spot_img
Sunday, September 20, 2026
Home Blog Page 744

കണ്ണൂർ തോട്ടടയിൽ ഒരു യുവാവിന്റെ മരണത്തിനു കാരണമായ ബോബേറ് കേസിലെ പ്രതി അറസ്റ്റിൽ

0

കണ്ണൂർ: തോട്ടടയിൽ നടന്ന ബോംബെറിലെ പ്രധാന പ്രതി ആയ അക്ഷയ് ആണ് അറസ്റ്റിലായത്.തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് നടത്തി.

ഏച്ചൂർ സ്വദേശി അക്ഷയിനെയാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്കക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്കകടയിൽനിന്നാണ് അക്ഷയ് ഉൾപ്പെടെയുള്ളവർ പടക്കം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പടക്കങ്ങൾ വാങ്ങിയശേഷം ഇതെല്ലാം ഒരുമിച്ച് കൂട്ടിയാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിർമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് പ്രതിയുമായി പടക്കകടയിൽ തെളിവെടുപ്പ് നടത്തിയത്.

അറസ്റ്റിലായ അക്ഷയിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി.കഴിഞ്ഞദിവസമാണ് തോട്ടടയിൽ വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബോംബേറുണ്ടായത്. ബോംബ് പൊട്ടി ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടു.

തല പൊട്ടിച്ചിതറിയ നിലയിലായിരുന്നു ജിഷ്ണുവിന്റെ മൃതദേഹം. സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച നടന്ന വിവാഹസത്കാരത്തിനിടെയുണ്ടായ തർക്കവും അതിന്റെ പകയുമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെ പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടടയിലെ യുവാക്കളും ഏച്ചൂരിലെ യുവാക്കളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലും അടിപിടിയിലുമാണ് കലാശിച്ചത്.

പിന്നീട് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഞായറാഴ്ച ഏച്ചൂരിലെ സംഘത്തിൽപ്പെട്ട ചിലർ പ്രതികാരത്തിനായി ബോംബുമായി വരികയായിരുന്നു.വരന്റെ വീട്ടിലേക്ക് ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ നടന്നുപോകുന്നതിനിടെയാണ് ഏച്ചൂരിൽനിന്നുള്ള ചിലർ ബോംബെറിഞ്ഞത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതോടെ രണ്ടാമതൊരു ബോംബ് കൂടി എറിയുകയായിരുന്നു. ഇത് ഇവരുടെ സംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തിൽ വീണ് പൊട്ടിയെന്നാണ് നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് യുവാക്കൾ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം, പ്രതികളിലൊരാളയ മിഥുൻ എന്നയാൾ കേരളം വിട്ടതായാണ് സൂചന. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്

‘അന്‍സിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണം’; വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം

0

ഫോർട്ട് കൊച്ചിയിലെ NO.18  ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തി കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ.

അന്‍സിയുടെ മരണത്തില്‍ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്നും വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സിയുടെ അമ്മാവൻ നസീം പറഞ്ഞു.

റോയ് വയലാട്ടിന്‍റെ ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അന്‍സിയും സുഹൃത്തുക്കളും കാറപകടത്തില്‍പ്പെട്ടത്. റോയ് വയലാട്ടിന്‍റെ സുഹൃത്തായ സൈജു തങ്കച്ചന്‍ മറ്റൊരു കാറില്‍ മോഡലുകളെ പിന്തുടര്‍ന്നിരുന്നു.

ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മോഡലുകൾക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ കാർ വേഗതയിൽ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

0

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്നു. വാഹനങ്ങൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപൂരിന് സമീപം എത്തിയപ്പോൾ അപ്രതീക്ഷിത ആക്രമണം.

ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ആണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറിയത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ പറ്റി. പൂർണമായി തകർന്ന 76 ആം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്.

വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ്-ഇ-മുഹമ്മദ് ചാവേറിൻ്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിന് തൊട്ടു മുമ്പ് ചിത്രീകരിച്ച വിഡിയോയിൽ എകെ 47 തോക്കുമായാണ് ചാവേർ നിൽക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പായിരുന്നു ആക്രമണം എന്നതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഏറെ ചർച്ചചെയ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പന്ത്രണ്ടാം ദിനമാണ് തിരിച്ചടിയായി പാകിസ്താനിലെ ബാലകോട്ടിലുള്ള ഭീകര പരിശീലന കേന്ദ്രം ഇന്ത്യ മുന്നിൽ ആക്രമണത്തിൽ തകർത്തത്

സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും

കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്, ഹലോ തുടങ്ങിയ ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു.

ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി HD, ബ്യൂട്ടി ക്യാമറ – സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, സെയിൽസ്ഫോഴ്സ് എന്റിനുള്ള കാംകാർഡ്, ഐസലാൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി ചെസ്സ്, ഓൺമിയോജി അരീന, ആപ്പ്ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ് എന്നിവ ഉൾപ്പെടെയുള്ള 54 ചൈനീസ് ആപ്പുകളാണ് നിരോധിക്കുന്നത്.

നിരോധിക്കപ്പെട്ട ആപ്പുകളിൽ ഭൂരിഭാഗവും ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്നുവെന്നും ഇവ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചത്.

പിന്നീട് സെപ്തംബറിൽ ഇന്ത്യയുടെ പ്രതിരോധത്തിനും, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി 118 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ വീണ്ടും ബ്ലോക്ക് ചെയ്തു. ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം തുടരാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന എതിർത്തിരുന്നു. നടപടി ലോക വ്യാപാര സംഘടനയുടെ വിവേചനരഹിതമായ തത്വങ്ങളുടെ ലംഘനമാണെന്ന് ചൈന ആരോപിച്ചു.

ഇരുചക്ര വാഹനങ്ങളുടെ ശബ്‌ദം മാറ്റൽ; ഇന്ന് പ്രത്യേക പരിശോധന

0

വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും. ‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പേരില്‍ ഇന്ന് മുതല്‍ 18ആം തീയതി വരെയാണ് പരിശോധന.

പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാവും പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവക്ക് എതിരെ നടപടിയെടുക്കും.

ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇത് അനുസരിച്ചില്ലെങ്കരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്‌തമാക്കി.

കടയ്ക്ക് പുറത്ത് ക്യൂ ആ‍ർ കോഡുകൾ സ്ഥാപിച്ച് തട്ടിപ്പ്, വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

0

കൊച്ചി ; യുപിഐ പേമെന്റിനായി ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്റ്റിക്കറിന് മുകളിൽ വ്യാജ ക്യൂ ആർ കോഡ് പതിപ്പിച്ച് തട്ടിപ്പ് .

വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്റ്റിക്കറിന് മുകളിലാണ് വ്യാജ സ്റ്റിക്കർ പതിക്കുന്നതെന്ന് പോലീസ് പറയുന്നു .കടകളിലേക്കുള്ള തുക സ്കാൻ ചെയ്‌ത്‌ പേ ചെയ്യുമ്പോൾ അതിന് പുറത്ത് ഒട്ടിച്ചിരിക്കുന്ന വ്യാജ സ്റ്റിക്കർ നമ്മൾ ശ്രദ്ധിക്കാത്തതിനാൽ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാകും പോകുക.

ക്യൂ ആർ കോഡ് തങ്ങളുടെതാണെന്ന് വ്യാപാരികൾ ഉറപ്പുവരുത്തുക. സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താക്കളും ശ്രദ്ധിക്കുക.- കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ചെറാട് മലയിൽ ഫ്ലാഷ് ലൈറ്റ്; രാത്രിയിൽ മല കയറി ഉദ്യോ​ഗസ്ഥർ, ആളെ താഴെയെത്തിച്ചു, നാട്ടുകാരുടെ പ്രതിഷേധം

0

പാലക്കാട്: ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ താഴെയെത്തിച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ.

മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്.

ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്.

വനം വകുപ്പിന്റെ നൈറ്റ് പട്രോളിം​ഗ് സംഘം കസ്റ്റഡ‍ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തുന്നത്.ഉദ്യോ​ഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതികരിക്കുന്നുണ്ട്.

കൂടുതൽ ഫ്ലാഷ് ലൈറ്റുകൾ കണ്ടുവെന്നും എന്നാൽ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാർ പറയുന്നത്. മൂന്ന് ലൈറ്റാണ് മുകളിൽ കണ്ടെതെന്നാണ് നാട്ടുകാരുടെ പരാതി. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങൾ അവസാനിപ്പിക്കുകയാണെന്നും കൂടുതൽ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ന് റവന്യൂ മന്ത്രി കെ രാജൻ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്.

പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ അരകോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് അരകോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്.

ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.

കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

0

മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ യുവാവുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.

ഇന്നലെ വൈകുന്നേരം മുതലാണ് ആര്യയെ കാണാതായത്.കോട്ടക്കടവ് പുഴയിൽ നിന്നാണ് ആര്യയുടെ മൃതദേഹം ലഭിച്ചത്. ആര്യ ഭർത്താവിനൊപ്പം വിരുന്നിനായി സ്വന്തം വീട്ടിലെത്തിയത് ഇന്നലെയാണ്.

ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞാണ് ആര്യ വീട്ടിൽ നിന്ന് പുറത്തേക്കുപോയത്.ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാർ അന്വഷിച്ചിറങ്ങിയത്.

പുഴയ്ക്ക് സമീപത്ത് ആര്യയുടെ ചെരുപ്പും സ്കൂട്ടറും കണ്ടതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.ഇന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

നടുവേദനയോ? ദാ ഇങ്ങനെ മാറ്റാം…

0

നടുവേദന, ആരോഗ്യം, ചികിത്സമാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്.

കൂടാതെ തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും.എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ?

ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍സാധിക്കും.നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരിക്കാതെ ഏതെങ്കിലും ഒരു കാലില്‍ ശരീരഭാരത്തിന്റെ 75 ശതമാനം ഭാരം ക്രമീകരിക്കുക.

ആ കാലില്‍ അസ്വസ്ഥത തോന്നിത്തുടങ്ങുമ്പോള്‍ മറുകാലിലേക്കു ഭാരം ക്രമീകരിക്കുക. കൈകള്‍ കൊണ്ടു ഭിത്തിയിലോ കൈവരിയിലോ പിടിച്ചുകൊണ്ടു നില്‍ക്കുന്നതു കാലുകളുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. ഇത് കൂടുതലും സഹായകമാകുന്നത് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, സെയിത്സ് ഗേള്‍സ് തുടങ്ങിയവര്‍ക്കാണ്.കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും നടുവേദന ഇപ്പോള്‍ ഒരു സ്ഥിരം സംഭവമാണ്.

ഇത്തരക്കാര്‍ കഴിവതും ഇരിക്കുമ്പോള്‍ പുറകിലേക്കു ചാഞ്ഞോ മുമ്പിലേക്കോ വശങ്ങളിലേക്കോ ഏതെങ്കിലും ഒരു ഭാഗത്തേക്കു മാത്രം ശരീരഭാരം വരത്തക്കവിധമോ ഇരിക്കരുത്. പരമാവധി നിവര്‍ന്നിരുന്നുകൊണ്ടു കൈകള്‍ രണ്ടും മേശയിലോ കസേരയുടെ വശങ്ങളിലോ പടികളിലോ വിശ്രമിക്കത്തക്കവിധം വയ്ക്കുന്നതും ഗുണം ചെയ്യും. കൂടാതെ ഇരിക്കുമ്പോള്‍ കാല്‍പാ-ദങ്ങള്‍ രണ്ടും ക്രമമായി തറയില്‍ അമര്‍ന്നിരിക്കത്തക്കവിധം ഇരിക്കേണ്ടത് അത്യാവശ്യമാണ്.ഇരിക്കുന്ന ആളിന്റ ഉയരത്തിനനുസരിച്ച് സീറ്റിന്റെ ഉയരം കൂട്ടുവാനും കുറയ്ക്കുവാനും ശ്രമിക്കണം. കൂടാതെ ശരീരത്തിന്റെ പുറകുവശം (മുതുക്) നന്നായി സപ്പോര്‍ട്ട് ചെയ്യുന്നതരത്തിലുള്ള ഇരിപ്പിടങ്ങള്‍ തിരഞ്ഞെടുക്കുക.

ഇരിപ്പിടത്തിന്റെ കുഷ്യനുകള്‍ നമ്മുക്ക് അസ്വസ്ഥതകള്‍ ഉണ്ടാവാത്ത വിധത്തിലുള്ളതാവണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ മറക്കരുത്.

നടുവേദനയുള്ളവര്‍ കിടക്കുമ്പോഴും ശ്രദ്ധ ആവശ്യമാണ്. നേരെ നിവര്‍ന്നുകിടക്കുന്നതിനു പകരം ഒരു വശംചരിഞ്ഞു കിടക്കുന്നതാണ് ഉത്തമം. സ്ത്രീകള്‍ ഇടതുവശം ചെരിഞ്ഞുകിടക്കുന്നതു ഗുണകരമാണ്.ചയായ ഇരിപ്പും നില്‍പ്പും കുറയ്ക്കാന്‍ ശ്രമിക്കണം. ഇത്തരക്കാര്‍ക്ക് വേദന മാറാന്‍ സഹായിക്കുന്ന സ്ട്രെച്ചിങ് വ്യായാമങ്ങള്‍ ധാരാ‍ളമുണ്ട്. ഇവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിചയ സമ്പന്നനായ പരിശീലകന്റെ സഹായത്തോടെ ചെയ്യുന്നത് വേദന ലഘൂകരിക്കാന്‍ ന്വളരെ ഉത്തമമാണ്.

കൂടാതെ, മുതുകിലെ പേശികള്‍ ബലപ്പെടുത്താന്‍ സഹായിക്കുന്ന സ്ട്രെച്ചിങ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിക്കും.

ആരോഗ്യമാണ് സമ്പത്ത്

കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ആക്രമണം കല്ല്യാണവീട്ടിലേക്ക് വരുന്നതിനിടെ

0

കണ്ണൂർ: കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്.

കല്ല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.