spot_img
Sunday, September 20, 2026
Home Blog Page 743

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

0

കോഴിക്കോട്: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.

വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു.

ഒരു മാസത്തിന് ശേഷമാവും വിവാഹം.ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.

സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ ദേവ് നേടിയിട്ടുണ്ട്.

21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്.തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്

ബപ്പി ലഹിരി മുംബൈയിൽ അന്തരിച്ചു; സമ്മാനിച്ചത് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ

0

മുംബൈ ∙ സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) മുംബൈയിൽ അന്തരിച്ചു. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി… തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ടിക്കറ്റിനെച്ചൊല്ലി തർക്കം; ടി ടി ആറിന് ക്രൂര മർദനം, ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്

0

തൃശൂർ : ടി ടി ആറിന് ക്രൂര മർദനം. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മർദനമേറ്റത്. ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മർദിച്ചത്.

ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിയത്.അന്ത്യോദയ എക്സ്പ്രസിൽ ആണ് മർദന്തതിന് കാരണമായ തർക്കം ഉണ്ടായത്

ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം.  പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക്(33) ആണ് മർദനമേറ്റത്.

ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ ഇതര സംസ്ഥാന തൊ‌ഴിലാളികൾ പിടിച്ചുവാങ്ങി. ബെസിയെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പോലീസ് കേസെടുത്തിട്ടുണ്ട്

അന്തർജില്ലാ തട്ടിപ്പുകാരൻ അറസ്റ്റിൽ; തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പാലായിൽ പിടിയിലായത്

സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പു നടത്തുന്ന വയനാട് ജില്ലയിൽ പേരിയ സ്വദേശി മുക്കത്ത് ബേബി മകൻ ബെന്നി(43)യാണ് പാലാ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ആറു മാസമായി പാലാ പോലീസ് സ്റ്റേഷൻ ലിമിറ്റിലുള്ള പല സ്ഥലങ്ങളിൽനിന്നും ഇയാൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാം എന്നുപറഞ്ഞ് പല വീടുകളിൽ നിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വരുമ്പോൾ വിളിക്കുന്ന ആളുകളോട് മോശമായി സംസാരിക്കുകയും സ്ത്രീകളോട് അശ്ലീല ച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

ഇയാളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങി നടന്ന് തട്ടിപ്പ് നടത്തിയിരുന്നതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതിയെ പിടികൂടാൻ കർശന നിർദ്ദേശം നൽകിയിരുന്നു.2000 രൂപയോ അതിൽ താഴെയോ മാത്രമേ ഇയാൾ അഡ്വാൻസായി വാങ്ങിയിരുന്നുള്ളു. അതുകൊണ്ടുതന്നെ കൂടുതൽ പേർ പരാതിയുമായി പോയിരുന്നില്ല. സ്ത്രീകൾ മാത്രം ഉള്ള വീടുകളിൽ ആയിരുന്നു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്.

കഴിഞ്ഞ കുറെ നാളുകളായി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലായി കാണാനെന്ന വ്യാജേന പാലായിൽ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇയാൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് സമ്മതിച്ചു. തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരുപ്പുകൾ വാങ്ങി കൂട്ടുന്നതിനും മദ്യപാനത്തിനും മസ്സാജിങ്ങ് സെന്ററുകളിൽ തിരുമ്മു ചികിത്സയ്ക്കുമായി ചെലവഴിക്കുകയായിരുന്നു. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും നിരവധി രസീത് കുറ്റികളും 400 ജോഡി ചെരുപ്പുകളും പോലീസ് കണ്ടെടുത്തു സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേരളത്തിലെ പത്തോളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്.

ആറുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും കേസുകൾ നിലവിലുണ്ട്.

ഇയാളെ പിടികൂടിയത് അറിഞ്ഞ് കേരളത്തിലെ എല്ലാ ജില്ലകളിലും നിന്ന് നൂറു കണക്കിന് ഫോൺകോളുകളാണ് സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നത്.ഇയാൾക്കെതിരെ പരാതി ലഭിക്കുമ്പോൾ സ്റ്റേഷനിൽനിന്നും വിളിക്കുന്ന പോലീസുകാരെ ചീത്ത വിളിക്കുന്നതും ഇയാളുടെ പതിവായിരുന്നു പാലാ SHO കെ പി തോംസൺ, എസ് ഐ അഭിലാഷ് എം ഡി, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ ഹരികുമാർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

ഉപയോഗിക്കാതിരുന്ന നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചതാണോ..?

0

നിങ്ങളുടെ പഴയ മൊബൈൽനമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴോ നിങ്ങളുടെ ശ്രദ്ധയിൽ പെടാതെപോകുന്നതും ഗുരുതരമായ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ കരുതിയിരിക്കേണ്ട ഒരു കാര്യമുണ്ട്. ബാങ്ക് അക്കൗണ്ടുകളുമായി ഉപയോഗിക്കാതിരുന്ന മൊബൈൽ നമ്പർ വഴി കൊല്ലം സ്വദേശിയായ വീട്ടമ്മയ്ക്ക് ബാങ്ക് അക്കൌണ്ടിൽ നിന്നും ലക്ഷങ്ങളാണ് നഷ്ടമായത്.

മൂന്നു വർഷം മുൻപ് ബാങ്ക് എക്കൌണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി ഇത് റദ്ദ് ചെയ്യുകയും മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു.

പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്കാണ് ആ നമ്പർ കമ്പനി നൽകിയത്. മൊബൈൽ നമ്പർ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പ് നുഴഞ്ഞുകയറിയത്.

ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിൻെറ സന്ദേശങ്ങൾ വഴി ലഭിച്ച ലിങ്കിലൂടെ അക്കൌണ്ടിൽ കയറി ഇടപാടുകൾ നടത്തിയ ഇയാൾക്ക് ഒ.ടി.പി നമ്പരും പണം പിൻവലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരിൽതന്നെ വന്നിരുന്നത് തട്ടിപ്പിൻെറ വഴികൾ എളുപ്പമാക്കി.

നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ ആ നമ്പർ ബാങ്ക് അക്കൌണ്ടുമായി ലിങ്കുചെയ്തതാണെങ്കിൽ തീർച്ചയായും ഇക്കാര്യം ബാങ്കുമായയി ബന്ധപ്പെട്ട് നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൌണ്ടുമായി ലിങ്കുചെയ്യുക.

വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം കെ കെ ശൈലജ

0

നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്.

സംസ്‌കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ ബോംബേറില്‍ അതേസംഘത്തില്‍പ്പെട്ട യുവാവിന്റെ തലതകര്‍ന്ന് കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടായി.

അങ്ങേയറ്റം അപലപനീയമായ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ഈ മരണം ഉണ്ടായിട്ടുള്ളത്.വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസ നൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്.

പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി ആഭാസ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പില്‍ കയറി നടക്കാന്‍ ആജ്ഞാപിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ച കുതിര്‍ക്കുക, തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്. ഇത്രയും ആഭാസകരമായ ഇടപെടല്‍ നടക്കുമ്പോഴും സമൂഹം കണ്ടില്ലെന്ന് നടിക്കുന്നത് അപടകകരമാണ്.

സ്വന്തം മക്കളോ, ബന്ധുക്കളോ, സുഹൃത്തുക്കളോ ആരായാലും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കക്ഷി രാഷ്ട്രീയത്തിനതീതമായി യുവജന സംഘടനകളും മഹിളാ സംഘടനകളും ഇതില്‍ പ്രതികരിക്കാന്‍ മുന്നോട്ടുവരണം.

ഇത്തരം അതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കി പൊലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ നടപടിയുണ്ടാവണം. നമ്മുടെ നാടിന്റെ അന്തസ്സും, കൂട്ടായ്മയും, സ്‌നേഹവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഈ നാട് ഒരുമിച്ചുനില്‍ക്കണം.

കോഴിക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മരണം

കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേർ മരിച്ചു.

പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവോ ടി1 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി

വിവോ ടി1 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഇന്ത്യയിലെ ബ്രാന്‍ഡിന്റെ സീരീസ് ടിയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് ഇത്.

സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, റെയിന്‍ബോ ഫാന്റസി എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകുന്ന ഇത് ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് സ്റ്റോറിലും ഫ്‌ലിപ്കാര്‍ട്ടിലും പങ്കാളി ഓഫ്ലൈന്‍ ഔട്ട്ലെറ്റുകളിലും ഫെബ്രുവരി 14 ഉച്ചയ്ക്ക് 12 മുതല്‍ ലഭ്യമാണ്.

വിവോ ടി1 5ജിയുടെ (4 ജിബി + 128 ജിബി) അടിസ്ഥാന മോഡലിന് 15,990 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 16,990 രൂപയുമാണ് വില. 8 ജിബി + 128 ജിബി വേരിയന്റ് 19,990 രൂപയ്ക്ക് ലഭ്യമാണ്.

6.58- ഇഞ്ച് FHD + ഇന്‍-സെല്‍ ഡിസ്പ്ലേയില്‍ 120 Hz റിഫ്രഷ് റേറ്റ് 240 Hz ടച്ച് സാമ്പിള്‍ നിരക്കും വാഗ്ദാനം ചെയ്യുന്നു. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. റിവേഴ്‌സ് ചാര്‍ജിംഗ് ഫീച്ചര്‍ ഉപയോഗിച്ച് ഉപകരണം ഒരു പവര്‍ ബാങ്കായും പ്രവര്‍ത്തിപ്പിക്കാം.

8ജിബി, 128 ജിബി റോം വരെ പാക്ക് ചെയ്യുന്നു, കൂടാതെ ഫണ്‍ടച്ച് ഒഎസ് 12-ല്‍ പ്രവര്‍ത്തിക്കുന്നു. 6nm ചിപ്സെറ്റുള്ള സ്നാപ്ഡ്രാഗണ്‍ 695 5ജി മൊബൈല്‍ പ്ലാറ്റ്ഫോമിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഗെയിമര്‍മാര്‍ക്കായി, മെച്ചപ്പെട്ട ഡാറ്റ കണക്റ്റിവിറ്റിക്കായി സ്മാര്‍ട്ട്‌ഫോണ്‍ ഒരു അള്‍ട്രാ ഗെയിം മോഡ് 2.0, മള്‍ട്ടി ടര്‍ബോ 5.0 എന്നിവ വാഗ്ദാനം ചെയ്യുന്നു.

സ്മാര്‍ട്ട്ഫോണിന്റെ മെലിഞ്ഞ ഡിസൈന്‍ – 2.5 ഡി ഫ്‌ലാറ്റ് ഫ്രെയിമോടുകൂടിയ 8.25 എംഎം – ഫോണിനെ ആകര്‍ഷകമാക്കുന്നു. സ്മാര്‍ട്ട്ഫോണില്‍ 50 എംപി പ്രൈമറി സെന്‍സറും 2 എംപി സൂപ്പര്‍ മാക്രോ ക്യാമറയും 2 എംപി ബൊക്കെ ക്യാമറയും ഉണ്ട്.

ഉപയോക്താക്കള്‍ക്ക് അവരുടെ മുന്‍ഗണന അനുസരിച്ച് ഫോട്ടോകള്‍ എടുക്കുന്നതിന് സൂപ്പര്‍ നൈറ്റ് മോഡ്, മള്‍ട്ടി-സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റ്, റിയര്‍ ക്യാമറ ഐ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ ഫീച്ചറുകള്‍ ഉപയോഗിക്കാനാകും. മുന്‍വശത്ത്, സ്മാര്‍ട്ട്ഫോണില്‍ 16 എംപി സെല്‍ഫി ക്യാമറ പായ്ക്ക് ചെയ്യുന്നു, അത് അനുയോജ്യമായ സെല്‍ഫികള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയും

നോക്കിയ ജി21 പുറത്തിറങ്ങി; അത്ഭുതപ്പെടുത്തുന്ന വിലയും പ്രത്യേകതകളും

പുതിയ നോക്കിയ ജി21 നോക്കിയ ജി20 യുടെ പിന്‍ഗാമിയാണ്, എന്നാല്‍ അതൊരു മോട്ടറോള ജി-സീരീസ് ഫോണിനെ ഓര്‍മ്മിപ്പിക്കുന്നു. രൂപകല്‍പ്പനയില്‍ നിന്ന് മാറി, നോക്കിയ ജി21-ല്‍ പതിവ് ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളുടെ വാഗ്ദാനവുമായി തുടരുകയാണ്. ആന്‍ഡ്രോയിഡ് 11 ഔട്ട്-ഓഫ്-ദി-ബോക്സ് ലഭിക്കും, ഭാവിയില്‍ ഫോണ്‍ ആന്‍ഡ്രോയിഡ് 12, ആന്‍ഡ്രോയിഡ് 13 എന്നിവയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. ഇന്ത്യ പോലുള്ള മറ്റ് വിപണികളില്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് കമ്പനി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. നോക്കിയ ജി 20 ഇന്ത്യയില്‍ വന്നതിനാല്‍, നോക്കിയ ജി 21 ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചനകള്‍

ഏകദേശം 14,500 രൂപ വരും ജി 21-ന് . നോര്‍ഡിക് ബ്ലൂ, ഡസ്‌ക് നിറങ്ങളിലാണ് ഇത് വരുന്നത്. 6.5 ഇഞ്ച് HD+ LCD, സിനിമകളും ഷോകളും കാണുന്നതിന് പര്യാപ്തമാണ്, പ്രത്യേകിച്ചും നെറ്റ്ഫ്‌ലിക്‌സില്‍ എച്ച്ഡി സ്ട്രീമിംഗിനുള്ള പിന്തുണ എച്ച്എംഡി ഉറപ്പാക്കിയിരിക്കുമ്പോള്‍. മിക്ക ആവശ്യങ്ങള്‍ക്കും തെളിച്ചം ഉയര്‍ന്നതായിരിക്കണം, എന്നാല്‍ ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍ ഡിസ്‌പ്ലേയിലെ 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് ആയിരിക്കും. 

ഇതാദ്യമായാണ് ഒരു നോക്കിയ ഫോണ്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഉപയോഗിക്കുന്നത്, ഇത് സ്വാഗതാര്‍ഹമായ നീക്കമാണ്. ഉള്ളിലെ Uniosc T606 പ്രോസസര്‍ ദൈനംദിന ജോലികള്‍ക്കും ചില ഗെയിമിംഗിനും മതിയായ ശക്തിയുള്ളതായിരിക്കണം, എന്നാല്‍ അത് ഉയര്‍ന്ന ഗ്രാഫിക്‌സ് ഗെയിമുകള്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്.

4ജിബി റാമും 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് നോക്കിയ ജി21 എത്തുന്നത്. അത് പോരാ എന്ന് കരുതുന്നുവെങ്കില്‍, സ്റ്റോറേജ് വിപുലീകരിക്കാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്. ഫോണിന്റെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകള്‍, 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, സൂപ്പര്‍ റെസല്യൂഷന്‍, നൈറ്റ് മോഡ് തുടങ്ങിയ സവിശേഷതകള്‍ക്കുള്ള പിന്തുണയുണ്ട്. 5050 എംഎഎച്ച് ബാറ്ററി ഒരു ദിവസം മതിയാകും, കൂടാതെ 18 വാട്‌സിനുള്ള പിന്തുണ ചാര്‍ജിംഗ് വേഗത്തിലാക്കുന്നു. എന്നാല്‍ ബണ്ടില്‍ ചെയ്ത ചാര്‍ജര്‍ 10 വാട്‌സ് മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ, അതിനാല്‍ ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കുറച്ച് അധിക രൂപ ചിലവഴിക്കേണ്ടി വന്നേക്കാം

കോഴിക്കോട് ഓപറേഷന്‍ സൈലന്‍സിൽ കുടുങ്ങി 36 വാഹനങ്ങൾ

0

കോഴിക്കോട്: ഓപറേഷന്‍ സൈലന്‍സിന്റെ ഭാഗമായി കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൈലൻസർ ഓൾട്ടറേഷൻ നടത്തിയ 36 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു.

ജില്ലയിൽ നടത്തിയ ഹെല്‍മറ്റ് ധരിക്കാത്തത്  അടക്കമുള്ള കേസുകള്‍ ഉള്‍പ്പെടുത്തിയ പരിശോധനയിൽ 131 വാഹനങ്ങൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തു.

ഇതിൽ പിഴയായി 351390 രൂപ ഈടാക്കി. കോഴിക്കോട് ആർ.ടി.ഒ സുമേഷിന്റെ മേൽനോട്ടത്തിലാണ് പരിശോധന.

അനധികൃതമായി സൈലൻസർ ഘടിപ്പിച്ച് അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾക്കെതിരെയുള്ള ഓപ്പറേഷൻ സൈലൻസ് 18 വരെ നടത്താനാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്