spot_img
Friday, September 4, 2026

സ്ത്രീകള്‍ മികച്ച ഡ്രൈവര്‍മാര്‍; ആശംസയുമായി എം.വി.ഡി.



അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് ‘സല്യൂട്ടു’മായി മോട്ടോര്‍വാഹനവകുപ്പ് . വനിതാഡ്രൈവര്‍മാര്‍ വരുത്തുന്ന റോഡപകടങ്ങള്‍ കുറവാണെന്ന് സാധൂകരിച്ചാണ് എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റ്. സ്ത്രീപുരുഷഭേദമെന്യേ നിരവധി പേര്‍ പോസ്റ്റിന് ലൈക്ക് ചെയ്തു. ട്രോളുന്നതും വിമര്‍ശിക്കുന്നതുമായ പോസ്റ്റുകളുമുണ്ട് കൂട്ടത്തില്‍.

പൂർണരൂപം

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് മോട്ടോര്‍വാഹനവകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകള്‍ ഡ്രൈവിങ്ങില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവേയുണ്ട്.

2022-ല്‍ ദേശീയതലത്തില്‍ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോൾ ഏകദേശം 76,907 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 96.3 ശതമാനം പുരുഷഡ്രൈവര്‍മാരും 3.7 ശതമാനം സ്ത്രീഡ്രൈവര്‍മാരുമാണ്.

പൊതുവേ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നവരുമാണ്. അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാല്‍ അപകടസാധ്യതയും കുറയുന്നു. അവരുടെ ഉയര്‍ന്ന മാനസികക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവര്‍മാരാക്കുന്നു.

പ്രിയ സഹോദരിമാരെ, അകാരണമായ ഭയംമൂലം ഡ്രൈവിങ്ങില്‍നിന്ന് മാറിനില്‍ക്കാതെ നിങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂര്‍ണ്ണ പിന്തുണയുമായി മോട്ടോര്‍വാഹനവകുപ്പ് നിങ്ങള്‍ക്കൊപ്പം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles