spot_img
Sunday, September 20, 2026
Home Blog Page 741

നടൻ പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമനം

0

നടൻ പ്രേം കുമാറിന് നിയമനം. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായാണ് പ്രേം കുമാറിനെ നിയമിച്ചത്. ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്. സംവിധായകൻ കമലിന്റെ പിൻ​ഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.

ഇതിന് പിന്നാലെയാണ് പുതിയ നിയമനം.1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്. കോളേജ് കാലഘട്ടത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്ത പ്രേം കുമാർ, കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശൻ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത ലമ്പു എന്ന സീരിയൽ കഥാപാത്രം ശ്രദ്ധ നേടി. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാർഡടക്കം സ്വന്തമാക്കി. ആദ്യചിത്രം പിഎ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് ആയിരുന്നു.

പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായ പ്രേംകുമാർ, 18 ചിത്രങ്ങളില്‍ നായക വേഷത്തിലെത്തിയതടക്കം 100- ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജെയിംസ് സാമുവല്‍- ജയകുമാരി എന്നിവരാണ് മാതാപിതാക്കള്‍. ജിഷയാണ് ഭാര്യ, ജെമീമ മകള്‍

ഹാൻസിനും വ്യാജൻ, നിരോധിത പുകയില ഉത്പന്ന കേന്ദ്രം റെയ്ഡിൽ പിടിയിലായത് നാല് പേർ

0

മലപ്പുറം: എടച്ചലം കുന്നുംപുറത്തെ നിരോധിത പുകയില ഉത്പന്ന കേന്ദ്രം നടത്തിപ്പുകാരായ നാല് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. രാങ്ങാട്ടൂര്‍ സ്വദേശികളായ ഫൈസല്‍ ബാബു (32), പാലേത്ത് ഇബ്‌റാഹീം (25), സുബൈര്‍ (29), പട്ടാമ്പി കൊടുമുണ്ട സ്വദേശി മുഹമ്മദ്(32) എന്നിവരാണ് പിടിയിലായത്.

ഒരാളെ കൂടി പിടികൂടാനുണ്ട്.നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വ്യാജമായി നിര്‍മിക്കുന്ന കുന്നുംപുറത്തെ നിര്‍മാണ കേന്ദ്രം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് റെയ്ഡ് ചെയ്തത്. ഹാന്‍സ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലോഡ് കണക്കിന് ഇറക്കുമതി ചെയ്ത് യന്ത്രം ഉപയോഗിച്ച് പൊടിച്ച് പാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത വിജനമായ പ്രദേശത്തുള്ള വീട്ടില്‍ അസമയത്ത് വാഹനങ്ങള്‍ വരുന്നത് കണ്ട് നാട്ടുകാര്‍ വീട് വളയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

നാട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. 100കിലോ പുകയിലയും 35 ചാക്ക് ഹാന്‍സും ഹാന്‍സ് നിര്‍മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഒരു പിക്കപ്പ് വാനും രണ്ട് ബൈക്കുകളും പൊലീസ് പിടികൂടിയിരുന്നു.അതിനിടെ വ്യാജ ഹാന്‍സ് ഉണ്ടാക്കിയതിനെതിരെ ഹാന്‍സ് കമ്പനി നിയമ നടപടിക്കൊരുങ്ങുന്നതായി വിവരമുണ്ട്. ഇതിനായി കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചതായാണ് വിവരം

നടി അഞ്ജലി നായര്‍ വിവാഹിതയായി,ഭർത്താവ് സഹസംവിധായകൻ

0

നടി അഞ്ജലി നായര്‍ വിവാഹിതയായി. സിനിമ സഹസംവിധായകനും പരസ്യചിത്ര സംവിധായകനുമായ അജിത് രാജുവാണ് വരന്‍.

കഴിഞ്ഞ നവംബര്‍ 21 ന് അടുത്ത കുടുംബാ​ഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹം.

അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ ഇപ്പോൾ വാര്‍ത്ത പങ്കുവച്ചത്.

Got married on 21st nov 2021.Sorry for the late report.Need all your prayers എന്നാണ് ഫേസ്ബുക്കിൽ ഫോട്ടോക്കൊപ്പം അടിക്കുറിപ്പ് നൽകിയത്

ഒരു വര്‍ഷത്തെ സൗഹൃദമുണ്ടായിരുന്നെന്നും ഒന്നിച്ച്‌ മുന്നോട്ടു പോകാമെന്നു തോന്നിയതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നു അഞ്ജലി വനിതയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറയുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

സംവിധായകന്‍ അനീഷ് ഉപാസനയുമായുള്ള വിവാഹത്തില്‍ അഞ്ജലിക്ക് ആവണി എന്നു പേരുള്ള മകളുണ്ട്. അജിത്ത് രാജുവിനും ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു.

തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി വേഷങ്ങള്‍ ചെയ്തു. വെനീസിലെ വ്യാപാരി, അഞ്ച് സുന്ദരികള്‍, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം ദൃശ്യം-2 തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു.

മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്. നാല്‍പത്തിയൊന്ന് എന്ന ചിത്രത്തില്‍ ലാല്‍ ജോസിന്റെ സഹസംവിധായകനായിരുന്നു തിരുവില്വാമല സ്വദേശിയായ അജിത് രാജു. ഇപ്പോള്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

ഷവോമി 12 സീരിസ് ഫോണുകളുടെ വില ചോര്‍ന്നു; ഇന്ത്യയില്‍ അവയുടെ വില ഇത്രവരും.

0

ഷവോമി 12 സീരീസ് ഈ വര്‍ഷം മാര്‍ച്ചില്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2021 ഡിസംബറില്‍ കമ്പനി ആദ്യമായി ഈ ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. പുതിയ ഷവോമി 12, 12 പ്രോ, 12 എക്‌സ് സ്മാര്‍ട്ട്ഫോണുകള്‍ ആഗോള വിപണിയിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ തീരങ്ങളിലേക്കും കൊണ്ടുവരുമെന്ന് ഇപ്പോള്‍ പറയപ്പെടുന്നു.

റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ ഷവോമി 12 സീരീസിന്റെ വിലകള്‍ എന്തായിരിക്കുമെന്നും സൂചിപ്പിക്കുന്നു.

12 ന് ഏകദേശം 68,300 രൂപ മുതല്‍ 76,800 രൂപ വരെ വിലയുണ്ടാകുമെന്നാണ് സൂചന. മറുവശത്ത്, 12 പ്രോയ്ക്ക് ഏകദേശം 85,400 രൂപ മുതല്‍ 1,02,500 രൂപ വരെ വില വരുമെന്ന് പറയപ്പെടുന്നു. ഫോണുകള്‍ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷനും നല്‍കിയേക്കാം. ഇന്ത്യന്‍ വേരിയന്റുകള്‍ക്ക് ഇത്രയും വില പ്രതീക്ഷിക്കുന്നില്ല.

12X ന് ഏകദേശം 51,200 മുതല്‍ 59,800 രൂപ വരെ വിലയുണ്ടാകും.ചൈനയില്‍, 12 സീരീസ് ഏകദേശം 43,400 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു, അതേസമയം 12 പ്രോയുടെ വില ഏകദേശം 55,100 രൂപ ആയിരുന്നു.

12 സീരീസിന്റെ ആഗോള അല്ലെങ്കില്‍ ഇന്ത്യ ലോഞ്ച് തീയതി ബ്രാന്‍ഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ടു ഫോണുകളും ഒരു മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC ഉപയോഗിച്ചാണ് ചൈനയില്‍ അവതരിപ്പിച്ചത്. ഇതേ ചിപ്പ് വണ്‍പ്ലസ് 10 പ്രോയ്ക്കും ഏറ്റവും പുതിയ സാംസങ് ഗ്യാലക്സി എസ് 22 സീരീസിനും ശക്തി പകരുന്നു.സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 67 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും 50 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയുണ്ട്.

ഷവോമി 12 പ്രോയുടെ സവിശേഷത അല്‍പ്പം വലിയ ബാറ്ററിയാണ്. 120 വാട്‌സ് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,600 എംഎഎച്ച് യൂണിറ്റാണ് ഇത് പായ്ക്ക് ചെയ്യുന്നത്. രണ്ട് ഉപകരണങ്ങള്‍ക്കും മുന്‍വശത്ത് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ട്.

എന്നാല്‍, ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ പിന്‍ ക്യാമറ സജ്ജീകരണം വ്യത്യസ്തമാണ്.സാധാരണ 12 മോഡലിന് പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്, OIS പിന്തുണയുള്ള 50 മെഗാപിക്‌സല്‍ സോണി IMX766 സെന്‍സര്‍ ഉള്‍പ്പെടെ. ഇത് 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറും 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറയുമായി ജോടിയാക്കിയിരിക്കുന്നു. മറുവശത്ത്, 12 പ്രോ ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും വഹിക്കുന്നു, എന്നാല്‍ OIS പിന്തുണയുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സോണി IMX707 വൈഡ് ആംഗിള്‍ സെന്‍സറും ഉണ്ട്.

50-മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് സെന്‍സറും 50-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടറും മികച്ച ചിത്രമൊരുക്കാന്‍ ഇതിനെ സഹായിക്കുന്നു.റെഡ്മി കെ50 ലോഞ്ച് ചെയ്തുറെഡ്മി അതിന്റെ പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണായ റെഡ്മി കെ50 ഗെയിമിംഗ് എഡിഷന്‍ പ്രഖ്യാപിച്ചു.

സ്മാര്‍ട്ട്ഫോണ്‍ ഗെയിമര്‍മാരെ പ്രത്യേകമായി ടാര്‍ഗെറ്റുചെയ്യുന്ന മികച്ച സവിശേഷതകളാല്‍ ലോഡുചെയ്തിരിക്കുന്ന പുതിയ റെഡ്മി കെ 50 ഗെയിമിംഗ് എഡിഷന്‍ മിഡ്-ബജറ്റ് വിഭാഗത്തിലെ മറ്റ് ഗെയിമിംഗ് ഫോണുകള്‍ മറികടക്കും. കുറച്ച് അധികമായി ആഗ്രഹിക്കുന്നവര്‍ക്ക്, സാധാരണ വേരിയന്റിനൊപ്പം റെഡ്മി കെ50 എഎംജി എഫ്1 ചാമ്പ്യന്‍ എഡിഷനുമുണ്ട്.

പുതിയ റെഡ്മി ഉപകരണങ്ങള്‍ ചൈനയില്‍ അവതരിപ്പിച്ചു, ഇപ്പോള്‍ ഇന്ത്യയിലേക്കും മറ്റ് ആഗോള വിപണികളിലേക്കും കൊണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. അസൂസ് ROG ഫോണ്‍ 5s സീരീസിന്റെ സമീപകാല ലോഞ്ച് സൂചിപ്പിക്കുന്നത് ഗെയിമിംഗ് ഫോണ്‍ സെഗ്മെന്റില്‍ വരുന്നതിനാല്‍, ലോകത്തെവിടെയും ഈ വിഭാഗത്തിലെ സാന്നിധ്യം നഷ്ടപ്പെടുത്താന്‍ ഷവോമി ആഗ്രഹിക്കുന്നില്ലെന്നാണ്

കിഴക്കമ്പലത്ത് മർദ്ദനമേറ്റ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു

0

കൊച്ചി: കിഴക്കമ്പലത്ത് മർദ്ദനമേറ്റ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്‍റി 20 വാർഡ് ഏരിയ സെക്രട്ടറിയാണ്.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ദീപുവിന് മർദ്ദനമേറ്റത് അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്

0

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് നിർദേശം.

കഴിഞ്ഞ ദിവസം കോർപ്പറേഷന് ഒരു പരാതി കൂടി ലഭിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം കോർപറേഷന്റെ വിലക്കിനെതിരെ പ്രതിഷേധിക്കുമെന്ന് കച്ചവടക്കാർ അറിയിച്ചു.

നേരത്തെ വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റിരുന്നു.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) മുഖ്യമന്ത്രി നിർവ്വഹിക്കും

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) വൈകുന്നേരം മൂന്ന് മണിക്ക് കോവളം വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  

തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുക്കും.


പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് ബൽവന്ത് റായ് മേത്തയുടെ ജൻമദിനമായ 19ന് സംഘടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ വേദിയിൽ വെച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നടത്തുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

 വകുപ്പ് സംയോജനത്തിന് മുമ്പ് കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പൽ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു.  വകുപ്പ് സംയോജനം യാഥാർത്ഥ്യമാകുന്നതോടെ ഇനി മുതൽ തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് സംഘടിപ്പിക്കുക.  തദ്ദേശ സ്വയംഭരണ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങൾ ഒന്നിച്ച് നടത്തുന്നതിനാൽ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പൽ ചെയർമാൻ, മേയർ അസോസിയേഷനുകളും സംഘാടകസമിതിയുടെ ഭാഗമാകുമെന്ന് മന്തി പറഞ്ഞു.


മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരവും ഇതോടനുബന്ധിച്ച് വിതരണം ചെയ്യും.  തിരുവനന്തപുരം ജില്ലയിലെ പുരസ്‌കാരങ്ങളും ഇതോടൊപ്പം നൽകും. പഞ്ചായത്ത് സംവിധാനത്തിന് നൽകിയിരുന്ന സ്വരാജ് ട്രോഫി മുനിസിപ്പൽ കോർപ്പറേഷനും ഈ വർഷം മുതൽ നൽകും.  തൊഴിലുറപ്പ് മേഖലയിൽ ഏർപ്പെടുത്തിയ മഹാത്മാ പുരസ്‌കാരം നഗരമേഖലയിലും ഏർപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.


സംയോജിത തദ്ദേശ സ്വയംഭരണ സർവ്വീസ്, നവകേരള കർമ്മ പരിപാടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 19ന് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.  ജനകീയാസൂത്രണത്തിന്റെ 25 വർഷം: പുതുതലമുറ വെല്ലുവിളികളും സാധ്യതകളും, അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയിൽ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക്, വാതിൽപ്പടി സേവനം-സാധ്യതകൾ എന്നീ വിഷയങ്ങളിൽ 18ന് ഓൺലൈൻ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.  തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ 19ന് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചർച്ചയും സംഘടിപ്പിക്കും.

 ജില്ലാ തല ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാതല ആഘോഷ പരിപാടിയിൽ വിതരണം ചെയ്യും.
അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാരെ ഏകീകരിച്ചാണ് ഏകീകൃത വകുപ്പ് നിലവിൽ വരുന്നത്.  പ്രാദേശിക വികസന കാര്യങ്ങളിലും ആസൂത്രണത്തിലും ദുരന്തനിവാരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ച് പ്രവർത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ നിലവിൽ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെയിരിക്കുന്ന അവസ്ഥയ്ക്ക് വകുപ്പ് ഏകീകരണത്തോടെ വിരാമമാകും.

ജീവനക്കാർ പൊതുസർവ്വീസിന്റെ ഭാഗമാകുന്നതോടെ ത്രിതല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഇടയിൽ ഉണ്ടാവേണ്ട സഹകരണം സ്വാഭാവികമായും യാഥാർത്ഥ്യമാകും.  കാലോചിതമായ മാറ്റത്തിലൂടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവർത്തനവേഗവും വർധിക്കുമ്പോൾ ജനങ്ങൾക്ക് ഇത് ഏറെ ഉപകാരപ്രദമാകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, നഗരകാര്യ സെക്രട്ടറി ഡോ. ബിജു പ്രഭാകർ, ലോക്കൽ ഗവ. കമ്മീഷൻ ചെയർമാൻ ഡോ. സി.പി. വിനോദ്, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി, തദ്ദേശ സ്വയംഭരണ (അർബൻ) ഡയറക്ടർ ഡോ. രേണുരാജ്, തദ്ദേശ സ്വയംഭരണ (റൂറൽ) ഡയറക്ടർ ഇൻചാർജ്ജ് എം.പി. അജിത്കുമാർ, ചീഫ് ടൗൺ പ്ലാനർ പ്രമോദ് കുമാർ, ചീഫ് എൻജിനീയർ കെ. ജോൺസൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വീട്ടമ്മയും യുവാവും തൂങ്ങിമരിച്ചത് ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍

0

തൃശൂർ : യുവാവിനെയും വീട്ടമ്മയെയും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ലോഡ്ജ് മുറിയിലെ ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍. ഒളരിക്കര മണിപറമ്പില്‍ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണു മരിച്ചത്.

സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഇരുവരെയും കാണാനില്ലെന്ന് ഭര്‍ത്താവ് വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് ഇവിടെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് മുറിയിലെ ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി പതിനൊന്നരയ്ക്കുള്ള ട്രെയിനില്‍ പോകണമെന്ന് ഹോട്ടലില്‍ അറിയിച്ച ശേഷം ബുധന്‍ ഉച്ചയ്ക്കാണ് ഇവര്‍ മുറിയെടുത്തത്. ഇവിടെ നിന്ന് വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി.

ചെറുപ്പം മുതല്‍ റിജോയും സംഗീതയും പരിചയക്കാരായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഗീതയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളും ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉണ്ട്

നടൻ ലുക്ക്‌മാൻ വിവാഹിതനാവുന്നു

നടൻ ലുക്ക്‌മാൻ വിവാഹിതനാവുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്കുമാൻ. എൻജിനീയറിങ് മേഖലയിൽനിന്നുമാണ് ലുക്ക്മാൻ സിനിമയിലേക്ക് എത്തുന്നത്.

‘സപ്തമശ്രീ തസ്‌കര’ ആയിരുന്നു ലുക്ക്മാന്റെ ആദ്യ സിനിമ. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ലുക്ക്മാന് സാധിച്ചു.

മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമാണ് ലുക്ക്‌മാനെ ഏറെ ശ്രദ്ധേയനാക്കിയത്. സഹപ്രവർത്തകരിൽ നിന്നും ജാതീയമായ വിവേചനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പൊലീസുകാരനായി എത്തി പ്രേക്ഷകരുടെ കണ്ണു നനയിച്ച പ്രകടനമാണ് ലുക്ക്‌മാൻ കാഴ്ച വച്ചത്

ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം

0

ഖത്തറിലേക്ക് വരുന്നവര്‍ മരുന്നുകള്‍ കൊണ്ടു വരുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം. സ്വന്തം ആവശ്യത്തിന് മരുന്നുകള്‍ കൊണ്ട് വരുന്നതിന് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രാലയം വിശദീകരിച്ചത്. കൈവശം വെച്ചിരിക്കുന്ന മരുന്നുകള്‍ക്കൊപ്പം രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള വിശദമായ അറ്റസ്റ്റ് ചെയ്ത മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കണം.

‘മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയും പ്രതിരോധ രീതിയും’ എന്ന സെമിനാറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. രോഗിയുടെ വ്യക്തിപരമായ വിവരങ്ങളും പേരും വിലാസവും കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം മരുന്നുകള്‍ കൊണ്ടുവരാന്‍ പറ്റില്ല. രോഗ നിര്‍ണ്ണയത്തെ കുറിച്ചും മരുന്നു കഴിക്കേണ്ടതും ചികിത്സ വേണ്ടതും എത്ര കാലത്തേക്കാണെന്നും വ്യക്തമാക്കണം. ഡോക്ടറുടെ കുറിപ്പടിയില്‍ മരുന്നുകളുടെ ശാസ്ത്രീയ നാമവും ഉണ്ടായിരിക്കണം.

പരമാവധി ആറ് മാസത്തെ കാലയളവിലേക്കുള്ള മരുന്നുകള്‍ മാത്രമെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. കൂടാതെ മരുന്നുകള്‍ കൊണ്ടു വരുന്നത് സ്വന്തം ആവശ്യത്തിന് മാത്രമായിരിക്കണമെന്നും ഒരു തരത്തിലുള്ള കൈമാറ്റവും നടത്താന്‍ പാടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കി രാജ്യത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന സത്യപ്രസ്താവനയില്‍ ഒപ്പ് വെക്കുകയും ചെയ്യണം.

ഏതെങ്കിലും കാരണവശാല്‍ മറ്റൊരാള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചത് മൂലം വല്ല പ്രയാസവും ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മരുന്ന് കൊണ്ടു വന്നയാള്‍ക്കായിരിക്കും. കൂടാതെ മയക്കുമരുന്ന് കടത്തിയതായി കണക്കാക്കി നിയമനടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. സ്വന്തം ആവശ്യത്തിനല്ലാതെ, മറ്റൊരാള്‍ക്ക് വേണ്ടി മരുന്നുകള്‍ കൊണ്ടുവരാതിരിക്കുക. അങ്ങനെ കൊണ്ടുവരുമ്പോള്‍ നിരോധിത മരുന്നുകളോ മറ്റോ ഉണ്ടെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്ന് തെളിയിക്കാനും മറ്റും വലിയ പ്രയാസമായിരിക്കും. ഇങ്ങനെ മരുന്നുകള്‍ കൊണ്ടു വരുന്നയാള്‍ ഉത്തരവാദിയും നിയമനടപടികള്‍ക്ക് വിധേയമാവുകയും ചെയ്യും