spot_img
Thursday, November 26, 2026
Home Blog Page 705

മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം

0

മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു.

ഇന്ന്പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു.അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണക്കാൻ പരിശ്രമം നടക്കുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. തീപിടിത്തത്തിൽ നാശനഷ്ടം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്നിശമന സേനയുടേയും പൊലീസിന്‍റെയും പരിശോധന പിന്നീട് നടക്കും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി ഗവർണർ

0

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. വൈകിട്ട് ക്ഷേത്രം കിഴക്കേ നട പന്തലിൽ വെച്ചായിരുന്നു ഗവർണർക്ക് 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്  സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിന് മുന്നിലെത്തിയത്. തൂവെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം.
 
ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകൾ ഗോപുര കാവടത്തിൽ  നിന്ന ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പന്‍റെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി. ‘വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു  ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഒറ്റ വാചകത്തിലെ പ്രതികരണം.  ഉപനിഷദ് വാക്യവും ചൊല്ലിയായിരുന്നു പ്രതികരണം. 
 
തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും ഗവർണർ സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം. വൈകുന്നേരം മുന്നേ മുക്കാലോടെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ ഗവർണറെ ഷാളയണിയിച്ചു. ദേവസ്വത്തിന്‍റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി. ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസീൽദാർ എം.കെ. ഇന്ദു ഗവർണറെ സ്വീകരിക്കാനെത്തി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ.പി.മനോജ് കുമാർ ,പി.ആർ.ഓ വിമൽ.ജി നാഥ്, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരും സന്നിഹിതരായി.

30 കോടിയുടെ ‘സമ്മാനം അയച്ച്’ വീട്ടമ്മയില്‍നിന്ന് 81 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയിൽ

0

കോട്ടയം:ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി സൈബർ പൊലീസിന്റെ പിടിയിൽ. നൈജീരിയൻ സ്വദേശി ഇസിചിക്കു (26) വിനെയാണു സൈബർ പൊലീസ് സംഘം ഡൽഹിയിൽനിന്നു പിടികൂടിയത്. ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 81 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പിന്റെ കഥയിങ്ങനെ: അന്ന മോർഗൻ എന്ന വ്യാജ പേരുള്ള പ്രൊഫൈലിൽനിന്നു വന്ന സൗഹൃദ റിക്വസ്റ്റ് 2021ൽ വീട്ടമ്മ സ്വീകരിച്ചു. തുടർന്ന് ഇവർ സൗഹൃദം സ്ഥാപിച്ചു. ആ വർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്നറിയിച്ചു അന്ന മോർഗൻ സന്ദേശമയച്ചു. ഇതിന്റെ ഭാഗമായി 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്നും വീട്ടമ്മയെ വിശ്വസിപ്പിച്ചു. വീട്ടമ്മ ഇത് നിരസിച്ചെങ്കിലും സമ്മാനം അയച്ചു കഴിഞ്ഞുവെന്നും ധരിപ്പിച്ചു.ഏതാനും ദിവസങ്ങൾക്കു ശേഷം മുംബൈ കസ്റ്റംസ് ഓഫിസിലെ ഡിപ്ലോമാറ്റിക് ഏജന്റിന്റേതെന്നു പറഞ്ഞൊരാൾ വീട്ടമ്മയെ വിളിച്ചു. യുകെയിൽ നിന്നു വിലപ്പെട്ട സമ്മാനം വന്നിട്ടുണ്ടെന്നും ഇതിൽ കുറച്ചു ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഉണ്ടെന്നും അറിയിച്ചു.

റിസർവ് ബാങ്ക് നിർദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മയ്ക്ക് വാട്സാപ് വഴി സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോയും അയച്ചു കൊടുത്തു. ഇതു വിശ്വസിച്ച വീട്ടമ്മ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയച്ചു. തുടർന്നു വീട്ടമ്മയ്ക്കു പല എയർപോർട്ടുകളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നു പറഞ്ഞു ഫോൺ വരികയും ഇവർ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.കയ്യിലുള്ള പണം തീർന്നതോടെ അയ്ക്കുന്നതു നിർത്തി. ഇതോടെ കസ്റ്റംസിൽ നിന്ന് വിളിക്കുകയാണെന്നും നിങ്ങളുടെ സമ്മാനം വിദേശത്തു നിന്നു വന്നതായതിനാൽ പണം അടച്ച് കൊണ്ടുപോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വിളികൾ വന്നു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും തന്റെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം നൽകിക്കൊണ്ടിരുന്നു.

2021 മുതൽ 2022 ജൂലൈ വരെ പലപ്പോഴായി പണം നൽകി. ഭീഷണി തുടർന്നതോടെ 2022 ജൂലൈയിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്നാണു പ്രതി തട്ടിപ്പ് നടത്തിയതെന്നു മനസ്സിലാക്കി. തുടർന്ന് പ്രത്യേക സൈബർ സംഘം ഡൽഹിയിലെത്തി. ഇയാളുടെ താമസ ‌സ്ഥലത്തിനു സമീപത്തു നിന്നു സാഹസികമായി പിടികൂടുകയായിരുന്നു. ഇയാൾക്കു സഹായികളായി മറ്റാരെങ്കിലുമുണ്ടോ എന്നും കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു

കുട്ടികള്‍ക്ക് എപ്പോഴും മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്…

0

സ്മാര്‍ട് ഫോൺ ഉപയോഗം ഇപ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് കുട്ടികളിലേക്കും അതിവേഗം വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, പഠനത്തിലേക്ക് പോലും കടന്നിട്ടില്ലാത്ത അത്രയും ചെറിയ കുഞ്ഞുങ്ങളും ഫോണ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

പലപ്പോഴും കുട്ടികള്‍ വാശി പിടിച്ച് കരയുമ്പോഴോ, ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ, മുതിര്‍ന്നവരെ ശല്യപ്പെടുത്തുമ്പോഴോ എല്ലാം ഒരു പോംവഴിയായി ഇവരുടെ ശ്രദ്ധ ഫോണിലേക്ക് തിരിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളെ നാം എത്രയോ കാണാറുണ്ട്. 

എന്നാലിത്തരത്തില്‍ കുട്ടികളെ അധികം ഫോണില്‍ കളിപ്പിക്കുന്നത് അത്ര നല്ലതല്ല. ഇതിന് പല വിധത്തിലുള്ള ദോഷവശങ്ങളുണ്ടെങ്കിലും അവരുടെ കണ്ണിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. 

മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി വളരെ ‘സെൻസിറ്റീവ്’ ആയ കണ്ണുകളായിരിക്കും കുട്ടികളുടേത്. അവരുടെ കണ്ണുകള്‍ മുഴുവനായി വികസിക്കുകയോ, പാകപ്പെടുകയോ ചെയ്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ അവരുടെ കണ്ണുകള്‍ എളുപ്പത്തില്‍ ബാധിക്കപ്പെടാം. 

കാഴ്ചാപ്രശ്നം, കണ്ണ് വേദന, ഡ്രൈ ഐസ്, കണ്ണില്‍ അസ്വസ്ഥത എന്നിങ്ങനെ പല പ്രശ്നങ്ങളും കുട്ടികളുടെ കണ്ണുകളെ ഈ രീതിയില്‍ ബാധിക്കാം. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് പരമാവധി ഫോണ്‍ നല്‍കി അവരെ സന്തോഷപ്പെടുത്താൻ മാതാപിതാക്കള്‍ ശ്രമിക്കാതിരിക്കുക. ഇത് ചെറുതിലേ തൊട്ട് ശീലിപ്പിച്ചില്ലെങ്കില്‍ പിന്നീട് ശീലിപ്പിക്കാനും പ്രയാസമായിരിക്കും. 

കുട്ടികളുടെ കണ്ണിനേല്‍ക്കുന്ന പ്രശ്നങ്ങള്‍ അവരുടെ പഠനം, സാമൂഹികമായ പെരുമാറ്റം, വ്യക്തിത്വം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കുട്ടികളെ കഴിയുന്നതും വീടിന് പുറത്തിറക്കി നടക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും പരിശീലിപ്പിക്കുക,. വ്യായാമത്തിലേക്ക് ചെറുതിലേ അവരെ ആകര്‍ഷിക്കുക, അവര്‍ വായിക്കുമ്പോഴോ വരയ്ക്കുമ്പോഴോ എല്ലാം വീട്ടിനകത്തെ വെളിച്ചം നല്ലരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിച്ച് അവരെ ശീലിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കുട്ടികളുടെ കണ്ണിന്‍റെ ആരോഗ്യവും ആകെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. 

ഇതോടൊപ്പം തന്നെ കുട്ടികളില്‍ കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തുന്നതും ഏറെ നല്ലതാണ്. 

കാരുണ്യ KR-600 ലോട്ടറി ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-600 ലോട്ടറി ഫലം പ്രഖ്യാപിച്ചു.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]
KA 478568

സമാശ്വാസ സമ്മാനം (8000)
KB 478568 KC 478568 KD 478568 KE 478568 KF 478568 KG 478568 KH 478568 KJ 478568 KK 478568 KL 478568 KM 478568

രണ്ടാം സമ്മാനം [5 ലക്ഷം]
KE 270122

മൂന്നാം സമ്മാനം [1 ലക്ഷം]
1) KA 601243
2) KB 652992
3) KC 756166
4) KD 183227
5) KE 410094
6) KF 177658
7) KG 497586
8) KH 298103
9) KJ 748923
10) KK 155073
11) KL 539125
12) KM 982053

നാലാം സമ്മാനം [ 5,000/- ]
0420 0522 0698 2335 3254 3265 4022 4143 4548 4723 5703 6027 6268 6277 6528 7929 8224 9442

അഞ്ചാം സമ്മാനം [2,000/-]
0949 1916 2049 4249 4588 5796 7067 7302 9918 9967

ആറാം സമ്മാനം [1,000/-]
0925 2227 2228 2645 3759 4234 5272 5989 6108 6525 8584 8598 9555 9565

ഏഴാം സമ്മാനം [500/- ]
0129 0175 0192 0206 0239 0506 0731 1097 1135 1183 1191 1204 1301 1685 1844 2020 2131 2289 2362 2698 3202 3240 3478 3539 3540 3622 3951 4292 4356 4386 4404 4414 4596 4597 4636 4739 4746 4811 4910 5066 5078 5158 5291 5366 5391 5996 6121 6130 6221 6244 6415 6658 6790 6935 7016 7103 7153 7211 7239 7305 7486 7784 7827 7984 7993 8226 8237 8249 8302 8347 8590 8688 8700 8869 8909 9026 9152 9416 9677 9736

എട്ടാം സമ്മാനം [100/- ]
0015 0031 0096 0131 0262 0286 0379 0439 0714 0931 1243 1330 1581 1597 1723 1724 1729 1764 1781 1872 1974 2031 2256 2404 2462 2517 2542 2570 2617 2680 2930 2934 2961 3008 3154 3200 3222 3296 3413 3430 3594 3987 4071 4090 4119 4289 4413 4575 4651 4759 4829 4839 4913 5052 5098 5196 5227 5228 5319 5512 5513 5763 5764 5809 5975 6112 6195 6199 6435 6500 6507 6516 6579 6627 6795 6926 6953 7057 7115 7144 7163 7190 7462 7505 7508 7522 7770 7783 7791 7793 7821 7846 7863 8014 8033 8156 8262 8279 8284 8291 8314 8374 8500 8581 8587 8631 8748 8851 8970 8992 9032 9325 9484 9545 9561 9582 9585 9661 9681 9697 9700 9953 9954 9971

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി

0

ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.

 റദ്ദാക്കിയ ട്രെയിനുകള്‍ 

1. എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.

2. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.

   ട്രെയിനുകൾക്ക് നിയന്ത്രണം

1. ഈ മാസം 15ന് നിലമ്പൂർ – കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രം.

2. മെയ് 8,15 തീയതികളിൽ കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.

3. മെയ് 8,15 തീയതികളിൽ തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.

4. മെയ് 9,16 തീയതികളിൽ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.

5. മെയ് 8,15 തീയതികളിലെ പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

6. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ

ജോലി തട്ടിപ്പ് : വ്യാജ റിക്രൂട്ടിങ്ങ് കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: പോലീസ്

0

ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരെ കെണി വെച്ച് കാത്തിരിക്കുകയാണ് വ്യാജൻമാർ. ഏജൻറുമാർ പറയുന്ന വാക്കുകൾ വിശ്വസിച്ചും പരസ്യവാചകത്തിൽ പ്രതീക്ഷയർപ്പിച്ചും ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. പലരും ഇപ്പോഴും ഇത്തരം കെണികളിൽ വീണുകൊണ്ടിരിക്കുകയാണ്.നിങ്ങളുടെ അറിവില്ലായ്മയെയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്.അതുകൊണ്ട് വിദേശത്തായാലും, സ്വദേശത്തായാലും ജോലി അന്വേഷിക്കുമ്പോൾ ചില മുന്നറിയിപ്പുകൾ ഓർത്തിരിക്കുന്നത് നല്ലതാണ്.

ജോലി ഓഫറുകളുമായി വരുന്ന ഇമെയിൽ വിലാസം വിശ്വസനീയമായതാണോ എന്ന് പരിശോധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്ത് വിവരങ്ങൾ നൽകുന്നത് അപകടകരമാണ്.ഡോകുമെന്റേഷൻ ഫീസ്, പ്രോസസിങ്ങ് ഫീസ്, വെരിഫിക്കേഷൻ ഫീസ്, ട്രെയിനിങ്ങ് ഫീസ്, വിമാന ടിക്കറ്റ്, സെക്യൂരിറ്റി ഫീസ് തുടങ്ങിയ ഇനങ്ങളിൽ തട്ടിപ്പുകാർ നിങ്ങളിൽ നിന്നും പണം ഈടാക്കിയേക്കാം. ജോലി വാഗ്ദാനം നൽകുന്ന മികച്ച സ്ഥാപനങ്ങളൊന്നും തന്നെ ഉദ്യോഗാർത്ഥികളിൽ നിന്നും അങ്ങോട്ട് പണം ഈടാക്കുകയില്ല. വിവിധ തരത്തിൽ വൻ തുകകൾ ആവശ്യപ്പെടുന്നവരുമായി ശ്രദ്ധയോടും സംശയത്തോടും കൂടി ഇടപെടുക. നിങ്ങൾ അപേക്ഷിക്കാത്ത ജോലിക്ക് നിങ്ങളെ തിരഞ്ഞെടുത്തതായി ഓഫർ വരുന്നത്,

സുതാര്യവും വിശ്വസനീയവുമല്ലാത്ത തിരഞ്ഞെടുപ്പ് പ്രക്രിയകൾ, നിങ്ങൾക്ക് അർഹതയില്ലാത്ത തസ്തികയിലേക്ക്, ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ വാഗ്ദാനം ചെയ്യുന്നവരേയും സൂക്ഷിക്കുക.വീട്ടിലിരുന്ന് ജോലിചെയ്ത് സമ്പാദിക്കാം എന്ന തലക്കെട്ടിലുള്ള സോഷ്യൽ മീഡിയ പരസ്യങ്ങളിലും തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാകാം. നിങ്ങളെത്തേടിയെത്തുന്ന ടെലിഫോൺ കോൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ, ഇ-മെയിലുകൾ എന്നിവയോട് പ്രതികരിക്കുമ്പോൾ തീർച്ചയായും മുൻകരുതൽ എടുക്കുക. ജോലി വാഗ്ദാനത്തിലൂടെ ഇതിനോടകം നിരവധിപേർ സാമ്പത്തിക തട്ടിപ്പിന് ഇരയായി. വിദേശത്തായാലും സ്വദേശത്തായാലും സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രം യാത്രയാകുക.

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചു; യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി

0

യുവതിയെ കൊലപ്പെടുത്തി അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയത്. സാമ്പത്തികമായി അഖിലിനെ പലപ്പോഴായി ആതിര സഹായിച്ചിട്ടുണ്ട്.

ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.ഭാര്യ ആതിരയെ കാണാനില്ലെന്ന് പറഞ്ഞ് അങ്കമാലി സ്വദേശി സനൽ കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കാലടി പൊലീസ് ആതിരയെക്കുറിച്ച് അന്വേഷിച്ചു.

യുവതിയുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് തുമ്പൂര്‍മുഴി ഭാഗത്താണെന്ന് മനസ്സിലായി. സുഹൃത്ത് അഖിലിനൊപ്പമാണ് പോയതെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിശദമായ ചോദ്യംചെയ്യലിൽ അഖിൽ കൊല നടത്തിയ വിവരം വെളിപ്പെടുത്തി. തുടർന്ന് അഖിലിനെയും കൂട്ടി സ്ഥലത്തെത്തി ആതിരയുടെ മൃതദേഹം കണ്ടെടുത്തു.

മിസ്റ്റർ കേരള ട്രാൻസ് മെൻ പ്രവീൺ നാഥ് അന്തരിച്ചു

0

തൃശൂർ:ട്രാൻസ്മെൻ പ്രവീൺ നാഥ് അന്തരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയായിരുന്നു.

പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്‌വുമണ്‍ റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നും വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചിരുന്നു

പ്രവീണും റിഷാനയും

പ്രവീണിന്‍റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്:ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ്‌ പ്രചരിപ്പിക്കരുത്….. ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ…

ഇഷ്ടം എരിവുള്ള ഭക്ഷണങ്ങളാണോ? എങ്കിൽ ശ്രദ്ധിക്കൂ..

0

മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ പണ്ട് മുതലേ നാം എല്ലാവരും ഉപയോ​ഗിച്ച് വരുന്ന ഒന്നാണ്. ചില ആളുകൾ എരിവുള്ള ഭക്ഷണം ദഹന ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഒഴിവാക്കാറുണ്ട്. എരിവുള്ള ഭക്ഷണം നമ്മുടെ ദഹനവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു?

എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, നമ്മുടെ ശരീരം കൂടുതൽ ആമാശയത്തിലെ ആസിഡ് ഉത്പാദിപ്പിക്കുന്നതിലൂടെ പ്രതികരിക്കുന്നു. ഈ വർദ്ധിച്ച അസിഡിറ്റി വയറ്റിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത, വേദന എന്നിവ ഉണ്ടാക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, ഇത് ആസിഡ് റിഫ്ലക്സിന് കാരണമാകും. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ എത്തുകയും നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യാം.

വയറ്റിലെ അൾസർ അല്ലെങ്കിൽ മറ്റ് ദഹനപ്രശ്നങ്ങളുള്ള ആളുകൾക്ക് മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ലക്ഷണങ്ങളെ വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഇഞ്ചി, മഞ്ഞൾ, ജീരകം തുടങ്ങിയ ചില സുഗന്ധദ്രവ്യങ്ങൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കുടലിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ മിതമായി ചേർക്കാവുന്നതാണ്.

മുളക് പോലുള്ള എരിവുള്ള ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കാനും കഴിയുന്ന കാപ്സൈസിൻ (capsaicin) എന്ന സംയുക്തത്തിന്റെ ഉള്ളടക്കം കാരണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാപ്സൈസിൻ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

കൂടാതെ, കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിനും ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ ചൂട് ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയായ തെർമോജെനിസിസ് വർദ്ധിപ്പിക്കാൻ പൈപ്പറിന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങളോ ക്യാപ്‌സൈസിൻ, പൈപ്പറിൻ സപ്ലിമെന്റുകളോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ചില ഗുണങ്ങൾ നൽകിയേക്കാം. അവ ആരോഗ്യകരമായ ഭക്ഷണത്തിനും പതിവ് വ്യായാമത്തിനും പകരമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലിക്ക് അനുബന്ധമായ ഒരു രുചികരമായ മാർഗമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള ഏക പരിഹാരമായി അവ ആശ്രയിക്കരുത്.