഴി ഈ പരിപാടിയിൽ പങ്കെടുക്കാം. ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പൊതുജനങ്ങൾ പരമാവധി ഇത് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. ജിതേഷ്, ഡോ. അമർ ഫെറ്റിൽ എന്നിവർ സംസാരിക്കും. ഡോ. കെ.ജെ. റീന, ഡോ. സ്വപ്നകുമാരി, ഡോ. എസ്. ബിനോയ്, ഡോ. ടി. സുമേഷ്, ഡോ. വിനീത, ഡോ. കെ.എസ്. പ്രവീൺ, പി.കെ. രാജു, ഡോ. വി.എസ്. ദിവ്യ എന്നിവർ സംശയ നിവാരണം നടത്തും

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

0

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.കേരളത്തിൽ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തേണ്ടതുമാണ്.

കോവിഡ് പരിശോധനാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കണം.വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്തും. എയർലൈൻ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നൽകേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും.അന്താരാഷ്ട്ര യാത്രക്കാർ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.

കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ഇവർ ഈ കാലയളവിൽ അടച്ചിട്ട ഇടങ്ങളിൽ ഒത്തുകൂടുന്നതും ആൾക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം.കോവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി അയയ്ക്കും. കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യും. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു

0

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു.

രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്.

സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു.

ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു. ലതയുടെ 13 ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്.

ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ൽ മുംബൈയിലെത്തിയ ലത ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി.

ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂൻ കർ ജോരി’ അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി.

ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി. നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ്.ഡി.ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കു വേണ്ടി ലത പാടിയിട്ടുണ്ട്.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്.

മന്നാ ഡേ, കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്.

1962 ൽ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതൻ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി.

ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.

ബിസിനസുകാരനെ കെണിയിൽപ്പെടുത്തി ന​ഗ്നചിത്രമെടുത്ത് ഭീഷണി, 38 ലക്ഷം തട്ടിയ യുവതി പിടിയിൽ

0

ബിസിനസ്സുകാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വാരപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് 34കാരിയായ ഷിജി മോൾ. സുഹൃത്ത് വഴിയാണ് മലപ്പുറം സ്വദേശിയായ ബിസിനസ്സുകാരൻ ഷിജിയെ പരിചയപ്പെടുന്നത്.

അതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ പാലച്ചുവടിലുളള ഫ്ലാറ്റിലെത്തിയ ബിസിനസ്സുകാരനെ കെണിയിൽപ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പക‍ർത്തുകയായിരുന്നു. സോഫ്റ്റ് ഡ്രിങ്കിൽ മയക്കുമരുന്ന് നൽകി മയക്കി ഇയാളെ ന​ഗ്നനാക്കിയാണ് ദൃശ്യങ്ങൾ പക‍ർത്തിയത്. പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപയാണ് ഷിജി മോൾ തട്ടിയെടുത്തത്. ഇനിയും പണം വേണമെന്ന ഭീഷണി തുട‍ർന്നപ്പോഴാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്.

ഷിജി ക്ഷണിച്ചത് പ്രകാരമാണ് ബിസിനസ്സുകാരൻ കഴിഞ്ഞ സെപ്റ്റംബറിൽ ഫ്ലാറ്റിലെത്തിയത്. ഇവ‍ ഇടക്കിടെ ബിസിനസ്സുകാരനുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് മടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷിജിയുടെ ഫോൺ വന്നു, കയ്യിൽ തന്റെ ന​ഗ്ന ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് ആ ഫോൺ കോളിൽ അവ‍ർ ബിസിനസ്സുകാരനോട് പറഞ്ഞത്. പിന്നാലെ ഭീഷണിയുമെത്തി.

നാളെ ലോക്ക്ഡൗണിന് സമാനം ; അവശ്യ സര്‍വീസിനു മാത്രം അനുമതി

0

തിരുവമ്പാടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരാധനാലയങ്ങളില്‍ ഇരുപതുപേരില്‍ കൂടുതല്‍ പാടില്ല.

അതേസമയം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് സ്കൂളുകൾ ഇതുവരെയും ഉച്ച സമയം വരെയാണ് പ്രവർത്തിച്ചിരുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്കൂളുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ മാസം 21 മുതൽ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു.

തിങ്കളാഴ്ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് എത്തിയിരിക്കുന്നത്. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്.

ഇതും രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

നിങ്ങളുടെ പഴ്സ്, ബാഗ് എന്നിവക്കുള്ളിൽ പേരും, വിലാസവും ഫോൺ നമ്പറും വ്യക്തമായി എഴുതി ഒരു കുറിപ്പ് സൂക്ഷിക്കുക: തൃശ്ശൂർ സിറ്റി പോലീസ് നൽകുന്ന സന്ദേശം

0

നിങ്ങളുടെ യാത്രക്കിടയിലുള്ള അശ്രദ്ധകൊണ്ടോ, മറ്റുള്ളവർ മോഷണം നടത്തിയോ, പലരുടേയും ബാഗ്, പഴ്സ്, ലാപ്ടോപ്പ് പോലുള്ള വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടു പോകാറുണ്ട്. ഇത്തരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നല്ലവരായ ആളുകൾക്കാണ് കണ്ടുകിട്ടുന്നതെങ്കിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരെ ഏൽപ്പിക്കാറുണ്ട്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ എന്നിവിടങ്ങളിലെ പോലീസ് എയ്ഡ് പോസ്റ്റുകളിലും, പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള വസ്തുക്കൾ ലഭിക്കാറുണ്ട്. ഇവ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി, തിരിച്ചേൽപ്പിക്കുന്നതിന് പോലീസുദ്യോഗസ്ഥർ മാധ്യമങ്ങളുടെ സഹായം തേടാറുണ്ടെങ്കിലും പലപ്പോഴും യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തുവാൻ കഴിയാറില്ല.

അതുകൊണ്ട്, നിങ്ങളുടെ പഴ്സ്, ബാഗ് എന്നിവക്കുള്ളിൽ നിങ്ങളുടെ പേരും, വിലാസവും ഫോൺ നമ്പറും വ്യക്തമായി എഴുതിയ ഒരു കുറിപ്പ് വെക്കുന്നത് ഉചിതമായിരിക്കും.