spot_img
Saturday, April 19, 2025

മഴ തകർക്കും; ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്



സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളിൽ ആണ് ഇന്ന് യ്‌൪എല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് ഉള്ളത്. നാളെ മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ആണ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് ശേഷം തുടക്കത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി,തുടർന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈകുന്നേരം രാത്രിയോടെ മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങങ്ങളിലും വടക്കൻ കേരളത്തിൽ മലയോര മേഖലയിയിലും ശക്തമായ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിമി വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണെങ്കിലും വടക്കൻ ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles