spot_img
Sunday, September 20, 2026
Home Blog Page 742

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട

0

ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇനി കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി.

അതേ സമയം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്.

ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർടിപിസിആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി. അതേ സമയം രണ്ട് അല്ലെങ്കിൽ വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു

0

അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ.

ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും.

അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്.

സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല.

ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കുക ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്.

#keralapolice

മലയാളികളുടെ മനസില്‍ നിന്ന് മായാത്ത മനോഹര ഡയലോഗുകള്‍

മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ പ്രേക്ഷരുടെ ചുണ്ടില്‍ ചിരി പടര്‍ത്താന്‍ എല്ലാ നടന്‍മാര്‍ക്കും കഴിയണമെന്നില്ല. അത്തരത്തില്‍ അപൂര്‍വ സിദ്ധിയുള്ള ചുരുക്കം ചില നടന്‍മാരിലൊരാളാണ് കോട്ടയം പ്രദീപ്. അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് മുമ്പ് ഒരു നടനില്‍ നിന്നും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ചില പ്രത്യേക ഡയലോഗുകളും തമാശകളുമാണ്. പേരിനൊപ്പം ചേര്‍ക്കാന്‍ ഒരുപാട് സിനിമകളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും വര്‍ത്തമാനത്തിന്റെ ശൈലി കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി.

എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രദീപ്, മലയാളികളെ ചിരിപ്പിച്ചത് ചില്ലറയൊന്നുമല്ല. സിനിമയില്‍ പ്രദീപിന്റെ തലവട്ടം കണ്ടാല്‍ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രേക്ഷകര്‍ക്കുറപ്പിക്കാം. തിയേറ്ററില്‍ ചിരി പടര്‍ത്താന്‍ മുഴുനീള കഥാപാത്രമാകണമെന്നില്ല എന്ന് അദ്ദേഹം തന്റെ പല സിനിമകളിലൂടെയും തെളിയിച്ചു. പലപ്പോഴും പ്രദീപിന്റെ ഒറ്റ ഡയലോഗ് മാത്രം മതിയാകും, തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍.

പ്രദീപിന്റെ കരിയറില്‍ തന്നെ നിര്‍ണായകമായ ഒരു തമിഴ് ചിത്രമുണ്ട്. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ. ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശയ്ക്കടുത്തിരുന്ന് ‘കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…. കഴിച്ചോ കഴിച്ചോ’ എന്നു പറയുന്ന ഡയലോഗ് മലയാളികള്‍ക്കിടയില്‍ തരംഗമായി. ആ ഒറ്റ ഡയലോഗാണ് തന്റെ തലവര മാറ്റിയതെന്ന് പ്രദീപ് വ്യക്തമാക്കിയിട്ടുമുണ്ട്.

നന്ദു പൊതുവാള്‍ വഴി ഗൗതം മേനോന് മുന്നില്‍ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. സിനിമ മറ്റ് ഭാഷകളിലേക്കെത്തിയപ്പോള്‍ നായികാനായകന്മാര്‍ മാറി മാറി വന്നു. പക്ഷേ എല്ലായിടത്തും അമ്മാവന്‍ ഒരാള്‍ മാത്രം. ‘മരുമക്കള്‍ മാറിക്കോട്ടെ, അമ്മാവന്‍ മാറണ്ട’ എന്ന ഗൗതം മേനോന്റെ തീരുമാനമാണ് പ്രദീപിനെ അന്യഭാഷകളിലും ജനകീയനാക്കിയത്. ആ ഡയലോഗ് തന്നെ പല രൂപത്തില്‍ അദ്ദേഹം തന്നെ മറ്റു പല സിനിമകളിലും അവതരിപ്പിച്ചു. സംവിധായകന്‍ ആവശ്യപ്പെട്ട പ്രകാരം സാധാരണയില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞു പരീക്ഷിച്ചതായിരുന്നു ആ ശൈലി. തയ്യാറെടുപ്പുകള്‍ നടത്താതെ പെട്ടെന്നുണ്ടാക്കിയെടുത്ത ഒരു രീതി. അത് ‘ക്ലിക്’ ആയതോടെ പ്രദീപിന്റെ കലാജീവിതം മാറി മറിഞ്ഞു.

അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. ചാന്‍സ് ചോദിച്ചും ഡയലോഗുകള്‍ കിട്ടാന്‍ കാത്തിരുന്നും സിനിമയ്ക്കു പിന്നാലെ ഓടിയ കാലമുണ്ട് അദ്ദേഹത്തിന്. ചുവടുറപ്പിക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും പില്‍ക്കാലത്ത് പ്രദീപിനെ മാത്രം മനസ്സില്‍ കണ്ട് തിരക്കഥാകൃത്തുക്കള്‍ ഡയലോഗുകള്‍ എഴുതിത്തുടങ്ങി. നാളെ റിലീസാകാനിരിക്കുന്ന ആറാട്ടിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

1999ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പല തരത്തിലുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന് ആദ്യ അവസരം നല്‍കിയത് നിര്‍മ്മാതാവ് പ്രേം പ്രകാശാണ്.

കോട്ടയം പ്രദീപിന് അന്ത്യാഞ്ജലി; മൃതദേഹം വീട്ടിലെത്തിച്ചു

0

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മൃതദേഹം കുമാരനല്ലൂരിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്കെത്തുന്നത്.

പ്രദീപിനെ അനുസ്മരിച്ചുകൊണ്ട് മലയാള സിനിമാലോകത്തുള്ളവര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍. വാസവന്‍ എന്നിവരും കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഇന്നു പുലര്‍ച്ചെ നാലിനാണ് കോട്ടയം പ്രദീപ് (61) വിടവാങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം കുമാരനല്ലൂരാണ് അദ്ദേഹത്തിന്റെ വീട്. ജനിച്ചതും വളര്‍ന്നതും കോട്ടയം തിരുവാതുക്കലാണ്. സ്‌കൂളും കോളജുമൊക്കെ കോട്ടയത്തായിരുന്നു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

എന്‍.എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജില്‍ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കേരളത്തിലെ പല വേദികളില്‍ അദ്ദേഹം ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിഫിലിമില്‍ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് സിനിമയില്‍ അവസരം ലഭിക്കുന്നത്

കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണില്‍

0

കോവിഡ് മഹാമാരി കാരണം വിനോദസഞ്ചാരമേഖല ഇന്നുവരെ നേരിടാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് വകുപ്പിന്‍റെ ചുമതലയേല്‍ക്കുന്നത്.

കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുള്ള ടൂറിസം മേഖലയെ ഉണര്‍വ്വിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നു. ഏത് പ്രതിസന്ധിയെയും വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് കാരണമാക്കി മാറ്റുക എന്നുള്ളതായിരുന്നു പിന്നീട് ലക്ഷ്യം വെച്ചത്.

അതുകൊണ്ട് തന്നെ പ്രതിസന്ധിഘട്ടത്തില്‍ എന്തൊക്കെ ചെയ്യാനാകും, കോവിഡാനന്തര ടൂറിസം എങ്ങനെയായിരിക്കണം, ഇതാണ് പ്രധാനമായും ആലോചിച്ചത്. അതില്‍ ഏറ്റവും നവീനമായ പദ്ധതിയായിരുന്നു കാരവാന്‍ ടൂറിസം. പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ സാധിക്കാത്ത കാലത്ത് ജനങ്ങൾക്ക് എങ്ങനെ സുരക്ഷിതമായ യാത്ര ഒരുക്കാൻ സാധിക്കും എന്ന ചിന്തയിൽ നിന്നാണ് കാരവൻ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. സുരക്ഷിതമായ യാത്ര, താമസം, ഭക്ഷണം, എന്നിവയാണ് ഈ കാലത്ത് ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്നത്. കുറെ കാലം യാത്ര ചെയ്യാനാകാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന ജനങ്ങൾക്ക് കാരവൻ ടൂറിസം പദ്ധതി വലിയ പ്രതീക്ഷയും സാധ്യതയുമാണ്.

1980 കളിലാണ് കേരളത്തില്‍ ഹൗസ് ബോട്ടുകള്‍ വരുന്നത്. വിനോദസഞ്ചാര മേഖലയില്‍ അതൊരു പുതിയ ഉല്‍പ്പന്നമായിരുന്നു. ഇന്നും ഹൗസ്ബോട്ടുകള്‍ നമ്മുടെ ടൂറിസത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. പലകാരണത്താൽ പിന്നീട് ഒരു പുതിയ ഉൽപന്നം കേരള ടൂറിസത്തിൻ്റെ ഭാഗമായി കൊണ്ടുവരുവാൻ സാധ്യമായിട്ടില്ല. ഹൗസ്ബോട്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ കേരള ടൂറിസം അവതരിപ്പിക്കുന്ന പുതിയ ഉല്‍പ്പന്നമാണ് കാരവാന്‍.

2021 സെപ്തംബര്‍ 15 നാണ് കേരളത്തില്‍ കാരവാന്‍ ടൂറിസം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. അതിന് ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെപേര്‍ കാരവാന്‍ ടൂറിസത്തിന്‍റെ ഭാഗമാകുന്നതില്‍ താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നു. കാരവാന്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനം സജീവമായി. സ്വകാര്യമേഖലയില്‍ നിന്നും ഇതുവരെ 303 കാരവനുകള്‍ക്കായി 154 അപേക്ഷകള്‍ ടൂറിസം വകുപ്പിന് ലഭ്യമായിട്ടുണ്ട്.

ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി 67 പേര്‍ മുന്നോട്ട് വന്നുകഴിഞ്ഞു. ഇപ്പോള്‍ പദ്ധതി പ്രഖ്യാപിച്ച് അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയാണ്. കേരളത്തിന്‍റെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ വാഗമണിലാണ് ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ആരംഭിക്കുന്നത്. ഫെബ്രുവരി 25 ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് മന്ത്രി എന്ന നിലയിൽ കാരവൻ പാര്‍ക്ക് തുറന്നുകൊടുക്കും. ഇനി കാരവാനില്‍ കേരളം കാണാം..

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

0

കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്.

മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചു ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞു.

കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്നു. സംസ്കാരം വൈകീട്ട് നാലിന് കുമാരനെല്ലൂർ വീട്ടുവളപ്പിൽ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്.

ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച ‘മലയാളിയായ’ തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അതിന്‍റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്.

പ്രദീപിന്‍റെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു. ഇന്നും സോഷ്യല്‍ മീ‍ഡിയ മീം ആയിട്ട് പോലും ആ ഡയലോഗ് ഉപയോഗിക്കപ്പെടുന്നുണ്ട്. സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്.

കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങള്‍ നാലും അഞ്ചും തവണ കാണ്ടിട്ടുണ്ടെന്ന് പ്രദീപ് തന്നെ പറയുന്നു.

ശനി, ഞായർ ദിവസങ്ങളിൽ ഷോ തുടങ്ങുമ്പോൾ മുതൽ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകൾ കേൾക്കലാണ് ആ ദിവസങ്ങളിലെ പ്രധാന ജോലി, ഒരിക്കല്‍ പ്രദീപ് പറഞ്ഞു. പഠത്തിന് ശേഷം മൂന്നാലു വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി.

പിന്നെ എൽഐസിയിൽ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വർഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ‌ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്.

തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം ശ്രദ്ധേയമായിരുന്നു. നാട്ടുകാരന്‍ അമ്മാവനും ചേട്ടന്‍ അയല്‍ക്കാരന്‍ തുടങ്ങിയ വേഷങ്ങളാണ് പ്രദീപിനെ കൂടിതലായി തേടി എത്തിയത്.

ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു

ഥാറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികൾക്ക് റിയാദിൽ വൻവരവേൽപ്പ്

0

റിയാദ്‌:വാഹനത്തിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ ഹിജാസിനും ഹാഫിസിനും റിയാദിൽ സ്വീകരണം നൽകി. കെഎൽ 17 ഡബ്ല്യു 2866 എന്ന നമ്പരിലുള്ള കേരള റജിസ്ട്രേഷൻ മഹീന്ദ്ര ഥാറിലാണ് ഇവർ സഞ്ചരിക്കുന്നത്‌. ഇത്തരത്തിൽ സൗദിയിലെത്തുന്ന ആദ്യ ഇന്ത്യൻ സംഘമാണ്‌ ഹിജാസും ഹാഫിസും. റിയാദ്‌ ടാക്കീസ്‌ ആണ് ഇരുവർക്കും സ്വീകരണം നൽകിയത്.ഇന്ത്യയുടെ കരുത്തും വൈവിധ്യവും ലോകത്തിന് പരിചയപ്പെടുത്താനാണ് ഈ സഞ്ചാരമെന്ന് യാത്രികർ പറഞ്ഞു.

മറക്കാനാവാത അനുഭവമാണ് റിയാദിലെ പ്രവാസി സമൂഹം സമ്മാനിച്ചതെന്നും സ്വദേശികളും വിദേശികളും മികച്ച പിന്തുണയാണ് നൽകുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യൻ റജിസ്‌ട്രേഷനുള്ള റൈറ്റ് ഹാൻഡ് വാഹനത്തിന് സൗദിയിൽ പ്രവേശിക്കുന്നതിന് ആദ്യം തടസം നേരിട്ടിരുന്നുവെങ്കിലും കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണെന്ന് മുഖവുരയോടെ ഗതാഗതമന്ത്രാലയത്തിന് അപേക്ഷിച്ചതോടെ അനുമതി ലഭിച്ചുവെന്നും അവർ പങ്കുവച്ചു.ഒരു മാസം കൊണ്ട് സൗദിയുടെ വിവിധ പ്രവിശ്യകൾ സന്ദർശിച്ചതിൻ ശേഷം സൗദിയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ തബൂക്ക് അതിർത്തിയിലൂടെ ജോർദാൻ, ഇസ്രയേൽ, ഈജിപ്ത് വഴി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാണ് പദ്ധതി. ഒരു വർഷം കൊണ്ട് അമ്പത് രാജ്യങ്ങൾ സന്ദർശിക്കുമെന്നും ഇവർ പറഞ്ഞു.

പ്രവാസി സമൂഹത്തിന്റെ ഊഷ്മള സ്വീകരണത്തിന് ഹിജാസും ഹാഫീസും നന്ദി പറഞ്ഞു.പ്രസിഡന്റ്‌ തങ്കച്ചൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അലി ആലുവ, തങ്കച്ചൻ വർഗീസ്, കോ ഓഡിനേറ്റർ ഷൈജു പച്ച, നബീൽ ഷാ, സജീർ സമദ് ചേർന്ന് എന്നിവർ പങ്കെടുത്തു. സുലൈമാൻ വിഴിഞ്ഞം, അബ്ദുൽ മജീദ്, അനിൽകുമാർ തമ്പുരു, സുനിൽ ബാബു എടവണ്ണ, സലാം പെരുമ്പാവർ, നവാസ് ഒപ്പീസ്, മുഹമ്മദ് അഷ്‌റഫ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.

ഷഫീഖ് പാറയിൽ. ട്രഷറർ സിജോ മാവേലിക്കര, സുൽഫി കൊച്ചു , ജബ്ബാർ പൂവാർ, സാജിദ് നൂറനാട്, ഹരി കായംകുളം, പ്രദീപ് കിച്ചു, റിജോഷ് കടലുണ്ടി, അൻഷാദ്, എബിൻ, ജംഷാദ് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. ഷംസ് തൃകരിപ്പൂർ, സോണി, ജിസോ, ഷംനാസ്, റിസ്വാൻ, ജസ്റ്റിൻ മാർക്കോസ്, രാജൻ കാരിച്ചാൽ, വിജയൻ നെയ്യാറ്റിൻകര, മഹേഷ് ജയ്, കൃഷ്ണ അരവിന്ദ്, സാജിർ, സുനീർ, റാഫി, ഷാനു, നാസർ ആലുവ, ഷഹനാസ്, ഷാനവാസ്, ശാഹുൽ പൂവാർ, ദിൽഷാദ്, അസ്ഹർ, ഷമീർ, റജീസ്‌, ആനന്ദ്, ഷബീർ, ഷിജു തോമസ്, ബിൻയാമിൻ ബിൽറു, ഷഫീഖ്, അജിപ്പാ, നവാസ്, സുജിത്, സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി

0

തിരുവനന്തപുരം:സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു.

വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി.

ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്.

വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

പ്രണയദിനത്തിൽ ഒന്നായി; ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി

0

പ്രണയദിനത്തിൽ ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും ഒന്നായി. പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് പ്രണയം തുറന്നുപറഞ്ഞത്. രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇന്ന് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.

മറ്റ് പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആൺ-പെൺ  ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്.

എന്നാൽ ട്രാൻസ്ജെൻഡർ‌ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡന്റിറ്റിയിൽ‌ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമയും മനുവും. 

ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ്  പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ്. പ്രഭ തിരുവനന്തപുരം സ്വദേശിയാണ്

ആറ്റുകാൽ പൊങ്കാല നാളെ, ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം

0

 ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യർത്ഥന.

തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോൾ കൊവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്

പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല. മപത്ത് അൻപതിനാണ് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത്. ഉച്ചക്ക് ഒന്ന് ഇരുപതിന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാരഓട്ടവും മാത്രമാണ് നടത്തുന്നത്. പൊങ്കാലക്കുള്ള ഒരുക്കങ്ങൾ മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി