spot_img
Friday, December 19, 2025

‘നന്ദി ഉണ്ടേ….’ ആരും സംശയിക്കേണ്ട, ആ ശബ്ദം മമ്മൂട്ടിയുടെ തന്നെ



ഓൺലൈൻ പെയ്മെന്റ് നടത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം. പൈസ അടച്ചതിനു ശേഷം പൈസ ബാങ്ക് അക്കൗണ്ടിൽ കിട്ടിയെന്ന അനൗൺസ്മെന്റ് വരുന്നതോടെ കടക്കാരും ഹാപ്പി നമ്മളും ഹാപ്പി. ഗൂഗിൾ പേ, ഫോൺ പേ, പേ ടി എം എന്നിങ്ങനെ പല ഓൺലൈൻ പെയ്മെന്റ് ആപ്പുകളിലും പൈസ കൊടുത്തതിനു ശേഷം അനൗൺസ്മെന്റ് വരാറുണ്ട് എന്നാൽ ഈ അനൗൺസ്മെന്റ് സൂപ്പർതാരങ്ങളുടെ ആയാൽ കേൾക്കുമ്പോൾ നമ്മക്കും ഒരു സന്തോഷമല്ല. ഇനിമുതൽ സൂപ്പർ താരങ്ങളുടെ ശബ്ദമായിരിക്കും അനൗൺസ്മെന്റ് ആയി കേൾക്കുക.

ഫോൺ പേയാണ് ഇത്തരത്തിൽ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. മലയാളത്തിൽ മമ്മൂട്ടിയാണെങ്കിൽ മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളാണ് മറ്റു ഭാഷകളിൽ അനൗൺസ് ചെയ്യുന്നത്. ഇവ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ആകും കേൾക്കുക.
ഭ്രമയു​ഗം സിനിമയുടെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. അതെ സിനിമയുടെ സംഭാഷണ ശൈലിയിലാണ് മമ്മൂട്ടിയുടെ അനൗൺസ്മെന്റും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles