മീനങ്ങാടി : ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി വയനാട്ടിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച അന്തർ സംസ്ഥാന സംഘത്തിലെ നാലു പേരെ മീനങ്ങാടി പോലീസ് ഗുജറാത്തിൽ നിന്ന് പിടികൂടി. യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് ഭീഷണിപ്പെടുത്തിയ ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമീർ ഭായ്, കൽവത്തർ മുഹമ്മദ് ഫരിജ്, അലി അജിത്ത് ഭായ് എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയും ആണ് വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നിർദ്ദേശപ്രകാരം മീനങ്ങാടി ഇൻസ്പെക്ടർ പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
2023 സെപ്റ്റംബർ 15നാണ് പൂതാടി താഴെമുണ്ട ചിറകൊന്നത്തു വീട്ടിൽ സി എസ് അജയരാജ് ജീവനൊടുക്കിയത്. കാൻഡികാഷ് എന്ന വായ്പ ആപ്പ് തട്ടിപ്പ് സംഘം ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ആത്മഹത്യ.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. #keralapoliceofficialKerala Police






