spot_img
Sunday, September 20, 2026
Home Blog Page 753

രാജ്യത്ത് 24 മണിക്കൂറിനിടെ 3,06,064 പുതിയ കൊവിഡ് രോഗികള്‍; ടി പി ആര്‍ 20.75 ശതമാനത്തിലേക്ക്

0

രാജ്യത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ടി പി ആര്‍ 20.75 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. 439 പേരുടെ മരണങ്ങള്‍ കൂടി കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം 4,89,848 ആയി ഉയര്‍ന്നു. 17.78 ശതമാനത്തില്‍ നിന്നാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് ഈ വിധത്തില്‍ ഉയരുന്നത്. ആകെ 39.54 മില്യണ്‍ ആളുകള്‍ക്കാണ് കൊവിഡ് രോഗം ബാധിക്കപ്പെട്ടത്.

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം നിയന്ത്രണവിധേയമാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 50,210 പേര്‍ രോഗബാധിതരായി. കര്‍ണാടക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. 45,449 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. 40,805 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്തുള്ളത്.

സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.88 ശതമാനമായി ഉയര്‍ന്നിരുന്നു. 38 മരണങ്ങളാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.

കൂടെകൂട്ടാം ഈ സൂപ്പർഫുഡ്‌സ്; സൂര്യതാപം തടയാൻ കഴിക്കേണ്ടത്…

0

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തിനും പ്രധാന പങ്കുണ്ട് എന്നത് നമുക്ക് അറിയാം. എന്നാൽ സൺ ടാൻ തടയാനും പഴപച്ചക്കറി വർഗങ്ങൾക്ക് സാധിക്കുമെന്ന് എത്രപേർക്ക് അറിയാം. അതെ, ആഹാരത്തിൽ അല്പമൊന്ന് കരുതലെടുത്താൽ ഒരുപരിധി വരെ ടാനിനെ അകറ്റി നിർത്താൻ സാധിക്കും. നമ്മളിൽ പലരെയും അലട്ടുന്ന പ്രശനമാണ് ടാൻ. സൺസ്‌ക്രീമും വസ്ത്രങ്ങൾ കൊണ്ട് മറിച്ചും ഇതിൽ നിന്ന് രക്ഷ നേടുക എന്നതാണ് പൊതുവെ ഇതിന് പരിഹാരമായി നമ്മൾ ചെയ്യുന്നത്. എന്നാൽ ഇനി മുതൽ ആഹാരത്തിലും അല്പം ശ്രദ്ധയാകാം.

മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പച്ച നിറമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് സൂര്യനിൽ നിന്ന് സംരക്ഷണം നൽകുന്നു. ഉദാഹരണത്തിന് കാരറ്റ്, ചുവന്ന കാപ്സിക്കം, ഓറഞ്ച്, മാങ്ങ, ബ്രൊക്കോളി, ഇലക്കറികൾ, മത്തങ്ങ തുടങ്ങിയവ കഴിക്കുന്നത് സൂര്യനിൽ നിന്ന് നമുക്ക് സംരക്ഷണം നൽകുന്നു. മാത്രവുമല്ല തക്കാളി, തണ്ണിമത്തൻ ഇവയിൽ അടങ്ങിയ ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റ് UVA, UVB റേഡിയേഷനെ ആഗിരണം ചെയ്ത് ഇവ ശരീരത്തെ പെട്ടെന്ന് ബാധിക്കാതെ സംരക്ഷണം നൽകും.

കാരറ്റ്, പച്ചിലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ ഇവയിലുള്ള ആന്റിഓക്സിഡന്റുകൾ സൂര്യതാപത്തിൽ നിന്നും സ്കിൻ കാൻസറിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നാണു പഠനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത്. പത്ത് ആഴ്ച്ചയെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫ്രൂട്സിൽ ആണെങ്കിൽ മധുരക്കിഴങ്ങ്, സ്ട്രോെബറി, ചുവന്ന മുന്തിരിങ്ങ, ഫ്ലക്സ് സീഡ് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് വെയിലിൽ നിന്നും ശരീരത്തിനു സൺ ടാനിൽ നിന്നും സംരക്ഷണം നൽകും.

കൊവിഡ് അവലോകന യോ​ഗം ഇന്ന്

0

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും. കഴിഞ്ഞ അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോ എന്ന് യോഗം വിലയിരുത്തും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 45,499 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആർ 44.88 ശതമാനത്തിലെത്തി. നാല് ദിവസം കൊണ്ട് രോഗബാധിതരായത് 1,78,820 പേർ.എറണാകുളം ജില്ലയിൽ മാത്രം പ്രതിദിന കേസുകൾ പതിനൊന്നായിരം കടന്നു.

ഈ അതിതീവ്രവ്യാപനത്തെ ഗൗരവത്തോടെയാണ് സർക്കാരും നോക്കിക്കാണുന്നത്. ടിപിആർ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ പിൻബലമില്ലെന്ന വിമർശനം ശക്തമാണ്. ഏറെ നാളുകൾക്ക് ശേഷം ഏർപെടുത്തിയ ഞായറാഴ്ച്ച നിയന്ത്രണം ഇന്നലെ സമ്പൂർണമായിരുന്നു. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും.

ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; പരാതി വ്യാജമാണെന്ന് വെട്ടിയാർ

0

ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു.

വ്ളോ​ഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാർക്കായി തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

0

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കിൽ വയറ് അമർത്തി പിടിക്കണമായിരുന്നു. സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഇരട്ടി ബുദ്ധിമുട്ടായിരുന്നുവെന്ന് അനന്യയുടെ സഹോദരി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Now Is the Time to Think About Your Small-Business Success

0

People Watching a Movie
On Set with the Cast
Backstage Preparations
Telephone Boot Shooting

Program Will Lend $10M to Detroit Minority Businesses

0

People Watching a Movie
On Set with the Cast
Backstage Preparations
Telephone Boot Shooting

Kansas City Has a Massive Array of Big National Companies

0

People Watching a Movie
On Set with the Cast
Backstage Preparations
Telephone Boot Shooting

Olimpic Athlete Reads Donald Trump’s Mean Tweets on Kimmel

0

People Watching a Movie
On Set with the Cast
Backstage Preparations
Telephone Boot Shooting

The Definitive Guide To Marketing Your Business On Instagram

0

People Watching a Movie
On Set with the Cast
Backstage Preparations
Telephone Boot Shooting